സൗദി അറേബ്യയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ വെടിയേറ്റ്

11:29am 24/2/2016 റിയാദ്: സൗദി അറേബ്യയില്‍ പോലീസ് ക്യാമ്പിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ദമാമിനടുത്ത് അവാമിയ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ പാലക്കാട് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചത് യു പി സ്വദേശിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഈന്തപ്പന തോട്ടത്തില്‍ പണിയെടുത്തിരുന്നവര്‍ക്കാണ് വെടിയേറ്റത്. കിഴക്കന്‍ സൗദിയിലെ ഖര്‍ത്തിഫ് പ്രവിയെയിലെ ഈന്തപ്പന തോട്ടത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ നഗരത്തിലെ പോലീസ് ക്യാപിന് നേരെ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസുകാരും തിരിച്ച് Read more about സൗദി അറേബ്യയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ വെടിയേറ്റ്[…]

15കാരിയെ ബലാല്‍സംഗം ചെയ്ത എം.എല്‍.ക്കെതിരെ ഒരു ഗ്രാമത്തിന്റെ പോരാട്ടം

11:20 AM 24/02/2016 പറ്റ്‌ന: ബിഹാറിലെ സുല്‍ത്താന്‍പൂര്‍ എന്ന് ഗ്രാമം ലോകത്തിന് മുന്നില്‍ കാഴ്ച വെക്കുന്നത് പോരാട്ടത്തിന്റെ മറ്റൊരു തുറന്ന് അദ്ധ്യായമാണ് . ഗ്രാമവാസികളെല്ലാം ചേര്‍ന്ന് ഒരു തുക സംഭാവന ചെയ്ത് വലിയൊരു ഫണ്ടൊരുക്കാനുള്ള ഒരുക്കത്തിലാണ്. നവാഡ എം.എല്‍.എ രാജ് ഭല്ല യാദവ് ബലാല്‍സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അച്ഛന് നിയമപോരാട്ടത്തിനായുള്ള പണം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം. സഹോദരങ്ങളോടൊപ്പം താമസിക്കുന്ന ബിഹാര്‍ഷെരിഫിലെ വീട്ടില്‍ നിന്നാണ് സുലേഖ ദേവിയെന്ന സ്ത്രീ ആര്‍.ജെ.ഡി എം.എല്‍.എയുടെ വീട്ടിലേക്ക് ഫെബ്രുവരി ആറിന് പെണ്‍കുട്ടിയെ Read more about 15കാരിയെ ബലാല്‍സംഗം ചെയ്ത എം.എല്‍.ക്കെതിരെ ഒരു ഗ്രാമത്തിന്റെ പോരാട്ടം[…]

എം.എം മണിക്കെതിരെ കേസെടുത്തു

11:18am 24/2/2016 ഇടുക്കി: സി.പി.എം നേതാവ് എം.എം.മണിക്കെതിരെ കേസെടുത്തു. പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പാളിനെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് പോലീസ് കേസെടുത്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്തെന്ന പേരിലാണ് പ്രിന്‍സിപ്പാളിനെ അധിക്ഷേപിക്കുന്ന രീതിയില്‍ മണി പ്രസംഗം നടത്തിയത്. വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടികള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു വിവാദ പ്രസംഗം ഇടുക്കി എസ്.ഐ തന്തയക്ക് പിറക്കാത്തവനാണെന്നും പൈനാവ് പോളിടെക്നിക്കിലെ പ്രിന്‍സിപ്പലിന് ഒരുമാതിരി സൂക്കേടാണെന്നുമാണ് മണി പ്രസംഗിച്ചത്. എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തില്ലെന്ന പേരില്‍ ഉണ്ടായ Read more about എം.എം മണിക്കെതിരെ കേസെടുത്തു[…]

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍

11:16am 24/2/2016 വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷക്ക വിധിക്കപ്പെട്ട നളിനിക്ക് പരോള്‍ അനുവദിച്ചു. പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്കാണ് പരോള്‍. നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ നളിനി പുറത്തിറങ്ങും. രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെയാണ് പരോള്‍ ലഭിച്ചത്. നളിനി ഇപ്പോള്‍ തമിഴ്‌നാട്ടിലെ വിയ്യൂര്‍ ജയിലിലാണ്. 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരില്‍ വെച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസില്‍ വിചാരണകോടതി എല്ലാ പ്രതികള്‍ക്കും Read more about രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍[…]

ജെ.എന്‍.യു വിഷയം : കീഴടങ്ങിയ വിദ്യാര്‍ഥികളെ 5 മണിക്കൂര്‍ ചോദ്യം ചെയ്തു

11:12 AM 24/02/2016 ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഡി.എസ്.യു നേതാക്കളായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പൊലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇരുവരെയും ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കേസിലുള്‍പ്പെട്ട മറ്റ് മൂന്ന് വിദ്യാര്‍ഥികളും ഉടന്‍ പൊലീസില്‍ കീഴടങ്ങുമെന്നാണ് സൂചന. നിയമത്തിന്റെ വഴി തെരഞ്ഞെടുക്കാനുള്ള ഹൈകോടതിയുടെ ഉപദേശമനുസരിച്ചാണ് ഇരുവരും ചൊവ്വാഴ്ച രാത്രി 11.45 ഓടെയാണ് ജെ.എന്‍.യു കാമ്പസിനു പുറത്തെത്തി പൊലീസിന് കീഴടങ്ങിയത്. ഇവര്‍ കീഴടങ്ങിയേക്കുമെന്ന സൂചനയത്തെുടര്‍ന്ന് വന്‍ പൊലീസ് Read more about ജെ.എന്‍.യു വിഷയം : കീഴടങ്ങിയ വിദ്യാര്‍ഥികളെ 5 മണിക്കൂര്‍ ചോദ്യം ചെയ്തു[…]

പി. ജയരാജന്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടു തൃശൂര്‍ അമലയില്‍

11:09 AM 24/02/2016 തൃശൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സഞ്ചരിച്ച ഐ.സി.യു ആംബുലന്‍സ് തൃശൂര്‍ അമലാനഗറില്‍ അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ ഒന്നരയ്ക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറിയ വാഹനത്തിന്റെ ടയറുകള്‍ പൊട്ടി. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. അപകടശേഷം മറ്റൊരു അംബുലന്‍സില്‍ ജയരാജനെ തൃശൂര്‍ അമല മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ഇന്ന് വിദഗ്ധ പരിശോധനക്ക് ശേഷമാവും Read more about പി. ജയരാജന്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടു തൃശൂര്‍ അമലയില്‍[…]

വ്യാഴാഴ്ച സഞ്ജയ് ദത്ത് ജയിലില്‍ നിന്ന് മോചിതനാകും

01:18 PM 23/02/2016 മുംബൈ: 1993 മുംബൈ സ്ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഫെബ്രുവരി 25ന് രാവിലെ ഒമ്പതിന് സഞ്ജയ് ജയില്‍ മോചിതനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങളാണ് അറിയിച്ചത്. പരോള്‍ കാലത്ത് കൂടുതല്‍ കാലം പുറത്തിരുന്നതിനാല്‍ രണ്ടു ദിവസം അധികം ജയിലില്‍ കഴിയേണ്ടിവരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭാര്യ മന്യത, കുട്ടി, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സഞ്ജയ് ദത്തിനെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ Read more about വ്യാഴാഴ്ച സഞ്ജയ് ദത്ത് ജയിലില്‍ നിന്ന് മോചിതനാകും[…]

പാമോലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നു എന്ന് വിജിലന്‍സ് കോടതി

12:19pm 23/2/2016 തൃശൂര്‍: പാമോലിന്‍ ഇടപാട് സംബന്ധിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. പാമോലിന്‍ ഇടപാട് സംബന്ധിച്ച ഫയല്‍ നേരത്തേ കണ്ടിട്ടില്ലെന്നും ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. എസ്.പത്മകുമാറും സക്കറിയ മാത്യുവും മന്ത്രിസഭാ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളായിട്ടില്ല Read more about പാമോലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നു എന്ന് വിജിലന്‍സ് കോടതി[…]

ഹൈദരാബാദ് ഇ.എസ്.ഐ.സിയില്‍ 102 ഒഴിവുകള്‍

12:23pm 23/2/2016 ഹൈദരാബാദിലെ എംപ്‌ളോയിസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ മെഡിക്കല്‍ കോളജില്‍ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 102 ഒഴിവുകളാണുള്ളത്. 1. പ്രഫസര്‍: ആറ് ഒഴിവുകള്‍ (അനാട്ടമി -ഒന്ന്, ഫിസിയോളജി -ഒന്ന്, ബയോകെമിസ്ട്രി -ഒന്ന്, ജനറല്‍ മെഡിസിന്‍ -ഒന്ന്, ജനറല്‍ സര്‍ജറി -ഒന്ന്, ഒ.ബി.ജി -ഒന്ന്) 2. അസോസിയറ്റ് പ്രഫസര്‍: 17 ഒഴിവുകള്‍ (അനാട്ടമി -ഒന്ന്, ഫിസിയോളജി -ഒന്ന്, ബയോകെമിസ്ട്രി-ഒന്ന്, ഫാര്‍മകോളജി- ഒന്ന്, പാത്തോളജി -ഒന്ന്, മൈക്രോബയോളജി -ഒന്ന്, കമ്യൂണിറ്റി മെഡിസിന്‍ -ഒന്ന്, ജനറല്‍ മെഡിസിന്‍ Read more about ഹൈദരാബാദ് ഇ.എസ്.ഐ.സിയില്‍ 102 ഒഴിവുകള്‍[…]

കണ്ണൂര്‍ വിമാനത്താവളത്തില്‍ 109 ഒഴിവുകള്‍

12:18pm 23/2/2016 കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കെ.ഐ.എ.എല്‍) വിവിധ തസ്തികകളിലായി 109 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സെക്ഷന്‍ ഒന്ന്, രണ്ട് വിഭാഗങ്ങളിലായി 17 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമിക്കുന്നതെങ്കിലും പിന്നീട് സ്ഥിരനിയമനം പ്രതീക്ഷിക്കാം. സെക്ഷന്‍ ഒന്ന്: സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍ (ഒന്ന്). യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ ബി.ടെക് ബിരുദം. ചീഫ് സെക്യൂരിറ്റി ഓഫിസര്‍ (ഒന്ന്). യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ബേസിക് എ.വി.എസ്.ഇ.സി, എക്‌സ്-റേ സ്‌ക്രീനേഴ്‌സ് കോഴ്‌സുകളില്‍ സര്‍ട്ടിഫിക്കറ്റും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ചീഫ് സേഫ്റ്റി Read more about കണ്ണൂര്‍ വിമാനത്താവളത്തില്‍ 109 ഒഴിവുകള്‍[…]