വെടിക്കെട്ട് അപകടം: കരാറുകാരനെതിരെ കേസ്

01:41pm 10/04/2016 പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ കരാറുകാരനെതിരേ കേസ്. കഴക്കൂട്ടം സ്വദേശിയായ ഉമേഷാണ് വെടിക്കെട്ട് കരാറെടുത്തിരുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമേഷ് ചികിത്സയിലാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസ്. കൃഷ്ണന്‍കുട്ടി എന്ന ആളാണ് കമ്പക്കെട്ട് ഒരുക്കിയത്. പരമ്പരാഗതമായി ഇവിടെ മത്സര കമ്പക്കെട്ട് നടത്തിയിരുന്ന ക്ഷേത്രമായിരുന്നു പുറ്റിങ്ങലിലേത്. എന്നാല്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതിനാല്‍ ഇത്തവണ കളക്ടര്‍ അനുമതി നിഷേധിച്ചിക്കുകയായിരുന്നു. ം

ചരിത്രത്തിലാദ്യമായി സാധാരണ ലറ്റര്‍ സ്റ്റാമ്പിന്റെ വിലയില്‍ കുറവ്

01:38pm 10/4/2016 പി .പി .ചെറിയാൻ വാഷിംഗ്ടണ്‍ ഡി.സി. യു.എസ്. പോസ്റ്റല്‍ സര്‍വ്വീസിന്റെ ആറുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി സാധാരണ ലറ്റര്‍ സ്റ്റാമ്പിന്റെ വിലയില്‍ കുറവ്. നാല്പത്തി ഒമ്പത് സെന്റായിരുന്ന തപാല്‍ സ്റ്റാമ്പിന് ഞായറാഴ്ച മുതല്‍ 47 സെന്റ് നല്‍കിയാല്‍ മതി. പോസ്റ്റല്‍ കാര്‍ഡിന്റെ സ്റ്റാമ്പ് 34 സെന്റില്‍ നിന്നും ഒരു സെന്റ് കുറച്ചിട്ടുണ്ട്. 2014 ലാണ് 3 സെന്റ് ഉയര്‍ത്തി 49 സെന്റായി നിജപ്പെടുത്തിയത് രണ്ടു വര്‍ഷത്തേക്കാണ്ട് ഉയര്‍ന്ന വില ഈടാക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ കാലാവധി കഴിയുന്നതിനു മുമ്പു Read more about ചരിത്രത്തിലാദ്യമായി സാധാരണ ലറ്റര്‍ സ്റ്റാമ്പിന്റെ വിലയില്‍ കുറവ്[…]

ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു

01:36pm 10/4/2016 – പി. പി. ചെറിയാന്‍ ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ 2016–2017 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ സാമൂഹ്യ– സാംസ്കാരിക നേതാക്കളുടെ നിറ സാന്നിധ്യത്തില്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട് നിര്‍വ്വഹിച്ചു. ഏപ്രില്‍ 7 വ്യാഴം ചാപ്റ്റര്‍ പ്രസിഡന്റ് ബിജിലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടനത്തില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമ്മേല്‍ മുഖ്യതിഥിയായിരുന്നു. ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ വൈകിട്ട് Read more about ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു[…]

ആഘാതം ഒരു കിലോമിറ്റര്‍ വരെ; തലയും ഉടലും വേര്‍പെട്ട് മൃതദേഹങ്ങള്‍

09:44am 10/4/2016 കൊല്ലം: ഒരു ദിവസം മുമ്പ് വരെ ഉത്സാഹത്തിന്റെയും ആത്മനിര്‍വൃതിയുടേയും സന്തോഷം നിറഞ്ഞിരുന്നു പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം വേദനയുടേയും രോദനത്തിന്റെയും വിലാപത്തിന്റെയും ഭൂമികയായി മാറിയത് വെറും മണിക്കൂറുകള്‍ കൊണ്ട്. വെടിക്കെട്ട് കാണാന്‍ തിങ്ങി നിറഞ്ഞ 86 ലോളം പേര്‍ക്ക് മരണം സമ്മാനിച്ച് പുലര്‍ച്ചെ 3.35 നായിരുന്നു അപകടം നടന്നത്. വെടിക്കെട്ട് നന്നായി കാണാനായി ഇവിടെ തിക്കിത്തിരക്കി ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. രണ്ടു കിലോമീറ്റര്‍ അകലത്തില്‍ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ തീ പടര്‍ന്നു. ഇത്രയും ദൂരത്തിലുള്ള Read more about ആഘാതം ഒരു കിലോമിറ്റര്‍ വരെ; തലയും ഉടലും വേര്‍പെട്ട് മൃതദേഹങ്ങള്‍[…]

ഉവൈസിയുടെ കഴുത്തില്‍ കത്തിവെക്കുമെന്ന് രാജ് താക്കറെ

09:39am 10/04/2016 മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കില്‌ളെന്ന് പറഞ്ഞ അസദുദ്ദീന്‍ ഉവൈസി മഹാരാഷ്ട്രയിലേക്ക് വന്നാല്‍ ഉവൈസിയുടെ കഴുത്തില്‍ താന്‍ കത്തിവെക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ഉവൈസി സഹോദരന്മാര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് ബി.ജെ.പിയാണെന്നും രാജ് ആരോപിച്ചു. ശിവജി പാര്‍ക്കില്‍ നടന്ന പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വഞ്ചിക്കുകയാണ്. ‘അച്ഛേ ദിന്‍’ എവിടെയെന്നും ഇത്രയധികം വിദേശയാത്രകള്‍ നടത്തിയ വേറൊരു പ്രധാനമന്ത്രിയില്‌ളെന്നും രാജ് കുറ്റപ്പെടുത്തി. തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ കള്ളപ്പണമെവിടെയെന്നും Read more about ഉവൈസിയുടെ കഴുത്തില്‍ കത്തിവെക്കുമെന്ന് രാജ് താക്കറെ[…]

ഹൈന്ദവ സമ്മേളനം കൊളംബസില്‍ നടന്നു

09:37am 10/4/2014 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ഭാരതത്തിന്റെ സനാതനമായ സംസ്‌കാരം സംരക്ഷിക്കുന്നതിനും കാലികമായ മതമൗലികവാദങ്ങളെ വിശ്വമാനവീകതയിലൂന്നിയ വൈദീകദര്‍ശനങ്ങളിലൂടെ പ്രതിരോധിക്കുന്നതിനും ലക്ഷ്യമിടുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഒഹായോയിലെ കൊളംബസില്‍ വച്ച് ഒരു ഹിന്ദു സമ്മേളനം നടത്തി. കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭൗതീക വിജ്ഞാനത്തിനായുള്ള അതിവേഗ പ്രയാണത്തില്‍ വൈകാരികമായി ദുര്‍ബലരാകുന്ന പ്രവാസികളും വിഷാദ രോഗത്തിലേക്കും, ജീവിത നൈരാശ്യത്തിലേക്കും നടന്നു നീങ്ങുന്ന ദുരവസ്ഥ നമ്മള്‍ തിരിച്ചറിയണമെന്നു തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം എല്ലാവരേയും Read more about ഹൈന്ദവ സമ്മേളനം കൊളംബസില്‍ നടന്നു[…]

കോപ അമേരിക്ക: നെയ്മറെ വിട്ടുതരില്ലെന്ന് ബാഴ്‌സ

09:35am 09/04/2016 റിയോ ഡി ജനീറോ: കോപ അമേരിക്കയുടെ നൂറാം വാര്‍ഷിക പോരാട്ടമായ ‘കോപ സെന്റിനാരിയോ’ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനു വേണ്ടി പന്തുതട്ടാന്‍ നെയ്മറുണ്ടാവില്‌ളേ ?. കിക്കോഫിന് രണ്ടുമാസത്തില്‍ താഴെ മാത്രം നാളുകള്‍ അവശേഷിക്കെ അമേരിക്കന്‍ രാജ്യങ്ങളുടെ പോരാട്ടത്തിന് സ്റ്റാര്‍ സ്‌െ്രെടക്കറെ വിട്ടുതരില്‌ളെന്ന് ക്‌ളബായ ബാഴ്‌സലോണ വ്യക്തമാക്കിയതോടെ ബ്രസീലിനും ആരാധകര്‍ക്കും ചങ്കിടിപ്പായി. ആഗസ്റ്റില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ കളിക്കാന്‍ താരത്തെ നല്‍കാമെന്ന നിലപാടിലാണ് സ്പാനിഷ് ക്‌ളബ്. എന്നാല്‍, ഒളിമ്പിക്‌സിനും കോപ അമേരിക്കക്കും നെയ്മറെ വിട്ടുനല്‍കണമെന്ന അപേക്ഷയുമായി ബ്രസീല്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ Read more about കോപ അമേരിക്ക: നെയ്മറെ വിട്ടുതരില്ലെന്ന് ബാഴ്‌സ[…]

വെടിക്കെട്ട് അപകടം: സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ചെന്നിത്തല

09:33am 10/04/2016 തിരുവനന്തപുരം: വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടും. ദുരന്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ദുരന്ത സ്ഥലത്ത് എത്തും. താനും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിച്ചേരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഡെമോക്രാറ്റ് കോക്കസില്‍ ബേണി സാന്‍ഡേഴ്‌സ് ഹില്ലരി ക്ലിന്റണെ പരാജയപ്പെടുത്തി

08-02 AM 10-04-2016 വാഷിംഗ്ടണ്‍: വയോമിംഗിലെ ഡെമോക്രാറ്റ് കോക്കസില്‍ ഹില്ലരി ക്ലിന്റണെ പരാജയപ്പെടുത്തി ബേണി സാന്‍ഡേഴ്‌സ് വിജയം നേടി. സാന്‍ഡേഴ്‌സിനു 55.7% വോട്ടു കിട്ടിയപ്പോള്‍ എതിരാളി ഹില്ലരി ക്ലിന്റണ് 44.3% വോട്ടുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. നിലവില്‍ ഹില്ലരിക്ക് 1,749 ഡെലിഗേറ്റുകളുടെയും സാന്‍ഡേഴ്‌സിന് 1,061 ഡെലിഗേറ്റുകളുടെയും പിന്തുണയാണുള്ളത്. ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റ് കിട്ടാന്‍ 2,383 പേരുടെ പിന്തുണ വേണം. എന്നാല്‍ ന്യൂയോര്‍ക്ക് പ്രൈമറിയിലും തുടര്‍ന്നുള്ള മറ്റു പ്രൈമറികളിലും കൂടുതല്‍ ഡെലിഗേറ്റുകളെ നേടി ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്നു കരകയറാനാവുമെന്നാണ് സാന്‍ഡേഴ്‌സിന്റെ പ്രതീക്ഷ.

മാവോയിസ്റ്റുകള്‍ കീഴടങ്ങി

07. 44 AM 10-04-2016 റായ്പുര്‍: പത്തുലക്ഷം രൂപ തലയ്ക്കു പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ 122 പേര്‍ ബസ്തര്‍ സ്റ്റേഷനില്‍ കീഴടങ്ങി. ബസ്തര്‍ ഐജി എസ്.ആര്‍.പി. കല്ലൂരിക്ക് മുമ്പാകെയാണ് ഇവര്‍ ആയുധംവച്ചു കീഴടങ്ങിയത്. നിരവധി കേസുകളില്‍ പ്രതികളാണ് ഇവരില്‍ പലരും. സര്‍ക്കാരിന്റെ നക്‌സല്‍ പുരനധിവാസ പദ്ധതിപ്രകാരം ഇവര്‍ക്കു 10,000 രൂപ വീതം ധനസഹായം കൈമാറി. സര്‍ക്കാര്‍ ഭൂമിയിലാണ് ഇവരെ പുനരധിവസിപ്പിക്കുക.