എം.ജി ശ്രീകുമാറും സംഘവും സ്‌നേഹസംഗീതവുമായി ജൂണ്‍ നാലിന് ബോസ്റ്റണില്‍

05:15pm 28/4/2016 ജോയിച്ചന്‍ പുതുക്കുളം ബോസ്റ്റണ്‍: പ്രശസ്ത മലയാള ഗായകരായ എം.ജി. ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന ‘സ്‌നേഹസംഗീതം 2016’ ഗാനസന്ധ്യ ജൂണ്‍ നാലിനു ശനിയാഴ്ച ബോസ്റ്റണില്‍ വച്ചു നടത്തപ്പെടുന്നു. വേയ്‌ലാന്റിലുള്ള സെലിബ്രേഷന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ വച്ചു വൈകിട്ട് 5.30നാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ബോസ്റ്റണിലെ കേരളീയ സഭകളുടെ കൂട്ടായ്മയായ ‘എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ’ പിന്തുണയോടെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷ്‌നേറ്റ് ഹാര്‍ട്ട് നെറ്റ് വര്‍ക്ക് ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ Read more about എം.ജി ശ്രീകുമാറും സംഘവും സ്‌നേഹസംഗീതവുമായി ജൂണ്‍ നാലിന് ബോസ്റ്റണില്‍[…]

സൗത്ത് കാലിഫോര്‍ണിയ മലയാളി മുസ്ലിം കുടുംബ സംഗമം വര്‍ണ്ണാഭമായി

05:15pm 28/4/2016 ജോയിച്ചന്‍ പുതുക്കുളം ഇര്‍വൈന്‍, കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയ മലയാളി മുസ്ലിം സാഹോദര്യ കൂട്ടായ്മയുടെ (എസ്.സി.എം എം.എ) യുടെയും അമേറിക്കന്‍ മലയാളി മുസ്ലിം അവാസിയേഷന്‍ നെറ്റ്‌വര്‍ക്ക് (അങങഅച) സംയുക്ത ആഭിമുഖ്യത്തില്‍ സാഹോദര്യ സംഗമം കാലിഫോര്‍ണിയ ഇര്‍വൈനില്‍ വെച്ച് ഏപ്രില്‍ 23, 2016 ന് വിപുലമായി കൊണ്ടാടി. സംഘമം സംഘാടന മികവ് കൊണ്ടും സതേണ്‍ കാലിഫോര്‍ണിയ നിവസികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. വെഞ്ചുറ കൗണ്ടി മുതല്‍ ലോസ് ആഞ്ചലസ് കൗണ്ടി, സാന്‍ഡിയാഗോ വരെയുള്ള ഏകദേശം മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് Read more about സൗത്ത് കാലിഫോര്‍ണിയ മലയാളി മുസ്ലിം കുടുംബ സംഗമം വര്‍ണ്ണാഭമായി[…]

ഐ.ആര്‍.എന്‍.എസ്.എസ്-ഒന്ന് ജി ഭ്രമണപഥത്തിൽ; ഇന്ത്യക്കിനി സ്വന്തം ദിശനിര്‍ണയ സംവിധാനം

05:13pm PM 28/04/2016 ബംഗളൂരു: രാജ്യത്തിന്‍െറ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ഏഴാമത്തെയും അവസാനത്തേതുമായ ഐ.ആര്‍.എന്‍.എസ്.എസ് -ഒന്ന് ജി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് ഉച്ചക്ക് 12.50ന് ഉപഗ്രഹവുമായി പി.എസ്.എല്‍.വി -സി 33 റോക്കറ്റ് കുതിച്ചുയർന്നു. വിക്ഷേപണത്തിന്‍െറ 51.30 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ചൊവ്വാഴ്ച രാവിലെ 9.20ന് ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ വിക്ഷേപണം ടെലിവിഷനിലൂടെ വീക്ഷിച്ചു. ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിനായി (ഐ.ആര്‍.എന്‍.എസ്.എസ്) ഇതിനകം ആറ് ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഐ.ആര്‍.എന്‍.എസ്.എസ് -ഒന്ന് ജി Read more about ഐ.ആര്‍.എന്‍.എസ്.എസ്-ഒന്ന് ജി ഭ്രമണപഥത്തിൽ; ഇന്ത്യക്കിനി സ്വന്തം ദിശനിര്‍ണയ സംവിധാനം[…]

നൈന കോണ്‍ഫറന്‍സ് ചിക്കാഗോ കിക്കോഫ് വിജയകരം

05:12pm 28/4/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഇന്‍ അമേരിക്ക) ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ചിക്കാഗോയില്‍ വച്ചു നടത്തുന്ന നാഷണല്‍ എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സിന്റെ കിക്കോഫ് ഏപ്രില്‍ 23-നു നടത്തി. ഇല്ലിനോയി ചാപ്റ്റായ ഐനായ് (ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ്) യുടെ നഴ്‌സ് വാരാഘോഷത്തോടനുബന്ധിച്ചായിരുന്നു കിക്കോഫ്. കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്ന ഇല്ലിനോയിയില്‍ നടന്ന ഈ കിക്ക്ഓഫ് അനേകം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്താലും ഒട്ടനവധി നഴ്‌സുമാരുടെ Read more about നൈന കോണ്‍ഫറന്‍സ് ചിക്കാഗോ കിക്കോഫ് വിജയകരം[…]

പിന്‍സീറ്റിലിരുന്ന കുട്ടിയുടെ വെടിയേറ്റു യുവതിയായ ഡ്രൈവര്‍ കൊല്ലപ്പെട്ടു

05:11pm 28/4/2016 – പി.പി.ചെറിയാന്‍ മിന്‍വാക്കി: കാര്‍ ഡ്രൈവു ചെയ്തിരുന്ന 26 വയസ്സുള്ള യുവതി പിന്‍സീറ്റിലിരുന്നിരുന്ന കുട്ടിയുടെ വെടിയേറ്റു മരിച്ചു. മില്‍വാക്കി ഹൈവേയില്‍ ഇന്ന്(ഏപ്രില്‍ 26) രാവിലെ പത്തുമണിയോടെയാണ് വെടിവെപ്പുണ്ടായത്. പുറകില്‍ വെടിയേറ്റ യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു റോഡില്‍ നിന്നും തെന്നിപ്പോയി. അപകടത്തെകുറിച്ചു വിവരം ലഭിച്ച ഡെപ്യൂട്ടീസ് സ്ഥലത്തെത്തുമ്പോള്‍ കാറില്‍ ചലനമറ്റ് കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടനെ സി.പി.ആര്‍. നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. യുവതിയും കുട്ടിയുമായുള്ള ബന്ധം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ Read more about പിന്‍സീറ്റിലിരുന്ന കുട്ടിയുടെ വെടിയേറ്റു യുവതിയായ ഡ്രൈവര്‍ കൊല്ലപ്പെട്ടു[…]

യു.എസ്. കാബിനറ്റില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യമെന്ന് ഹില്ലരി

05:10pm – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു കാബിനറ്റ് രൂപീകരിക്കുവാന്‍ അവസരം ലഭിച്ചാല്‍ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്ന് ഹില്ലരി ക്ലിന്റന്‍ വ്യക്തമാക്കി. ഏപ്രില്‍ 25 തിങ്കളാഴ്ച റെയ്ച്ചല്‍ മെഡോയുമായി നടത്തിയ അഭിമുഖത്തിലാണ് ക്ലിന്റന്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കാനഡ പ്രധാനമന്ത്രി തിരഞ്ഞെടുപ്പാണ് മുമ്പ് നല്‍കിയ വാഗ്ദാനം പാലിച്ചത് കാമ്പനറ്റില്‍ 50 ശതമാനം സ്്ത്രീകളെ ഉള്‍പ്പെടുത്തിയാണല്ലോ എന്ന് ചോദ്യത്തിന് ഞാന്‍ രൂപീകരിക്കുന്ന കാബിനറ്റില്‍ അമേരിക്കന്‍ രാഷ്ട്രത്തിന്റെ ആകമാന പ്രതിച്ഛായ ദര്‍ശിക്കാം എന്നാണ് Read more about യു.എസ്. കാബിനറ്റില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യമെന്ന് ഹില്ലരി[…]

തിരുവനന്തപുരത്ത് വില്ലേജ് ഓഫിസിൽ സ്ഫോടനം; ഏഴുപേർക്ക് പരിക്ക്

0430pm PM 28/04/2016 തിരുവനന്തപുരം: ജില്ലയിലെ വെള്ളറട വില്ലേജ് ഓഫിസിൽ സ്ഫോടനം. ഉദ്യോഗസ്ഥരുൾപ്പടെ ഏഴുപേർക്ക് പരിക്കേറ്റു. വില്ലേജ് അസിസ്റ്റന്‍റ് വേണുഗോപാലിന്‍റെ നില ഗുരുതരമാണ്. ഫയലുകളും രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു. നെയ്യാറ്റിൻകര, പാറശ്ശാല എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. രാവിലെ 11മണിയോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ കൈയിൽ കരുതിയ പാക്കറ്റുമായി ഒാഫീസിനകത്ത് കയറുകയായിരുന്നു. തുടർന്ന് പാക്കറ്റിന് തീ കൊളുത്തിയപ്പോൾ ആളിപ്പടർന്നു. ഫയലുകൾക്കും ഫർണീച്ചറുകൾക്കും തീ പിടിച്ചു. പരിഭ്രാന്തരായ ഒാഫീസ് ജീവനക്കാർ തീ പടർന്നതോടെ ടോയ് ലെറ്റിൽ അഭയം Read more about തിരുവനന്തപുരത്ത് വില്ലേജ് ഓഫിസിൽ സ്ഫോടനം; ഏഴുപേർക്ക് പരിക്ക്[…]

ഭഗത് സിങ് ഭീകരവാദിയെന്ന് ഡല്‍ഹി സര്‍വകലാശാല പാഠപുസ്തകം

28/04/2016 ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ പാഠപുസ്തകം സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെ ഭീകരവാദിയായി മുദ്രകുത്തിയത് പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. ഭഗത് സിങ്ങിനോടൊപ്പം രക്തസാക്ഷികളായ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസേന എന്നിവരുള്‍പ്പെടെ നിരവധി സ്വാതന്ത്ര്യസമര സേനാനികളെ ‘വിപ്‌ളവകാരികളായ ഭീകരവാദികള്‍’ എന്നാണ് മുദ്രകുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിറ്റഗോങ് പ്രസ്ഥാനത്തെയും സൈനികരെ കൊലപ്പെടുത്തിയതിനെയും ഭീകരവാദ നടപടിയായിട്ടാണ് പുസ്തകം അടയാളപ്പെടുത്തുന്നത്. പല പ്രമുഖ ചരിത്രകാരന്മാരും എഴുത്തുകാരും അധികൃതരോട് തെറ്റുതിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകം പ്രചാരണത്തില്‍ എത്തിയിട്ട് രണ്ടരപ്പതിറ്റാണ്ടിലധികമായി. അതേസമയം, സംഭവത്തിനെതിരെ രൂക്ഷവിമര്‍ശവുമായി കേന്ദ്ര മാനവ Read more about ഭഗത് സിങ് ഭീകരവാദിയെന്ന് ഡല്‍ഹി സര്‍വകലാശാല പാഠപുസ്തകം[…]

ദീപിക കുമാരി ലോകറെക്കോഡിനൊപ്പം

08:55am 28/4/2016 ഷാങ്‌ഹായി: ഇന്ത്യന്‍ അമ്പെയ്‌ത്ത് താരം ദീപിക കുമാരി ലോകറെക്കോഡിനൊപ്പം. ചൈനയിലെ ഷാങ്‌ഹായില്‍ നടക്കുന്ന ലോക അമ്പെയ്‌ത്ത് ചാമ്പ്യന്‍ഷിപ്പിലാണ്‌ റെക്കോഡിന്‌ ഒപ്പമെത്തിയ പ്രകടനവുമായി ദീപിക തിളങ്ങിയത്‌. വനിതകളുടെ റിക്വര്‍വ്‌ വിഭാഗത്തില്‍ 720ല്‍ 686 പോയിന്റ്‌ നേടിയാണ്‌ ദീപിക 2015ല്‍ ദക്ഷിണകൊറിയന്‍ താരം കി ബോ ബെയ്‌ സ്‌ഥാപിച്ച ലോകറെക്കോഡിന്‌ ഒപ്പമെത്തിയത്‌. ഈയിനത്തില്‍ 2011, 2012, 2013 വര്‍ഷങ്ങളില്‍ വെള്ളി നേടിയ താരമാണ്‌ ദീപിക. 2010-ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ റിക്വര്‍വ്‌ വ്യക്‌തിഗയ-ടീമിനങ്ങളിലെ സ്വര്‍ണ ജേതാവുകൂടിയാണ്‌ Read more about ദീപിക കുമാരി ലോകറെക്കോഡിനൊപ്പം[…]

മീന പിക്‌നിക്ക് 2016 ജൂലൈ 16-ന്

09:02am 28/4/2016 ജോയിച്ചന്‍ പുതുക്കുളം മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) രജതജൂബിലി പിക്‌നിക്ക് Busse Woods, Grove 27, ElkGrove Village ILþÂ വെച്ച് ജൂലൈ 16-നു ശനിയാഴ്ച രാവിലെ 10 മുതല്‍ നടക്കുന്നു. ഇന്ത്യയിലും അമേരിക്കയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള എന്‍ജിനീയറിംഗ് കോളജുകളില്‍ നിന്ന് എന്‍ജനീയറിംഗ് ബിരുദം നേടിയ മലയാളികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കായിക മത്സരങ്ങള്‍ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുന്ന മീന ഈ പിക്‌നിക്കിനോട് ചേര്‍ന്ന് സംഘടിപ്പിക്കുന്നു. വോളിബോള്‍, Read more about മീന പിക്‌നിക്ക് 2016 ജൂലൈ 16-ന്[…]