റോജേഴ്‌സ് കപ്പ്: വാവ്‌റിങ്ക സെമിയില്‍

09:30am 30/7/2016 ഒന്റാറിയോ: സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക മുന്നേറിയത്. സ്‌കോര്‍: 6-1, 6-3. സെമിയില്‍ ജപ്പാന്റെ കെയ് നിഷികോരിയാണ് വാവ്‌റിങ്കയുടെ എതിരാളി. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ 6-3, 3-6, 6-2 തോല്‍പ്പിച്ചാണ് നിഷികോരി അവസാന നാലിലെത്തിയത്.

റോജേഴ്‌സ് കപ്പ്: വാവ്‌റിങ്ക ക്വാര്‍ട്ടറില്‍

10:48am 29/7/2016 ടോറോന്റോ: സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അമേരിക്കന്‍ താരം ജാക്ക് സോക്കിനെ 7-6(3), 6-2ന് പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക മുന്നേറിയത്. ജപ്പാന്റെ കെയ് നിഷികോരിയും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. അമേരിക്കയുടെ രാജീവ് റാമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നിഷികോരി അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 6-3, 6-4.

റോജേഴ്‌സ് കപ്പ്: ജൊഹാന മൂന്നാം റൗണ്ടില്‍

01:35pm 28/7/2016 മോണ്‍ട്രിയല്‍: റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ബ്രിട്ടന്റെ ജൊഹാന കോണ്ട മൂന്നാം റൗണ്ടിലെത്തി. അമേരിക്കയുടെ വാനിയ കിംഗിനെ പരാജയപ്പെടുത്തിയാണ് ജൊഹാന മുന്നേറിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7-5, 6-1. അടുത്ത റൗണ്ടില്‍ അമേരിക്കയുടെ തന്നെ വാര്‍വറ ലപ്ച്ചങ്കോയെ ജൊഹാന നേരിടും. രണ്ടാം റൗണ്ടില്‍ നവോമി ബ്രോഡിയെ പരാജയപ്പെടുത്തിയാണ് വാര്‍വറ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്.

15 റഷ്യന്‍ താരങ്ങള്‍ക്കുകൂടി വിലക്ക്

12:17pm 27/07/2016 റിയോ ഡെ ജനിറോ: അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍ (ഐ.ഒ.സി) കനിഞ്ഞെങ്കിലും റഷ്യക്ക് രക്ഷയില്ളെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. റിയോ ഒളിമ്പിക്സില്‍ സമ്പൂര്‍ണ വിലക്കില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റഷ്യക്കുമേല്‍ ഓരോ ഇനത്തിലെയും രാജ്യാന്തര ഫെഡറേഷനുകള്‍ പിടിമുറുക്കുകയാണ്. ഏഴ് നീന്തല്‍ താരങ്ങള്‍ക്കും അഞ്ച് കനോയിങ് താരങ്ങള്‍ക്കും മൂന്ന് റോവേഴ്സ് താരങ്ങള്‍ക്കും ഫെഡറേഷനുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സോചിയില്‍ നടന്ന ശീതകാല ഒളിമ്പിക്സില്‍ റഷ്യന്‍ അധികൃതരുടെ പിന്തുണയോടെ ഉത്തേജക മരുന്ന് കഴിച്ച് മെഡല്‍ നേടിയെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് 56 ട്രാക് ആന്‍ഡ് Read more about 15 റഷ്യന്‍ താരങ്ങള്‍ക്കുകൂടി വിലക്ക്[…]

റിയോയില്‍ മെഡല്‍ നേട്ടം ഉറപ്പെന്ന് ഹോക്കി ടീം ക്യാപ്റ്റന്‍ ശ്രീജേഷ്

12:02pm 27/7/2016 ബംഗളൂരു: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മെഡല്‍ പ്രതീക്ഷകള്‍ വാനോളമാണെന്ന് ക്യാപ്റ്റന്‍ ശ്രീജേഷ്. ഇത്തവണ ടീം കളിക്കാനിറങ്ങുക അന്തരിച്ച മുന്‍ ഇന്ത്യന്‍ ഹോക്കി താരം മുഹമ്മദ് ഷഹീദിനു വേണ്ടിയായിരിക്കുമെന്ന് പറഞ്ഞ ശ്രീജേഷ് ടീം മെഡല്‍ നേടിയാല്‍ അത് സമര്‍പ്പിക്കുക ഷഹീദിനായിരിക്കുമെന്നും വ്യക്തമാക്കി. ഒളിമ്പിക്‌സിനുള്ള ടീമിന്റെ തയാറെടുപ്പില്‍ സംതൃപ്തനാണെന്നും ശ്രീജേഷ് പറഞ്ഞു.

റോജര്‍ ഫെഡറര്‍ ഒളിമ്പിക്‌സില്‍നിന്നും പിന്‍മാറി

01.06 AM 27-07-2016 സൂറിച്ച്: സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ റിയോ ഒളിമ്പിക്‌സില്‍നിന്നും പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കുമൂലമാണ് ഫെഡററുടെ പിന്‍മാറ്റം. ഈ സീസണില്‍ ഇനി കോര്‍ട്ടിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

10 റഷ്യന്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് നഷ്ടമാകും

11:41am 26/7/2016 ലോസാന്‍: റഷ്യയുടെ ഏഴു നീന്തല്‍ താരങ്ങള്‍ക്കും മൂന്നു തുഴച്ചില്‍ താരങ്ങള്‍ക്കും റിയോ ഒളിമ്പിക്‌സില്‍ മത്സരിക്കാനാവില്ല. രാജ്യാന്തര നീന്തല്‍ ഫെഡറേഷനും (ഫിന) രാജ്യന്തര റോവിംഗ് ഫെഡറേഷനും(ഫിസ) ആണ് നടപടിയെടുത്തത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ആരോപണം നേരിടുന്ന താരങ്ങളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം കായിക സംഘടനകള്‍ക്ക് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വിട്ടുനല്‍കിയിരുന്നു. ഇതോടെ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് യൂലിയ എഫിമോവ, നതാലിയ ലോവ്‌കോവ എന്നിവരുള്‍പ്പെടെയുള്ള നീന്തല്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് നഷ്ടമാകും. കഴിഞ്ഞ Read more about 10 റഷ്യന്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് നഷ്ടമാകും[…]

ഇന്ത്യക്ക് ഇന്നിങ്സ് ജയം

01:44pm 25/7/2016 ആന്‍റിഗ്വ: വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സിനും 92 റണ്‍സിനും ജയം. ഒരു ദിനം ബാക്കിനില്‍ക്കെയാണ് സന്ദര്‍ശകര്‍ തകര്‍പ്പന്‍ ജയം നേടിയത്. വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറി മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ നേടിയ കൂറ്റന്‍ ടോട്ടലിന് (566/8 ഡിക്ള) മറുപടിക്കിറങ്ങിയ വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്സില്‍ 243 റണ്‍സിനും, രണ്ടാം ഇന്നിങ്സില്‍ 231 റണ്‍സിനും കീഴടങ്ങിയാണ് തോല്‍വി സമ്മതിച്ചു. ഫോളോഓണിന് നിര്‍ബന്ധിതരായി മൂന്നാം ദിവസം തന്നെ രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍സ് ഒരു വിക്കറ്റ് Read more about ഇന്ത്യക്ക് ഇന്നിങ്സ് ജയം[…]

റഷ്യയ്ക്ക് ഒളിമ്പിക്‌സില്‍നിന്നു സമ്പൂര്‍ണ വിലക്കുണ്ടാവില്ല

12.23 AM 25-07-2016 റഷ്യയ്ക്ക് ഒളിമ്പിക്‌സില്‍നിന്നു സമ്പൂര്‍ണ വിലക്കുണ്ടാവില്ല. ഞായറാഴ്ച ചേര്‍ന്ന രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുത്തു. വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒളിമ്പിക് കമ്മിറ്റി തള്ളി. മറ്റിനങ്ങളില്‍ മത്സരിക്കുന്ന റഷ്യന്‍ അത്‌ലറ്റുകള്‍ക്കു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടവര്‍ക്ക്് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ഐഒസി വിധിച്ചു. ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 68 റഷ്യന്‍ അത്‌ലറ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ലോക Read more about റഷ്യയ്ക്ക് ഒളിമ്പിക്‌സില്‍നിന്നു സമ്പൂര്‍ണ വിലക്കുണ്ടാവില്ല[…]

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു മുന്നില്‍ ആതിഥേയരായ വിന്‍ഡീസിന്‍െറ നില പരുങ്ങലില്‍.

09:07am 24/07/2016 ആന്‍റിഗ്വ: ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു മുന്നില്‍ ആതിഥേയരായ വിന്‍ഡീസിന്‍െറ നില പരുങ്ങലില്‍. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ച നായകന്‍ വിരാട് കോഹ്ലിയുടെയും മൂന്നാം ടെസ്റ്റ് സെഞ്ച്വറി നേടിയ ആര്‍. അശ്വിന്‍െറയും മികവില്‍ എട്ടിന് 566 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്ത ഇന്ത്യക്കെതിരെ വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആതിഥേയര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്. ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യത്തില്‍നിന്ന് 476 റണ്‍സ് Read more about ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു മുന്നില്‍ ആതിഥേയരായ വിന്‍ഡീസിന്‍െറ നില പരുങ്ങലില്‍.[…]