മൂലകോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് 22ന്

21-3-2016 മാരകമായ രോഗങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കാന്‍ അവസരം നല്‍കുന്ന മൂലകോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് കൊച്ചി എടത്തല കെ.എം.ഇ.എ എന്‍ജിനീയറിങ്ങ് കോളേജില്‍ ചൊവ്വാഴ്ച നടക്കും. രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കാവുന്ന ഒരു കോശം മറ്റുള്ളവര്‍ക്ക് ജീവനേകുന്നതിന്റെ വലിയ വ്യാപ്തി പങ്കുവച്ച് ചെന്നൈ ആസ്ഥാനമായ സന്നദ്ധ സംഘടന ദാത്രിയാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. അമേരിക്കയിലെ മസാചുസൈറ്റ്‌സില്‍ സാമ്പത്തിക ഉപദേഷ്ടാവായ ഡല്‍ഹി സ്വദേശി ജതിന്‍ തുതേജയുടെയും ഭാര്യ ഭവ്യയുടെയും രണ്ട് വയസുള്ള മകള്‍ മീരയ്ക്കാണ് മൂലകോശം ആവശ്യമുള്ളത്. അക്യൂട്ട് മെലോയ്ഡ് Read more about മൂലകോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് 22ന്[…]

കൊച്ചി മെട്രോയുടെരണ്ടാംഘട്ട പരീക്ഷണ ഓട്ടം നടത്തി

21-03-2016 കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം നടത്തി. മുട്ടം മുതല്‍ ഇടപ്പള്ളി ടോള്‍ വരെ ആറ് കിലോമീറ്ററാണ് മെട്രോ ഓടിയെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി പത്ത് പ്രാവശ്യമായിരുന്നു പരീക്ഷണം. ആദ്യഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വേഗം വര്‍ധിപ്പിച്ചാണ് ഓടിയത്. ആദ്യം മണിക്കൂറില്‍ പത്ത്കിലോമീറ്റര്‍ വേഗതയിലും പിന്നീട് ഇരുപതും മുപ്പതും കിലോമീറ്റര്‍ വേഗതയിലുമാണ് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. മുട്ടം മുതല്‍ ഇടപ്പള്ളിയിലേക്കും തിരിച്ചുമായി പത്ത് തവണ മെട്രോ ഓടിച്ചു. ഡിഎംആര്‍സി Read more about കൊച്ചി മെട്രോയുടെരണ്ടാംഘട്ട പരീക്ഷണ ഓട്ടം നടത്തി[…]

തൃഷയുടെ ‘നായിക’ വരുന്നു

4:12pm 21/3/2016 തൃഷ നായികയാകുന്ന ഹൊറര്‍ കോമഡി ചിത്രം ‘നായിക’ യുടെ ടീസര്‍ പുറത്തിറങ്ങി. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്ര0 സ0വിധാന0 ചെയ്യുന്നത് ഗോവിയാണ്. സിനിമയുടെ പ്രമോ ഗാനം ആലപിച്ചതും തൃഷയാണ്. ഗണേഷ് വെങ്കട്ടരാമന്‍, ജയപ്രകാശ്, കോവൈ സരള എന്നിവരും ചിത്രത്തിലുണ്ട്. ഗിരിധര്‍ പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മ്മാണം.

മുംബൈ വിമാനത്താവളത്തില്‍ 146 നക്ഷത്ര ആമകളെ പിടികൂടി

4:10pm 21/3/2016 മുംബൈ: മുംബൈ വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കുകയായിരുന്ന 146 നക്ഷത്ര ആമകളെ പിടികൂടിയെന്ന് കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ബാഗ് വഴി കടത്തുകയായിരുന്ന ആമകളെ പിടികൂടിയത്. ഇതില്‍ 139 എണ്ണം റേഡിയേറ്റഡ് വിഭാഗത്തിലും ഏഴെണ്ണം അങ്കാനോക്ക ഇനത്തിലും ഉള്‍പ്പെടുന്നവയാണെന്നും ഇതെല്ലാം വംശനാശ ഭീഷണി നേരിടുന്നവയാണെന്നും കസ്റ്റംസ് അസിസസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍ കുമാര്‍ കര്‍ലപു അറിയിച്ചു. ഇത് സംബന്ധിച്ച മുന്നറിയിപ്പ് വിമാനത്താളത്തില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മഡഗാസ്‌കറില്‍ നിന്നും കാഡ്മണ്ഡുവിലേക്ക് പോയ യാത്രക്കാരന്‍ ഉപേക്ഷിച്ച Read more about മുംബൈ വിമാനത്താവളത്തില്‍ 146 നക്ഷത്ര ആമകളെ പിടികൂടി[…]

കടല്‍ കൊള്ളക്കാരുടെ പിടിയിലായിരുന്ന ഇന്ത്യന്‍ നാവികന്‍ മോചിതനായി

02:01pm 21/3/2016 ന്യൂഡല്‍ഹി: കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന്‍ 40 ദിവസത്തിനുശേഷം മോചിതനായി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മാക്‌സിമൂസ് കപ്പലിലെ ക്യാപ്റ്റനായിരുന്ന രോഹന്‍ രൂപറേല്യയാണ് മോചിതനായിരിക്കുന്നത്. ഫെബ്രുവരി 11നാണ് ആഫ്രിക്കയിലെ ഐവറി കോസ്റ്റിലെ പിരാറ്റ്‌സില്‍ 10 ഇന്ത്യക്കാര്‍ക്കും പാകിസ്താന്‍ സ്വദേശിയോടുമൊപ്പം രോഹന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലാകുന്നത്. പിന്നീട് ഫെബ്രുവരി 19ന് 10 പേരെ നൈജീരിയന്‍ നേവി രക്ഷപ്പെടുത്തിയിരുന്നെങ്കിലും രോഹന് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തടവില്‍ നിന്നും മോചിതനായ ഇദ്ദേഹം ഇന്നു രാത്രി Read more about കടല്‍ കൊള്ളക്കാരുടെ പിടിയിലായിരുന്ന ഇന്ത്യന്‍ നാവികന്‍ മോചിതനായി[…]

ലോക ഇന്‍ഡോര്‍ മീറ്റില്‍ ദ്യുതീചന്ദ് പുറത്ത്

1:58pm 21/3/2016 പോര്‍ട്ട്‌ലാന്‍ഡ് (യു.എസ്.എ): വിലക്കില്‍നിന്ന് എന്നെന്നേക്കും മോചിതയായ ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതീചന്ദ് ലോക ഇന്‍ഡോര്‍ അത്‌ലറ്റിക് മീറ്റില്‍ 60 മീറ്റര്‍ സ്പ്രിന്റില്‍ സെമിയില്‍ പുറത്ത്. 7.30 സെക്കന്‍ഡില്‍ സെമിയിലത്തെിയ ദ്യുതീ, സെമിയില്‍ 7.62 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. തന്റെ പെണ്ണത്തംപോലും ചോദ്യംചെയ്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ വിലക്കിയതിനെതിരെ ലോകകായിക തര്‍ക്ക പരിഹാര കോടതിയില്‍ (സി.എ.എസ്) പോയി നീതികിട്ടിയ ശേഷമാണ് ദ്യുതീ അമേരിക്കയിലേക്ക് പറന്നത്

വിന്‍ഡീസിന് എഴു വിക്കറ്റ് ജയം

1:55pm 21/3/2016 ബംഗളൂരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് കാണാന്‍ തടിച്ചുകൂടിയ ആയിരങ്ങളെ നിരാശപ്പെടുത്തി ക്യാപ്റ്റന്‍ ഡാരന്‍ സമ്മി ഗെയിലിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴോട്ടിറക്കിയിട്ടും വെസ്റ്റിന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം. ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്താണ് കരീബിയന്‍ നിര സെമി സാധ്യത സജീവമാക്കിയത്. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ ഒമ്പതിന് 122. വെസ്റ്റിന്‍ഡീസ് 18.4 ഓവറില്‍ മൂന്നിന് 127. 64 പന്തില്‍ പുറത്താകാതെ 83 റണ്‍സ് നേടിയ ആന്ദ്രെ ഫ്‌ളെച്ചറാണ് വെസ്റ്റിന്‍ഡീസ് ബാറ്റിങ് നിരയില്‍ Read more about വിന്‍ഡീസിന് എഴു വിക്കറ്റ് ജയം[…]

കൊച്ചി മെട്രോ-രണ്ടാം ഘട്ട പരീക്ഷണ ഓട്ടവും വിജയം കുറിച്ചു

1:33pm 21/3/2016 കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നടത്തി. ആലുവ മുട്ടം യാര്‍ഡു മുതല്‍ ഇടപ്പള്ളി ടോള്‍ വരെ 9 കി.മി ദൂരത്തില്‍ യാത്രക്കാരെ കയറ്റി രാവിലെ 9.40 നായിരുന്നു ആദ്യ ട്രയല്‍ റണ്‍. ഡി.എം.ആര്‍.സി ഉദ്യോഗസ്ഥരടക്കം ഇരുപത്തിയഞ്ചോളം പേര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. 10 കി.മി, 20 കി.മി, 30 കി.മി, എന്നിങ്ങനെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇന്നലെ ആലുവ മുട്ടം യാര്‍ഡില്‍ പല തവണ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആദ്യ തവണ Read more about കൊച്ചി മെട്രോ-രണ്ടാം ഘട്ട പരീക്ഷണ ഓട്ടവും വിജയം കുറിച്ചു[…]

സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ പ്രതിഷേധം: കെ.പി.എ.സി ലളിത പിന്മാറി

1:32pm 21/3/2016 വടക്കാഞ്ചേരി: സിനിമാ താരം കെ.പി.എ.സി. ലളിത തന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരിക്കാനില്ലെന്ന് സിനിമാനടി കെ.പി.എ.സി ലളിത. സിനിമാതിരക്കുകളും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാലാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് കെ.പി.എ.സി ലളിത സി.പി.എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് നിശ്ചയിരിച്ചിരുന്നത്. മുട്ടുവേദനയെ തുടര്‍ന്ന് രണ്ടു തവണ ശ്‌സ്ത്രക്രിയക്ക് വിധേയയായ തനിക്ക് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല, നേരത്തേ ഡേറ്റ് കൊടുത്തുപോയ സിനിമകളില്‍ അഭിനയിക്കേണ്ടതുമുണ്ട്. Read more about സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ പ്രതിഷേധം: കെ.പി.എ.സി ലളിത പിന്മാറി[…]

സ്വര്‍ണവിലയില്‍ മാറ്റം: പവന് 21,200 രൂപ

1:28pm 21/3/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,200 രൂപയും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. മാര്‍ച്ച് 18നാണ് പവന്‍ വില 21,280 രൂപയില്‍ നിന്ന് 21,200 രൂപയിലേക്ക് താഴ്ന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.90 ഡോളര്‍ താഴ്ന്ന് 1,251.90 ഡോളറിലെത്തി.