പൊതുപരീക്ഷ എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിന്, പരീക്ഷ രണ്ടു ഘട്ടം; മേയ് ഒന്ന്, ജൂലൈ 24

08:59am 29/4/2016 ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനം ഇക്കൊല്ലം ദേശീയ പൊതു പ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നീറ്റ്) യില്‍ നിന്ന്. സംസ്ഥാന സര്‍ക്കാരുകളും വിവിധ സ്ഥാപനങ്ങളും നടത്തിയ പ്രവേശന പരീക്ഷകള്‍ എം.ബി.ബി.എസ്, ബി.ഡി.എസ്. കോഴ്‌സ് പ്രവേശനത്തിന്റെ കാര്യത്തില്‍ അപ്രസക്തമായി. ഇക്കൊല്ലത്തെ പൊതുപരീക്ഷ രണ്ടു ഘട്ടമായി നടത്താമെന്നു കാട്ടി സി.ബി.എസ്.ഇ. സമര്‍പ്പിച്ച സമയക്രമം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. മേയ് ഒന്നിനു നടത്തുന്ന അഖിലേന്ത്യാ Read more about പൊതുപരീക്ഷ എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിന്, പരീക്ഷ രണ്ടു ഘട്ടം; മേയ് ഒന്ന്, ജൂലൈ 24[…]

സോണിയ ഗാന്ധി മേയ് ഒമ്പതിന് കേരളത്തില്‍

08:50am 29/04/2016 തൃശൂര്‍: എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി മേയ് ഒമ്പതിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ എത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. കെ.പി.സി.സി ആ ദിവസം നിര്‍ദേശിക്കുകയും ഏറെക്കുറെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂരിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് റാലികളില്‍ സോണിയ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയോട് രണ്ടുദിവസത്തെ പ്രചാരണത്തിന് എത്താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ആയിട്ടില്‌ളെന്നും സുധീരന്‍ പറഞ്ഞു.

മക്കയില്‍ നാല് ഇസ്ലാമിക് പൈതൃക മ്യൂസിയങ്ങള്‍ വരുന്നു

08:50am 29/04/2016 ജിദ്ദ: മക്കയില്‍ പുതിയ നാല് ഇസ്ലാമിക് മ്യൂസിയങ്ങള്‍ സ്ഥാപിക്കാന്‍ സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്റ്് നാഷനല്‍ ഹെറിറ്റേജ് അനുമതി നല്‍കി. അസ്സലാമു അലൈക അയ്യുഹന്നബി, അല്‍ദീനാര്‍ അല്‍ഇസ്ലാമി, പൈതൃക മ്യൂസിയം, അല്‍അമൂദി മ്യൂസിയം തുടങ്ങിയ പേരുകളിലാണ് പുതിയ മ്യൂസിയങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ വന്‍തോതിലുള്ള സാന്നിധ്യം വിശുദ്ധ മക്ക നഗരത്തിന് വന്‍ പ്രാധാന്യമാണ് കൈവന്നിരിക്കുന്നതെന്ന് കമീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് മേധാവി മുഹമ്മദ് ഫൈസല്‍ അല്‍ ശരീഫ് Read more about മക്കയില്‍ നാല് ഇസ്ലാമിക് പൈതൃക മ്യൂസിയങ്ങള്‍ വരുന്നു[…]

പത്രികസമര്‍പ്പണം ഇന്നുകൂടി

08:45am 29/04/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികസമര്‍പ്പണം വെള്ളിയാഴ്ച പൂര്‍ത്തിയാകും. ഉച്ചക്കുശേഷം മൂന്ന് മണിവരെയാണ് പത്രിക സ്വീകരിക്കുക. സാധാരണ അപരന്മാരും വിമതരും പ്രത്യക്ഷപ്പെടുന്നത് അവസാനദിനത്തിലെ അവസാന മണിക്കൂറുകളിലാണ്. വ്യാഴാഴ്ച 14 ജില്ലകളിലായി 283 പത്രികകള്‍ കൂടി ലഭിച്ചു. ഇതോടെ മൊത്തം പത്രികകളുടെ എണ്ണം 912 ആയി. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞശേഷം സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 128 എണ്ണം. കുറവ് Read more about പത്രികസമര്‍പ്പണം ഇന്നുകൂടി[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഫെയര്‍ വന്‍ വിജയം

08:40am 29/4/2016 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (ഐ.എന്‍.എ­- എന്‍.വൈ) ഈവര്‍ഷത്തെ ഹെല്‍ത്ത് ഫെയര്‍ റോക്ക്‌ലാന്റ് കൗണ്ടിയിലെ ടൗണ്‍ ഓഫ് റാമ്പോ കമ്യൂണിറ്റി സെന്ററില്‍ വച്ചു ഏപ്രില്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 2 മണി വരെ നടത്തുകയുണ്ടായി. ഈ ഹെല്‍ത്ത് ഫെയര്‍ ക്രമീകരിച്ചത് റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്ററും ഐ.എന്‍.എ­- എന്‍.വൈയുടെ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ ഡോ. ആനി പോളും, കമ്മിറ്റി അംഗങ്ങളായിരുന്ന സൂസി ഡാനിയേല്‍, കെയ് ഏബ്രഹാം, അല്‍ഫോന്‍സാ Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഫെയര്‍ വന്‍ വിജയം[…]

ഫാ. ടോമിന്റെ മോചനശ്രമങ്ങള്‍ വിജയിക്കുന്നതിന് കാനഡയില്‍ വെള്ളിയാഴ്ച ജാഗരണ പ്രാര്‍ഥന

08:38am 29/4/2016 മിസ്സിസാഗയില്‍ നടക്കുന്ന ആത്മീയകൂട്ടായ്മ മാര്‍ ജോസ് കല്ലുവേലില്‍ നയിക്കും മിസ്സിസാഗ (കാനഡ): യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തുന്നതിനായി ടൊറന്റോയിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം അണിചേരുന്നു. ഫാ. ടോമിനെ മോചിപ്പിക്കുന്നതിനുള്ള ഭാരത സര്‍ക്കാരിന്റെ നയതന്ത്ര ഇടപെടലുകള്‍ വിജയിക്കുന്നതിനായി ഏപ്രില്‍ 29 വെള്ളിയാഴ്ച ജാഗരണ പ്രാര്‍ഥന നടത്തും. സിറോ മലബാര്‍ സഭയുടെ കാനഡയിലെ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റിന്റെ ആസ്ഥാനായ മിസ്സിസാഗയിലെ ടേണര്‍വാലിയിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടക്കുന്ന ആത്മീയകൂട്ടായ്മ രൂപതാക്ഷ്യക്ഷന്‍ Read more about ഫാ. ടോമിന്റെ മോചനശ്രമങ്ങള്‍ വിജയിക്കുന്നതിന് കാനഡയില്‍ വെള്ളിയാഴ്ച ജാഗരണ പ്രാര്‍ഥന[…]

അതിര്‍ത്തി കത്തിയപ്പോഴും ഇന്ദിര അനങ്ങിയില്ലെന്ന് ഡോക്ടര്‍

08:36am 29/04/2016 ന്യൂഡല്‍ഹി: 1971ല്‍ ഇന്ത്യപാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിറ്റേന്നും പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ശാന്തയായിരുന്നുവെന്ന് പുതിയ പുസ്തകം. 20 വര്‍ഷം ഇന്ദിരയുടെ പേഴ്‌സനല്‍ ഡോക്ടറായിരുന്ന കെ.പി. മാഥൂര്‍ എഴുതിയ ‘ദ അണ്‍സീന്‍ ഇന്ദിര ഗാന്ധി’ എന്ന പുസ്തകത്തിലാണ് ഇന്ദിരയുടെ സ്വഭാവസവിശേഷതകളെ കുറിച്ച് കൗതുകകരമായ വിവരങ്ങളുള്ളത്. ബംഗ്‌ളാദേശ് യുദ്ധം തുടങ്ങിയതിന്റെ പിറ്റേദിവസം ഇന്ദിരയെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ദിവാന്‍ തൂത്തുവിരിപ്പുകള്‍ മാറ്റുകയായിരുന്നുവെന്ന് മാഥൂര്‍ പറയുന്നു. പ്രതിസന്ധികളെ സംയമനത്തോടെ അഭിമുഖീകരിച്ച നേതാവായിരുന്നു ഇന്ദിര. 1971 ഡിസംബര്‍ മൂന്നിന് പാകിസ്താന്‍ ഇന്ത്യയെ Read more about അതിര്‍ത്തി കത്തിയപ്പോഴും ഇന്ദിര അനങ്ങിയില്ലെന്ന് ഡോക്ടര്‍[…]

ഡോ. ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കൊപ്പയുടെ മുപ്പത്താറാം കോര്‍ എപ്പിസ്‌ക്കൊപ്പാ സ്ഥാനാരോഹണ വാര്‍ഷികവും എണ്‍പതാം ജന്മദിനവും

08:31am 29/4/2016 – ­രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ ന്യൂയോര്‍ക്ക്: 1936­ല്‍ ജനിച്ച ഡോക്ടര്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കൊപ്പയുടെ മുപ്പത്താറാമത് കോര്‍ എപ്പിസ്‌ക്കൊപ്പാ സ്ഥാനാരോഹണ വാര്‍ഷികവും എണ്‍പതാം ജന്മദിനവും ആഘോഷിക്കുന്നു. മലങ്കര ഓര്‍ത്തഡോക്ള്‍സ്­ സഭയിലെ പരിശുദ്ധനായ പരുമല തിരുമേനിക്ക് ശേഷം അഭിഷിക്തനായ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍ എപ്പിസ്‌ക്കൊപ്പാ സ്ഥാനാരോഹിതന്‍. അമേരിക്കയില്‍ ഓര്‍ത്തഡോക്‌സ്­ സഭയ്ക്ക് ദേവാലയങ്ങള്‍ ഉണ്ടാക്കുവാനായി നിയോഗിക്കപ്പെട്ട ആദ്യ വൈദീകന്‍ , അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യ വൈദീകന്‍ ,അഭിവന്ദ്യ പരിശുദ്ധ മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ കത്തോലിക്കാ Read more about ഡോ. ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കൊപ്പയുടെ മുപ്പത്താറാം കോര്‍ എപ്പിസ്‌ക്കൊപ്പാ സ്ഥാനാരോഹണ വാര്‍ഷികവും എണ്‍പതാം ജന്മദിനവും[…]

കാരുണ്യത്തിന്റെ ജൂബിലി വര്‍ഷത്തില്‍ പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം

08:30am 29/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: എല്ലാ മനുഷ്യഹൃദയങ്ങളെയും ദൈവത്തിന്റെ കരുണ സ്പര്‍ശിക്കണം, സകലരും ദൈവികകാരുണ്യം സ്വീകരിക്കാന്‍ ഇടയാവണം എന്ന ഉദ്ദേശ്യത്തോടെ ഫ്രാന്‍സീസ് പാപ്പ പ്രഖ്യാപിച്ച കാരുണ്യത്തിന്റെ ജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ അമ്പതോളം കുടുംബാംഗങ്ങള്‍ പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു. ആഗസ്റ്റ് 23നു ആരംഭിച്ച് സെപ്തംബര്‍ അഞ്ചിനു അവസാനിക്കുന്ന മെജുഗോറിയ തീര്‍ത്ഥാടനത്തിന് ബഹു. വികാരി ഫാ. തോമസ് കടുകപ്പിള്ളി നേതൃത്വം നല്‍കുന്നു. പടിഞ്ഞാറന്‍ ബോസ്‌നിയ ഹെര്‍സെഗോവിനായിലെ മോസ്റ്റാര്‍ പ്രവിശ്യയില്‍ Read more about കാരുണ്യത്തിന്റെ ജൂബിലി വര്‍ഷത്തില്‍ പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം[…]

വി.എസിനെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി

08:27pm 29/04/2016 തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. ഒരു ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. ധര്‍മടം നിയോജകമണ്ഡലത്തിലെ പ്രസംഗത്തിലും തുടര്‍ന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളിലും വി.എസ് നടത്തിയ ആരോപണം അടിസ്ഥാനരഹിതവും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് തിരുവനന്തപുരം അഡീഷനല്‍ ജില്ലാ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കി. മുഖ്യമന്ത്രി 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ 136 കേസുകളുണ്ടെന്നുമുള്ള വി.എസിന്റെ ആരോപണമാണ് കേസിന് Read more about വി.എസിനെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി[…]