റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​

08:55 am 01/6/2017

റിയാദ്​: റിയാദിലെ കിങ്​ഡം സ്​കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു​ അധ്യാപകർ മരിച്ചു​. സൗദി, ഫലസ്​തീനി പൗരൻമാരാണ്​ കൊല്ലപ്പെട്ടത്​. ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു​. ജോലിയിൽ നിന്ന്​ ഒഴിവാക്കപ്പെട്ട ഇറാഖ്​ സ്വദേശിയായ മുൻ അധ്യാപകനാണ്​ അക്രമി. വേനലവധിയായതിനാൽ സ്​കൂളിൽ അധ്യയനം ഉണ്ടായിരുന്നില്ല.

മലയാളി വ്യവസായ പ്രമുഖൻ സണ്ണിവർക്കിയുടെ ഉടമസ്​ഥതയിലുള്ള ജെംസ്​ ഗ്ലോബൽ നെറ്റ്​വർക്കി​​​െൻറ ഭാഗമാണ് സൗദി ശതകോടീശ്വരൻ അമീർ വലീദ്​ ബിൻ തലാലി​​​െൻറ കിങ്​ഡം സ്​കൂൾ. റിയാദിലെ മികച്ച വിദ്യാലയങ്ങളിലൊന്നായാണ്​​ കിങ്​ഡം സ്​കൂൾ കണക്കാക്കുന്നത്​.

ബുധനാഴ്​ച ഉച്ചയോടെയാണ്​ സംഭവം ഉണ്ടായത്​. നാലുവർഷം മുമ്പ്​ സ്​ഥാപനത്തിൽ നിന്ന്​ പുറത്താക്കപ്പെട്ടയാൾ സ്​കൂളിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന്​ കിങ്​ഡം ​േഹാൾഡിങ്​ സി.ഇ.ഒ തലാൽ അൽ മൈമൻ അറിയിച്ചു. സ്വഭാവ സ്​ഥിരതയില്ലായ്​മയും ​ൈവകാരിക പ്രശ്​നങ്ങളും കാരണമാണ്​ ഇയാ​െള സ്​കൂളിൽ നിന്ന്​ പുറത്താക്കിയത്​. അക്രമത്തിന്​ പിന്നാലെ ഇൗ മേഖലയിലുള്ളവർ ജാഗ്രത പുലർത്തണമെന്ന്​ ആവശ്യപ്പെട്ട്​ അമേരിക്കൻ എംബസി ട്വിറ്ററിൽ നിർദേശം നൽകിയിരുന്നു.