സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസന്‍ ചുമതലയേറ്റു

06:44 PM 23/07/2016 തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അത് ലറ്റ് മേഴ്സികുട്ടനാണ് വൈസ് പ്രസിഡന്‍റായി നിയമിക്കപ്പെട്ടിരിക്കുന്നത്. ടി.പി ദാസന്‍റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ചുമതലയേറ്റു. കായിക താരങ്ങളായ കെ.സി ലേഖ (ബോക്സിങ്), ജോര്‍ജ് തോമസ് (ബാഡ്മിന്‍ണ്‍), എം.ആര്‍ രഞ്ജിത് (അമ്പെയ്ത്ത്), ഒ.കെ. വിനീഷ്, ഡി. വിജയകുമാര്‍ (കനോയിങ്), എസ്. രാജീവ് (നീന്തല്‍), ഐ.ടി മനോജ് എന്നിവരാണ് മറ്റംഗങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലാണ് നല്ലതെന്ന് ടി.പി ദാസന്‍ മാധ്യമങ്ങളോട് Read more about സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസന്‍ ചുമതലയേറ്റു[…]

കോഹ്‌ലിക്ക് ടെസ്റ്റില്‍ 3000 റണ്‍സ്; വിദേശമണ്ണില്‍ 2000

08:14pm 22/7/2016 ആന്റിഗ്വ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വിദേശ ആധിപത്യം തുടരുന്നു. ടെസ്റ്റില്‍ 3000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട കോഹ്‌ലി വിദേശമണ്ണില്‍ 2000 റണ്‍സും പൂര്‍ത്തിയാക്കി. 42 ടെസ്റ്റുകളില്‍നിന്ന് 3137 റണ്‍സാണു കോഹ്‌ലിയുടെ സമ്പാദ്യം. 12 സെഞ്ചുറികളും ഈ നേട്ടത്തിനു പകിട്ടേകുന്നു. ഇന്ത്യന്‍ മണ്ണില്‍ 17 ടെസ്റ്റ് കളിച്ച കോഹ്‌ലി 1059 റണ്‍സാണു(46.04 ശരാശരി) നേടിയത്. വിദേശത്താകട്ടെ 25 ടെസ്റ്റുകളില്‍നിന്ന് 2078 റണ്‍സ്(46.17 ശരാശരി) അടിച്ചെടുത്തു. ഇന്ത്യന്‍ മണ്ണില്‍ മൂന്നു ടെസ്റ്റ് സെഞ്ചുറികള്‍ മാത്രം Read more about കോഹ്‌ലിക്ക് ടെസ്റ്റില്‍ 3000 റണ്‍സ്; വിദേശമണ്ണില്‍ 2000[…]

കോഹ്‌ലിക്ക് സെഞ്ചുറി; ഇന്ത്യ മികച്ച നിലയില്‍

09:30am 22/7/2016 ആന്റിഗ്വ: നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് എന്ന നിലയിലാണ്. കോഹ്‌ലി(143), രവിചന്ദ്ര അശ്വിന്‍(22) എന്നിവരാണ് ക്രീസില്‍. മുരളി വിജയ് (7), ചേതേശ്വര്‍ പുജാര (16), ശിഖര്‍ ധവാന്‍(84), അജിങ്ക്യ രഹാനെ(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വെസ്റ്റ് Read more about കോഹ്‌ലിക്ക് സെഞ്ചുറി; ഇന്ത്യ മികച്ച നിലയില്‍[…]

റഷ്യൻ അത് ലറ്റുകൾക്ക് റിയോ ഒളിമ്പിക്സിൽ വിലക്ക്

04:00 PM 21/07/2016 വിയന്ന: ഉത്തേജകമരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യയുടെ ഒളിമ്പിക്സ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി അത്ലറ്റുകൾ സമർപ്പിച്ച ഹരജി ലോക കായിക തർക്കപരിഹാര കോടതി തള്ളി. ഇതോടെ റിയോ ഒളിമ്പിക്സിലെ ഗ്ളാമര്‍ ഇനമായ ട്രാക്ക്, ഫീല്‍ഡ് ഇനങ്ങളില്‍ റഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാനാവില്ല. കളങ്കിതരായ ഏതാനും അത്ലറ്റുകളുടെ പേരില്‍ രാജ്യത്തെ മുഴുവനായും വിലക്കുന്നതിനെ ചോദ്യം ചെയ്താണ് റഷ്യ കോടതിയെ സമീപിച്ചത്. റഷ്യയുടെ റിയോ ഒളിമ്പിക്സ് ഭാവി ഒരാഴ്ചക്കുള്ളില്‍ അറിയാമെന്ന് ഇന്‍റര്‍നാഷനല്‍ ഒളിമ്പിക്സ് കമ്മിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. ആര്‍ബിട്രേഷന്‍ കോടതിയുടെ Read more about റഷ്യൻ അത് ലറ്റുകൾക്ക് റിയോ ഒളിമ്പിക്സിൽ വിലക്ക്[…]

ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും.

10:22am 20/7/2016 ആന്റിഗ്വെ: നാലു മത്സരങ്ങളടങ്ങുന്ന ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും. ആന്റിഗ്വെിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് (വെസ്റ്റിന്‍ഡീസ് സമയം രാവിലെ 10.00) ആദ്യ ടെസ്റ്റ് മത്സരം തുടങ്ങും. അനില്‍ കുംബ്‌ളെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണെന്നതിനാല്‍ ടീം ഇന്ത്യക്കും കുംബ്‌ളെക്കും അതിനിര്‍ണായകമാണ് മത്സരം. വിദേശ പരമ്പരകളില്‍ കാലിടറുന്ന പതിവുണ്ടെങ്കിലും ഒരടി മുന്‍തൂക്കം ഇന്ത്യക്കു തന്നെയാണ്. 2002ന് ശേഷം വിന്‍ഡീസിനെതിരെ ടെസ്റ്റ് തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ Read more about ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും.[…]

അംപയര്‍മാര്‍ക്കു സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുമായി ബിസിസിഐ

02.39 AM 20-07-2016 അംപയര്‍മാര്‍ക്കു സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുമായി ബിസിസിഐ. മാച്ച് ഒഫീഷ്യല്‍സിന് ആശയവിനിമയത്തിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിസിസിഐയുടെ പുതിയ പദ്ധതി. ഇതനുസരിച്ച് ആദ്യ ബാച്ച് അംപയര്‍മാര്‍ക്ക് ഈ മാസം 12 മുതല്‍ 16 വരെ പരിശീലനം നല്‍കി. 23 മുതലാണ് അടുത്ത ബാച്ചിന് പരിശീലനം ആരംഭിക്കുന്നത്. ഐസിസിയും ബ്രിട്ടീഷ് കൗണ്‍സിലും സംയുക്തമായാണു കോഴ്‌സ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും കോഴ്‌സ് സംഘടിപ്പിച്ചിരുന്നെങ്കിലും ആശയവിനിമയത്തില്‍ മാത്രമാണ് പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം ഇംഗ്ലീഷ് Read more about അംപയര്‍മാര്‍ക്കു സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുമായി ബിസിസിഐ[…]

‘ഇതൊരു തുടക്കമാണ്. ശരിക്കും പോരാട്ടങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ.

12:58pm 18/7/2016 ന്യുഡല്‍ഹി: ബോക്സിങ് കരിയറിലെ ഏറ്റവും വലിയ മത്സരം കഴിഞ്ഞ വിശ്രമത്തിലാണ് വിജേന്ദര്‍. മൂന്ന് മിനിറ്റ് വീതമുള്ള പത്ത് റൗണ്ട്. പരിചയസമ്പന്നനായി എതിരാളിക്കെതിരെ ജീവന്മരണ പോരാട്ടം. തലങ്ങും വിലങ്ങും പറന്നത്തെിയ ഇടികള്‍. ഏറെയും ഒഴിഞ്ഞുമാറിയപ്പോള്‍ ചിലത് മുഖവും വയറും തരിപ്പണമാക്കി. ഏതാനും മുറിവുകളുമുണ്ട്. പക്ഷേ, എല്ലാം സൂപ്പര്‍ മിഡ്ല്‍ വെയ്റ്റ് എന്ന കിരീട മധുരത്തില്‍ മറക്കുകയാണ് ഇന്ത്യയുടെ ബോക്സിങ് ഹീറോ വിജേന്ദര്‍ കുമാര്‍. ‘ഇതൊരു തുടക്കമാണ്. ശരിക്കും പോരാട്ടങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ. എന്‍െറ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടമായിരുന്നു. Read more about ‘ഇതൊരു തുടക്കമാണ്. ശരിക്കും പോരാട്ടങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ.[…]

ലോക സ്കൂള്‍ മീറ്റ്: നിവ്യക്ക് വെങ്കലം

09:04 am 17/07/2016 തറബ്സന്‍ (തുര്‍ക്കി): പട്ടാള അട്ടിമറിയുടെ വാര്‍ത്തകള്‍ക്കിടെ തുര്‍ക്കിയിലെ ലോക സ്കൂള്‍ മീറ്റില്‍നിന്ന് (ജിംനേഷ്യാഡ്) ഇന്ത്യക്ക് സ്വര്‍ണവാര്‍ത്തകള്‍. ആണ്‍കുട്ടികളുടെ മെഡ്ലെ റിലേയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണമണിഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മലയാളി താരം നിവ്യ ആന്‍റണി വെങ്കലമണിഞ്ഞ് മിന്നിത്തിളങ്ങി. പാലക്കാട് കല്ലടി കുമരംപുത്തൂര്‍ എച്ച്.എസ്.എസിലെ നിവ്യ 3.20 മീറ്റര്‍ ചാടിയാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. 2.80 മുതല്‍ 3.20 മീറ്റര്‍ വരെ ആദ്യ ശ്രമങ്ങളില്‍ ചാടിക്കടന്നായിരുന്നു നിവ്യയുടെ കുതിപ്പ്. സ്വര്‍ണം നേടിയ ബ്രസീലിന്‍െറ ഇസബെല്‍ ക്വഡ്രോസും Read more about ലോക സ്കൂള്‍ മീറ്റ്: നിവ്യക്ക് വെങ്കലം[…]

വിജേന്ദര്‍ സിംഗിന് ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം

12.57 AM 17-07-2016 വിജേന്ദര്‍ സിംഗിന് ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം. ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചിട്ടാണ് വിജേന്ദര്‍ കിരീടം ചൂടിയത്. ഇഞ്ചോടിഞ്ച് ഇടിച്ചുനിന്ന ഹോപ്പിനെ 22 പോയിന്റുകള്‍ക്കാണ് വിജേന്ദര്‍ മറിച്ചത്. ഹോപ്പ് 274 പോയിന്റുകള്‍ നേടിയപ്പോള്‍ വിജേന്ദര്‍ 296 പോയിന്റുകള്‍ ഇടിച്ചെടുത്തു. മൂന്ന് വിധികര്‍ത്താക്കളും വിജേന്ദറിന് അനുകൂലമായാണ് വിധിയെഴുതിയത്. സ്‌കോര്‍: 98-92, 98-92, 100-90. 10 റൗണ്ടുകളായിരുന്നു മത്സരം. ഇന്ത്യയില്‍ നടന്ന ആദ്യ പ്രഫഷണല്‍ ബോക്‌സിംഗ് മത്സരത്തില്‍ തന്നെ വിജേന്ദര്‍ തന്റെ കന്നി പ്രഫഷണല്‍ കിരീടം Read more about വിജേന്ദര്‍ സിംഗിന് ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം[…]

പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന് സെഞ്ചുറി

01.08 AM 15-07-2016 പ്രായമേറുന്തോറും വീര്യമേറുകയാണ് പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന്. 42 വയസ് പൂര്‍ത്തിയായശേഷം സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമെന്ന ബഹുമതി മിസ്ബാ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ ഒന്നാം ടെസ്റ്റിലാണു മിസ്ബാ മിന്നും സെഞ്ചുറി നേടിയത്. 40 വയസിനു ശേഷം രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏക താരമാണു മിസ്ബാ ഉള്‍ ഹക്ക്. സെഞ്ചുറി നേടുമ്പോള്‍ 42 വയസും 47 ദിവസവുമാണു മിസ്ബായുടെ പ്രായം. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 41 വയസും 147 ദിവസവും പ്രായമുള്ളപ്പോള്‍ Read more about പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിന് സെഞ്ചുറി[…]