സ്‌നേഹ സംഗീതം’ ഡാളസ്സില്‍ മെയ് 28ന്

08:30am 24/4/2016 – പി.പി.ചെറിയാന്‍ ഡാളസ്: ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം മെയ് 28 ന് ക്രിസ്ത്യന്‍ ഡിവോഷ്ണല്‍ സംഗീത നിശ സംഘടിപ്പിക്കുന്നു. പ്രസിദ്ധ ഗായകന്‍ എം.ജി. ശ്രീകുമാര്‍, രഞ്ജിനി ജോസ്, അനൂപ്, സജി സാമൂവേല്‍ എന്നിവര്‍ അണിനിരക്കുന്ന ‘സ്‌നേഹ സംഗീതം’ ലൂനാ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആണ് അരങ്ങേറുന്നത്. പ്രവേശനം പാസു മൂലം നിയന്ത്രിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റവ.ഫാ.ബിനു മാത്യൂസ്, റവ.ഫാദര്‍ മാത്തുകുട്ടി വര്‍ഗീസ്, മിസ്സിസ് മറിയ മാത്യു, ഡോ.ജോര്‍ജ്ജ് സാമുവേല്‍, മാത്യു Read more about സ്‌നേഹ സംഗീതം’ ഡാളസ്സില്‍ മെയ് 28ന്[…]

ഐ.പി.എല്‍ വാതുവയ്‌പ്പ്; നാലുപേര്‍ അറസ്‌റ്റില്‍

08:28am 24/4/2016 കോഴിക്കോട്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മത്സരങ്ങളുമായി ബന്ധപ്പെട്ട്‌ വാതുവയ്‌പ്പ് നടത്തിയ നാലുപേര്‍ അറസ്‌റ്റില്‍. കോഴിക്കോട്‌ സ്വദേശികളായ അര്‍ഷാദ്‌, ഷംസു, ഇഫ്‌സുല്‍ റഹ്‌മാന്‍, മുഹമ്മദ്‌ റാഷിദ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. നഗരത്തിലെ ഹോസ്‌റ്റല്‍ കേന്ദ്രീകരിച്ചായിരുന്നു വാതുവയ്‌പ്പ്. ഓരോ പന്തുകളിലും വാതുവയ്‌പ്പു നടന്നതായി പോലീസ്‌ പറയുന്നു. ഇവരില്‍ നിന്ന്‌ 5.02 ലക്ഷം രൂപയും മെബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയുമായിരുന്നു ഇടപാടുകള്‍ നടന്നിരുന്നത്‌. പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. ഐ.പി.എല്‍ സീസണ്‍ ആരംഭിച്ച ദിവസം Read more about ഐ.പി.എല്‍ വാതുവയ്‌പ്പ്; നാലുപേര്‍ അറസ്‌റ്റില്‍[…]

എന്‍.എ.ജി.സി വിഷു ആഘോഷവും കിക്കോഫും ഏപ്രില്‍ 30-ന്

08:23am 24/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ (എന്‍.എ.ജി.സി) വിഷുദിനാഘോഷവും, എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2016 ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ നായര്‍ സംഗമത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫും സംയുക്തമായി ഏപ്രില്‍ 30-നു ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് Read more about എന്‍.എ.ജി.സി വിഷു ആഘോഷവും കിക്കോഫും ഏപ്രില്‍ 30-ന്[…]

വാഷിങ്ടണിലെ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനം

08:19am 24/04/2016 വാഷിങ്ടണ്‍: വാഷിങ്ടണിലെ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും. ടെന്‍ലി ടൗണ്‍ മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്നും ആളുകളെ സ്‌റ്റേഷനില്‍ നിന്ന്? ഒഴിപ്പിക്കുകയാണെന്നും അഗ്?നിശമന സേനാ വിഭാഗം അറിയിച്ചു. ഇന്‍സുലേറ്ററിന്? സംഭവിച്ച തകരാറ് സ്‌ഫോടനത്തിന്? കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി

08:21am 24/4/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് ഷിക്കാഗോ വികാരി റവ. ബിനോയി പി. ജേക്കബ്, ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ചെറിയാന്‍, സെന്റ് മാര്‍ക്ക് സി.എസ്.ഐ ചര്‍ച്ച് വികാരി റവ. ഷൈന്‍ ജോണ്‍ മാത്യൂസ് എന്നിവര്‍ക്ക് ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 19-ന് എല്‍മസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട കൗണ്‍സില്‍ മീറ്റിംഗില്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി[…]

ഒഹായോയില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ വെടിയേറ്റു മരിച്ചു

08:20am 14/4/2016 ഒഹായോ: യുഎസിലെ ഒഹായോയില്‍ അമ്മയും കുഞ്ഞുമുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടു പേര്‍ വെടിയേറ്റു മരിച്ചു. തലയ്ക്കു വെടിയേറ്റാണു ഇവര്‍ മരിച്ചത്. പൈക് കണ്‍ട്രി യൂണിയന്‍ ഹില്‍ റോഡിലായിരുന്നു സംഭവം. ഒരു പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു കുട്ടികള്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. എട്ടില്‍ ഏഴു പേരുടെ മൃതദേഹങ്ങള്‍ മൂന്നു വീടുകളിലായാണ് കാണപ്പെട്ടത്. ഒരാളുടെ മൃതദേഹം പൈക്ടണു സമീപം വീട്ടിലാണു കാണപ്പെട്ടത്. കിടക്കയില്‍ വെടിയേറ്റുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങളെല്ലാം. അമ്മയും നാലു ദിവസം മാത്രം പ്രായമുള്ള കുട്ടിയും ഒരേകിടക്കയില്‍ മരിച്ചനിലയിലായിരുന്നു.

ഇന്ത്യക്കാര്‍ക്ക് എതിരെ പരിഹാസവുമായി ട്രംപ്

08:18am 24/04/2016 വാഷിങ്ടണ്‍: പുറംകരാര്‍ തൊഴിലുകള്‍ക്കെതിരെ തന്റെ നിലപാട് ആവര്‍ത്തിക്കുന്നതിനിടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി യു.എസ് റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. കാള്‍ സെന്ററുകളില്‍ ജോലിചെയ്യുന്നവരുടെ ഭാഷയുടെ നിലവാരത്തെയാണ് ട്രംപ് പരിഹസിച്ചത്. പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട സംശയം അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ ഇന്ത്യക്കാരനായ കാള്‍ സെന്റര്‍ ജീവനക്കാരനോട് എവിടത്തുകാരനാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇന്ത്യയില്‍നിന്നാണെന്ന് എന്നതിനുപകരം ഞങ്ങള്‍ ഇന്ത്യയില്‍നിന്നാണെന്നായിരുന്നത്രേ മറുപടി. വളരെ നന്നായെന്ന് പറഞ്ഞ് സംഭാഷണം നിര്‍ത്തിയെന്ന് പറഞ്ഞ ട്രംപ് ഇന്ത്യ മഹത്തായ രാജ്യമാണെന്നും, Read more about ഇന്ത്യക്കാര്‍ക്ക് എതിരെ പരിഹാസവുമായി ട്രംപ്[…]

ഈഡന്‍ബര്‍ഗ് സീറോ മലബാര്‍ ദൈവാലയത്തില്‍ കരുണയുടെ നൊവേന ആരംഭിച്ചു

08:16am 24/4/2016 അനിറ്റാ ചാക്കൊ വട്ടംതൊട്ടിയില്‍ ടെക്‌സസ്: ഈഡിന്‍ബര്‍ഗില്‍ ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ കാത്തലിക് ദൈവാലയത്തില്‍ ഈ വെള്ളിയാഴ്ച കരുണയുടെ നൊവേന ആരംഭിച്ചു. ഇനിയും എല്ലാ വെള്ളയാഴ്ചകളിലും വൈകുന്നേരം 06.30-നു വിശുദ്ധ കര്‍ബ്ബാനയും അതിനുശേഷം നൊവേനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. കരുണയുടെ ഈ വര്‍ഷം, സഭയിലെ എല്ലാ കുടുംബങ്ങളെയും, യുവജനങ്ങളെയും, കുട്ടികളെയും ഓര്‍ത്ത് പ്രത്യേകം നിയോഗാര്‍ത്ഥം പ്രാര്‍ത്ഥിക്കുന്നതാണ്.

വരള്‍ച്ചമേഖലയിലെ കര്‍ഷകര്‍ക്ക് സഹായം: സ്വകാര്യബില്ലിന് രാഷ്ട്രപതിയുടെ ശിപാര്‍ശ

08:15am 24/04/2016 ന്യൂഡല്‍ഹി: നിരവധി സംസ്ഥാനങ്ങള്‍ വരള്‍ച്ചയില്‍ വലയുന്ന സാഹചര്യത്തില്‍ തരിശ്‌വരള്‍ച്ചബാധിത മേഖലകളിലെ കര്‍ഷകരുടെ സംരക്ഷണവും 10,000 കോടി രൂപയുടെ ക്ഷേമനിധിയും രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ പരിഗണിക്കണമെന്ന് രാജ്യസഭക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ശിപാര്‍ശ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ 2014 ഡിസംബറില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ‘ദ ഫാര്‍മേഴ്‌സ് ഓഫ് എരിഡ് ആന്‍ഡ് ഡെസേര്‍ട്ട് ഏരിയാസ് (വെല്‍ഫെയര്‍ ആന്‍ഡ് സ്‌പെഷല്‍ പ്രൊവിഷന്‍സ് ബില്‍)’ പരിഗണിക്കാനാണ് ഭരണഘടനയുടെ 117ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതി ശിപാര്‍ശ ചെയ്തത്. കേന്ദ്ര Read more about വരള്‍ച്ചമേഖലയിലെ കര്‍ഷകര്‍ക്ക് സഹായം: സ്വകാര്യബില്ലിന് രാഷ്ട്രപതിയുടെ ശിപാര്‍ശ[…]

സൂചികയില്‍ ഇടിവ്‌

04:05pm 23/4/2016 മുംബൈ: ആറു ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി നഷ്‌ടത്തില്‍. സെന്‍സെക്‌സ്‌ 42 പോയിന്റ്‌ നഷ്‌ടത്തില്‍ 25,838 ലും നിഫ്‌റ്റി 12.75 പോയിന്റ്‌ നഷ്‌ടത്തില്‍ 7,899 ലും അവസാനിച്ചു. എച്ച്‌.ടി.എഫ്‌.സി., സണ്‍ ഫാര്‍മ, ഐ.ടി.സി. , ഭാരതി എയര്‍ടെല്‍, ബി.എച്ച്‌.ഇ.എല്‍., ഇന്‍ഫോസിസ്‌, ഗെയില്‍, ഐ.സി.ഐ.സി.ഐ.ബാങ്ക്‌, വിപ്‌റോ, ടി.സി.എസ്‌., ടാറ്റാ സ്‌റ്റീല്‍ എന്നീ ഓഹരികള്‍ നഷ്‌ടത്തില്‍ അവസാനിച്ചു.