20കാരി കൊൽക്കത്തയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി

08:39 AM 31/05/2016 കൊൽക്കത്ത: ബംഗാളിലെ കൊൽക്കത്തയിൽ 20കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നിരവധി ഐ.ടി ജോലിക്കാർ താമസിക്കുന്ന കൊൽക്കത്ത സാൾട്ട് ലേക് സെക്ടർ അഞ്ചിലാണ് സംഭവം. ഞായറാഴ്ച രാത്രി 11.30യോടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോകുംവഴി യുവതിക്ക് വഴിതെറ്റി. ഇതേതുടർന്ന് ഫോണിൽ സംസാരിച്ചു കൊണ്ടു നിന്ന ഒരാളോട് വഴി ചോദിച്ചു. ശേഷം നടന്നു പോയ യുവതിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. യുവതിക്ക് വഴി പറഞ്ഞു കൊടുത്ത ആളും കാറിലുണ്ടായിരുന്നു. വാഹനത്തിൽവെച്ചാണ് Read more about 20കാരി കൊൽക്കത്തയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി[…]

അധ്യയനവര്‍ഷത്തിന് നാളെ തുടക്കം

08:30 AM 31/05/2016 തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷത്തിന് ബുധനാഴ്ച മണിമുഴങ്ങും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ളാസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം 2.89 ലക്ഷം പേരാണ് സംസ്ഥാനത്ത് ഒന്നാംക്ളാസില്‍ പ്രവേശംനേടിയത്. പ്രവേശനോത്സവത്തോടെയാണ് സ്കൂളുകളില്‍ അധ്യയനവര്‍ഷം ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ല, ബ്ളോക്, പഞ്ചായത്തുതലങ്ങളിലും പ്രവേശനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി പിന്നണി ഗായകന്‍ Read more about അധ്യയനവര്‍ഷത്തിന് നാളെ തുടക്കം[…]

ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി

08:36am 31/5/2016 തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി.പി. സെന്‍കുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചു. എന്‍. ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഡോ.ജേക്കബ് തോമസിനെ നിയമിച്ചു. അവധിയിലായ ശങ്കര്‍ റെഡ്ഡിക്ക് പകരംചുമതല നല്‍കിയിട്ടില്ല. ടി.പി. സെന്‍കുമാറിനെ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയാക്കി. നേര​െത്ത ജേക്കബ് തോമസനായിരുന്നു പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷ​െൻറ ചുമതല.തിങ്കളാഴ്ച രാത്രിയോടെയാണ് ഇത് സംബന്ധിച്ച Read more about ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി[…]

ബെനഡിക്ട് മാര്‍പാപ്പയെപ്പോലെ നേരത്തെ വിരമിക്കില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

08:36am 31/5/2016 Picture വത്തിക്കാന്‍ സിറ്റി: തന്റെ മുന്‍ഗാമിയെപ്പോലെ മാര്‍പാപ്പ സ്ഥാനത്തുനിന്നു നേരത്തെ വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ഇപ്പോഴത്തെ മാര്‍പാപ്പയുടെ മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ 2013ല്‍ സ്വയം വിരമിക്കുകയായിരുന്നു. 600 വര്‍ഷത്തിനിടെ ആദ്യമായാണ് അന്നു മാര്‍പാപ്പ വിരമിച്ചത്. അതിനിടെ കത്തോലിക്കാ സഭയില്‍ വനിതകളെ ഡീക്കന്മാരാക്കാന്‍ കഴിയുമോ എന്നു പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാന്‍ താന്‍ ഒരുക്കമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു നിലവില്‍ പുരുഷന്മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഈ പദവിയില്‍ സ്ത്രീകളെയും നിയോഗിക്കാനാകുമോ എന്നാണു പരിശോധിക്കുന്നത്. 900 പേര്‍ Read more about ബെനഡിക്ട് മാര്‍പാപ്പയെപ്പോലെ നേരത്തെ വിരമിക്കില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ[…]

സോമര്‍സെറ്റ്­ സെന്റ്­ തോമസ്­ സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപനം മെയ് 31­ന്

08:35am 31/5/2016 – സെബാസ്റ്റ്യന്‍ ആന്റണി “മറിയം പറഞ്ഞു, ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വചനം എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുന്‍പില്‍ നിന്ന് മറഞ്ഞു” (ലൂക്ക 1:38). ന്യൂജേഴ്‌സി : സോമര്‍സെറ്റ്­ സെന്റ്­ തോമസ്­ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയിലെ വിവിധ കുടുംബ യുണിറ്റുകളുടെ നേതൃത്വത്തില്‍ മെയ് 22­ മുതല്‍ മരിയ ഭക്തര്‍ തുടര്‍ന്നു പോന്ന വണക്കമാസ ആചരണ ത്തിന് മെയ് 31 നു ആഘോഷമായ സമാപനം കുറിക്കുന്നു. മെയ്ണ്ട 31 നു ചൊവ്വാഴ്ച Read more about സോമര്‍സെറ്റ്­ സെന്റ്­ തോമസ്­ സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപനം മെയ് 31­ന്[…]

പാക്കിസ്ഥാന്‍ വംശജ നടി സല്‍മ അഗായ്ക്ക് ഇന്ത്യന്‍ ഒ.സി.ഐ കാര്‍ഡ് നല്‍കി

08:33am 31/5/2016 Picture ന്യൂഡല്‍ഹി: ഗായികയും നടിയുമായ പാക്ക് വംശജ സല്‍മ അഗാ (59)യ്ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ബ്രിട്ടിഷ് പൗരത്വമുള്ള സല്‍മയ്ക്ക് ഇന്ത്യയില്‍ തൊഴില്‍ ആവശ്യത്തിനായി വരാനും താമസിക്കാനും അനുമതി നല്‍കുന്ന ആജീവനാന്ത വീസയാണ് ഒസിഐ കാര്‍ഡ് അനുവദിച്ചതിലൂടെ ലഭിക്കുക. ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യവുമില്ല. ഏതാനും ഹിന്ദി സിനിമകളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള സല്‍മ ഒസിഐ കാര്‍ഡിനുള്ള അപേക്ഷയില്‍ തന്റെ ഇന്ത്യന്‍ വേരുകള്‍ Read more about പാക്കിസ്ഥാന്‍ വംശജ നടി സല്‍മ അഗായ്ക്ക് ഇന്ത്യന്‍ ഒ.സി.ഐ കാര്‍ഡ് നല്‍കി[…]

പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത് അവഗണനയും പീഡനവും മൂലമെന്ന് ഷെറിന്‍

08:33am 31/5/2016 പിതാവിന്റെ ശിരസുമായി ഷെറിന്‍ ചെങ്ങന്നൂര്‍: വെടിവച്ചു കൊന്ന ശേഷം മകന്‍ കഷണങ്ങളായി മുറിച്ചു പലയിടത്ത് ഉപേക്ഷിച്ച പിതാവിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ചങ്ങനാശേരി പേരൂരിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നു തലയും ചിങ്ങവനം ടെസില്‍ കമ്പനിക്കു മുന്നിലെ വഴിയോരത്തു നിന്ന് ഉടലും ലഭിച്ചു. പമ്പയാറ്റില്‍ പാണ്ടനാട് ഇടക്കടവില്‍ നിന്നു ഞായറാഴ്ച ഇടതു കൈ ലഭിച്ചതിനു പുറമെ ഇന്നലെ വൈകിട്ടു പുളിങ്കുന്നില്‍ നിന്നു വലതു കാലും കണ്ടെത്തി. ഇടതു കാലും വലതു കൈയും കണ്ടെത്തിയിട്ടില്ല. വിദേശ മലയാളി വാഴാര്‍മംഗലം Read more about പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത് അവഗണനയും പീഡനവും മൂലമെന്ന് ഷെറിന്‍[…]

ഡോ. കെ.ജി. തിമോത്തിയോസ് (ഡോ. ടിം-­ 79) നിര്യാതനായി

08:31am 31/5/2016 ഡിട്രോയിറ്റ് (യുഎസ്):മാവേലിക്കര കരിപ്പുഴ കടകംപള്ളില്‍ ഡോ. കെ.ജി. തിമോത്തിയോസ് (ഡോ. ടിം – 79) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍. വൈദ്യുതി ബോര്‍ഡ് മുന്‍ എന്‍ജിനീയര്‍ കടകംപള്ളില്‍ പരേതനായ ഗീവര്‍ഗീസിന്റെ മകനാണ്. ഭാര്യ: മാറനാട് പുത്തന്‍പുരയില്‍ പണിക്കര്‍ കുടുംബാംഗം മറിയാമ്മ. മക്കള്‍: ജിബി തിമോത്തിയോസ്, ഡോ. സോണിയ ആന്‍ഡ്രൂസ്. മരുമക്കള്‍: ലീന തിമോത്തിയോസ്, ബിജു ആന്‍ഡ്രൂസ് പാട്ടാശേരില്‍ (കോട്ടയം).

ഏബ്രഹാം ഈപ്പന്‍ (രാജു -59) നിര്യാതനായി.

08:30am 31/5/2016 മൂലവട്ടം:പാറപ്പുറം സൂസന്‍വില്ലയില്‍ പരേതനായ പി.ജെ. ഈപ്പന്റെ മകന്‍ ഏബ്രഹാം ഈപ്പന്‍ (രാജു – 59) ബെംഗളൂരുവില്‍ നിര്യാതനായി. സംസ്കാരം നാളെ ഒന്നിന് അവിടെ ഹൊസൂര്‍ റോ!ഡ് സെമിത്തേരിയില്‍. ഭാര്യ: താമരശേരി പാണ്ട്യാലയ്ക്കല്‍ മേഴ്‌സി. മക്കള്‍: രഞ്ജിത്ത്, സുജിത്ത് (യുഎസ്). മരുമക്കള്‍: പേളി, മഞ്ജു (യുഎസ്).

കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ അടച്ചുപൂട്ടി

07:45pm 30/5/2016 തൃശ്ശൂര്‍ : കിരാലൂര്‍ പരശുറാമ മെമ്മോറിയല്‍ എല്‍പി സ്‌കൂള്‍ അടച്ച്‌ പൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ വടക്കാഞ്ചേരി എഇഒ സ്‌കൂള്‍ പൂട്ടിയത്‌. സ്‌കൂള്‍ ലാഭകരമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതിയില്‍ നിന്നും മാനേജ്‌മെന്റ്‌ ഉത്തരവ്‌ സ്വന്തമാക്കിയത്‌. ഓഫീസിലെ രേഖകള്‍ പിടിച്ചെടുത്ത്‌ എഇഒ സ്‌കൂള്‍ പൂട്ടി സീല്‍ വെച്ചു. അടച്ചുപൂട്ടാന്‍ വന്ന ഉദ്യോഗസ്‌ഥരെ സ്‌കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു. പ്രതിഷേധിച്ച നാല്‌ പ്രവര്‍ത്തകരെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.