ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്കു നേരെ കൈയേറ്റശ്രമം

09-40 20-04-2016 കയ്പമംഗലം ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്കു നേരെ കൈയേറ്റശ്രമം. എന്‍.ഡി.എ സഖ്യത്തില്‍ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന്‍ തഷ്‌നാത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചു.

ഹെല്‍ത്തി മേക്കപ്പ്

02:30pm 20/4/2016 ആഘോഷങ്ങള്‍ ഇന്നത്തെ കാലത്ത് ഒരു പുതുമയല്ല. എന്നാല്‍ ഓരോ ഫങ്ഷനുകളിലും തിളങ്ങി നില്‍ക്കുവാന്‍ ആരാണ് ആഗ്രഹിക്കാത്തത്. പരമാവധി മേക്കപ്പില്‍ പൊതിഞ്ഞാകും പുറത്തേയ്ക്ക് ഇറങ്ങുന്നതുതന്നെ. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കരുതെന്ന ഒറ്റ മന്ത്രം മാത്രമാകും എല്ലാവരുടെയും മനസില്‍. ഇതിനായി കൈയില്‍ കിട്ടുന്ന എല്ലാത്തരം ക്രീമുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മുഖത്ത് പ്രയോഗിക്കുന്നു. എന്നാല്‍ മേക്കപ്പില്‍ തിളങ്ങാനുള്ള ആഗ്രഹത്തിനു പുറകേ പോകുമ്പോള്‍ ചര്‍മ്മത്തിനു സംഭവിക്കുന്ന പ്രശ്‌നങ്ങളെ ആരും ശ്രദ്ധിക്കാറേയില്ല. വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡുകളും ഇടകലര്‍ത്തി ഉപയോഗിക്കുമ്പോള്‍ യഥാര്‍ഥ Read more about ഹെല്‍ത്തി മേക്കപ്പ്[…]

വി.എസ് പാര്‍ട്ടി വിരുദ്ധന്‍ :പിണറായി

02:22pm 20/04/2016 തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സി.പി.എം സെക്രട്ടറിയേറ്റ് പ്രമേയം നില നില്‍ക്കുന്നുണ്ടെന്ന് പിണറായി വിജയന്‍ . വാര്‍ത്താ ലേഖകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങിനെ മറുപടി നല്‍കിയത്. ആലപ്പുഴ സമ്മേളന തലേന്ന് വി.എസിനെതിരായ പാര്‍ട്ടി പ്രമേയം പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. പാര്‍ട്ടി വിരുദ്ധ മനോഭാവം ഉള്ളയാള്‍ എന്ന് വി.എസിനെ പ്രമേയത്തില്‍ വിശേഷിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വി.എസ് സമ്മേളനം ബഹിഷ്‌കരിക്കുകയുണ്ടായി. ഈ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. പ്രമേയം Read more about വി.എസ് പാര്‍ട്ടി വിരുദ്ധന്‍ :പിണറായി[…]

വൈറ്റിന്റെ ട്രെയിലര്‍

02:22pm 20/4/2016 മമ്മൂട്ടി നായകനായെത്തുന്ന വൈറ്റിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇരുപത്തിയഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കന്റെ കഥയാണ് വൈറ്റ് പറയുന്നത്. ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ഹുമാ ഖുറോഷിയാണ്. സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍, സിദ്ദിഖ്, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവാഹ വാര്‍ത്തകളെക്കുറിച്ച് തമന്നയുടെ പ്രതികരണം

02:20pm 20/4/2016 ചെന്നൈ: വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ. തമന്ന ഒരു സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വിവാഹത്തോടെ തമന്ന സിനിമ ഉപേക്ഷിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും താനിപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും താരം വ്യക്തമാക്കി. വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുമെന്ന് തോന്നുന്നയാളെ കണ്ടെത്തുമ്പോള്‍ താന്‍ തന്നെ ലോകത്തെ അറിയിക്കുമെന്നും തമന്ന പറഞ്ഞു. ഇപ്പോള്‍ പ്രഭുദേവയ്‌ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കുകളിലാണ് തമന്ന

ഉത്തരാഖണ്ഡില്‍ കേന്ദ്രത്തിന് വിമര്‍ശനം; രാഷ്ട്രപതിക്കും തെറ്റുപറ്റാമെന്ന് കോടതി

02:16pm 20/4/2016 നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും കോടതിയുടെ വിമര്‍ശനം. രാഷ്ട്രപതി ഭരണം കോടതിയുടെ പുനഃപരിശോധയ്ക്ക് ഉപരിയല്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ അംഗീകാരം ചോദ്യം ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയത്. രാജാവിനെപോലെ തീരുമാനം പുനഃപരിശോധിക്കാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല. അതാണ് ഭരണഘടനയുടെ അന്തസത്ത്. പ്രസിഡന്റിനു പോലും തെറ്റു സംഭവിച്ചേക്കാം. എല്ലാം കോടതിയുടെ പുനഃപരിശോധയ്ക്ക് വിധേയമാണ്. രാഷ്ട്രപതിയുടെ വിവേകത്തില്‍ കോടതിക്കു സംശയമില്ല. അദ്ദേഹം എത്ര ഉന്നതനായാലും നിയമം അദ്ദേഹത്തിനും മുകളിലാണെന്നും Read more about ഉത്തരാഖണ്ഡില്‍ കേന്ദ്രത്തിന് വിമര്‍ശനം; രാഷ്ട്രപതിക്കും തെറ്റുപറ്റാമെന്ന് കോടതി[…]

പരവൂര്‍ ദുരന്തം: വന്‍ സ്‌ഫോടനത്തിന് മുമ്പ് നാല് അപകടങ്ങളുണ്ടായി

02:00pm 20/4/2016 കൊല്ലം: കേരളത്തെ ഞെട്ടിച്ച് പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ വന്‍ സ്‌ഫോടനം നടക്കുന്നതിന് മുമ്പായി നാലു തവണ ചെറിയ ചെറിയ അപകടങ്ങള്‍ നടന്നിരുന്നതായി വെളിപ്പെടുത്തല്‍. ലൗലി ഏഷ്യാനെറ്റ് ന്യുസിനോടാണ് ഇക്കാര്യം പറഞ്ഞത്. വെടിക്കെട്ട് അവസാനിപ്പിക്കാന്‍ പോലീസ് ഒരു തവണ മാത്രമേ നിര്‍ദ്ദേശിച്ചുള്ളൂ എന്നും ഇദ്ദേഹം പറഞ്ഞു. വെടിക്കെട്ട് അവസാനിപ്പിക്കാന്‍ ഏഴു തവണ നിര്‍ദേശം കൊടുത്തിരുന്നതായി പോലീസ് നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍ ഇതോടെ വ്യാജമാണെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. പറവൂര്‍ എസ്‌ഐയുടെ ഫോണില്‍ നിന്നും സിഐ ഇക്കാര്യം മൈക്ക് Read more about പരവൂര്‍ ദുരന്തം: വന്‍ സ്‌ഫോടനത്തിന് മുമ്പ് നാല് അപകടങ്ങളുണ്ടായി[…]

യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

02:09pm 20/4/2016 തിരുവനന്തപുരം: മദ്യനയത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. ഘട്ടംഘട്ടമായി 10 വര്‍ഷം കൊണ്ട് കേരളം സമ്പൂര്‍ണ മദ്യവിമുക്ത സംസ്ഥാനമാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമാക്കും. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പദവി ഉയര്‍ത്തി ഫൈവ് സ്റ്റാര്‍ ആക്കിയാലും ലൈസന്‍സ് നല്‍കില്ല. ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കേന്ദ്രം നല്‍കിയാലും ചില വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തും. ഈ സര്‍ക്കാര്‍ ഇനി ബാറുകള്‍ക്ക് Read more about യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി[…]

മല്യയ്ക്കും സര്‍ക്കാരിന്റെ ഭൂമിദാനം; പാലക്കാട് 20 ഏക്കര്‍ പതിച്ചുനല്‍കി

02:08pm 20/4/2016 പാലക്കാട്: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി ലഭിച്ചവരില്‍ മദ്യരാജാവ് വിജയ് മല്യയും. പാലക്കാട് കഞ്ചിക്കോട്ടെ സര്‍ക്കാര്‍ വക ഭൂമിയാണ് മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന് നിസാര വിലയ്ക്ക് ലഭിച്ചത്. 20 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ പതിച്ചുനല്‍കിയത്. പാലക്കാട് പുതുശേരി വെസ്റ്റിലാണ് 2013ല്‍ ഭൂമി നല്‍കിയത്. സെന്റിന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി 70,000 രൂപയ്ക്കാണ് നല്‍കിയത്. 14.03 കോടി രൂപയാണ് മല്യ ഇതിനു നല്‍കിയത്. വിവരാവകാശ രേഖപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇതു സംബന്ധിച്ച Read more about മല്യയ്ക്കും സര്‍ക്കാരിന്റെ ഭൂമിദാനം; പാലക്കാട് 20 ഏക്കര്‍ പതിച്ചുനല്‍കി[…]

മകളെ മാനഭംഗം ചെയ്തവന്റെ കരങ്ങള്‍ പിതാവ് അറത്തു

02:06pm 20/04/2016 ബതിണ്ട: ഏഴ് മാസം പ്രായമായ മകളെ മാനഭംഗം ചെയ്ത കൗമാരക്കാരന്റെ ഇരുകൈകളും പിതാവ് ഛേദിച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പഞ്ചാബിലെ കോട് ലി അബ് ലു ഗ്രാമത്തിലുള്ള 17കാരനായ പര്‍മീന്തര്‍ സിങിന്റെ കൈകളാണ് വെട്ടിമാറ്റപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ് . തന്റെ മകളെ മാനഭംഗപ്പെടുത്തിയ പര്‍മീന്തര്‍ സിങിനെ വിഷയം ഒത്തു തീര്‍പ്പാക്കാനെന്ന പേരില്‍ വിളിച്ച് കൊണ്ട് പോവുകയും ഒറ്റപ്പെട്ട സ്ഥലത്തത്തെിയപ്പോള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലയിലും ശരീരഭാഗത്തും അക്രമിക്കുകയും ഇരു കൈപ്പത്തികളും വെട്ടിമാറ്റുകയായിരുന്നെന്നുമാണ് Read more about മകളെ മാനഭംഗം ചെയ്തവന്റെ കരങ്ങള്‍ പിതാവ് അറത്തു[…]