ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു;
10:14am 05/02/2016 തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. പ്രസംഗം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ സഭയിലെത്തിയ ഉടന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചു. അഴിമതി വീരന്മാര്‍ക്കായി പ്രസംഗം നടത്തരുത്. ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ അവകാശം നിര്‍വഹിച്ചേ തീരുവെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. ജനാധിപത്യരീതിയില്‍ പ്രതിഷേധം അറിയിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യം ഉറ്റുനോക്കുന്നു. Read more about ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു;[…]









