ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

08:46am 25/04/2016 കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വിദാന്‍ നഗര്‍, ഹൗറ തുടങ്ങി 49 മണ്ഡലങ്ങളിലായി 345 പേരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്. 12,500 പോളിങ് ബൂത്തുകളിലായി 1.08 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ അമിത് മിത്ര, പുനരേന്ദു ബസു, ചന്ദ്രിമ ഭട്ടാചാര്യ, ജ്യോതിപ്രിയോ മല്ലിക്, അരൂപ് റോയ് തുടങ്ങിയ പ്രമുഖര്‍ ജനവിധി തേടുന്ന നേതാക്കളില്‍ ഉള്‍പ്പെടും. മൂന്നാംഘട്ട വോട്ടെടുപ്പിനിടെ സി.പി.എം പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷയാണ് പോളിങ് നടക്കുന്ന Read more about ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു[…]

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെന്ന വ്യജേന വാഹനം വാടകയക്ക് വാങ്ങി തട്ടിപ്പു നടത്തിയ സ്ഥാപനത്തിലെ ജീവനക്കാരി പിടിയില്‍

08:45am 25/4/2016 കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെന്ന വ്യജേന വാഹനം വാടകയക്ക് വാങ്ങി തട്ടിപ്പു നടത്തിയ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ നോര്‍ത്ത് പൊസിസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തില്‍ മീന എന്ന വ്യജപേരില്‍ ജോലി ചെയ്തിരുന്ന തിരുവന്തപുരം സ്വദേശിയായ ലക്ഷ്മിയാണ് പിടിയിലായത്. സ്ഥാപന ഉടമയായ കാഞ്ഞിരപ്പള്ളി സ്വദേശി ജോസ്‌കുര്യന്‍ തോമസിനെ പിടികൂടുന്നതിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലിസ് അറിയിച്ചു. ഇയാള്‍ തിരിവന്തപുരത്ത് കേരള പ്യൂപ്യൂപ്പിള്‍ ഫോറം എന്ന പേരില്‍ രണ്ട് കോടി രൂപയുടെ തട്ടിപ്പു നടത്തി ഇപ്പോള്‍ ഒളിവിലാണ്. Read more about ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെന്ന വ്യജേന വാഹനം വാടകയക്ക് വാങ്ങി തട്ടിപ്പു നടത്തിയ സ്ഥാപനത്തിലെ ജീവനക്കാരി പിടിയില്‍[…]

പാട്ടുമത്സരത്തില്‍ താരമായത് കലക്ടര്‍; മുത്തേ പൊന്നിന്റെ രണ്ടാം ഘട്ടത്തിനു സമാപനം

08:43am 25/4/2016 കൊച്ചി: നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ…കുട്ടിക്കൂട്ടത്തിനു മുന്നില്‍ ജില്ല കളക്ടര്‍ എം.ജി രാജമാണിക്യം ഗായകനായി. ആവേശത്തോടെ കുട്ടികളും അതേറ്റുപാടി. നിലയ്ക്കാത്ത ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ കീബോര്‍ഡും ഗിറ്റാറും അദ്ദേഹം കുട്ടികള്‍ക്കായി വായിച്ചു. കലക്ടര്‍ തുടക്കമിട്ടതോടെ പാട്ടുമത്സരത്തിന് കളമൊരുങ്ങി. വിവിധ ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. കലക്ടറും കുട്ടികളോടൊപ്പം ഇരിപ്പുറപ്പിച്ചു. കീബോര്‍ഡില്‍ വായിക്കുന്ന പാട്ട് ഏതെന്ന് മനസിലാക്കി ടീമുകള്‍ പാടണം. വാശിയേറിയ പാട്ടുമത്സരത്തില്‍ എല്ലാ ടീമുകളെയും സഹായിക്കുന്ന ടീമംഗമായി കളക്ടറും. പാട്ടുമത്സരം അവസാനിച്ച് കുട്ടികളുടെ ചെണ്ടമേളത്തോടെ മുത്തേ പൊന്നേ ക്യാപിനു കൊട്ടിക്കലാശവുമായി. Read more about പാട്ടുമത്സരത്തില്‍ താരമായത് കലക്ടര്‍; മുത്തേ പൊന്നിന്റെ രണ്ടാം ഘട്ടത്തിനു സമാപനം[…]

നടനും നിര്‍മ്മാതാവുമായ അജയ് കൃഷ്ണന്‍ ജീവനൊടുക്കിയ നിലയില്‍

കൊല്ലം : ചലച്ചിത്ര നിര്‍മാതാവും നടനുമായ അജയ് കൃഷ്ണനെ (28) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിനിമാ നിര്‍മ്മാണ കമ്പനിയായ അജയ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഉടമയാണ്. ആസിഫ് അലി അഭിനയിക്കുന്ന “അവരുടെ രാവുകള്‍’ എന്ന സിനിമയുടെ നിര്‍മാതാവാണ്. സിനിമയുടെ ചിത്രീകരണത്തിനു ശേഷം അജയ് കൃഷ്ണന്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. ഇതിനു സാമ്പത്തികവുമായി ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി. ഷാനി മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഹണി റോസും ഉള്‍പ്പെടെ താരനിരയുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്­ഷന്‍ Read more about നടനും നിര്‍മ്മാതാവുമായ അജയ് കൃഷ്ണന്‍ ജീവനൊടുക്കിയ നിലയില്‍[…]

ജെയിംസ് തുണ്ടത്തില്‍ (66) വിര്‍ജീനിയയില്‍ നിര്യാതനായി

08:41am 25/4/2016 വിര്‍ജീനിയ: കുട്ടനാട് പുളിങ്കുന്ന് തുണ്ടത്തില്‍ കുടുംബാംഗം ജെയിംസ് തുണ്ടത്തില്‍ (66) വിര്‍ജീനിയയിലെ ഷാന്റിലിയില്‍ നിര്യാതനായി. റാണി കുരുവിള (കരിമഠം, വെച്ചൂച്ചിറ)യാണ് ഭാര്യ. ടി.സി. കുര്യന്‍ (എറണാകുളം), ടി.സി. ആന്റണി (പുളിങ്കുന്ന്), സിസിലി പാല്‍ക് (ഹെറണന്‍, വിര്‍ജീനിയ) എന്നിവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനം തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ഹെറണ്ടന്‍ ആഡംസ് ഗ്രീന്‍ ഫ്യൂണറല്‍ ഹോമിലും സംസ്കാരം ചൊവ്വാഴ്ച ആഷ്‌നട്ട് ഗ്രോവ് സെമിത്തേരിയിലും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 703 815 8920

യുവതിയെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്ന് പേര്‍ പിടിയില്‍

08:40am 25/4/2016 മരട്: പത്തനംതിട്ട സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ട് പോയിമോചനദ്രവ്യം ആവശ്യപ്പെട്ട മൂന്ന് പേര്‍ മരട് പൊലിസ് പിടികൂടി. വസ്തുവകകള്‍ എഴുതി നല്‍കാമെന്ന് പറഞ്ഞ് വാഹനം വിളിച്ചാണ് തട്ടികൊണ്ട് പോയതായി പറയുന്നത്. മറയൂര്‍ സ്വദേശി ഇസ്മയില്‍(60), അരൂര്‍ സ്വദേശി പോണി (33), ആലുവ സ്വദേശി സെയ്ദ് (32) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ട് പോയ സ്ത്രീയുടെ ബന്ധുവിന്റെ പരാതിയെ തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ മരട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇതിനിടയില്‍ യുവതിയെ വിട്ട് കിട്ടണമെങ്കില്‍ 45 ലക്ഷം Read more about യുവതിയെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്ന് പേര്‍ പിടിയില്‍[…]

പാട്ടുമത്സരത്തില്‍ താരമായത് കലക്ടര്‍; മുത്തേ പൊന്നിന്റെ രണ്ടാം ഘട്ടത്തിനു സമാപനം

12.14 AM 25-04-2016 നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ…കുട്ടിക്കൂട്ടത്തിനു മുന്നില്‍ എറണാകുളം ജില്ല കളക്ടര്‍ എം.ജി രാജമാണിക്യം ഗായകനായി. ആവേശത്തോടെ കുട്ടികളും അതേറ്റുപാടി. നിലയ്ക്കാത്ത ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ കീബോര്‍ഡും ഗിറ്റാറും അദ്ദേഹം കുട്ടികള്‍ക്കായി വായിച്ചു. കലക്ടര്‍ തുടക്കമിട്ടതോടെ പാട്ടുമത്സരത്തിന് കളമൊരുങ്ങി. വിവിധ ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. കലക്ടറും കുട്ടികളോടൊപ്പം ഇരിപ്പുറപ്പിച്ചു. കീബോര്‍ഡില്‍ വായിക്കുന്ന പാട്ട് ഏതെന്ന് മനസിലാക്കി ടീമുകള്‍ പാടണം. വാശിയേറിയ പാട്ടുമത്സരത്തില്‍ എല്ലാ ടീമുകളെയും സഹായിക്കുന്ന ടീമംഗമായി കളക്ടറും. പാട്ടുമത്സരം അവസാനിച്ച് കുട്ടികളുടെ ചെണ്ടമേളത്തോടെ മുത്തേ പൊന്നേ ക്യാപിനു Read more about പാട്ടുമത്സരത്തില്‍ താരമായത് കലക്ടര്‍; മുത്തേ പൊന്നിന്റെ രണ്ടാം ഘട്ടത്തിനു സമാപനം[…]

കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

12.12 AM 25-04-2016 ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. പുനലൂര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും ജലവിഭവവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയറുമായ പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വ്വതി കോട്ടേജില്‍ എന്‍. ശശി (64)യാണ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ മുസാംബിക് ഹിമായിയോയിലായിരുന്നു ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.

അലിഗഢ് സര്‍വകലാശാലയില്‍ സംഘര്‍ഷം; വിദ്യാര്‍ഥി കൊല്ലപ്പെട്ടു

01:05pm 24/04/2016 അലിഗഡ് (ഉത്തര്‍പ്രദേശ്): അലിഗഢ് മുസ്!ലിം സര്‍വകലാശാലയില്‍ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് സംഘര്‍ഷം ആരംഭിച്ചത്. സര്‍വകലാശാല പ്രോക്ടറുടെ ഓഫീസിനും വാഹനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ തീയിട്ടു. സംഭവ സ്ഥലത്ത് ഫയര്‍എഞ്ചിനുകളും കുടുതല്‍ പൊലീസും എത്തി. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല.

വളാഞ്ചേരി വാഹനാപകടം: മരണം നാലായി

12:50pm 24/04/2016 വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിലെ കോട്ടപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തില്‍ പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിഹാലാണ്? പത്തരയോടെ മരണപ്പെട്ടത്?. വളാഞ്ചേരി സ്വദേശികളായ ഫാസില്‍, മുഹമ്മദ് നൗഷാദ്, റംസീഖ് എന്നിവരാണ് മരിച്ച മറ്റുളളവര്‍. പുലര്‍ച്ചെ അഞ്ചരയോടെ റോഡരികില്‍ സംസാരിച്ച് നിന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറുകയായിരുന്നു. ലോറിയുടെ അടിയിലകപ്പെട്ട മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. കോട്ടപ്പുറത്ത്? സംഘടിപ്പിച്ച രാത്രികാല ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കളിക്കാരും സംഘാടകരുമാണ്? അപകടത്തില്‍ പെട്ടത്?.