കോഹ്‌ലിയുടെ നായകത്വത്തെ വിമര്‍ശിച്ച് ഗാംഗുലി

09:33am 5/8/2016 ന്യൂഡല്‍ഹി: വിരാട് കോലിയുടെ നായകത്വത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിലായതിനെ തുടര്‍ന്നാണ് ഗാംഗുലിയുടെ വിമര്‍ശനം. ബൗളര്‍മാരെ വിനിയോഗിച്ചതില്‍ കോഹ്്‌ലിക്കു പിഴവു പറ്റിയെന്നും മുന്‍ നായകന്‍ വിമര്‍ശിക്കുന്നു. അശ്വിന്‍ ഇന്ത്യയുടെ പ്രധാന ബൗളറാണ്. അദ്ദേഹം വിക്കറ്റെടുക്കുകയും റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്യുന്നു. ടെസ്റ്റിന്റെ അവസാന ദിവസം പിച്ച് പുതുമയുള്ളതായിരുന്നു. അങ്ങനെയുള്ളപ്പോള്‍ അശ്വിനെക്കൊണ്്ടായിരുന്നു ബൗളിംഗ് ആരംഭിക്കേണ്്ടിയിരുന്നത്. കോലി ഉമേഷ് യാദവിനെ കൂടുതലായി ഉപയോഗിക്കുന്നില്ല. അദ്ദേഹം Read more about കോഹ്‌ലിയുടെ നായകത്വത്തെ വിമര്‍ശിച്ച് ഗാംഗുലി[…]

ഇന്ത്യന്‍ വിജയം റോസ്റ്റ് ചെയ്ത് ചേസ്; വെസ്റ്റ് ഇന്‍ഡീസിന് സമനില

03:01pm 4/8/2016 കിംഗ്സ്റ്റണ്‍: ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍. അഞ്ചാം ദിനം തോല്‍വി ഒഴിവാക്കാന്‍ പൊരുതിക്കളിച്ച വെസ്റ്റ് ഇന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സ് നേടി. സെഞ്ചുറി നേടി പുറത്താകാതെനിന്ന റോസ്റ്റണ്‍ ചേസിന്റെയും (137), അര്‍ദ്ധസെഞ്ചുറി നേടിയ ജേസണ്‍ ഹോള്‍ഡറുടെയും (64) ബാറ്റിംഗാണ് ആതിഥേയര്‍ക്ക് കരുത്തായത്. നാല് വിക്കറ്റിന് 48 എന്ന നിലയില്‍ അഞ്ചാം ദിനം ഇറങ്ങിയ ആതിഥേയര്‍ക്കായി ബ്ലാക്‌വുഡ് 63 റണ്‍സും ഷെയിന്‍ ഡൗറിച്ച് 74 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് Read more about ഇന്ത്യന്‍ വിജയം റോസ്റ്റ് ചെയ്ത് ചേസ്; വെസ്റ്റ് ഇന്‍ഡീസിന് സമനില[…]

ധരംബീര്‍സിങും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു

03:38 PM 03/08/2016 ന്യൂഡൽഹി: റിയോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ സ്പിന്‍്ററില്‍ പങ്കെടുക്കേണ്ടിയിരിക്കുന്ന ഇന്ത്യയുടെ ധരംബീര്‍ സിങ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു.ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയുടെ (നാഡ)പരിശോധനയിലാണ് ധരംബീര്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടത്തെിയത്. ഇതോടെ ചൊവ്വാഴ്ച്ച റിയോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ധരംബീറിന്‍്റെ യാത്ര റദ്ദാക്കി. 36 വര്‍ഷങ്ങള്‍ക്കുശേഷമാണ് 200 മീറ്ററില്‍ ഒരു ഇന്ത്യന്‍ താരം ഒളിമ്പിക് യോഗ്യത നേടിയെന്നതും ശ്രദ്ധേയമാണ്. 2015 ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവാണ് ധരംബീര്‍. സംഭവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആജീവനാന്ത Read more about ധരംബീര്‍സിങും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു[…]

അര്‍ജന്‍റീന ദേശീയ ഫുട്ബാള്‍ ടീം പരിശീലകനായി സാവോപോളോ കോച്ച് എഡ്ഗാര്‍ഡോ ബൗസയെ നിയമിച്ചു.

12:20pm 03/08/2016 ബ്വേനസ് ഐറിസ്: കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു പിന്നാലെ ജെറാര്‍ഡോ മാര്‍ടിനോ രാജിവെച്ച ഒഴിവിലേക്കാണ് 58കാരനായ മുന്‍ അര്‍ജന്‍റീന താരം എത്തുന്നത്. ദേശീയ ടീം പരിശീലക സ്ഥാനമേറ്റെടുക്കാന്‍ അര്‍ജന്‍റീന ഫുട്ബാള്‍ ഫെഡറേഷന്‍ അത്ലറ്റികോ മഡ്രിഡ് കോച്ച് ഡീഗോ സിമിയോണി, ടോട്ടന്‍ഹാമിന്‍െറ മൗറിസിയോ പൊഷെറ്റിനോ എന്നിവരെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയതോടെയാണ് സ്വന്തം മണ്ണില്‍ തന്നെ എത്തിയത്. സെപ്റ്റംബറില്‍ പുനരാരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളാവും പുതിയ കോച്ചിനു മുന്നിലെ ആദ്യ മത്സരം. എന്നാല്‍, കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു Read more about അര്‍ജന്‍റീന ദേശീയ ഫുട്ബാള്‍ ടീം പരിശീലകനായി സാവോപോളോ കോച്ച് എഡ്ഗാര്‍ഡോ ബൗസയെ നിയമിച്ചു.[…]

വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മഴ മൂലം തടസപ്പെട്ടു

10.34 PM 02-08-2016 വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാലാം ദിവസം കളി മഴ മൂലം തടസപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് ആറു റണ്‍സെന്ന നിലയില്‍ എത്തിയപ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്. ബ്രാത് വെയ്റ്റും (4) ഡാരന്‍ ബ്രാവോയുമാണ് (1) ക്രീസില്‍. രജേന്ദ്ര ചന്ദ്രികയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. രണ്ടാം ടെസ്റ്റിലും ഇന്നിംഗ്‌സ് തോല്‍വിയുടെ ഭീഷണി നില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 298 റണ്‍സ് ഇപ്പോഴും പിന്നിലാണ്.

ഇന്ത്യക്ക് 304 റണ്‍സ് ലീഡ്

12:56pm 02/08/2016 കിങ്സ്റ്റണ്‍: അങ്ങനെ രണ്ടാം ടെസ്റ്റും വരുതിയിലാക്കാനുള്ള ഇന്ത്യൻ ശ്രമം ലക്ഷ്യത്തോടടുക്കുന്നു. മൂന്നാം ദിവസം ഒരു വിക്കറ്റ് ബാക്കിയിരിക്കെ 304 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ് ഉയര്‍ത്തിയാണ് ഇന്ത്യ ഡിക്ലയർ ചെയ്തു. എന്നാൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ശേഷം കളിക്ക് തടസ്സമായി മഴയെത്തി. ഒന്നാം ഇന്നിങ്സ് സ്കോർ വെസ്റ്റ് ഇൻഡീസ് – 196 ഒാൾ ഒൗട്ട്. ഇന്ത്യ 500/9 ഡിക്ലയർ. 108 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ Read more about ഇന്ത്യക്ക് 304 റണ്‍സ് ലീഡ്[…]

റോജേഴ്‌സ് കപ്പ് കിരീടം ജോക്കോവിച്ചിന്

03:00pm 1/8/2016 ടൊറാന്റോ: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനു റോജേഴ്‌സ് കപ്പ് ടെന്നീസ് കിരീടം. ഇതു നാലാം തവണയാണ് ജോക്കോവിച്ച് റോജേഴ്‌സ് കപ്പ് ഉയര്‍ത്തുന്നത്. സിംഗിള്‍സ് പുരുഷ വിഭാഗം ഫൈനലില്‍ ജപ്പാന്റെ കെയ് നിഷികോരിയെ തകര്‍ത്താണ് നേട്ടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ (6-3, 7-5) ക്കാണ് ജോക്കോവിച്ച് നിഷികോരിയെ തകര്‍ത്തത്. എടിപി മാസ്റ്റേഴ്‌സ് 1000 പരമ്പരയിലെ 30-ാം കിരീടമാണ് ജോക്കോവിച്ച് നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമാണ് ജോക്കോവിച്ച്. റിയോ ഒളിമ്പിക്‌സില്‍ Read more about റോജേഴ്‌സ് കപ്പ് കിരീടം ജോക്കോവിച്ചിന്[…]

രണ്ടാം ടെസ്റ്റ്; രാഹുല്‍ 158, ഇന്ത്യ ശക്തം

01:02pm 01/08/2016 കിങ്സ്റ്റണ്‍: കരുത്തു ചോര്‍ന്ന കരീബിയന്‍ നിര ആദ്യ ദിനം തന്നെ തകര്‍ന്നടിഞ്ഞപ്പോള്‍ ബാറ്റിങ്ങില്‍ കരുത്തുതെളിയിച്ച് ഇന്ത്യയുടെ പോരാട്ടം. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റും ഇന്ത്യന്‍ വരുതിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് സബീന പാര്‍ക്കില്‍ കാണുന്നത്. ആദ്യ ഇന്നിങ്സില്‍ 196 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കിയ ഇന്ത്യ ഓപ്പണര്‍ ലോകേഷ് രാഹുലിന്‍െറ സെഞ്ച്വറി കരുത്തില്‍ (158) 358 റൺസെടുത്തിട്ടുണ്ട്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ Read more about രണ്ടാം ടെസ്റ്റ്; രാഹുല്‍ 158, ഇന്ത്യ ശക്തം[…]

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച.

12:17pm 31/07/2016 കിങ്സ്റ്റണ്‍: ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 21 ഓവറില്‍ മൂന്നു വിക്കറ്റിന് 72 റണ്‍സ് എന്നനിലയിലാണ് കരീബിയക്കാര്‍. അര്‍ധസെഞ്ച്വറി നേടിയ ജര്‍മെയ്ന്‍ ബ്ളാക്വുഡിനൊപ്പം (54) മര്‍ലോണ്‍ സാമുവല്‍സാണ് (ഏഴ്) ക്രീസില്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഏഴു റണ്‍സ് എന്ന പടുകുഴിയില്‍നിന്നാണ് വിന്‍ഡീസ് കരകയറിയത്. ടോസ് നേടിയ ആതിഥേയ നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ഇശാന്ത് ശര്‍മയാണ് വിന്‍ഡീസിന് ആദ്യ പ്രഹരമേല്‍പിച്ചത്. നാലാം പന്തില്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ Read more about ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച.[…]

റഷ്യന്‍ ഗുസ്തി ടീമിനെ ഒളിമ്പിക്‌സില്‍ നിന്നു വിലക്കിയേക്കുമെന്ന് സൂചന09

09:44am 30/7/2016 റിയോ ഡി ഷാനിറോ: ഓഗസ്റ്റ് ഏഴിനു ആരംഭിക്കുന്ന റിയോ ഒളിമ്പിക്‌സില്‍ നിന്നു റഷ്യന്‍ ഗുസ്തി ടീമിനെ വിലക്കിയേക്കുമെന്ന് സൂചന. താരങ്ങള്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഇതെന്നാണ് വിവരങ്ങള്‍. എട്ടു പേരുള്ള ടീമില്‍ നിന്ന് രണ്ടു പേര്‍ ആദ്യം തന്നെ ഉത്തേജക മരുന്നു വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിനു പുറമേ നാലു താരങ്ങള്‍ക്കൂടി പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഗുസ്തി ടീമിനു ഒന്നാകെ മത്സരത്തില്‍ നിന്നു വിലക്കു വരുന്നത്. റിയോയിലേക്ക് 387 താരങ്ങളെ തെരഞ്ഞെടുത്തതില്‍ 287 പേരും ഉത്തേജക പരിശോധന Read more about റഷ്യന്‍ ഗുസ്തി ടീമിനെ ഒളിമ്പിക്‌സില്‍ നിന്നു വിലക്കിയേക്കുമെന്ന് സൂചന09[…]