സിബിഐ സംഘത്തെ ആക്രമിച്ച അഞ്ചുപേര്‍ കൂടി കീഴടങ്ങി

01.29 AM 16-04-2016 തമിഴ്‌നാട്ടില്‍ സിബിഐ സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കൂടി കീഴടങ്ങി. കണ്ണന്‍, പാര്‍ഥസതി, നാഗേന്ദ്രകുമാര്‍, സുബ്രഹ്മണി, നാഗമുത്തു എന്നിവരാണ് വാടിപ്പട്ടി കോടതിയില്‍ കീഴടങ്ങിയത്. ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതി അശോക്‌രാജ് ബുധനാഴ്ച ചെന്നൈ കോടതിയില്‍ കീഴടങ്ങിയിരുന്നു. കൂടാതെ, കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്രണ്ടന്റും ഉള്‍പ്പെടുന്നു. ഏപ്രില്‍ എട്ടിന് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യവേയാണു സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് Read more about സിബിഐ സംഘത്തെ ആക്രമിച്ച അഞ്ചുപേര്‍ കൂടി കീഴടങ്ങി[…]

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

01.16 AM 16-04-2016 ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. തെക്കന്‍ ജപ്പാനിലെ കുമാമോട്ടോയിലായിരുന്നു ഭൂചലനം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ഒരു മീറ്റര്‍ ഉയരത്തില്‍ വരെ തിര ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ ഒമ്പതു പേര്‍ മരിക്കുകയും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇന്നുണ്ടായ ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം

01.13 AM 16-04-2016 ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം. അമിത് മിശ്രയുടെയും ക്വിന്റണ്‍ ഡികോക്കിന്റെയും പ്രകടനങ്ങളാണ് ഡെയര്‍ ഡെവിള്‍സിന് എട്ടു വിക്കറ്റ് ജയമൊരുക്കിയത്. ആദ്യം ബാറ്റുചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം 39 പന്ത് ശേഷിക്കെ രണ്്ടു വിക്കറ്റ് നഷ്ടത്തില്‍ ഡെയര്‍ ഡെവിള്‍സ് മറികടന്നു. ഡെവിള്‍സിനായി അമിത് മിശ്ര 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പുറത്താകാതെ 59 റണ്‍സുമായി ഡികോക്ക് ബാറ്റിംഗില്‍ തിളങ്ങി. മലയാളിതാരം Read more about കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം[…]

പാലിവല്‍ കുടുംബത്തില്‍പ്പെട്ട 11പേര്‍ വാഹനാപകടത്തില്‍ മരിച്ചു

01.11 AM 16-04-2016 മാഹിപൂര്‍ നഗരത്തിലെ പാലിവല്‍ കുടുംബത്തില്‍പ്പെട്ട 11പേര്‍ വാഹനാപകടത്തില്‍ മരിച്ചു. ഉജ്ജെയിനിലെ സിംഹാസ്ത കുംഭമേളയില്‍ പങ്കെടുക്കുന്നതിന് പോയവരാണ് മരിച്ചവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എല്ലാവരും അപകടസ്ഥലത്തുതന്നെ മരിച്ചതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മനോഹര്‍സിംഗ് വര്‍മ പറഞ്ഞു.

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു

5.36 PM 15-04-2016 മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി. ഐഡിബിഐ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടു മല്യക്കെതിരേ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണു പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് മല്യക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു മൂന്നു തവണ മല്യയോടു നേരിട്ടു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, Read more about വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു[…]

വെടിക്കെട്ട് ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു

5.27 PM 15-04-2016 പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല വിധത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വെടിക്കെട്ട് നിരോധനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് അതില്‍ കൂടുതലും. ഇതിനിടെയാണ് വെട്ടിക്കെട്ട് ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മനേജ് വെള്ളനാട് എഴുതിയ പോസ്റ്റ് ഇങ്ങിനെ മരിച്ച നൂറിലധികം മനുഷ്യരുടെ കുടുംബത്തേക്കാള്‍ ദാരുണമായിരിക്കും പരിക്കേറ്റു ജീവന്‍ തിരികെ കിട്ടിയവരുടെയും Read more about വെടിക്കെട്ട് ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു[…]

ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി

05-13 PM 15-04-2016 ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി. മൈസൂരുവില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള നന്‍ജഗഡിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ മധുകുമാരിയാണ് മാനംകാക്കല്‍ കൊലപാതകത്തിന് ഇരയായത്. ജ്യൂസില്‍ വിഷംകലര്‍ത്തി മധുകുമാരിക്ക് മാതാപിതാക്കളായ ഗുരുമല്ലപ്പയും (64) മഞ്ജുളയും (48) സഹോദരന്‍ ഗുരുപ്രസാദും (26) നല്‍കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് മധുകുമാരിയെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മധുകുമാരിയുടെ കാമുകന്‍ ജയറാമിനെഴുതിയ കത്തുകളില്‍ Read more about ദളിത് യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി[…]

കാലവര്‍ഷം അനുകൂലമായാല്‍ വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുമെന്നു അരുണ്‍ ജെയ്റ്റ്‌ലി

4.53 PM 15-04-2016 വരുന്ന കാലവര്‍ഷം അനുകൂലമായാല്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുമെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്ത് ഇക്കുറി അധിക മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനമെന്നും അദ്ദേഹം പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ചയാണു രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ(ഐഎംഎഫ്) കണക്കുകൂട്ടലും ഇതു ശരിവയ്ക്കുന്നു. ഇതിനു പിന്നാലെയാണ് ഇക്കൊല്ലം അധിക മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനം വരുന്നത്. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണു മണ്‍സൂണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎംഎഫ് Read more about കാലവര്‍ഷം അനുകൂലമായാല്‍ വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുമെന്നു അരുണ്‍ ജെയ്റ്റ്‌ലി[…]

ആറ്റിങ്ങല്‍ ഇരട്ട കൊലപാതം; രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി

4.47 PM 15-04-2016 ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതകളായ ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു (40) കാമുകി അനുശാന്തി (32) എന്നിവര്‍ക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. ശിക്ഷാ വിധിക്കായുള്ള അന്തിമവാദം ഉച്ചയ്ക്ക് ശേഷം നടക്കും.പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തുവെന്ന് കോടതി Read more about ആറ്റിങ്ങല്‍ ഇരട്ട കൊലപാതം; രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി[…]

പരവൂര്‍ ദുരന്തം: ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സഹായധനം ലഭിക്കുന്നില്ലെന്ന് പരാതി

4.45 PM 15-04-2016 പരവൂര്‍ ദുരന്തത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ലഭിക്കുന്നില്ലെന്ന് പരാതി. ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും സഹായധനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ജി.എസ് ജയലാല്‍ എം.എല്‍.എ പരവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പരിക്കേറ്റവരില്‍ ചിലരും എംഎല്‍എയ്‌ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. എന്നാല്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായധനം ലഭിക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം നടന്നതിന് പിറ്റേദിവസം തന്നെ 20 കോടി രൂപ പരിക്കേറ്റവര്‍ക്ക് Read more about പരവൂര്‍ ദുരന്തം: ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സഹായധനം ലഭിക്കുന്നില്ലെന്ന് പരാതി[…]