കണ്ണൂരില്‍ വന്‍തോതില്‍ വെടിമരുന്ന് ശേഖരം കണ്ടെത്തി

29-03-2016 11.37 AM കണ്ണൂരില്‍ പൂട്ടിയിട്ടിരിക്കുന്ന വീട്ടില്‍നിന്നു വന്‍തോതില്‍ വെടിമരുന്ന് ശേഖരം കണ്ടെത്തി. കുടിയാന്മല തുരുമ്പി സ്‌കൂളിന് സമീപത്തെ അട്ടപ്പാട്ട് കുര്യന്‍ എന്ന കുഞ്ഞിന്റെ വീട്ടില്‍നിന്നാണ് നാലുകിലോയോളം തൂക്കം വരുന്ന അലൂമിനിയം നൈട്രേറ്റ് കണെ്ടത്തിയത്. സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അലൂമിനിയം നൈട്രേറ്റ് രഹസ്യവിവരത്തെ തുടര്‍ന്ന് കുടിയാന്മല പോലീസ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. കുര്യന്‍ ഉത്സവസ്ഥലങ്ങളിലും മറ്റും കരിമരുന്ന് പ്രയോഗത്തിന് പോകുന്നയാളാണ്. വെടിമരുന്ന് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ലൈസന്‍സ് ഇല്ല. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്ത് തെരച്ചില്‍ ആരംഭിച്ചു.

ഇടതുമുന്നണി വലിയമുന്നേറ്റം നടത്തും പിണറായി വിജയന്‍

29-03-2016 11.30 AM കേരളത്തില്‍ ഇടതുമുന്നണി വലിയമുന്നേറ്റം നടത്തുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മഹാഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ഇതിനകം തന്നെ ഇടതുമുന്നണി ആര്‍ജിച്ചുകഴിഞ്ഞതായും അദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിവരെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അതിശയകരമായ സാഹചര്യമാണു കേരളത്തിലുള്ളത്. പുതിയ ഇടം നോക്കുന്ന വര്‍ഗീയ ശക്തികളെ നേരിടാന്‍ ഇടതുപക്ഷത്തിനേ സാധിക്കുകയുള്ളൂവെന്നു ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനപിന്തുണയുള്ള നല്ല സ്ഥാനാര്‍ഥികളെ അണിനിരത്തിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. ബുധനാഴ്ച സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. അഞ്ചിന് പ്രകടനപത്രിക പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു.

എന്‍.വൈ.എം.എസ്.സി യൂത്ത് ബാസ്‌കറ്റ് ബോളിനു തുടക്കമായി

ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: എന്‍.വൈ.എം.എസ്.സി ചെറുപ്പക്കാര്‍ക്കായി നടത്തു യൂത്ത് ബാസ്‌കറ്റ് ബോളിനു തുടക്കമായി. എല്ലാ ശനിയാഴ്ചയും വൈകി’് 5 മണി മുതല്‍ 9 വരെ അഞ്ച് മത്സരങ്ങള്‍ നടത്തപ്പെടുന്നു. ( പി.എസ് 115, ഗ്ലെന്‍ഓക്‌സ് സ്‌കൂള്‍). അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ കായികപ്രേമികളേയും ക്ഷണിച്ചുകൊള്ളുു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി (646 261 6314), സാക് മത്തായി (917 208 1714). രഘു നൈനാന്‍ അറിയിച്ചതാണിത്.

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം

11:30am 29/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുത നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പ് തിരുനാള്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു. മാര്‍ച്ച് 26ന് വൈകിട്ട 7:30 ന് ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ആലുവ സെന്റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി യിലെ പ്രൊഫസറും, പ്രമുഖ വചന പ്രഘോഷകനും, Read more about സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം[…]

നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം ആഘോഷപൂര്‍ണ്ണമായി

11:27am 29/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക് : മാര്‍ച്ച് 26 ശനിയാഴ്ച്ച വൈകി’് 6 മണി മുതല്‍ ജെറിക്കോയിലുള്ള കൊ’ില്ലിയന്‍ റെസ്‌റ്റൊറന്റില്‍ വച്ച് നായര്‍ ബനവലന്റ് അസോസിയേഷന്‍ വിവിധ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിക്കുകയുണ്ടായി. കു’ികളുടെ ഈശ്വരപ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ സെക്ര’റി രാം ദാസ് കൊച്ചുപറമ്പില്‍ ആമുഖമായി, നടക്കാന്‍ പോകു പരിപാടികളുടെ വിശദവിവരങ്ങള്‍ നല്‍കുകയുണ്ടായി. പ്രസിഡന്റ് കുപ്പള്ളില്‍ രാജഗോപാല്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും വളരെയധികം കുടുംബങ്ങള്‍ പങ്കെടുക്കാന്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍് Read more about നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം ആഘോഷപൂര്‍ണ്ണമായി[…]

അജ്മാനിലെ കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

11:25am 29/3/2016 അജ്മാന്‍: ഷാര്‍ജ- അജ്മാന്‍ അതിര്‍ത്തിയിലെ റുമൈലക്ക് സമീപം ബാങ്ക് സ്ട്രീറ്റിലെ ബഹുനില താമസ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമില്ല. ഷാര്‍ജയില്‍ നിന്ന് അജ്മാനിലേക്ക് കടക്കുന്ന ഭാഗത്ത് 30ഓളം നിലകളിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍ സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ താഴെ നില മുതല്‍ മുകള്‍ നില വരെ തീപടര്‍ന്നിട്ടുണ്ട്. Read more about അജ്മാനിലെ കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല[…]

സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ പൊതുമാനദണ്ഡമില്ലെന്ന് സൂചന

29-03-2016 കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ പൊതുമാനദണ്ഡമില്ലെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് നേതൃത്വം. തര്‍ക്കമുള്ള സ്ഥലങ്ങളില്‍ പാനല്‍ തയാറാക്കുമെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണ് പാനല്‍ നിര്‍ദേശം മുന്നോട്ട് വച്ചത്. കൊല്ലം, കൊയിലാണ്ടി, നിലമ്പൂര്‍ എന്നീ സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കെ.ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, കെ.സി. ജോസഫ് എന്നിവരുടെ മണ്ഡലങ്ങളിലും പാനല്‍ തയാറാക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് തെരഞ്ഞെടുപ്പ് സമിതിയെ ചുമതലപ്പെടുത്തി. സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നേക്കും. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലായിരിക്കും Read more about സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ പൊതുമാനദണ്ഡമില്ലെന്ന് സൂചന[…]

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് നിയമയുദ്ധത്തിന്

1:19pm 28/3/2016 ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിക്കും. നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുന്നത്. വിശ്വാസവോട്ട് തേടുന്നതിന്റെ 24 മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബി.ജെ.പി നടത്തിയ നാടകീയ നീക്കം ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. മോഡിയും അമിത് ഷായും ചേര്‍ന്ന് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ എന്തുവില കൊടുത്തും അട്ടിമറിക്കാന്‍ ശ്രമിച്ചു. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ വികാരം പോലും മാനിക്കാതെയുള്ള നടപടിയായിരുന്നു ഇതെന്നും റാവത്ത് പറഞ്ഞു. റാവത്ത് സര്‍ക്കാര്‍ ഇന്ന് Read more about ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് നിയമയുദ്ധത്തിന്[…]

സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു :12 മരണം

01:06pm 28/3/2016 അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് 12 പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് അള്‍ജീരിയന്‍ പ്രതിരോധ മന്ത്രി അറിയിച്ചിരിക്കുന്നത്.ഞായറാഴ്ച തമാന്റ്‌സറ്റ് മേഖലയിലെ അദ്‌റാറിനും റെഗ്ഗാന്‍ നഗരത്തിനും മധ്യേ സൈനിക ദൗത്യത്തിനിടെയാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സൈനിക മേധാവി ഉത്തരവിട്ടുണ്ട്. അതേസമയം സൈനിക നീരിക്ഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. രാജ്യത്തെ സുരക്ഷാ സൈനികര്‍ക്ക് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളോടും അല്‍ഖ്വയ്ദ Read more about സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു :12 മരണം[…]

റിപ്പര്‍’ പ്രതി അറസ്റ്റില്‍

01:04pm 28/3/2016 കൊച്ചി: റിപ്പര്‍ മോഡല്‍ കൊലക്കേസ് പ്രതി അറസ്റ്റിലായി. ഒന്‍പതു പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ കൊച്ചി സ്വദേശി കുഞ്ഞുമോനാണ് അറസ്റ്റിലായത്. റോഡില്‍ ഉറങ്ങിക്കിടക്കുന്നവരെ തലക്കടിച്ച് കൊന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാള്‍ നടത്തിയ ആറുകൊലപാതകങ്ങളുടേയും വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്തെ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ ഒരാളെ മോഷണശ്രമത്തിനിടെ കുഞ്ഞുമോന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.ആക്രമണത്തിന് ഇരയായ ആള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ ഇന്ന് Read more about റിപ്പര്‍’ പ്രതി അറസ്റ്റില്‍[…]