ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ ലക്ചറര്‍ അറസ്റ്റില്‍

10:58am 16/2/2016 ന്യൂഡല്‍ഹി: ഡല്‍ഹി പ്രസ് ക്ലബില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട് കേസില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ ലക്ചറര്‍ എസ്.എ.ആര്‍ ഗീലാനി അറസ്റ്റില്‍. രാജ്യദ്രോഹകുറ്റം ചുമത്തി ഇന്നു രാവിലെയാണ് ഗീലാനിയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഗീലാനിയെ പാര്‍ലമെന്റ് സ്ട്രീറ്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നിനാണ് ഗീലാനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി സെക്ഷന്‍ 124 എ( രാജ്യദ്രോഹം), 120 ബി(ക്രിമിനല്‍ ഗൂഢാലോചന), 149 (നിയമവിരുദ്ധമായി സംഘംചേരല്‍), Read more about ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ ലക്ചറര്‍ അറസ്റ്റില്‍[…]

സാഫ് ഗെയിംസില്‍ കല്ലറ സ്വദേശിനി സ്വര്‍ണ്ണനേട്ടം കൈവരിച്ചു

10:15am 16/2/2016 അനില്‍ മറ്റത്തിക്കുന്നേല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി സാഫ് ഗെയിംസില്‍ പങ്കെടുത്ത കല്ലറ സ്വദേശിനി സ്വര്‍ണ്ണനേട്ടം കൈവരിച്ചു. കല്ലറ പഴയപള്ളി ഇടവക പഴുക്കാത്തറ റെജി & ജെയ്‌മോള്‍ ദമ്പതികളുടെ പുത്രി മാര്‍ഗ്ഗരറ്റാണ് ഈ അഭിമാന നേട്ടവുമായി രാജ്യത്തിന്റെ അഭിമാനം കാത്തത്. തായ്ക്വോണ്ടായില്‍ ശക്തമായ മത്സരത്തില്‍ ഫൈനലില്‍ നേപ്പാളിനെ തോല്‍പ്പിച്ചാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ സുവര്‍ണ്ണനേട്ടം കൊയ്ത മാര്‍ഗരറ്റ് കല്ലറ സെന്റ്ണ്ട തോമസ് ഹൈസ്‌കൂളില്‍ നിന്ന് തുടങ്ങിയ തയ്ക്വണ്ടോ പരീശീലനം അന്താരാഷ്ട്രതലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. Read more about സാഫ് ഗെയിംസില്‍ കല്ലറ സ്വദേശിനി സ്വര്‍ണ്ണനേട്ടം കൈവരിച്ചു[…]

സിയാച്ചിനില്‍ വീരമൃത്യു വരിച്ച ബി. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

10:12am 16/2/2016 തിരുവനന്തപുരം: സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് ബി. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പുലര്‍ച്ചേ 12.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രത്യേക വിമാനത്തിലാണ് മദ്രാസ് റെജിമെന്റിലെ ലാന്‍സ് നായിക് ആയിരുന്ന കൊല്ലം മണ്‍റോതുരുത്ത് സ്വദേശീ ബി. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. എന്‍. ബാലഗോപാല്‍ , ചീഫ് സെക്രട്ടറി ജിജി Read more about സിയാച്ചിനില്‍ വീരമൃത്യു വരിച്ച ബി. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു[…]

യു.എസ് ആക്രമിക്കാന്‍ ഐ.എസ് കരുക്കള്‍ നീക്കുന്നു

10:02am 16/2/2016 വാഷിങ്ടണ്‍: യു.എസില്‍ ആക്രമണം നടത്താന്‍ ഐ.എസ് പദ്ധതിയിടുന്നതായി യു.എസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി മേധാവി ജോണ്‍ ബ്രെനന്‍. കഴിഞ്ഞ നവംബറില്‍ പാരിസിലുണ്ടായ ആക്രമണം രഹസ്യാന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ച മൂലമാണെന്നും അദ്ദേഹം പറഞ്ഞു. പാരീസ് ആക്രമണത്തിന് ശേഷം ഇസ്ലാമിക് സേ്റ്റ് ഭീകരരുടെ പദ്ധതികളെക്കുറിച്ച് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അവര്‍ യു.എസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ പുതിയ സാങ്കേതിക വിദ്യകളാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് അവ ഭേദിക്കുകയെന്നത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കനത്ത വെല്ലുവിളിയാണെന്നും അദ്ദേഹം Read more about യു.എസ് ആക്രമിക്കാന്‍ ഐ.എസ് കരുക്കള്‍ നീക്കുന്നു[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍: 2016-ലെ ഭാരവാഹികള്‍

09:55am 16/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ ഭാരവാഹികളെ ഫെബ്രുവരി ഒമ്പതാം തീയതി സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ ബഹു. ഫാ. ദാനിയേല്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റ്- ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ വൈസ് പ്രസിഡന്റ്- ഫാ. ബാബു മഠത്തിപ്പറമ്പില്‍ സെക്രട്ടറി- ബെഞ്ചമിന്‍ തോമസ് ജോയിന്റ് സെക്രട്ടറി- ആന്റോ കവലയ്ക്കല്‍ ട്രഷറര്‍- മാത്യു മാപ്ലേട്ട് യൂത്ത് ഫോറം ഫാ. ഹാം ജോസഫ് ബെന്നി പരിമണം സനില്‍ ഫിലിപ്പ് Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍: 2016-ലെ ഭാരവാഹികള്‍[…]

കെവിന്‍ ആല്‍ബര്‍ട്ട് പാലത്തിങ്കല്‍ (25) ഷിക്കാഗോയില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: തൃശൂര്‍, ഒല്ലൂര്‍ നിവാസികളും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരും, ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങളുമായ പാലത്തിങ്കല്‍ ആല്‍ബര്‍ട്ട്- മരീന ദമ്പതികളുടെ മകന്‍ കെവിന്‍ ആല്‍ബര്‍ട്ട് (25) നിര്യാതനായി. ആല്‍വിന്‍, മാര്‍വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

09:40am 16,2,2016 കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. അരോളി ആസാദ് കോളനിയിലെ സുജിത്താണ് (27) കൊല്ലപ്പെട്ടത്. രാത്രി വൈകി പത്തോളം പേര്‍ ആയുധങ്ങളുമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തില്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ എകെജി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുജിത്തിന്റെ മൃതദേഹം പിന്നീട് ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം Read more about കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി[…]

മന്ത്രി കെ.സി. ജോസഫ് ഹൈകോടതിയില്‍ ഇന്ന് ഹാജരാകില്ല

09:30am 16/02/2016 കൊച്ചി: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി കെ.സി. ജോസഫ് ഇന്ന് കോടതിയില്‍ ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് ചൂണ്ടികാണിച്ച് മന്ത്രി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കും. ജഡ്ജിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് സ്ത്യവാങ്മൂലം നല്‍കുക. മന്ത്രിക്കെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഹൈകോടതിയെ സമീപിച്ചത്. മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവന്‍കുട്ടി ഹൈകോടതിയില്‍ നേരിട്ട് Read more about മന്ത്രി കെ.സി. ജോസഫ് ഹൈകോടതിയില്‍ ഇന്ന് ഹാജരാകില്ല[…]

ബാഫ്റ്റ 2016: റെവനന്റിന് അഞ്ചു പുരസ്‌കാരങ്ങള്‍

03:10pm 15/02/2016 ലണ്ടന്‍: ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ദ റെവനന്‍ി’ലെ അഭിനയത്തിന് ലിയാനാഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തു. റെവനന്റ് ആണ് മികച്ച ചിത്രം. ചിത്രം ഒരുക്കിയ അലെജാന്‍ഡ്രോ ഇനാരിത്തുവാണ് മികച്ച സംവിധായകന്‍. ഇത് കൂടാതെ മികച്ച ഛായാഗ്രഹണത്തിനും ശബ്ദത്തിനും ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ദ റവെനന്റ് നേടിയത്. റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രി ലാസെണെ മികച്ച നടിയായി തെരഞ്ഞെടുത്തു. മാര്‍ക്ക് റെയ് ലാന്‍സാണ് മികച്ച സഹനടന്‍. Read more about ബാഫ്റ്റ 2016: റെവനന്റിന് അഞ്ചു പുരസ്‌കാരങ്ങള്‍[…]

ഒ.എന്‍.വിയുടെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കും മുഖ്യമന്ത്രി

0302pm 15/02/2016 തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒ.എന്‍.വിയെ അനുസ്മരിച്ച് നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മലയാള ഭാഷയുടെ കാവല്‍ഭടനായിരുന്നു ഒ.എന്‍.വിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഒ.എന്‍.വിയുടെ ജന്മദേശമായ ചവറയില്‍ അദ്ദേഹത്തിന്റെ കവിതകളുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടുത്തി കലാഗ്രാമം നിര്‍മിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. മാനവികതയുടെ മുന്നണിപോരാളിയെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ എന്‍. ശക്തനും മനുഷ്യപക്ഷത്തു നിന്ന കവിയായിരുന്നു ഒ.എന്‍.വിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും അനുസ്മരിച്ചു. Read more about ഒ.എന്‍.വിയുടെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കും മുഖ്യമന്ത്രി[…]