അമേരിക്കന്‍ ഡോളര്‍ ബില്ലില്‍ ആദ്യമായി വനിതയുടെ ചിത്രം!

12:22pm 22/4/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: അടിമത്വത്തിനെതിരെ ധീരമായി പോരാടിയ ഹാരിയറ്റ് ടബ്മാന്റെ ചിത്രം 20 ഡോളര്‍ ബില്ലിന്റെ മുഖചിത്രമായി അംഗീകരിച്ചുവെന്ന യു.സെ്. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഏപ്രില്‍ 20 ബുധനാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. ഹാരിയറ്റ് ടമ്പ്മാന്റെ ചിത്രം ഡോളര്‍ ബില്ലില്‍ ആലേഖനം ചെയ്യുന്നതിലൂടെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്ക് ലഭിക്കുന്ന ആദ്യ അംഗീകാരവും, ഡോളര്‍ ചരിത്രത്തില്‍ ഒരു വനിതയുടെ ചിത്രം സ്ഥാനം പിടിക്കുന്ന ചരിത്രമുഹൂര്‍ത്തവുമായിരിക്കുമെന്ന് ട്രഷററി സെക്രട്ടറി ജേക്കബ് ല്യൂ പറഞ്ഞു. 20 ഡോളര്‍ ബില്ലില്‍ നിലവിലിരിക്കുന്ന Read more about അമേരിക്കന്‍ ഡോളര്‍ ബില്ലില്‍ ആദ്യമായി വനിതയുടെ ചിത്രം![…]

വെള്ളത്തിനു നല്‍കിയ കപ്പില്‍ സോഡാ നിറച്ചതിന് യുവാവിനെതിരെ കേസ്സ്

12:22pm 22/4/2016 – പി.പി.ചെറിയാന്‍ അര്‍ക്കന്‍സാസ്: ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ വെള്ളത്തിന് ഓര്‍ഡര്‍ നല്‍കിയതിനുശേഷം അതേ കപ്പിലെ വെള്ളം ഒഴിച്ചുകളഞ്ഞു സോഡാ നിറച്ചെടുത്ത യുവാവിനെ അറസ്റ്റു ചെയ്തു കളവ് കേസ്സ് ചാര്‍ജ്ജു ചെയ്ത സംഭവം സ്പ്രിംഗ ഡെയലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡ്രൈവ് ത്രൂവിലൂടെ സ്പ്രിംഗ്‌ഡെയ്ല്‍ മെക്ക്‌ഡൊണാള്‍ഡില്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ആവശ്യപ്പെട്ടതു വെള്ളം. പണം അടച്ചു ഓര്‍ഡര്‍ ചെയ്തത് ലഭിച്ചപ്പോള്‍ യുവാവ് കാര്‍ പാര്‍ക്ക് ചെയ്തു അകത്തേക്ക് പ്രവേശിച്ചു. കപ്പിലെ വെള്ളം പുറത്തേക്ക് കളഞ്ഞതിനു ശേഷം അതേ Read more about വെള്ളത്തിനു നല്‍കിയ കപ്പില്‍ സോഡാ നിറച്ചതിന് യുവാവിനെതിരെ കേസ്സ്[…]

മാര്‍ ജോസ് കല്ലുവേലിലിന് സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം

12:20pm 22/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: സീറോ മലബാര്‍ കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ് മാര്‍ ജോസ് കല്ലുവേലിലിന് ഷിക്കാഗോ കത്തീഡ്രലില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. പിതാവായി അഭിഷിക്തനായശേഷം ആദ്യമായി കത്തീഡ്രല്‍ സന്ദര്‍ശിച്ച മാര്‍ കല്ലുവേലിലിന് വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഹൃദ്യമായ വാക്കുകളില്‍ സ്വാഗതമാശംസിച്ചു. കുര്‍ബാനയര്‍പ്പിച്ച പിതാവ് എല്ലാവരോടുമുള്ള കൃതജ്ഞതയര്‍പ്പിക്കുകയും ചിക്കാഗോ രൂപതയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അറിയിച്ചു. രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി എന്നിവരും തദവസരത്തില്‍ Read more about മാര്‍ ജോസ് കല്ലുവേലിലിന് സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം[…]

മദ്യദുരന്തത്തിന് സാധ്യത ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

08’40am 22/04/2016 തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടടുപ്പിച്ച് വ്യാജമദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഇത് തടയാന്‍ പൊലീസ്, എക്‌സൈസ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ഡി.ജി.പി എ. ഹേമചന്ദ്രന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കേണ്ടതില്‌ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രസ്താവനയെതുടര്‍ന്ന് മദ്യലോബി നീക്കങ്ങള്‍ നടത്തിയതായാണ് സൂചന. ബാറുകള്‍ എന്നെന്നേക്കുമായി പൂട്ടിയാല്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാകും. ഇത് മുന്നില്‍കണ്ട് സ്പിരിറ്റ് കച്ചവടം ഉള്‍പ്പെടെയുള്ളവ കൊഴുപ്പിക്കാന്‍ മദ്യലോബികള്‍ ശ്രമിച്ചേക്കാം. Read more about മദ്യദുരന്തത്തിന് സാധ്യത ഇന്റലിജന്‍സ് റിപ്പോര്‍ട്ട്[…]

പോപ് ഗായകന്‍ പ്രിന്‍സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

08:37am 22/04/2016 മിനിസോട്ട: പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണ്‍ ( 57) ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മിനിസോട്ടയിലെ പെയ്‌സലെ പാര്‍ക്ക് എസ്‌റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റിനുള്ളില്‍ പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകര്‍ അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടിച്ചുകൂടി. മുപ്പതിലധികം ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ലെറ്റ്‌സ് ഗോ ക്രേസി, വെന്‍ ഡോവ്‌സ് െ്രെക എന്നീ ആല്‍ബങ്ങള്‍ പ്രശസ്തമാണ്. 1980 ലും 1990 ലും പുറത്തിറങ്ങിയ പര്‍പ്ള്‍ റെയ്ന്‍, സൈന്‍ Read more about പോപ് ഗായകന്‍ പ്രിന്‍സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു[…]

സംഘര്‍ഷത്തിനില്ല; ഒബാമ

08:32am 22/04/2016 റിയാദ്: ഇറാനുമായി സംഘര്‍ഷത്തിന് താല്‍പര്യമില്‌ളെന്നും മേഖലയിലെ ആ രാജ്യത്തിന്റെ ഇടപെടല്‍ ക്രിയാത്മകമാകണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ജി.സി.സിയു.എസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍ വിഷയത്തിലും എണ്ണ ഉള്‍പ്പെടെ സാമ്പത്തിക കാര്യങ്ങളിലും ആശങ്ക ഉണ്ടെന്നത് വാസ്തവമാണ്. ഇറാന്റെ അന്താരാഷ്ട്ര ഇടപെടലുകള്‍ ഉത്തരവാദിത്തത്തോടെയാകണം. പരസ്പര ബന്ധവും വിശ്വാസവും വളര്‍ത്താന്‍ അയല്‍രാജ്യങ്ങള്‍ സമാധാനപൂര്‍ണവും രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതവുമായ നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ വിഷയമായാലും ഇറാഖില്‍ സുസ്ഥിര, ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിലായാലും ഭിന്നതകള്‍ മറന്ന് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ Read more about സംഘര്‍ഷത്തിനില്ല; ഒബാമ[…]

സിംഹങ്ങള്‍ക്ക് ആദ്യതോല്‍വി; ഹൈദരാബാദിന് പത്ത് വിക്കറ്റ് ജയം

08:29am 22/04/2016 രാജ്‌കോട്ട്: നായകന്‍ ഡേവിഡ് വാര്‍ണറും ( 74 നോട്ടൗട്ട്)ശിഖര്‍ ധവാനും (53 നോട്ടൗട്ട്) നിറഞ്ഞാടിയ മത്സരത്തിനൊടുവില്‍ സണ്‍റൈസേഴ്‌സ് ഗ്ലൈഹദരാബാദിന് ഐ.പി.എല്ലില്‍ രണ്ടാം ജയം. ഈ സീസണില്‍ കളിച്ച മൂന്ന് മത്സരവും ജയിച്ച ആത്മവിശ്വാസവുമായി നാലാമങ്കത്തിനിറങ്ങിയ ഗുജറാത്ത് ലയണ്‍സിനെ സണ്‍റൈസേഴ്‌സ് പത്ത് വിക്കറ്റിനാണ് തകര്‍ത്തത്. ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ അര്‍ധ സെഞ്ച്വറി (75) മികവിലാണ് ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുത്തത്. 14.5 ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെ ഹൈദരാബാദ് Read more about സിംഹങ്ങള്‍ക്ക് ആദ്യതോല്‍വി; ഹൈദരാബാദിന് പത്ത് വിക്കറ്റ് ജയം[…]

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: കൊല്ലം കലക്ടറേറ്റില്‍ പരിശോധന

08:20am 22/04/2016 കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടറേറ്റില്‍ പരിശോധന. വെടിക്കെട്ടപകടം അന്വേഷിക്കുന്ന െ്രെകം ബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. കലക്ടറേറ്റിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് െ്രെകംബ്രാഞ്ച് പിടിച്ചെടുത്തു. ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തത്. വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി കലക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് െ്രെകംബ്രാഞ്ച് സംഘം കലക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്‌

ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റജി ചെറിയാന് ‘അമ്മ’യുടെ പിന്തുണ

08:25am 22/4/2016 ജോയിച്ചന്‍ പുതുക്കുളം സൗത്ത് ഫ്‌ളോറിഡ: ഫോമയുടെ 2016-18 -ലെ സൗത്ത് വെസ്റ്റ് (ഫ്‌ളോറിഡ) റീജിയണിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന റജി ചെറിയാന് ‘അമ്മ’ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെയായി സംഘടനാ പ്രവര്‍ത്തനത്തിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള റെജി ഇപ്പോള്‍ അമ്മയുടെ സെക്രട്ടറിയാണ്. റെജി ചെറിയാന്‍ തന്റെ പതിനാലാമത്തെ വയസ്സില്‍ അഖിലകേരള ബാലജനസഖ്യത്തിലൂടെയും പിന്നീട് സ്‌കൂള്‍- കോളജ് കാലങ്ങളില്‍ കെ.എസ്.സി, യൂത്ത് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലും, തുടര്‍ന്ന് കേരളാ കോണ്‍ഗ്രസിന്റെ Read more about ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റജി ചെറിയാന് ‘അമ്മ’യുടെ പിന്തുണ[…]

കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ ഡിന്നര്‍ നൈറ്റ്: ഇമിഗ്രേഷന്‍ മന്ത്രി മുഖ്യാതിഥി

08:24am 22/4/2016 ജോയിച്ചന്‍ പുതുക്കുളം മിസ്സിസാഗാ: കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ ഏപ്രില്‍ 23-നു ശനിയാഴ്ച വൈകിട്ട് 6.3-നു നടരാജ് ബാങ്ക്വറ്റ് ഹാളില്‍ (Natraj Banquet Hall, 7275 Torbram Road, Mississauga, വച്ചു നടത്തുന്ന ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റിന്റെ മുഖ്യാതിഥിയായി കനേഡിയന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മിനിസ്റ്റര്‍ ജോണ്‍ മക്കല്ലം പങ്കെടുക്കുന്നു. നേഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സിഎംഎന്‍എ (കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍) പൊതു സമൂഹത്തിനുവേണ്ടും, പുതുതായി എത്തിച്ചേരുന്ന നേഴ്‌സുമാര്‍ക്കുവേണ്ടിയും നിരവധി പ്രവര്‍ത്തനങ്ങള്‍ Read more about കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ ഡിന്നര്‍ നൈറ്റ്: ഇമിഗ്രേഷന്‍ മന്ത്രി മുഖ്യാതിഥി[…]