സചിന്‍ -ലതാ മങ്കേഷ്കര്‍ വിഡിയൊ: ഗൂഗിളിനെ സമീപിക്കുമെന്ന് മുംബൈ പൊലീസ്

07:37pm 31/5/2016 മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറെയും ഗായിക ലതാ മങ്കേഷ്കറെയും മോശമായി അനുകരിച്ച കോമേഡിയന്‍ തന്‍മയ് ഭട്ടിന്‍െറ വിഡിയൊ നീക്കം ചെയ്യാന്‍ സെര്‍ച്ച് എഞ്ചിന്‍ സൈറ്റായ ഗൂഗിളുമായി ബന്ധപ്പെടുമെന്ന് മുംബൈ പൊലീസ്. ഭട്ടിനെതിരെ നടപടിയെടുക്കാന്‍ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും മഹാരാഷ്ട്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സച്ചിന്‍ ലത സിവില്‍ വാര്‍ എന്ന തലക്കെട്ടില്‍ തന്‍മയ് ഭട്ടിന്‍െറ വിഡിയൊ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹാസ്യ ഗ്രൂപ്പായ ആള്‍ ഇന്ത്യ ബക്ചോഡ് (എ.ഐ.ബി) പുറത്ത് വിട്ടത്. വിഡിയോയെ വിമര്‍ശിച്ച് Read more about സചിന്‍ -ലതാ മങ്കേഷ്കര്‍ വിഡിയൊ: ഗൂഗിളിനെ സമീപിക്കുമെന്ന് മുംബൈ പൊലീസ്[…]

ചെങ്ങന്നൂര്‍ കൊലപാതകം: ഷെറിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

07:30pm 30/5/2016 ചെങ്ങന്നൂര്‍: പ്രവാസി മലയാളി ചെങ്ങന്നൂര്‍ സ്വദേശി ജോയി വി. ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയും മകനുമായ ഷെറിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയുമായി രാവിലെ പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ചിലവഴിച്ച പണം തിരികെ ചോദിച്ചതിനു പ്രതികാരമായാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് ഷെറിന്‍ പോലീസിനു മൊഴി നല്കിയത്. തിരുവനന്തപുരത്തു നിന്നു ചെങ്ങന്നൂരിലേക്കു വരുന്ന വഴി കാറില്‍ വച്ചാണ് ജോയിയെ വെടിവച്ചു കൊലപ്പെടുത്തിയത്. നാലു തവണ പിതാവിനു നേരെ വെടിയുതിര്‍ത്തുവെന്നും ഷെറിന്‍ മൊഴി നല്കി. കസ്റ്റഡിയിലായിരുന്ന ഷെറിന്‍ Read more about ചെങ്ങന്നൂര്‍ കൊലപാതകം: ഷെറിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി[…]

കൈക്കൂലി കേസില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ അറസ്റ്റില്‍

04:28 PM 30/05/2016 മൂവാറ്റുപുഴ: സംരക്ഷണ ഭിത്തി സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂവാറ്റുപുഴ ആര്‍.ഡി.ഒ അറസ്റ്റില്‍. മൂവാറ്റുപുഴ വാഴക്കുളം വേങ്ങച്ചുവട് സ്വദേശിയായ മാത്യൂ ഡാനിയേലില്‍ നിന്നും സംരക്ഷണ ഭിത്തി കെട്ടുന്നതുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

വാളയാര്‍ ചെക്ക്പോസ്റ്റില്‍ 8.5 കിലോ സ്വര്‍ണ്ണം പിടിച്ചു

04:26 PM 30/05/2016 പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റ് വഴി ബസില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 8.5 കിലോഗ്രാം സ്വര്‍ണ്ണം എക്സൈസ് അധികൃതര്‍ പിടികൂടി. ഉത്തരേന്ത്യക്കാരായ മൂന്ന് പേര്‍ പിടിയിലായി. വാഹനപരിശോധനക്കിടെ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. അനില്‍, തരുണ്‍, അജറാം എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നും തൃശൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്നാണ് സ്വര്‍ണ്ണവുമായി എത്തിയതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. തൃശൂരിലെ ജ്വല്ലറികളിലേക്ക് ഉള്ളതാണ് സ്വര്‍ണ്ണമെന്നാണ് സൂചന. പ്രതികളെ വില്‍പ്പന നികുതി വകുപ്പിന് Read more about വാളയാര്‍ ചെക്ക്പോസ്റ്റില്‍ 8.5 കിലോ സ്വര്‍ണ്ണം പിടിച്ചു[…]

മൃഗശാലയിലെ കൂട്ടില്‍ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം.

04:24pm 30/5/2016 സിന്‍സിനാറ്റി: മൃഗശാലയിലെ കൂട്ടില്‍ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. യു.എസിലെ സിന്‍സിനാറ്റിയിലെ മൃഗശാലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൃഗശാല അധികൃതരുടെ അനാസ്ഥയ്ക്ക് ഗൊറില്ലയുടെ ജീവന്‍ ബലികൊടുത്തുവെന്ന് മൃഗസ്‌നേഹികള്‍ ആരോപിച്ചു. ചേഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റിലൂടെ ഗൊറില്ലയെ കൊന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. സൈറ്റില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ രണ്ടായിരം പേര്‍ ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്. സിന്‍സിനാറ്റി പോലീസ് മേധാവികള്‍ക്കെതിരെയും കുട്ടിയെ ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കള്‍ക്കെതിരെയും വിമര്‍ശനം Read more about മൃഗശാലയിലെ കൂട്ടില്‍ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം.[…]

കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും തരികിട സാബു

04:22pm 30/5/2016 കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും നടന്‍ തരികിട സാബു. മണിയുടെ ശരീരത്തില്‍ വിഷമദ്യം കണ്ടെത്തിയതില്‍ സാബു മോനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്നും ഇരുവരെയും പോലീസ് മുറയില്‍ ചോദ്യം ചെയ്യണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സാബുവിനെ പ്രകോപിപ്പിച്ചത്. പോലീസ് മുറ എന്താണെന്നു കൂടി ഈ തത്തമ്മ ചുണ്ടന്‍ പറഞ്ഞു തരണമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സാബു കമന്റ് ബോക്‌സില്‍ രാമകൃഷ്ണനെതിരെ അസഭ്യ വാക്കുകളാണ് പ്രയോഗിച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ Read more about കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും തരികിട സാബു[…]

ജിഷ വധം: സി.ബി.ഐ അന്വേഷണമില്ല; ഇരയുടെ സ്വകാര്യത മാനിക്കണം

04:20pm 30/5/2016 കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ഉയര്‍ന്ന വനിത ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നത് ഉചിതമാകില്ല. പുതിയ സംഘം അന്വേഷണവുമായി മുന്നോട്ടുപോകട്ടെയെന്നും കോടതി വ്യക്തമാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് നല്‍കേണ്ടതില്ല. Read more about ജിഷ വധം: സി.ബി.ഐ അന്വേഷണമില്ല; ഇരയുടെ സ്വകാര്യത മാനിക്കണം[…]

ഹൂസ്റ്റണില്‍ വെടിവയ്പ്: രണ്ടു മരണം

04:18pm 30/5/2016 ന്യുയോര്‍ക്ക്: യു.എസില്‍ വീണ്ടും വെടിവയ്പ്. ഹൂസ്റ്റണിലെ ഒരു ഗ്യാസ് സ്‌റ്റേഷനു സമീപം ഞായറാഴ്ചയുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ അക്രമിയാണ്. പോലീസിന്റെ വെടിയേറ്റാണ് അക്രമി മരിച്ചത്. വെടിവയ്പില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഒരു വാഹന വില്‍പ്പന കടയില്‍ എത്തിയ അക്രമി പ്രകോപനം കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് ജോണ്‍ കാനന്‍ പറഞ്ഞു. ആക്രമണത്തില്‍ കടയിലുണ്ടായിരുന്ന അമ്പതുകാരന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പോലീസ് Read more about ഹൂസ്റ്റണില്‍ വെടിവയ്പ്: രണ്ടു മരണം[…]

കുഴപ്പങ്ങളുണ്ടാക്കുന്നത് മതങ്ങളല്ല, മതങ്ങളെ കൊണ്ടുനടക്കുന്നവർ: ജസ്റ്റിസ് ബി. കമാൽപാഷ

10:15am 30/5/2016 ആലുവ: സമൂഹത്തിൽ മതങ്ങളല്ല കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും മതങ്ങളെ കൊണ്ടുനടക്കുന്നവരാണെന്നും ജസ്റ്റിസ് ബി. കമാൽപാഷ പറഞ്ഞു. മിശ്രഭോജനത്തിന്റെയും യുക്തിവാദി പ്രസ്ഥാനത്തിന്റെയും ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷ പരിപാടികൾ ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ്. ഏത് മതവും അവരവരുടെ ആത്മീയതയിലൂടെ മാത്രം സഞ്ചരിച്ചാൽ കുഴപ്പങ്ങളുണ്ടാകില്ല. മതങ്ങളെ നയിക്കുന്നവർ മറ്റ് മേഖലകളിലേക്ക് കൊണ്ടുപോകുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം. മത സൗഹർദ്ദമല്ല, മതങ്ങൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. മതങ്ങളും വ്യക്തികളും തമ്മിൽ സോഷ്യൽ കോൺട്രാക്ട് (സാമൂഹികമായ കരാർ) വേണം. ഇത് തെറ്റിയാൽ Read more about കുഴപ്പങ്ങളുണ്ടാക്കുന്നത് മതങ്ങളല്ല, മതങ്ങളെ കൊണ്ടുനടക്കുന്നവർ: ജസ്റ്റിസ് ബി. കമാൽപാഷ[…]

മുട്ടുവേദന മാറാന്‍ 10 വിദ്യകള്‍

10:10am 30/5/2016 മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍െ്രെതറ്റിസ്,. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം Read more about മുട്ടുവേദന മാറാന്‍ 10 വിദ്യകള്‍[…]