സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി

02/02/2016 ന്യുഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്ന 2013ലെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. 2013 ഡിസംബറിലെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട എട്ട് തിരുത്തല്‍ ഹരജി അനുവദിച്ചാണ് വിഷയം പുനഃപരിശോധിക്കാന്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടുന്നത്. പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധം കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 ാം വകുപ്പ് ഉയര്‍ത്തിപ്പിടിച്ചാണ് സ്വവര്‍ഗരതി കുറ്റകൃത്യത്തില്‍ പെടുത്തി സുപ്രീംകോടതി 2013ല്‍ വിധി പ്രസ്താവിച്ചത്. ഇതിനെതിരെ നല്‍കിയ തിരുത്തല്‍ ഹരജി 2014 ജനുവരിയില്‍ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. പ്രകൃതി വിരുദ്ധ Read more about സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി[…]

ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് അന്തരിച്ചു

02/02/2016 ജനീവ: ലോകത്തിലെ ഏറ്റവും മികച്ച ഷെഫെന്നറിയപ്പെട്ട ജനീവക്കാരന്‍ ബെനോയ്റ്റ് വയോലിയര്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയില്‍ വെടിയേറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. സ്വയം വെടിവെച്ചതാണെന്ന് സ്വിസ് പൊലീസ് പറഞ്ഞു. ലൂസിയാനക്കടുത്ത് റസ്റ്റാറന്റ് നടത്തി വരുകയായിരുന്നു. ലോകത്തിലെ മികച്ച 1000 ഭോജനശാലകളിലൊന്നായാണ് ഈ മൂന്നുനില റസ്റ്റാറന്റ് അറിയപ്പെട്ടത്. പാരിസില്‍ ജനിച്ച വയോലിയര്‍ 2012ലാണ് ഭാര്യക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,160 രൂപ

02:30pm 02/02/2016 കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയ്ക്ക മാറ്റമില്ല. പവന് 20,160 രൂപയും ഗ്രാമിന് 2,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് പവന്‍വില 20,080ല്‍ നിന്ന് 20,160 രൂപയിലേക്ക് ഉയര്‍ന്നത്. ഞായറും തിങ്കളും സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2.84 ഡോളര്‍ കൂടി 1,125.06 ഡോളറിലെത്തി.

ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ വൻ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്‌

2/2/2016 മുംബൈ: ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയില്‍ 2020 ഓടെ ഇരട്ടി വളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് യുവാക്കളാണ് കാര്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. ഓരോ വര്‍ഷവും ഇന്ത്യയില്‍ ആഡംബര കാര്‍ വിപണിയില്‍ വളര്‍ച്ചയാണ് പ്രകടമാകുന്നത്. ആഡംബര കാറുകളോടുള്ള യുവാക്കളുടെ ഭ്രമമാണ് ഇതിന് കരുത്തേകുന്നത്. യുവ സംരംഭകരും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമാണ് ആഡംബര കാറുകള്‍ വാങ്ങുന്നവരില്‍ ഏറെയും. 2030ഓടെ യുഎസിനും ചൈനയ്ക്കും ഒപ്പം ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് പ്രവചനം. ജിഡിപിയിലെ വളര്‍ച്ചയും വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനത്തിലെ Read more about ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ വൻ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്‌[…]

സോണിയഗാന്ധിക്ക് എതിരെ തെളിവ് നല്‍കിയാല്‍ നാവികരെ വിട്ടയക്കാം : മോദി

2:19 pm 02/02/2016 ന്യൂഡല്‍ഹി: ഒട്ടേറെ വിവാദം സൃഷ്ടിച്ച ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെളിവ് നല്‍കിയാല്‍ കടല്‍കൊല കേസ് പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം നല്‍കിയതായി വെളിപ്പെടുത്തല്‍. സോണിയക്കും കുടുംബത്തിനും പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ഇറ്റലി കൈമാറിയാല്‍ നാവികരെ മോചിപ്പിക്കാമെന്ന മോദിയുെട വാഗ്ദാനം ബ്രിട്ടീഷ് ആയുധ ഏജന്റ് ക്രിസ്ത്യന്‍ മിഷേലാണ് പുറത്തുവിട്ടത്. 2012 ഫെബ്രുവരിയിലാണ് കേരള കടല്‍ തീരത്തുവെച്ച് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മീന്‍പിടിത്തക്കാര്‍ കൊല്ലപ്പെട്ടത്. ക്രിസ്ത്യന്‍ മിഷേല്‍ കടല്‍കൊല കേസ് Read more about സോണിയഗാന്ധിക്ക് എതിരെ തെളിവ് നല്‍കിയാല്‍ നാവികരെ വിട്ടയക്കാം : മോദി[…]

ഫ്‌ളോറി­ഡ­യില്‍ നവ­കേ­ര­ളയ്ക്ക് നവ നേതൃത്വം

മയാമി: നവ­കേ­രള ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറി­ഡ­യുടെ 2016­-ലെ കമ്മിറ്റി അധി­കാ­ര­മേ­റ്റു. സണ്‍റൈസ് സിറ്റി ഹാളില്‍ വച്ചു നടന്ന പ്രൗഢ­ഗം­ഭീ­ര­മായ ചട­ങ്ങില്‍ ജയിംസ് പുളി­ക്കല്‍ പ്രസി­ഡന്റാ­യും, ജോബി ചെറി­യാന്‍ (സെ­ക്ര­ട്ട­റി), ഷിബു സ്കറിയ (ട്ര­ഷ­റര്‍), സുരേഷ് നായര്‍ (വൈസ് പ്രസി­ഡന്റ്), ആഷ മാത്യു (ജോ­യിന്റ് സെക്ര­ട്ട­റി), ഷാന്റി വര്‍ഗീസ് (ജോ­യിന്റ് ട്രഷ­റര്‍) എന്നി­വരും കമ്മിറ്റി അംഗ­ങ്ങ­ളായി പ്രിറ്റി ദേവ­സ്യ, ജിമ്മി ജോസ്, ജിന്‍സ് തോമ­സ്,­ലക്ഷ്മി ചന്ദ്രന്‍, ആനന്ദ് ലാല്‍, ബോബി വര്‍ഗീ­സ്, സജോ പല്ലി­ശേ­രി, ബിജോയ് Read more about ഫ്‌ളോറി­ഡ­യില്‍ നവ­കേ­ര­ളയ്ക്ക് നവ നേതൃത്വം[…]

ഓര്‍ലാന്റോ ഐ.പി.സി ക്ക് നവനേതൃത്വം

ഫ്ളോറിഡ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ സൌത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നും റവ.ജേക്കബ് മാത്യു സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചുവരികയും ചെയ്തു കൊണ്ടിരിക്കുന്ന ഓര്‍ലാന്റോ ഐ.പി.സിക്ക് പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് ബ്രദര്‍ സാം ഫിലിപ്പ്, സെക്രട്ടറി ബ്രദര്‍ രാജു ഏബ്രഹാം പൊന്നോലില്‍, ട്രഷറാര്‍ ബ്രദര്‍ മനോജ് ഡേവിഡ്, കമ്മറ്റിഅംഗങ്ങളായി ജോനാഥാന്‍ ഏബ്രഹാം, ജോണ്‍ തോമസ്, മാത്യു ജോര്‍ജ്, നെബു സ്റ്റീഫന്‍, സ്റ്റീഫന്‍ ദാനിയേല്‍ എന്നിവര്‍ എക്സിക്യൂട്ടീവ് ഭാരവാഹികളായി Read more about ഓര്‍ലാന്റോ ഐ.പി.സി ക്ക് നവനേതൃത്വം[…]

പ്രവാസി ഭാരതീയ ദിവസ് കൊണ്ടാടി

ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്യമത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ ആദ്യമായി പ്രവാസി ഭാരതീയ ദിവസ് കൊണ്ടാടി. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം സംഘടനാ നേതാക്കളുടെയും സാധാരണക്കാരുടേയും സാന്നിധ്യം കൊണ്ട് പരിപാടി വളരെ ശ്രദ്ധേയമായി. ഡെപ്യൂട്ടി കോണ്‍സുലേറ്റ് ജനറല്‍ ഡോ. മനോജ്കുമാര്‍ മോഹപത്ര കോണ്‍സുലേറ്റ് ആയി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്ക് സംതൃപ്തമായ ഉത്തരം നല്‍കി. കോണ്‍സുലേറ്റിന്റെ ഹെല്‍പ് ലൈന്‍ വഴി ബന്ധപ്പെടുന്ന Read more about പ്രവാസി ഭാരതീയ ദിവസ് കൊണ്ടാടി[…]

ശോശാമ്മ ജോസഫ് (75) ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി.

2/2/2016 ജോയിച്ചന്‍ പുതുക്കുളം ബക്‌സ് കൗണ്ടി : കഴിഞ്ഞ 26 -ല്‍ പരം വര്‍ഷങ്ങളായി ബക്‌സ് കൗണ്ടിയിലെ സ്ഥിര താമസക്കാരിയും, ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ കോന്നി, കുന്നത്തുകോയിക്കല്‍ കെ. വി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (75) ജനുവരി 31ന് ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി. പരേതയുടെ പൊതുദര്‍ശനം ഫെബ്രുവരി 5ന് വെള്ളിയാഴ്ച വൈകിട്ട് 5:30 മുതല്‍ 8:30 വരെയും, സംസ്‌ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 6ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10:30 വരെയും ഫിലാഡല്‍ഫിയാ Read more about ശോശാമ്മ ജോസഫ് (75) ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി.[…]

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും: പിണറായി

1/2/2016 8:18pm തൃശൂര്‍: അമേരിക്കന്‍ മലയാളികളടക്കം പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്‌നം ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ അടിയന്തരമായി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം തേടുന്നതിനും സജീവമായി ഇടപെടുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി പ്രശ്‌നങ്ങളോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നിഷേധാത്മക നിലപാടുകളാണ് സാധാരണ സ്വീകരിക്കാറുള്ളത്. ഇക്കാര്യത്തില്‍ കൂട്ടായ സമ്മര്‍ദ്ദം വേണ്ടിവരും. അതിന് താന്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. പ്രവാസി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഫില്‍മ ഐ.എന്‍.സി പ്രസിഡന്റ് റെജി ജേക്കബ് കാരയ്ക്കല്‍ നല്‍കിയ നിവേദനം Read more about പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും: പിണറായി[…]