ഗീതാമണ്ഡലം മാതൃ ദിനം അഘോഷിച്ചു

11:33pm 24/5/2016 ചിക്കാഗോ. അമ്മക്ക് പ്രണാമം. നമ്മുടെ ശാസ്ത്രങ്ങളില്‍ പറയുന്നത് “ന മാതുഃ പരം ദൈവതം’ അമ്മയേക്കാള്‍ വലിയ ദേവത ഇല്ല എന്നാണ്. അത് പോലെ “ഗുരുണാം മാതാ ഗരീയസി” ഗുരുക്കന്മാരില്‍ അമ്മയാണ് ഏറ്റവും ശ്രേഷ്ഠ എന്നുമാണ്. അനാദികാലം മുതല്‍ തന്നെ അമ്മമാരെ കണ്‍കണ്ട ദൈവമായി കാണുന്ന പാരമ്പര്യമാണ് സനാതന സംസ്കാരതിന് ഉള്ളത്. മാതാ പിതാ ഗുരു എന്ന ക്രമത്തിലെ ആദ്യ സ്ഥാനം തന്നെ ഇത് വ്യക്തമാക്കുന്നു. ഈ ഭുമിയിലെ ഏറ്റവും മാധുര്യമേറിയ വാക്ക് ഏതെന്ന് ചോദിച്ചാല്‍ Read more about ഗീതാമണ്ഡലം മാതൃ ദിനം അഘോഷിച്ചു[…]

കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും രജത ജൂബിലി ആഘോഷവും

11:30PM 24/5/2016 – പി. പി. ചെറിയാന്‍ ഡാലസ്: സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ േകരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങള്‍ക്കുവേണ്ടിയുളള വിവാഹ സഹായനിധി സമര്‍പ്പണവും മലങ്കര കത്തോലിക്ക സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും ജൂണ്‍ മാസം 12ന് നടത്തപ്പെടുന്നു. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാര്‍ പങ്കെടുക്കുന്നതും ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം Read more about കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും രജത ജൂബിലി ആഘോഷവും[…]

വണക്കമാസ തിരുനാളും ആദ്യ കുര്‍ബാന സ്വീകരണ ആഘോഷങ്ങളും മെയ് 29 ഞായറാഴ്ച

07.23 PM 24-05-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തോലിക് മിഷന്റെ വണക്കമാസ തിരുനാളും കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണ ആഘോഷങ്ങളും മെയ് 29 ഞായറാഴ്ച 4 മണിക്ക് ക്‌നാനായ കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപ്പെടുന്നതാണ്. അന്നേ ദിവസം ലദീഞ്ഞിലും ആഘോഷമായ ദിവ്യബലിയിലും തുടര്‍ന്ന് ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഒരുക്കുന്ന സ്‌നേഹവിരുന്നിലും പങ്കെടുക്കുവാന്‍ ഏവരെയും തിരുനാള്‍ കമ്മിറ്റി പ്രത്യേകം ക്ഷണിക്കുന്നു. ക്‌നാനായ കാത്തോലിക് മിഷന്‍ സെക്രട്ടറി എബി കാരതുരുത്തേല്‍ അറിയിച്ചതാണിത്.

സീറോ മലബാര്‍ കലാമേള: എമ്മ കാട്ടൂക്കാരന്‍ കലാതിലകം, അലന്‍ ചേന്നോത്ത് കലാപ്രതിഭ

07.21 PM 24-05-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തിയ ‘കലാമേള 2016’-ല്‍ എമ്മ കാട്ടൂക്കാരന്‍ കലാതിലകവും, അലന്‍ ചേന്നോത്ത് കലാപ്രതിഭയുമായി. പീറ്റര്‍ വടക്കുംചേരിയും, നെസ്സ മാത്യുവുമാണ് റൈസിംഗ് സ്റ്റാര്‍സ്. കാട്ടൂക്കാരന്‍ സന്തോഷിന്റേയും, ലിനറ്റിന്റേയും മകളായ എമ്മ ഓക്ക് ഗ്രോവ് സ്‌കൂളില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്നു. സൂര്യ ഡാന്‍സ് സ്‌കൂളില്‍ ആറു വയസുമുതല്‍ നൃത്തം അഭ്യസിക്കുന്ന എമ്മ നല്ലൊരു പ്രാസംഗികകൂടിയാണ്. ഭരതനാട്യം, നാടോടി നൃത്തം, മലയാളം പ്രസംഗം എന്നിവയില്‍ ഒന്നാംസ്ഥാനവും, സിനിമാറ്റിക് Read more about സീറോ മലബാര്‍ കലാമേള: എമ്മ കാട്ടൂക്കാരന്‍ കലാതിലകം, അലന്‍ ചേന്നോത്ത് കലാപ്രതിഭ[…]

കമ്മട്ടിപ്പാടം’ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

07:03pm 24/5/2016 മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ‘കമ്മട്ടിപ്പാടം’ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. ‘കാത്തിരുന്ന പക്ഷി ഞാന്‍’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് കെ ഈണം നല്‍കിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം എറണാകുളത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയും, ആ വളര്‍ച്ചയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപ്പോയവരുടെ, പ്രത്യേകിച്ച് ദളിതുകളുടെ, നേരെയുണ്ടായ അനീതിയും സത്യസന്ധമായും ധീരമായും അവതരിപ്പിച്ചതിന് മികച്ച പ്രതികരണങ്ങള്‍ Read more about കമ്മട്ടിപ്പാടം’ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു[…]

പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന് പിണറായി വിജയന്‍

07:00pm 24/5/2016 ആലപ്പുഴ: ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടികള്‍ ആര്‍ക്കെതിരെയും ഉണ്ടാവില്ലെന്ന്​ നിയുക്​ത മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ നിയമത്തി​െൻറ കരങ്ങൾ കൂടുതൽ ശക്​തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം വെട്ടിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു ഈ തെരഞ്ഞെടുപ്പ്​. നാടിന്‍െറ സത്യസന്ധത നിലനിര്‍ത്തണം എന്നാഗ്രഹിച്ചുകൊണ്ടുളള വിധിയാണിത്. നാട്ടില്‍ നിന്ന് അഴിമതി നിഷ്കാസനം ചെയ്യണമെന്ന് ജനങ്ങള്‍ പൊതുവില്‍ ആഗ്രഹിക്കുന്നുണ്ടെന്നും പുന്നപ്രയില്‍ അദ്ദേഹം പറഞ്ഞു. പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണം ആഗ്രഹിച്ചുകൊണ്ടുള്ള ജനവിധിയാണിത്. തൊഴിലാളികള്‍ ഇതില്‍ താത്പര്യമെടുക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ Read more about പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന് പിണറായി വിജയന്‍[…]

കെ. സുധാകരന്റെ വീടിന് മുന്നില്‍ നിന്ന് ആയുധധാരി പിടിയില്‍;

06:00pm 24/5/16 കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ വീടിന് മുന്നില്‍ ആയുധങ്ങളുമായി എത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. പാറക്കണ്ടിയിലെ വീടിന് മുന്നില്‍ നിന്നാണ് നാലംഗ സംഘത്തോടൊപ്പം ആയുധങ്ങളുമായി എത്തിയ മെയ്ത്തിരി രാജേഷ് എന്നയാള്‍ പിടിയിലായത്. പോലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് രാജേഷ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. രാജേഷിനെ ചോദ്യം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ബി.ജെ.പി പ്രവര്‍ത്തകനാണെന്നും ഇയാള്‍ മാറി മാറി പറയുന്നുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം Read more about കെ. സുധാകരന്റെ വീടിന് മുന്നില്‍ നിന്ന് ആയുധധാരി പിടിയില്‍;[…]

നീറ്റ് ഈ വര്‍ഷമില്ല.

05:55pm 24/5/2016 ന്യുഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിനുള്ള ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) യുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് നീറ്റില്‍ നിന്ന് ഇളവ് നേടാം. സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതുന്നവര്‍ക്ക് ജൂലൈ 24ന് നടക്കുന്ന നീറ്റ് പരീക്ഷ ബാധകമാവില്ലെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്കും കേന്ദ്രത്തില്‍ നിന്നുള്ള വിശദീകരണത്തിനും ശേഷമാണ് ഓര്‍ഡിനന്‍സില്‍ Read more about നീറ്റ് ഈ വര്‍ഷമില്ല.[…]

85കാരിയായ അമ്മയെ മകള്‍ മര്‍ദിക്കുന്ന ദൃശ്യം വൈറല്‍

05:50pm 24/05/2016 ന്യൂഡല്‍ഹി: 85കാരിയായ അമ്മയെ 60 വയസുള്ള മകള്‍ മര്‍ദിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. തെക്കന്‍ ഡല്‍ഹിയിലുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മകള്‍ അമ്മയുടെ കൈ പിടിച്ച് വീടിനകത്തേക്ക് വലിക്കുകയും അതിന് വിസമ്മതിക്കുന്ന അമ്മയെ മുഖത്ത് അടിക്കുന്നതുമാണ് ദൃശ്യം. ഇവരുടെ അയല്‍ക്കാര്‍ വിഡിയോ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകള്‍ക്കെതിരെ പരാതി നല്‍കാന്‍ അമ്മ വിസമ്മതിച്ചതിനാല്‍ അധികൃതര്‍ക്ക് നടപടിയെടുക്കാന്‍ കഴിഞ്ഞില്ല. Read more about 85കാരിയായ അമ്മയെ മകള്‍ മര്‍ദിക്കുന്ന ദൃശ്യം വൈറല്‍[…]

സൗദിയില്‍ യുവതിയെ ബ്ലാക് മെയില്‍ ചെയ്ത് പീഡിപ്പിച്ച പ്രതിക്ക് തടവും ചാട്ടയടിയും

05:44pm. 24/5/2016 ചെറിയാന്‍ കിടങ്ങന്നൂര്‍ ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവശ്യയായ ഖത്തീഫില്‍ യുവതിയെ ബ്ലാക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവും ചാട്ടയടിയും.പ്രതിക്ക് 32 മാസം തടവും 370 ചാട്ടയടിയും നല്‍കാന്‍ ഖത്തീഫ് ക്രിമിനല്‍ കോടതിശിക്ഷ വിധിച്ചു. കൂടാതെ പ്രതിയുടെ മൊബൈല്‍ ഫോണും സിം കാര്‍ഡുംകണ്ടു കെട്ടി വില്‍പ്പന നടത്തി പണം സൗദി അറേബ്യന്‍ മൊണട്ടറി ഏജന്‍സിയില്‍ അടക്കാനും കോടതി ഉത്തരവിട്ടു. യുവാവിന് ഭാവിയില്‍ മൊബൈല്‍ സിം കാര്‍ഡ് അനുവദിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.