പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി
04:50pm 25/5/2016 തിരുവനന്തപുരം: തലസ്ഥാനം ചെങ്കടലായി മാറിയ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പിണറായി വിജയനെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വലിയ ആരവത്തോടെയാണ് ചടങ്ങിനെത്തിയവര്‍ എതിരേറ്റത്. മുന്‍നിരയിലിരുന്ന പ്രമുഖ കക്ഷി നേതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് പിണറായി സത്യപ്രതിജ്ഞയ്ക്കായി വേദിയില്‍ എത്തിയത്. തുടര്‍ന്ന് നാല് മണിക്കു തന്നെ സത്യ വാചകം ചൊല്ലി. സഗൗരവമായിരുന്നു പ്രതിജ്ഞ ചൊല്ലിയത്. ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി വകുപ്പുകള്‍ ഏറ്റെടുത്ത് Read more about പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി[…]