ട്വന്റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

8:11pm 5/2.2016 മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം.എസ് ധോണി ക്യാപ്റ്റനായി തുടരും. യുവരാജ് സിംഗിനെയും ഹര്‍ബജന്‍ സിംഗിനെയും ടീമില്‍ നിലനിര്‍ത്തി. പവന്‍ നേഗിയാണ് പതിനഞ്ചംഗ ടീമിലെ ഏക പുതുമുഖം. ശിഖര്‍ ധവാനും രോഹിത് ശര്‍മയും അജിങ്ക്യ രഹാനെ എന്നിവരുമുണ്ട്. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ആഷിഷ് നെഹ്‌റയും ജസ്പ്രീത് ബ്രൂമയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പേസ് ബൗളര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി Read more about ട്വന്റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു[…]

ദക്ഷിണേഷ്യന്‍ ഗെയിംസിന് ഇന്ന് ഉദയം

11:30am 05/02/2016 ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസിന് വെള്ളിയാഴ്ച തിരിതെളിയും. 12മത്‌ ദക്ഷിണേഷ്യന്‍ ഗെയിംസിന് അസമിലെ ഗുവാഹതിയും അയല്‍സംസ്ഥാനമായ മേഘാലയയിലെ ഷില്‌ളോങ്ങും ഒരുങ്ങി. ഗെയിംസിന്റെ ഉദ്ഘാടന പ്രഖ്യാപനം ഗുവാഹതിയിലെ സരുസജായ് സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലെ ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. ടീമുകളുടെ മാര്‍ച്ച് പാസ്റ്റും വടക്കുകിഴക്കന്‍ ഇന്ത്യയുടെ കലാരൂപങ്ങളും അരങ്ങേറും. പ്രധാനമന്ത്രി കായികതാരങ്ങളെ അഭിസംബോധന ചെയ്യും.

സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിന് 13 സ്വര്‍ണം

10:15am 31/01/2016 കോഴിക്കോട്: ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിന്റെ കുതിപ്പ് തുടരുന്നു. രാവിലെ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം മൂന്ന് സ്വര്‍ണമാണ് ഞായറാഴ്ച കേരളം നേടിയത്. അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി നീന സ്വര്‍ണം നേടി. നീനയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു ഇത്. കേരളത്തിന്റെ തന്നെ വൈദേഹിക്കാണ് ഈയിനത്തില്‍ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സാന്ദ്രയും സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വര്‍ണവും വെങ്കലവും കേരളത്തിനാണ്. കെ. എസ് അനന്തു സ്വര്‍ണം നേടിയപ്പോള്‍ റിജു വര്‍ഗീസിനാണ് Read more about സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിന് 13 സ്വര്‍ണം[…]

ആസ്‌ട്രേലിയന്‍ ഓപണ്‍ : സെറീനക്ക് കനത്ത തോല്‍വി

6:50 pm 30/01/2016 മെല്‍ബണ്‍: 21 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് ആസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം. ആദ്യമായാണ് കെര്‍ബര്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്നത്. കെര്‍ബറിന്റെ ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സ്‌കോര്‍: 64, 36, 64. ഇന്നത്തെ ജയത്തോടെ 22 ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കി ജര്‍മനിയുടെ ഇതിഹാസ താരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പം എത്താമെന്ന സെറീനയുടെ മോഹമാണ് കെര്‍ബര്‍ തകര്‍ത്തത്. ആദ്യം പതറിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ Read more about ആസ്‌ട്രേലിയന്‍ ഓപണ്‍ : സെറീനക്ക് കനത്ത തോല്‍വി[…]

ട്വന്റി20 ജയത്തിനൊപ്പം ധോണിക്ക് രണ്ട് റെക്കോര്‍ഡും

30/1/2016 മെല്‍ബണ്‍: രണ്ടാം ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി ആധികാരിക ജയത്തോടെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് രണ്ട് റെക്കോര്‍ഡുകള്‍ കൂടിയാണ് സ്വന്തമായത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ പരമ്പരകള്‍ ജയിക്കുന്ന നായകന്‍ എന്ന റെക്കോര്‍ഡാണ് ഇന്നലെ സ്വന്തം പേരിനൊപ്പം ധോണി കൂട്ടിച്ചേര്‍ത്തത്. മാത്രവുമല്ലാ സങ്കകാരയെ പിന്തള്ളി അന്താരാഷ്ര്ട ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് നടത്തുന്ന വിക്കറ്റ് കീപ്പര്‍ എന്നീ റെക്കോഡും ധോണി നേടി. 2008ല്‍ സി.ബി സീരിസ് സ്വന്തമാക്കിയ ധോണിയുടെ ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ സീരിസ് വിജയമാണിത്. Read more about ട്വന്റി20 ജയത്തിനൊപ്പം ധോണിക്ക് രണ്ട് റെക്കോര്‍ഡും[…]

ദേശീയ സ്‌കൂള്‍ ഗെയിംസ്: ആദ്യ നാല് സ്വര്‍ണം കേരളം നിലനിര്‍ത്തി

29/01/2016 കോഴിക്കോട് 61 മത് ദേശീയ സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ തുടക്കം കുറിച്ചു . മീറ്റിലെ ആദ്യ നാലിനങ്ങളിലും സ്വര്‍ണം കേരളത്തിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലോടെയാണ് കായികമേളക്ക് തുടക്കമായത്. മത്സരത്തില്‍ ഒന്നാമതെത്തിയ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് സ്വര്‍ണ വേട്ടക്ക് തുടക്കമിട്ടത്. ഇതേ ഇനത്തില്‍ ഷെറിന്‍ ജോസിനാണ് വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ അലീഷ പി.ആര്‍ സ്വര്‍ണം നേടി. ഇടുക്കി കാല്‍വരിമൗണ്ടിലെ സാന്ദ്ര എസ് നായര്‍ക്കാണ് Read more about ദേശീയ സ്‌കൂള്‍ ഗെയിംസ്: ആദ്യ നാല് സ്വര്‍ണം കേരളം നിലനിര്‍ത്തി[…]

സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു

08:26pm മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ ഹിംഗിസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. 13ാം സിഡായ ജൂലിയ ജോര്‍ജസ്‌കരോലിന പ്ലിസ്‌കോവ സഖ്യത്തെയാണ് ഇവര്‍ തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്തോ സ്വിസ്സ് ജോഡികളുടെ വിജയം. സ്‌കോര്‍ 61, 60

ആസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ ഹിംഗിസ് സഖ്യം സെമിയില്‍

27/01/2016 മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍സ്സില്‍ സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം വിജയം കുറിച്ചു . ക്വാര്‍ട്ടറില്‍ ജര്‍മന്‍ അമേരിക്കന്‍ ജോഡികളായ അന്ന ലെന ഗ്രോയിന്‍ഫെല്‍ഡ് കോകോ വാന്‍ഡെവഗ് സഖ്യത്തെ സാനിയ ഹിംഗിസ് സഖ്യം തോല്‍പിച്ചു. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഇവരുടെ വിജയം. സ്‌കോര്‍ 64, 46, 61. മത്സരം ഒരു മണിക്കൂര്‍ 37 മിനിറ്റ് നീണ്ടു നിന്നു. ഇന്തോസ്വിസ് സഖ്യത്തിന്റെ തോല്‍വി അറിയാതെയുള്ള 34ാം മത്സരമാണിത്.

ഐ.പി.എല്‍ താരലേലം: രണ്ടു കോടി പട്ടികയില്‍ യുവരാജും സഞ്ജുവും

മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് താര ലേലത്തിനുള്ള ആദ്യ പട്ടിക ബി.സി.സി.ഐ പുറത്തുവിട്ടു. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ള 12 താരങ്ങളില്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങും മലയാളി താരം സഞ്ജു വി സാംസണും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ക്ക് പുറമെ ഇഷാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക്, കെവിന്‍ പിറ്റേഴ്‌സണ്‍, ഷെയ്ന്‍ വാട്‌സന്‍, മൈക്ക് ഹസി, വെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, മിച്ചല്‍ മാര്‍ഷ്, ആശിഷ് നെഹ്‌റ, ദവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ സീസണില്‍ Read more about ഐ.പി.എല്‍ താരലേലം: രണ്ടു കോടി പട്ടികയില്‍ യുവരാജും സഞ്ജുവും[…]

ഗോവന്‍ ഗോള്‍ വേട്ടയില്‍ മുംബൈ മുങ്ങി

മഡ്ഗാവ്: പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് എഫ്‌സി ഗോവ മുംബൈ എഫ്.സിക്കെതിരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചൊവ്വാഴ്ച്ച കളിക്കാനിറങ്ങിയത്. മുംബൈയെ 7-0ത്തിന് കെട്ടുകെട്ടിച്ച് ആവരത് മനോഹരമായി നിറവേറ്റുകയും ചെയ്തു. നൈജീരിയന്‍ താരം ഡുഡുവിന്റെയും ഇന്ത്യന്‍ താരം ഹവോകിപ്പിന്റെയും ഹാട്രിക്കുകളില്‍ ഗോവ മുംബൈയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചു. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ഗോവ രണ്ടാം പകുതിയില്‍ അഞ്ചു ഗോളുകള്‍ കൂടി നേടി. 34-ാം മിനിറ്റില്‍ ഡുഡുവിന്റെ മുന്നേറ്റത്തിലൂടെയാണ് ഗോവയുടെ ഗോള്‍വേട്ട ആരംഭിച്ചത്. പന്തുമായി മുന്നോട്ട് Read more about ഗോവന്‍ ഗോള്‍ വേട്ടയില്‍ മുംബൈ മുങ്ങി[…]