പോര്‍ച്ചുഗല്‍ സെമിയില്‍

09:43 AM 01/07/2016 മാഴ്‌സിലെ: ഷൂട്ടൗട്ട് ജയത്തോടെ പോര്‍ച്ചുഗല്‍ യൂറോകപ്പ് സെമിയില്‍ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ പോളണ്ടിനെയാണ് പോർച്ചുഗൽ വീഴ്ത്തിയത്(5-3) നിശ്ചിത സമയത്ത് ഇരുടീമും 1-1 എന്ന നിലയിലായിരുന്നു. പോളണ്ടിനായി 2-ാം മിനിറ്റില്‍ റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയും പോര്‍ച്ചുഗലിനായി റെനാറ്റോ സാഞ്ചസ് 33-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. പോളണ്ടിന്റെ ബ്ലാസ്‌കിയോവസ്‌കിയുടെ കിക്കാണ് ഷൂട്ടൗട്ടിൽ പോർച്ചുഗൽ ഗോളി തടുത്തിട്ടത്.

കോച്ചിനെ തെരഞ്ഞെടുത്ത് ആഴ്ച ഒന്നായിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദങ്ങള്‍ അടങ്ങുന്നില്ല.

01:08pm 30/6/2016 കൊല്‍ക്കത്ത: അഭിമുഖം നടത്തി അനില്‍ കുംബ്‌ളെയെ മുഖ്യ കോച്ചായി തെരഞ്ഞെടുത്ത ഉപദേശകസമിതിയിലെ അംഗവും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി കാരണമാണ് താന്‍ കോച്ചാവാതെ പോയതെന്ന് പഴയ ക്യാപ്റ്റനും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രി ആരോപണമുയര്‍ത്തിയിരുന്നു. ശാസ്ത്രിക്ക് ചൂടന്‍ മറുപടിയുമായി ഗാംഗുലി കച്ചമുറുക്കിയതോടെ സംഭവം പിടിവിട്ട മട്ടിലായിരിക്കുകയാണ്. ‘ഞാനാണ് കോച്ചാകാന്‍ അനുവദിക്കാതിരുന്നതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതെങ്കില്‍ രവി ശാസ്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് വസിക്കുന്നതെ്ന്നു പറയേണ്ടിവരും’ ചാനലുകള്‍ ശാസ്ത്രിയുടെ ആരോപണങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനു പിന്നാലെ ഗാംഗുലി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. Read more about കോച്ചിനെ തെരഞ്ഞെടുത്ത് ആഴ്ച ഒന്നായിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദങ്ങള്‍ അടങ്ങുന്നില്ല.[…]

ഗോള്‍ഫ് താരം ജേസണ്‍ ഡേ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറി

03:29pm 29/6/2016 സിഡ്‌നി: ലോക ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം ജേസണ്‍ ഡേ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറി. സിക്ക വൈറസ് ഭീതിയേത്തുടര്‍ന്നാണ് താന്‍ പിന്മാറുന്നതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഭാവി ജീവിതത്തെക്കുറിച്ച് ആകുലതകളുള്ളതുകൊണ്ടാണു പിന്മാറ്റമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1904 നു ശേഷമാണു ഗോള്‍ഫ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തെ മറ്റു നാലു ഗോള്‍ഫ് താരങ്ങളും ഒളിമ്പിക്‌സില്‍ നിന്നു പിന്മാറിയിരുന്നു.

ഇംഗ്ലണ്ട് കോച്ച് രാജിവച്ചു

12:06pm 28/6/2016 നൈസ്: യൂറോ കപ്പ് ഫുട്‌ബോളില്‍ നിന്നു ക്വാര്‍ട്ടര്‍ കാണാതെ ഇംഗ്ലണ്ട് പുറത്തായതിനു പിന്നാലെ കോച്ച് റോയി ഹോജ്‌സണ്‍ രാജിവച്ചു. യൂറോകപ്പില്‍ കന്നിക്കാരയ ഐസ്‌ലന്‍ഡിനോടു 2-1നാണു ഇംഗ്ലണ്ട് പരാജയപ്പെട്ടത്. രണ്ടു വര്‍ഷം കൂടി പരീശീലക സ്ഥാനത്തു തുടരാനുള്ള കാലാവധി ഉണ്‌ടെങ്കിലും മറ്റാരെങ്കിലും ആ സ്ഥാനത്തു എത്തേണ്ട സമയമായെന്നു വ്യക്തമാക്കിയാണ് ഹോജ്‌സണ്‍ രാജി പ്രഖ്യാപിച്ചത്. നിര്‍ണായക മത്സരത്തില്‍ കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ സൂപ്പര്‍ താരം വെയ്ന്‍ റൂണിയിലൂടെ മുന്നിലെത്തിയ ശേഷമാണ് ഇംഗ്ലണ്ട് ഐസ്‌ലന്‍ഡിനു മുന്നില്‍ അടിയറവു പറഞ്ഞത്.

ഇറ്റലി സ്‌പെയിനിനെ തോല്‍പിച്ച്

11:46pm 28/6/2016 പാരിസ്: ഗംഭീരമായി പോരാടിയ ഇറ്റലി 20ന് സ്‌പെയിനിനെ തോല്‍പിച്ച് ക്വാര്‍ട്ടറിലത്തെി. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ അസൂറികളുടെ എതിരാളികള്‍. 33ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലിനിയും 90ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്‌ളെയുമാണ് ഗോള്‍ നേടിയത്. അയര്‍ലന്‍ഡിനോട് തോറ്റ ഗ്രൂപ് മത്സരത്തില്‍ ഇറ്റലി എട്ട് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. ഇവരെയെല്ലാം കോച്ച് അന്‍േറാണിയോ കോണ്ടി തിരിച്ചത്തെിച്ചു. സ്പാനിഷ് നിരയിലും മികച്ച താരങ്ങള്‍ ബൂട്ടുകെട്ടി. 433 ശൈലിയില്‍ സ്പാനിഷ് അര്‍മഡയും 352 ശൈലിയില്‍ അസൂറിപ്പടയും കളത്തിലിറങ്ങി. മത്സരം തുടങ്ങിയ ഉടന്‍ Read more about ഇറ്റലി സ്‌പെയിനിനെ തോല്‍പിച്ച്[…]

മെസ്സിക്ക് പിന്നാലെ മഷറാനോയും വിരമിച്ചു

01:20pm 27/06/2016 ന്യൂ ജഴ്‌സി: കോപഅമേരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് ലയണല്‍ മെസ്സി വിരമിച്ചതിന് പിന്നാലെ പ്രതിരോധ താരം യാവിയര്‍ മഷറാനോയും അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിച്ചു. 32കാരനായ മഷറാനോ നീലപ്പടയുടെ പ്രതിരോധ നിരയിലെ മുന്നണിപ്പോരാളിയാണ്. നീലപ്പടക്കായി 130 മത്സരങ്ങളില്‍ മഷറാനോ ഇറങ്ങിയിട്ടുണ്ട്. ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരമായ മഷറാനോ 20082011 സീസണുകളില്‍ അര്‍ജന്റീനന്‍ നായകനായിരുന്നു. തുടര്‍ച്ചയായ മൂന്ന് കിരീട നഷ്ടങ്ങളിലും മെസ്സിക്കൊപ്പം മഷറാനോയും ടീമിനൊപ്പമുണ്ടായിരുന്നു.

കോപ ഫുട്ബാള്‍ കിരീടം ചിലിക്ക്

09:34AM 27/06/2016 ന്യൂയോര്‍ക്: കോപ അമേരിക്ക ശതാബ്ദി ഫുട്ബാള്‍ കിരീടം ചിലിക്ക്. ഷൂട്ട്ഔട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ചിലി അര്‍ജന്റീനയെ തകര്‍ത്തത്. ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാള്‍സ് അരാന്‍ഗ്യുസ്, ജീന്‍ ബിയാസോര്‍, ഫ്രാന്‍സിസ്‌കോ സില്‍വ എന്നിവര്‍ ഗോളുകള്‍ നേടി. ജാവിയര്‍ മസ്ച്യുരാനോ, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് ഗോളുകള്‍ നേടിയ അര്‍ജന്റീനിയന്‍ താരങ്ങള്‍. ഷൂട്ട്ഔട്ടില്‍ ആദ്യ ക്വിക്ക് എടുത്ത അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസി ഗോള്‍ പാഴാക്കി. നിശ്ചിത സമയത്തും അധിക സമയത്തും അര്‍ജന്റീനയും ചിലിയും ഗോള്‍ Read more about കോപ ഫുട്ബാള്‍ കിരീടം ചിലിക്ക്[…]

യൂറോ പ്രീക്വാര്‍ട്ടറിലെ ആദ്യ ജയം പോളണ്ടിന്

07:59am 26/6/2016 പാരിസ്: ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്‍പിച്ച് പോളണ്ടും സെല്‍ഫ് ഗോളിന്റെ ബലത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ച് വെയില്‍സും ചരിത്രത്തിലാദ്യമായി യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലത്തെി. പ്രീക്വാര്‍ട്ടറില്‍ കന്നിപോരിനിറങ്ങിയ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പോളണ്ടിനൊപ്പം നിന്നു. ഒരു ഗോളിന്റെ സമനില തെറ്റാതെ ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ അഞ്ചു കിക്കും വലയിലാക്കി സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പോളണ്ട് ക്വാര്‍ട്ടര്‍ ചരിത്രം കുറിച്ചു (സ്‌കോര്‍ 54). പോളണ്ട് ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയുടെ 39ാം മിനിറ്റിലാണ് ആദ്യ ഗോളത്തെിയത്. ഇടതുവിങ്ങിലൂടെ Read more about യൂറോ പ്രീക്വാര്‍ട്ടറിലെ ആദ്യ ജയം പോളണ്ടിന്[…]

ദ്യുതി ചന്ദിന് ഒളിമ്പിക്‌സ് 100 മീറ്റര്‍ യോഗ്യത

04:44PM 15/6/2016 അല്‍മാതി: ഇന്ത്യന്‍ താരം ദ്യുതി ചന്ദിന് റിയോ ഒളിമ്പിക്‌സ് 100 മീറ്റര്‍ യോഗ്യത ലഭിച്ചു. ഖസാക്കിസ്ഥാനിലെ അല്‍മാതിയില്‍ നടന്ന മീറ്റിലാണ് ഇന്ത്യന്‍ താരം ഒളിമ്പിക്‌സ് യോഗ്യത നേടിയത്. പി.ടി.ഉഷയ്ക്ക് ശേഷം ഒളിമ്പിക്‌സ് 100 മീറ്ററില്‍ മത്സരിക്കുന്ന ആദ്യ താരമെന്ന ബഹുമതി ദ്യുതി നേടി. 11.32 സെക്കന്‍ഡായിരുന്നു ഒളിമ്പിക്‌സ് യോഗ്യത മാര്‍ക്ക്. ദ്യുതി 11.30 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തു. നേട്ടത്തില്‍ അതിയായ സന്തോഷമുണ്‌ടെന്നും തന്റെ കഠിനാധ്വാനവും കോച്ച് രമേശിന്റെ പിന്തുണയുമാണ് ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് Read more about ദ്യുതി ചന്ദിന് ഒളിമ്പിക്‌സ് 100 മീറ്റര്‍ യോഗ്യത[…]

സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു റണ്‍സിനു ഇന്ത്യ ജയിച്ചു

03:34pm 23/6/2016 ഹരാരെ: ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പയില്‍ ദുര്‍ബല വിജയവുമായി ഇന്ത്യ തടിതപ്പി. മൂന്നു റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വേ 17 റണ്‍സ് നേടി ഇന്ത്യയെ വിറപ്പിച്ചു. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ട്വന്റി-20യില്‍ ആതിഥേയര്‍ രണ്ടു റണ്‍സിനു വിജയിച്ചിരുന്നു. സ്‌കോര്‍: Read more about സിംബാബ്‌വെയ്‌ക്കെതിരായ മൂന്നു റണ്‍സിനു ഇന്ത്യ ജയിച്ചു[…]