സച്ചിന്‍ കാല്‍മുട്ട് ശസ്ത്രക്രിയക്കു വിധേയനായി

09.34 AM 07-07-2016 സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കാല്‍മുട്ട് ശസ്ത്രക്രിയക്കു വിധേയനായി. ബുധനാഴ്ച ലണ്ടനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഇടത് കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സച്ചിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ശസ്ത്രക്രിയ നടത്തിയ കാലിന്റെ ചിത്രം സഹിതം പോസ്റ്റ് ഇട്ടു. വേഗം സുഖപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും സച്ചിന്‍ എഫ്ബി കുറിപ്പില്‍ പറയുന്നു. ക്രിക്കറ്റില്‍നിന്നും വിരമിച്ചതിനു ശേഷവും തന്നെ ചില പരുക്കുകള്‍ അലട്ടുകയാണെന്നും വേഗം സുഖപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ പറഞ്ഞു.

ലയണല്‍ മെസിക്ക് 21 മാസം തടവു ശിക്ഷ

08.01 06-07-2016 നികുതി വെട്ടിപ്പ് കേസില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് 21 മാസം തടവു ശിക്ഷ വിധിച്ചു. ബാഴ്‌സലോണ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ് മെസിക്കും 21 മാസം ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തിയതിന് 14 കോടി രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. 21 മാസത്തെ തടവിന് മെസിയെ ശിക്ഷിച്ചെങ്കിലും അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വരില്ല. സ്‌പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്ക് രണ്ടു വര്‍ഷത്തില്‍ താഴെ തടവ് വിധിച്ചാല്‍ Read more about ലയണല്‍ മെസിക്ക് 21 മാസം തടവു ശിക്ഷ[…]

റിലേ ടീമിനു ദേശീയ റിക്കാര്‍ഡ്

11:39am 05/7/2016 അല്‍മറ്റി: വനിതാ റിലേ ടീമിനു ദേശീയ റിക്കാര്‍ഡ്. കസാക്കിസ്ഥാന്‍ നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4-100 മീറ്റര്‍ റിലേയിലാണു താരങ്ങള്‍ ദേശീയ റിക്കാര്‍ഡ് മറികടന്നത്. മലയാളി താരം മെര്‍ലിന്‍ ജോസഫ്, ദ്യൂതി ചന്ദ്, ശ്രബാനി നന്ദ, എച്ച്. എം. ജ്യോതി എന്നിവരുടെ സംഘമാണ് പുതിയ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചത്. 43.42 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്. ബെയ്ജിംഗില്‍ നടന്ന ലോക അത്‌ലറ്റിക് ചലഞ്ചില്‍ കുറിച്ച 44.03 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണു ടീം തിരുത്തിയത്.

ഫ്രാന്‍സ് യൂറോകപ്പ് സെമിയില്‍

09:57 AM 04/07/2016 പാരിസ്: നെതര്‍ലന്‍ഡ്‌സും ഇംഗ്‌ളണ്ടും ഉള്‍പ്പെടെയുള്ള വമ്പന്മാരുടെ വഴിമുടക്കിയ ഐസ്ലന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി ഫ്രാന്‍സ് യൂറോകപ്പ് സെമിയില്‍. ക്വാര്‍ട്ടര്‍ഫൈനലിലെ അവസാന മത്സരത്തില്‍ ഐസ്ലന്‍ഡിനെ 5-2ന് തകര്‍ത്തവര്‍ സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ നേരിടും. കളിയുടെ ആദ്യ പകുതിയല്‍ നാല് ഗോള്‍ നേടിയ ഫ്രാന്‍സ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി സ്‌കോര്‍ ചെയ്തു. ഒലിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ (12, 59മിനിറ്റ്), പോള്‍പൊഗ്ബ (20), ദിമിത്രി പായെറ്റ് (43), അന്‍േറാണി ഗ്രീസ്മാന്‍ (45) എന്നിവര്‍ Read more about ഫ്രാന്‍സ് യൂറോകപ്പ് സെമിയില്‍[…]

ജര്‍മനി സെമിയില്‍

07:33 AM 03/07/2016 ബുര്‍ഡോക്സ്: യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ മൂന്നാമത്തെ മല്‍സരത്തില്‍ 6-5ന് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ ഇറ്റലിയെ തറപറ്റിച്ച് ജര്‍മനി സെമിയില്‍. 18 കിക്കുകള്‍ അടിച്ച പെനല്‍റ്റിയില്‍ ജോനസ് ഹെക്ടറാണ് ജര്‍മനിക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. കളി തുടങ്ങി 65ാം മിനിറ്റില്‍ ഒസീല്‍ ജര്‍മനിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി ലീഡ് നേടിയെങ്കിലും കളി തീരാന്‍ 12 മിനിറ്റ് ബാക്കി നില്‍ക്കെ ജെറോം ബോട്ടങിന്‍െറ കൈ തട്ടിയതിനെ തുടര്‍ന്ന് കിട്ടിയ പെനല്‍റ്റി ഗോളാക്കി ഇറ്റലിയുടെ Read more about ജര്‍മനി സെമിയില്‍[…]

വിംബിള്‍ഡണ്‍: കെര്‍ബറും ഹാലപ്പും നാലാം റൗണ്ടില്‍

01.12 AM 03-07-2016 ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ ആംഗ്വലിക് കെര്‍ബറും അഞ്ചാം സീഡ് സിമോണ ഹാലപ്പും വിംബിള്‍ഡണ്‍ നാലാം റൗണ്ടില്‍ കടന്നു. നാലാം സീഡ് കെര്‍ബര്‍ ജര്‍മനിയുടെ കരീന വിത്തോഫ്റ്റിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7-6 (11), 6-1. ഹാലപ്പ് ഡച്ച് താരം കികി ബെര്‍ട്ടന്‍സിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹാലപ്പിന്റെയും വിജയം. സ്‌കോര്‍: 6-4, 6-3.

വിംബ്ള്‍ഡണ്‍ ടെന്നിസില്‍ : വാവ്റിങ്ക പുറത്ത്

08:34am 02/7/2016 ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നിസില്‍ ലോക അഞ്ചാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാന്‍ വാവ്റിങ്കയ്ക്ക് രണ്ടാം റൗണ്ടില്‍ മടക്ക ടിക്കറ്റ്. അര്‍ജന്‍റീനയുടെ യുവാന്‍ ഡെല്‍പോട്രോ നാല് സെറ്റ് മത്സരത്തിലാണ് വാവ്റിങ്കയെ പുറത്താക്കി മൂന്നാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 3-6, 6-3, 7-6, 6-3. ആതിഥേയ താരം ആന്‍ഡി മറെ, നിക് കിര്‍ഗിയോസ്, വില്‍ഫ്രഡ് സോംങ്ക, റിച്ചാഡ് ഗാസ്ക്വറ്റ്, തോമസ് ബെര്‍ഡിച് എന്നിവര്‍ പുരുഷ സിംഗ്ള്‍സ് മൂന്നാം റൗണ്ടില്‍ കടന്നു. വനിതകളില്‍ യെലിന വെസ്നിന, ഡൊമിനിഷ സിബല്‍കോവ, അഗ്നിസ്ക Read more about വിംബ്ള്‍ഡണ്‍ ടെന്നിസില്‍ : വാവ്റിങ്ക പുറത്ത്[…]

ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍.

12:15apm 01/7/2016 കിംഗ്സ്റ്റണ്‍: റിയോ ഒളിമ്പിക്‌സിനുള്ള ജമൈക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍. ഇന്നാണ് ജമൈക്ക നാഷണല്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയും ഫൈനലും. ഒളിമ്പിക് 100 മീറ്ററില്‍ ഹാട്രിക് സ്വര്‍ണം എന്ന സ്വപ്ന നേട്ടത്തിനായാണ് ഉസൈന്‍ ബോള്‍ട്ട് ബ്രസീലിലേക്കെത്താനൊരുങ്ങുന്നത്. വനിതാ വിഭാഗത്തില്‍ ഷെല്ലി ആന്‍ ഫ്രേസറും ഈ ചരിത്ര നേട്ടത്തിനായാണ് സ്‌പൈക്ക് അണിയുന്നത്. വനിതകളുടെ യോഗ്യതയില്‍ ഷെല്ലിയും സെമിയില്‍ കടന്നിട്ടുണ്ട്. 200 മീറ്റര്‍ യോഗ്യതാ മത്സരങ്ങള്‍ ശനിയാഴ്ചയാണ്. Read more about ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിയില്‍.[…]

2021 വരെ നെയ്മര്‍ ബാഴ്‌സയില്‍ തുടരും

09:50am 01/7/2016 മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ 2021 വരെ ബാഴ്‌സയില്‍ തുടരും. ഇതുസംബന്ധിച്ച് കരാര്‍ ഉടന്‍ ഒപ്പിടുമെന്നു ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമു അറിയിച്ചു. നിലവിലുള്ള കരാര്‍ 2018 ജൂണോടെ അവസാനിക്കാനിരിക്കെയാണ് താരവുമായി മൂന്നു വര്‍ഷത്തേക്ക് പുതിയ കരാറിന് ക്ലബ്ബ് അധികൃതര്‍ നീക്കം തുടങ്ങിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡും പാരീസ് സെന്റ് ജര്‍മനുമടക്കം യൂറോപ്പിലെ നിരവധി പ്രമുഖ ക്ലബുകള്‍ നെയ്മറിനായി വല വിരിച്ചിരിക്കുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് Read more about 2021 വരെ നെയ്മര്‍ ബാഴ്‌സയില്‍ തുടരും[…]

വിംബിള്‍ഡണ്‍ ടെന്നീസ് : ജോക്കോവിച്ചും മുറെയും മൂന്നാം റൗണ്ടില്‍

09:46am 01/7/2016 ലണ്ടന്‍: ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചും ആന്‍ഡി മുറേയും വിംബിള്‍ഡന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. ഫ്രഞ്ച് താരം അഡ്രിയാന്‍ മന്നാറിയോയ്‌ക്കെതിരേ 6-4, 6-3, 7-6 എന്ന സ്‌കോറിനായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. യെന്‍ സണ്‍ ലുവിനെ പരാജയപ്പെടുത്തിയാണ് മുറെ മൂന്നാം റൗണ്ടില്‍ എത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറെയുടെ വിജയം. സ്‌കോര്‍: 6-3, 6-2, 6-1. അടുത്ത റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെ മുറെ നേരിടും.