സാഫ് ഗെയിംസില്‍ കല്ലറ സ്വദേശിനി സ്വര്‍ണ്ണനേട്ടം കൈവരിച്ചു

10:15am 16/2/2016 അനില്‍ മറ്റത്തിക്കുന്നേല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി സാഫ് ഗെയിംസില്‍ പങ്കെടുത്ത കല്ലറ സ്വദേശിനി സ്വര്‍ണ്ണനേട്ടം കൈവരിച്ചു. കല്ലറ പഴയപള്ളി ഇടവക പഴുക്കാത്തറ റെജി & ജെയ്‌മോള്‍ ദമ്പതികളുടെ പുത്രി മാര്‍ഗ്ഗരറ്റാണ് ഈ അഭിമാന നേട്ടവുമായി രാജ്യത്തിന്റെ അഭിമാനം കാത്തത്. തായ്ക്വോണ്ടായില്‍ ശക്തമായ മത്സരത്തില്‍ ഫൈനലില്‍ നേപ്പാളിനെ തോല്‍പ്പിച്ചാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ സുവര്‍ണ്ണനേട്ടം കൊയ്ത മാര്‍ഗരറ്റ് കല്ലറ സെന്റ്ണ്ട തോമസ് ഹൈസ്‌കൂളില്‍ നിന്ന് തുടങ്ങിയ തയ്ക്വണ്ടോ പരീശീലനം അന്താരാഷ്ട്രതലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. Read more about സാഫ് ഗെയിംസില്‍ കല്ലറ സ്വദേശിനി സ്വര്‍ണ്ണനേട്ടം കൈവരിച്ചു[…]

ഫുട്ബാളില്‍ ഇന്ന് ഫൈനല്‍

10:20am 15/02/2016 ഗുവാഹതി: 21 വര്‍ഷത്തെ കാത്തിരിപ്പിന് റെഡ്കാര്‍ഡ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ പുരുഷ ഫുട്ബാള്‍ ടീം. സരുസജായ് സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലെ ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് നേപ്പാളിനെതിരെയാണ് കലാശപ്പോരാട്ടം. വനിതകളിലും നേപ്പാളിനെയാണ് ഫൈനലില്‍ എതിരിടുന്നത്. വൈകീട്ട് അഞ്ചിന് ഷില്‌ളോങ്ങിലെ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. സാഫ് കപ്പില്‍ ജേതാക്കളായത്തെിയ ഇന്ത്യ യുവനിരക്ക് മുന്‍തൂക്കം നല്‍കിയപ്പോള്‍ ഇവിടെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. ശ്രീലങ്കയാണ് 21ന് ആതിഥേയരെ ഞെട്ടിച്ചത്. പിന്നീട് മാലദ്വീപിനെ തോല്‍പിച്ച് സെമിയിലത്തെി. നിലവിലെ Read more about ഫുട്ബാളില്‍ ഇന്ന് ഫൈനല്‍[…]

യുവന്റസ് ഒന്നാമത്

15/02/2016 ടൂറിന്‍: ഒന്നാം സ്ഥാനക്കാരായിരുന്ന നാപോളിയെ 88 മിനിറ്റിലെ ഗോളില്‍ കുരുക്കി നേടിയ 10 ജയവുമായി ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ഒന്നാമത്. സീസണില്‍ ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാര്‍ ഒന്നാമതത്തെിയത്. 25 മത്സരങ്ങളില്‍നിന്ന് 57 പോയന്റാണ് യുവന്റസിനുള്ളത്. രണ്ടാം സ്ഥാനത്തായ നാപോളിക്ക് അത്രയും മത്സരങ്ങളിലായി 56 പോയന്റും. മറ്റൊരു മത്സരത്തില്‍ എ.സി മിലാന്‍ ജിനോവയെ 21ന് തോല്‍പിച്ചു.

നാഗ്ജി ഫുട്ബാള്‍: അത് ലറ്റികോ പരാനെന്‍സ് സെമിയില്‍

0824am 14/2/2016 നാഗ്ജി ഫുട്ബാളില്‍ ടൂര്‍ണമെന്റില്‍ അത് ലറ്റികോ പരാനെന്‍സും റാപിഡ് ബുകറെറ്റ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന് (പി.ബി. ബിജു) കോഴിക്കോട്: നാഗ്ജി അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരത്തില്‍ ബ്രസീല്‍ ടീമായ അത് ലറ്റികോ പരാനെന്‍സിന് റൊമാനിയന്‍ ടീമായ റാപിഡ് ബുകറെറ്റ്‌സിക്കെതിരെ ജയം. രണ്ടാം പകുതിയില്‍ നേടിയ ഒറ്റ ഗോളിലാണ് പരാനെന്‍സ് ജയിച്ചുകയറിയത്. പകരക്കാരനായി ഇറങ്ങിയ പെഡ്രോ സാന്റോസ് മത്സരത്തിന്റെ 64ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. ജയത്തോടെ പരാനെന്‍സ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. രണ്ടു ജയവും ഒരു Read more about നാഗ്ജി ഫുട്ബാള്‍: അത് ലറ്റികോ പരാനെന്‍സ് സെമിയില്‍[…]

സന്തോഷ് ട്രോഫി കേരളം പുറത്ത്

10:20pm 13/2/2016 സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ റൗണ്ട് കാണാതെ കേരളം പുറത്ത്. തമിഴ്‌നാടിന് എതിരായ നിര്‍ണ്ണായക മത്സരത്തില്‍ സമനില പിടിക്കാനെ കേരളത്തിന് കഴിഞ്ഞുള്ളൂ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കേരളത്തിനുവേണ്ടി 45 മിനിറ്റില്‍ അഷ്‌കറും തമിഴ്‌നാടിന് വേണ്ടി 56ാം മിനിറ്റില്‍ റീഗനുമാണ് ഗോള്‍ നേടിയത്. കേരളത്തിന്റെ പ്രതിരോധ നിരയിലെ പാളിച്ചയാണ് കളി സമനിലയില്‍ അവസാനിക്കാന്‍ ഇടയാക്കിയത്. അറ്‌ലൃശേലൊലിേ പ്രൊപ്പോസല്‍ തേടുകയാണോ

ശ്രീലങ്കക്ക് അഞ്ച് വിക്കറ്റ് ജയം

10/2/2016 പുണെ: കുട്ടി ക്രിക്കറ്റ് ലോകകപ്പ് വിളിപ്പാടകലെ നില്‍ക്കെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.5 ഓവറില്‍ 101 റണ്‍സെടുത്ത് പുറത്തായിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ലങ്ക 12 പന്തുകള്‍ ബാക്കിയിരിക്കെ ലക്ഷ്യം കണ്ടു. ദിനേഷ് ചാണ്ടിമല്‍ (35), ചമര കപുരകദേര(25), മിലിന്‍ഡ സിരിവര്‍ധന (21) എന്നിവര്‍ ചേര്‍ന്നാണ് ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. നെഹ്‌റയും അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തോല്‍വിയോടെ ഇന്ത്യക്ക് ഐ.സി.സി റാങ്കിങ്ങിലെ Read more about ശ്രീലങ്കക്ക് അഞ്ച് വിക്കറ്റ് ജയം[…]

സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിന് ഇന്ന് തുടക്കം; നിര്‍ണായക ജയം തേടി കെവില്‍

09/02/2016 കോഴിക്കോട്: സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ് ‘എ’യിലെ ഉദ്ഘാടനമത്സരത്തില്‍ ബ്രസീലിയന്‍ ക്‌ളബായ അത്‌ലറ്റികോ പരാനെന്‍സിനോട് രണ്ട് ഗോളിന് തോല്‍വി വഴങ്ങിയ ഇംഗ്‌ളീഷ് ക്‌ളബ് വാറ്റ്‌ഫോഡ് എഫ്.സി ചൊവ്വാഴ്ച ആദ്യ ജയം തേടി റുമേനിയയില്‍നിന്നുള്ള റാപിഡ് ബുകറെസ്തിയെ നേരിടും. ഞായറാഴ്ചത്തെ പോരാട്ടത്തില്‍ യുക്രെയ്ന്‍ ക്‌ളബ് വോളിന്‍ ലറ്റ്‌സ്‌കിനോട് 1-1ന് സമനില വഴങ്ങിയാണ് റാപിഡ് ബുകറെസ്തിയത്തെുന്നത്. സെമി ടിക്കറ്റുറപ്പിക്കാന്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യം. പരാനെന്‍സിനെതിരെ മികച്ച കളി പുറത്തെടുത്തെങ്കിലും തോല്‍വി Read more about സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിന് ഇന്ന് തുടക്കം; നിര്‍ണായക ജയം തേടി കെവില്‍[…]

ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം

08/02/2016 ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം. 30 സ്വര്‍ണവുമായി ഒന്നാം സ്ഥാനത്ത് ഏറെ മുന്നിലത്തെിയ ആതിഥേയരുടെ മെഡല്‍ക്കൂട്ടത്തിലേക്ക് നീന്തല്‍ താരം സാജന്‍ പ്രകാശും സൈക്‌ളിങ്ങില്‍ ലിഡിയ മോള്‍ സണ്ണിയുമാണ് മഞ്ഞപ്പതക്കമത്തെിച്ചത്. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ റെക്കോഡ് തിരുത്തിയാണ് തൊടുപുഴ മുതലക്കോടം സ്വദേശിയായ സാജന്‍ തന്റെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണം മുങ്ങിയെടുത്തത്. വനിതകളുടെ സൈക്‌ളിങ്ങില്‍ 40 കിലോമീറ്റര്‍ െ്രെകറ്റീരിയം വിഭാഗത്തിലാണ് ലിഡിയ ഇന്ത്യക്ക് ഞായറാഴ്ച ആദ്യ സ്വര്‍ണം സമ്മാനിച്ചത്. കോട്ടയം ചെങ്ങളം സ്വദേശിയായ ലിഡിയ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ Read more about ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം[…]

ദക്ഷിണേഷ്യന്‍ ഗെയിംസ്: ആദ്യ ദിനം 14 സ്വര്‍ണമടക്കം 19 മെഡലുകള്‍

08:44am 07/02/2016 ഗുവാഹതി: ആദ്യദിനമായ ശനിയാഴ്ച 14 സ്വര്‍ണവും അഞ്ച് വെള്ളിയുമായി ആതിഥേയര്‍ മെഡല്‍പട്ടികയില്‍ ഏറെ മുന്നിലത്തെി. ഗുസ്തിയില്‍ അഞ്ചും നീന്തലില്‍ നാലും ഭാരദ്വഹനത്തിലും സൈക്‌ളിങ്ങിലും രണ്ട് വീതം സ്വര്‍ണവുമാണ് ഇന്ത്യയുടെ പേരിലുള്ളത് നാല് സ്വര്‍ണവും പത്ത് വെള്ളിയും ഏഴ് വെങ്കലവുമുള്ള ശ്രീലങ്കയാണ് രണ്ടാമത്. . അതേസമയം, സാഫ് ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളുടെ പ്രൗഡിയുമായത്തെിയ ആതിഥേയരുടെ പുരുഷ ടീം ഫുട്ബാളില്‍ ശ്രീലങ്കയോട് ഒരു ഗോളിന് തോറ്റു. വോളിബാളില്‍ നേപ്പാളിനെ തകര്‍ത്തുവിട്ടു. നീന്തലില്‍ വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ശിവാനി Read more about ദക്ഷിണേഷ്യന്‍ ഗെയിംസ്: ആദ്യ ദിനം 14 സ്വര്‍ണമടക്കം 19 മെഡലുകള്‍[…]

ഐ.പി.എല്‍: സഞ്ജു 4.2 കോടി ഡല്‍ഹിയില്‍ സ്വന്തമാക്കി

ഷെയ്ന്‍ വാട്‌സണെ 9.5 കോടി രൂപക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ സ്വന്തമാക്കി യുവരാജ് സിങ് സണ്‍റൈസേഴ്‌സില്‍; വില ഏഴു കോടി 03:40pm 06/02/2016 ബാംഗളൂരു: ഇൗ വര്‍ഷത്തെ ഐ.പി.എല്‍ ലേലത്തില്‍ മലയാളി താരം സഞ്ജു വി. സാംസണെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 4.20 കോടി രൂപക്ക് സ്വന്തമാക്കി. രണ്ട് കോടിയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയായിരുന്നു സഞ്ജു കളിച്ചത്. രാജസ്ഥാനെ ഐ.പി.എല്ലിന്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് സഞ്ജുവിന് ക്ലബ് മാറേണ്ടിവന്നത്. ഡല്‍ഹിക്കുവേണ്ടി മികച്ച Read more about ഐ.പി.എല്‍: സഞ്ജു 4.2 കോടി ഡല്‍ഹിയില്‍ സ്വന്തമാക്കി[…]