ഇരുപതാമത് ദേശീയ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനു തുടക്കംമായി

10:32am 25/2/2016 പത്തനംതിട്ട: ശബരിമല കാടുകളുടെ മനോഹാരിതയിലലിഞ്ഞ് ഇരുപതാമത് ദേശീയ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനു തുടക്കം. കേരളത്തിലേക്ക് ആദ്യമായെത്തിയ ദേശിയ റോഡ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് മണ്ണാറക്കുളഞ്ഞി-പമ്പ പാതയില്‍ 27 വരെ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യഘട്ട മത്സരങ്ങളാണ് ആരംഭിച്ചത്. വ്യക്തിഗത മത്സരങ്ങളാണ് ആദ്യം നടന്നത്. മെന്‍ എലൈറ്റ് (19 വയസിനു മുകളില്‍), മെന്‍ അണ്ടര്‍ 23, മെന്‍ ജൂനിയേഴ്സ് (17-18), മെന്‍ സബ് ജുനിയേഴ്സ് (15-16), യൂത്ത് (12-14) എന്നിങ്ങനെ പുരുഷ വിഭാഗത്തിലും എലൈറ്റ് വനിതാ (19 വയസിനു മുകളില്‍), Read more about ഇരുപതാമത് ദേശീയ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനു തുടക്കംമായി[…]

ഇന്ത്യക്ക് 45 റണ്‍സ് വിജയം

09:35am 25/2/2016 മിര്‍പുര്‍: കഴിഞ്ഞവര്‍ഷം തങ്ങളെ നാണംകെടുത്തിയ ബംഗ്‌ളാദേശിനോട് പ്രതികാരം ചെയ്തുകൊണ്ട് ഏഷ്യാകപ്പ് ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വന്‍ തുടക്കം. ഷേര ബംഗ്‌ള സ്റ്റേഡിയത്തില്‍ ആതിഥേയര്‍ക്കായി ആര്‍ത്തുവിളിച്ച പതിനായിരങ്ങളെ നിരാശയിലാഴ്ത്തി 45 റണ്‍സ് ജയമാണ് ഇന്ത്യന്‍ സംഘം നേടിയത്. രോഹിത് ശര്‍മയുടെ അര്‍ധശതകത്തിന്റെ (83) കരുത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 167 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്‌ളാദേശിന് 20ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റുകളുമായി ആശിഷ് നെഹ്‌റ നിറഞ്ഞുനിന്നപ്പോള്‍ ബംഗ്‌ളാ നിരയില്‍ സബ്ബിര്‍ Read more about ഇന്ത്യക്ക് 45 റണ്‍സ് വിജയം[…]

മെസ്സിക്ക് ഡബ്ള്‍; ആഴ്‌സനലിനെ ബാഴ്‌സ വീഴ്ത്തി

11:38 AM 24/02/2016 ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് പ്രീകോര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇംഗ്‌ളീഷ് ശക്തികളായ ആഴ്‌സനലിതെരെ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് സൂപ്പര്‍ ജയം. ആഴ്‌സനല്‍ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവിലാണ് ബാഴ്‌സ ഒന്നാം പാദം ജയിച്ചു കയറിയത്. 71, 83 മിനിറ്റുകളിലാണ് മെസ്സി ഗോള്‍ നേടിയത്. തുടക്കത്തില്‍ ശക്തമായിരുന്ന ആഴ്‌സനല്‍ പ്രധിരോധം രണ്ടാം പകുതിക്ക് ശേഷം മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ ആടിയുലഞ്ഞു. 71ാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ നിന്നാണ് മെസ്സി Read more about മെസ്സിക്ക് ഡബ്ള്‍; ആഴ്‌സനലിനെ ബാഴ്‌സ വീഴ്ത്തി[…]

ആ കരുത്തുറ്റ ഷോട്ടുകള്‍ ഇനിയയണ്ടാകുമോ ?

11:45 AM 23/02/2016 ക്രൈസ്റ്റ് ചര്‍ച്ച്: ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ മുഖംമൂടിയണിഞ്ഞത്തെിയ ആരാധകര്‍ക്കിടയിലൂടെ ക്രിക്കറ്റ് ചരിത്രത്തിലെ ‘കരുണ’യില്ലാത്ത മുഖങ്ങളിലൊന്നായ ബ്രണ്ടന്‍ മക്കല്ലം തന്റെ അവസാന ഇന്നിങ്‌സിന് ഇറങ്ങി. കരഘോഷങ്ങള്‍ക്കിടയിലും സമ്മര്‍ദമൊന്നുമില്ലാതെയാണ് തുടങ്ങിയത്. ആദ്യ ഇന്നിങ്‌സ് അവസാനിച്ചിടത്തുനിന്ന് തുടങ്ങുകയാണെന്ന് ആരാധകരെ തോന്നിപ്പിക്കുന്നതായിരുന്നു തുടക്കം. ഹ്രസ്വമായിരുന്നെങ്കിലും പന്ത് വേലിതേടി പാഞ്ഞത് നാലുതവണ. മൂന്നെണ്ണം ഫോറും ഒരു സിക്‌സും. 34ാം ഓവറിലെ നാലാം പന്തില്‍, ജോഷ് ഹെയ്‌സല്‍വുഡിനെ സിക്‌സറിനുപറത്തിയ ആവേശത്തില്‍ അടുത്ത പന്തും അതിര്‍ത്തി കടത്താന്‍ വീശിയ മക്കല്ലത്തെ മിഡ്വിക്കറ്റില്‍ Read more about ആ കരുത്തുറ്റ ഷോട്ടുകള്‍ ഇനിയയണ്ടാകുമോ ?[…]

ഡിവില്ലിയേഴ്‌സ് ഇംഗ്ലണ്ടിനെ അടിച്ചൊതുക്കി

09:15am 22/2/2016 ജൊഹാനസ്ബര്‍ഗ്: എ.ബി. ഡിവില്ലിയേഴ്‌സിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിങ് അരങ്ങേറിയ ട്വന്റി20 മത്സരത്തില്‍ 172 റണ്‍സ് 14.4 ഓവറില്‍ കീഴടക്കി ദക്ഷിണാഫ്രിക്ക കസറി. ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയിച്ചതോടെ പരമ്പര 2-0ത്തിന് സ്വന്തമാക്കുകയും ചെയ്തു. 29 പന്തില്‍ 71 റണ്‍സുമായാണ് ഡിവില്ലിയേഴ്‌സ് വീണ്ടും അതിവേഗ സ്‌കോറിങ്ങിന്റെ ആശാനായത്. ആറു വീതം ഫോറും സിക്‌സും താരത്തിന്റെ ബാറ്റില്‍നിന്ന് പറന്നു. ഹാഷിം ആംല 38 പന്തില്‍ 69 റണ്‍സുമായി മികച്ച കൂട്ടുകാരനായി. ഫാഫ് ഡുപ്‌ളെസിസ് 21 പന്തില്‍ 22 Read more about ഡിവില്ലിയേഴ്‌സ് ഇംഗ്ലണ്ടിനെ അടിച്ചൊതുക്കി[…]

നാഗ്ജി ഫുട്ബാള്‍ ഫൈനല്‍ ഇന്ന്;

08:36am 21/2/2016 കോഴിക്കോട്: മലയാളി ഫുട്ബാള്‍ പ്രേമികളുടെ അഭിമാനമായ നാഗ്ജി പോരാട്ടത്തിന് ഞായറാഴ്ച ചരിത്ര നിമിഷം. ബ്രസീലിയന്‍ ക്‌ളബ് അത്‌ലറ്റികോ പരാനെന്‍സും യുക്രെയ്‌നില്‍നിന്നുള്ള നിപ്രൊ പെട്രോസ്‌കും മാറ്റുരക്കുന്ന കലാശപ്പോരാട്ടത്തില്‍ കിരീടം ആരുയര്‍ത്തിയാലും 64 വര്‍ഷത്തെ നാഗ്ജി പാരമ്പര്യത്തിന് പുതിയൊരു വഴിത്തിരിവായിരിക്കും. മൂന്നുതവണ മാത്രം ഇന്ത്യന്‍ അതിര്‍ത്തി കടന്ന കിരീടം ഇതാദ്യമായാണ് ഏഷ്യന്‍വന്‍കരക്ക് പുറത്തേക്ക് പറക്കാനൊരുങ്ങുന്നത്. 1952ല്‍ ആരംഭിച്ച നാഗ്ജിയുടെ ചരിത്രത്തില്‍ 1955, 56 വര്‍ഷങ്ങളില്‍ പാകിസ്താനില്‍നിന്നുള്ള കറാച്ചി കിക്കേഴ്‌സും ബംഗ്‌ളാദേശില്‍നിന്നുള്ള അബഹാനി ക്രിരചക്രയും (1989) മാത്രമേ ഇന്ത്യക്ക് Read more about നാഗ്ജി ഫുട്ബാള്‍ ഫൈനല്‍ ഇന്ന്;[…]

ബെക്കന്‍ ബോവര്‍ക്കെതിരെ ഫിഫ നടപടി

09:55am 19/2/2016 സൂറിക്: ജര്‍മന്‍ ഫുട്ബാള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ക്കെതിരെ ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ നടപടി. അഴിമതി അന്വേഷണത്തില്‍ സഹകരിച്ചില്ല എന്നാരോപിച്ച് അദ്ദേഹത്തെ താക്കീത് ചെയ്യുകയും 7000 സ്വിസ് ഫ്രാങ്ക് (7055 ഡോളര്‍) പിഴചുമത്തുകയും ചെയ്തു. 2018, 2022 ഫിഫ ലോകകപ്പ് വേദി ലേലം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ബെക്കന്‍ബോവര്‍ സഹകരിച്ചില്‌ളെന്നാണ് എത്തിക്‌സ് കമ്മിറ്റി കുറ്റപ്പെടുത്തുന്നത്. നേരിട്ടുള്ള ചോദ്യംചെയ്യലിലും എഴുതിനല്‍കിയ ചോദ്യങ്ങള്‍ക്കുമൊന്നും മറുപടി നല്‍കാന്‍ തയാറായില്‌ളെന്നും എത്തിക്‌സ് പാനല്‍ വ്യക്തമാക്കി. 2006 ലോകകപ്പ് ജര്‍മനിക്ക് Read more about ബെക്കന്‍ ബോവര്‍ക്കെതിരെ ഫിഫ നടപടി[…]

മേരികോമിന്റെ ഇടിയില്‍ ലങ്കന്‍ താരത്തിന് ഗുരുതര പരിക്ക്

10:30 AM 17/02/2016 ഷില്‌ളോങ്: ഒരു തകര്‍പ്പന്‍ ഇടിയായിരുന്നു അത്. എം.സി മേരികോംമിന്റെ മുഷ്ടിക്കരുത്ത് ശ്രീലങ്കന്‍ താരം അനുഷ ദില്‍റുക്ഷി ശരിക്കും അനുഭവിച്ചു. ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ അവസാനദിനം നടന്ന വനിതാ ബോക്‌സിങ് ഫൈനല്‍ ഇന്ത്യന്‍ താരങ്ങളുടെ വാഴ്ചക്കളമായി. മൂന്നില്‍ മൂന്ന് സ്വര്‍ണവും ഇന്ത്യ ഇടിച്ചെടുത്തു. ഇതോടെ ബോക്‌സിങ്ങിലെ 10 സ്വര്‍ണവും ആതിഥേയരുടെ പേരിലായി. 51 കിലോ വിഭാഗത്തിലായിരുന്നു മേരിയും അനുഷയും കൊമ്പുകോര്‍ത്തത്. 2006ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ താരമാണ് അനുഷ. എന്നാല്‍ അഞ്ചുവട്ടം ലോകജേതാവായ മേരിയുടെ Read more about മേരികോമിന്റെ ഇടിയില്‍ ലങ്കന്‍ താരത്തിന് ഗുരുതര പരിക്ക്[…]

കായിക മാമാങ്കത്തിനു വിട 308 മെഡലുകളുമായി ഇന്ത്യ ജേതാക്കള്‍

10:002am 17/02/2016 സമാപന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങളും ഒഫീഷ്യലുകളും ഗാലറിയില്‍ അണിനിരന്നപ്പോള്‍ ഗുവാഹതി: കായിക പോരാട്ടത്തിന്റെ തിരി അണഞ്ഞു . പാട്ടിന്റെയും ആട്ടത്തിന്റെയും നിറമണിഞ്ഞ രാവില്‍ 12ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ ദീപമണഞ്ഞു. ി ഭദ്രമാണെന്നു തെളിയിച്ചാണ് 12ാമത് ഇനി 2018ലെ ഗെയിംസിനായി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് കണ്ണുതുറക്കാം. 188 സ്വര്‍ണവും 90 വെള്ളിയും 30 വെങ്കലവുമടക്കം 308 മെഡലുകളോടെയാണ് ആതിഥേയര്‍ ജേതാക്കളായത്. ശ്രീലങ്കക്ക് 25 സ്വര്‍ണവും 63 വെള്ളിയും 98 വെങ്കലവുമടക്കം 186 മെഡലുകളുണ്ട്. ഇന്ത്യ അവസാനദിനം ബോക്‌സിങ്ങിലും Read more about കായിക മാമാങ്കത്തിനു വിട 308 മെഡലുകളുമായി ഇന്ത്യ ജേതാക്കള്‍[…]

ഫുട്ബാളില്‍ ; വനിതകള്‍ക്ക് സ്വര്‍ണം

16/02/2016 ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസ് ഹോക്കിയിലെ തിരിച്ചടിക്കു പിന്നാലെ പുരുഷ ഫുട്ബാളിലും ഫൈനലില്‍ തോല്‍വി. നേപ്പാളിനോട് 1-2നാണ് ഇന്ത്യ തോറ്റത്. വനിതകള്‍ നേപ്പാളിനെ 4-0ത്തിന് തകര്‍ത്ത് സ്വര്‍ണം നേടി. ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലത്തെിയ മധ്യനിര താരം പ്രകാശ് ബുധതോക്കിയും സ്‌ട്രൈക്കര്‍ നവ്യുഗ് ശ്രേഷ്ഠയുമാണ് നേപ്പാളിന്റെ ഗോളുകള്‍ക്കുടമ. ഹാളിചരണ്‍ നര്‍സാരിയാണ് ഇന്ത്യയുടെ സ്‌കോറര്‍. 31ാം മിനിറ്റില്‍ ഹാളി ചരണ്‍ ഇന്ത്യയെ മുന്നിലത്തെിച്ചെങ്കിലും 65, 71 മിനിറ്റുകളില്‍ നേപ്പാള്‍ വലകുലുക്കി സ്വര്‍ണം നേടി. വനിതകളില്‍ Read more about ഫുട്ബാളില്‍ ; വനിതകള്‍ക്ക് സ്വര്‍ണം[…]