സെറീനക്ക് കിരീടനേട്ടം

06:00pm 16/05/2016 റോം: ഒമ്പതുമാസത്തെ വരള്‍ച്ചക്കു ശേഷം ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരം സെറീന വില്യംസിന് കിരീടനേട്ടം. ഇറ്റാലിയന്‍ ഓപണ്‍ ഫൈനലില്‍ മാഡിസണ്‍ കീയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് (7-6 (7-5), 6-3). കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സിന്‍സിനാറ്റി കിരീടമായിരുന്നു സെറീന ഒടുവില്‍ നേടിയിരുന്നത്. യു.എസ് ഓപണ്‍, ആസ്ട്രേലിയന്‍ ഓപണ്‍ ഫൈനലുകളില്‍ 34 കാരിയായ സെറീന അടിയറവു പറഞ്ഞു. കിരീടനേട്ടത്തോടെ അടുത്തയാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപണിനായി സെറീന തയാറെടുത്തു. നിലവില്‍ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനാണ് സെറീന Read more about സെറീനക്ക് കിരീടനേട്ടം[…]

ഓടയില്‍ വീണ് ജാംനഗര്‍ എം.പിക്ക് പരിക്ക്

06:12pm 16/05/2016 അഹമ്മദാബാദ്: ജാംനഗറിലെ ഓവുചാലില്‍ വീണ് എം.പിക്ക് പരിക്ക്. ജാംനഗറിലെ ബി.ജെ.പി എം.പി പൂനംബെന്‍ ആണ് അബദ്ധത്തില്‍ അഴുക്ക് ചാലില്‍ വീണത്. ഗാന്ധിനഗറില്‍ നിന്നും 330 കിലോ മീറ്റര്‍ ദൂരം അകലെയാണ് ജാംനഗര്‍. ജാം നഗറിലെ ചേരി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. എം.പിയെ ഉടന്‍ തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചു. ഓവുചാലിന്‍െറ സ്ലാബില്‍ തല തട്ടി അവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓവുചാലിന് പത്തടിയോളം താഴ്ച്ചയുണ്ട്.

12 വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

06:10pm 16/5/2016 ഛണ്ഡിഗഢ്: ഹരിയാനയില്‍ 12 വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബഗാന്‍വാല റോഡിന് സമീപം കന്നുകാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും പെണ്‍കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് ആളുകളെത്തിയപ്പോള്‍ രക്ഷപ്പെട്ടെന്നുമാണ് പൊലീസ് അറിയിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. അതേസമയം 19കാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച മറ്റൊരു സംഭവത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പോളിംഗ് അവസാനിക്കുമ്പോള്‍ 71.7%

08:10pm 16/5/2016 തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും രാവിലെ മുതല്‍ പെയ്യുന്ന മഴയെ അവഗണിച്ച് കേരളം ബൂത്തിലേക്ക് ഒഴുകുന്നത് ഏറെ പ്രതീക്ഷയോടെയാണു മുന്നണികള്‍ കാണുന്നത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ വലിയ ക്യൂവാണ് അവസാന മണിക്കൂറിലും ബൂത്തുകള്‍ക്കു മുന്നില്‍.വൈകിട്ട് ആറു മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ആറരയോടെ വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, Read more about പോളിംഗ് അവസാനിക്കുമ്പോള്‍ 71.7%[…]

എന്‍സൈക്ലോപീഡിയയിലെ ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

06:01pm 16/5/2016 ഗുരുഗ്രാം: എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വീനീത്​ വിങ് എന്നായാളെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ സ്ഥലത്തെ ശുചീകരണ തൊഴിലാളികള്‍ കണ്ടത്തെിയത്. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലെ ആഴമേറിയ ടണലിലേക്കാണ് ഇയാള്‍ ചാടിയത്. ഇയാളുടെ ശരീരത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടത്തെിയിട്ടുണ്ട്. 19ാം നിലയില്‍ നിന്നാണ് ഇയാള്‍ ചാടിയതെന്നും ഒരു ദിവസം മുമ്പ് തന്നെ ഇയാള്‍ ഇതിന് പദ്ധതിയിട്ടിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജീവിതം അവസാനിപ്പിക്കുന്നതായും തന്‍െറ Read more about എന്‍സൈക്ലോപീഡിയയിലെ ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു[…]

ആവേശത്തോടെ വോട്ട് ചെയ്യത താരങ്ങള്‍

06:00pm 16/5/2016 കൊച്ചി: സിനിമാ താരങ്ങള്‍ കൂടി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായതോടെയാണ് രാഷ്ട്രീയ ചര്‍ച്ചക്ക് ചൂടുപിടിച്ചത്. ചായക്കട ചര്‍ച്ചകള്‍ക്കിടയില്‍ ചായക്ക് ചൂട് കുറയാതിരിക്കാന്‍ ഇത് കാരണമായി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോഹന്‍ലാലടക്കമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ സുഹൃത്തിന് വോട്ട് പിടിക്കാനെത്തിയത് രാഷ്ട്രീയ കേരളം മാത്രമല്ല, സിനിമാ ലോകത്തും പുറത്തും ശക്തമായ ചര്‍ച്ചക്ക് വഴിവെച്ചു. എന്നാല്‍ പോളിങ് ദിനത്തില്‍ സിനിമാക്കാരെ മഷിയിട്ട് നോക്കിയാലും കാണില്ലെന്ന് കരുതിയവര്‍ക്ക് തെറ്റി. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ വോട്ട് ചെയ്ത് ജനാധിപത്യത്തിന്റെ നെടുംതൂണിന് ശക്തി പകരുന്ന കാഴ്ചക്ക് കേരളം Read more about ആവേശത്തോടെ വോട്ട് ചെയ്യത താരങ്ങള്‍[…]

താമര വിരിയില്ലാന്ന വി.എസ്

05:50pm 16/5/2016 ആലപ്പുഴ: കേരളത്തില്‍ എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും താമര കുളത്തില്‍ തന്നെ വാടുമെന്നും വി.എസ് അച്യുതാനന്ദന്‍. പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ നല്ല വിജയം ഉണ്ടാവുമെന്നും വി.എസ് പറഞ്ഞു. മലമ്പുഴയില്‍ നിന്ന് തിരിച്ച അദ്ദേഹം ആലുവ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചതിനുശേഷമാണ് പുന്നപ്രയില്‍ എത്തിയത്. ഭാര്യയും മകനും ഒപ്പം ഉണ്ടായിരുന്നു. വി.എസിനെ കാത്ത് വന്‍ മാധ്യമപ്പട തന്നെ Read more about താമര വിരിയില്ലാന്ന വി.എസ്[…]

കണ്ടിവാതുക്കലില്‍ 250 പേര്‍ വോട്ട്‌ ബഹിഷ്‌കരിക്കും

01:39pm 16/5/2016 നാദാപുരം: കാലമേറെ മാറിയെങ്കിലും കണ്ടിവാതുക്കല്‍ മലയോരവാസികള്‍ക്കു വോട്ട്‌ ചെയ്യണമെങ്കില്‍ ഇത്തവണയും മലയിറങ്ങണം. അതുമാത്രമല്ല, ജനാധിപത്യ പ്രക്രിയയിലൊന്നു പങ്കാളികളാകാന്‍ ഇവര്‍ക്കു സഞ്ചരിക്കേണ്ട ദൂരം 14 കിലോമീറ്റര്‍. അതും ചെങ്കുത്തായ സ്‌ഥലത്തിലൂടെ. ചുഴലി ഗവ: എല്‍.പി. സ്‌കൂളിലാണ്‌ ഇവര്‍ക്കു വോട്ട്‌. പ്രയാസം സഹിച്ച്‌ വോട്ട്‌ രേഖപ്പെടുത്തണമെന്നായതോടെ 250 -ല്‍ അധികം വരുന്ന കുടുംബാംഗങ്ങള്‍ വോട്ട്‌ ചെയേ്േണ്ടെന്ന തീരുമാനത്തിലാണ്‌. വളയം പഞ്ചായത്തിലെ പുഞ്ച ഉള്‍പെടുന്ന നാലാം വാര്‍ഡിലെ മലയോര നിവാസികള്‍ക്കാണു വര്‍ഷങ്ങളായി ഈ ദുരിതപര്‍വം. രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്നവരാണിവര്‍. Read more about കണ്ടിവാതുക്കലില്‍ 250 പേര്‍ വോട്ട്‌ ബഹിഷ്‌കരിക്കും[…]

ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍.

01:33pm 16/5/2016 ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍. അമ്പലപ്പുഴയില്‍ യു.ഡി.എഫിന്റെ ബൂത്ത് ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതായി പരാതി ഉയര്‍ന്നു. മുഹമ്മ കായിപ്പുറത്ത് സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പരുക്കേറ്റ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ പോലീസിന്റെ പിടിയിലായി.

വീണ്ടും ആദിവാസി ശിശുമരണം: പേരാവൂരില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു

01:30pm 16/5/2016 കണ്ണൂര്‍: സംസ്ഥാനത്തിന് അപമാനമായി വീണ്ടും ആദിവാസി ശിശുമരണം. ഇരട്ടക്കുട്ടികളാണ് ഇന്ന് മരിച്ചത്. പേരാവൂര്‍ ചെങ്ങോം ആദിവാസി കോളനിയിലെ റീന- വിജയ് ദമ്പതികളുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ വാളാട് ഇടത്തില്‍ കോളനിയിലെ സുമതിയുടെ ഇരട്ടിക്കുട്ടികള്‍ മരിച്ചിരുന്നു. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും രണ്ടാമത്തെ കുട്ടി ജനിച്ചയുടനെയുമാണ് മരിച്ചത്. പോഷകാഹാര കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പേരാവൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു.