വാഹന അപകടത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

08:20am 16/5/2016 കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ്. എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠനുമായി ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സിദ്ധാര്‍ത്ഥ്. ചിത്രത്തില്‍ ജയസൂര്യ നായകനാകുമെന്നാണ് സൂചന. അതിനിടെ അടുത്തിനെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് തനിക്കുണ്ടായ വാഹനാപകടത്തെക്കുറിച്ച് മനസ് തുറന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ കൊച്ചിയില്‍ വച്ചാണ് സിദ്ധാര്‍ത്ഥിന്റെ കാറ് അപകടത്തില്‍പ്പെട്ടത്. തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. ചമ്പക്കര പാലത്തിന് മുമ്പ് ഒരു കപ്പേളയുണ്ട്. അവിടെ വലിയൊരു വളവാണ്. Read more about വാഹന അപകടത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍[…]

ഇത്‌ നമ്മയാള്‌ താമസിക്കും

08:15am 16/5/2016 ഒരിക്കല്‍ പ്രണയികളായിരിക്കുകയും പിന്നീട്‌ ബദ്ധവൈരികളായി മാറുകയും ചെയ്‌ത നയന്‍താര-ചിമ്പു പ്രണയത്തിന്‌ വീണ്ടും തടസ്സം. ഇത്തവണ തടസ്സം റിലീസിംഗ്‌ സംബന്ധിച്ച കുഴപ്പങ്ങളാണ്‌. മെയ്‌ 20 ന്‌ പുറത്തുവരാനുള്ള ഇവരുടെ സിനിമ ഇതു നമ്മ ആളിന്റെ റിലീസിംഗ്‌ പിന്നെയും നീട്ടിയിരിക്കുകയാണ്‌. നയന്‍സും ചിമ്പുവും ഒന്നിക്കുന്നു എന്നതായിരുന്നു സിനിമയുമായി ബന്ധപ്പെട്ട്‌ ആരാധകര്‍ക്ക്‌ ഏറെ ആകാംഷ ജനിപ്പിച്ചിരുന്നത്‌. പിണക്കമെല്ലാം മറന്ന്‌ ഇരുവരും ഒരുമിച്ച്‌ അഭിനയിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആകാംഷയോടെയാണ്‌ കേട്ടത്‌. എന്നാല്‍ സിനിമ പല കാരണങ്ങാല്‍ Read more about ഇത്‌ നമ്മയാള്‌ താമസിക്കും[…]

ആചാരലംഘനത്തിനെതിരേ ശബരിമലയില്‍ ഒരുകോടി ഭക്‌തരുടെ ഒപ്പുശേഖരണം

08:10am 16/5/2016 ശബരിമല: ശബരിമലയില്‍ പത്തുവയസിനു മുകളിലും 50 വയസിനു താഴെയുമുള്ള സ്‌ത്രീകളെ ആചാരാനുഷ്‌ഠാനത്തിനു വിരുദ്ധമായി പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒരു കോടി ഭക്‌തര്‍ ഒപ്പിടുന്ന ഭീമഹര്‍ജി തയാറാക്കാനുള്ള നടപടി ശബരിമലയില്‍ തുടങ്ങി. ഭീമഹര്‍ജിയുടെ ഉദ്‌ഘാടനം ശബരിമലതന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ശബരിമലയിലെ പത്ത്‌ കൗണ്ടറുകളിലൂടെയാണ്‌ ഒപ്പുശേഖരണം നടത്തുന്നത്‌. രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും സമര്‍പ്പിക്കാനാണു ഹര്‍ജി. ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി, ദേവസ്വം Read more about ആചാരലംഘനത്തിനെതിരേ ശബരിമലയില്‍ ഒരുകോടി ഭക്‌തരുടെ ഒപ്പുശേഖരണം[…]

കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു.

08:06am 16/5/2016 ചെന്നൈ: രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിനൊപ്പം തമിഴ്‌നാടും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു. ഒരു മണ്ഡലം ഒഴിച്ച് തമിഴ്‌നാട്ടില്‍ 233ഉം പുതുച്ചേരിയില്‍ 30ഉം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടുപിടിക്കാന്‍ വ്യാപകമായി പണം വിതരണം ചെയ്‌തെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ അരവാകുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റിയിരുന്നു. തമിഴ്‌നാട്ടില്‍ 5. 79 കോടി വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്‍ 2.88 കോടി, സ്ത്രീകള്‍ 2.91 കോടി, ഭിന്നലിംഗത്തില്‍പെട്ടവര്‍ 4383. ആകെ 3776 സ്ഥാനാര്‍ഥികള്‍. Read more about കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു.[…]

പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ കനത്തമഴക്ക് സാധ്യത

08:00 AM 16/05/2016 തിരുവനന്തപുരം: മേടച്ചൂടില്‍ ഉരുകിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ തിങ്കളാഴ്ച . സംസ്ഥാന വ്യാപകമായി നാല് മി.മീ മുതല്‍ 30 മി.മീ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെയോടെ പെയ്യുന്ന മഴ ഉച്ചയോടെ കനക്കും. ചില സ്ഥലങ്ങളില്‍ ഏഴ് സെ.മീറ്ററിനു മുകളിലും മഴ ലഭിക്കും. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദമാണ് വേനല്‍മഴ ശക്തമാകാന്‍ കാരണം. മേയ് 17 ഓടെ ന്യൂനമര്‍ദം തമിഴ്നാട് തീരത്തേക്ക് അടുത്തേക്കുമെന്നും അടുത്ത Read more about പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ കനത്തമഴക്ക് സാധ്യത[…]

മുകേഷിനെതിരെ ആദ്യ ഭാര്യ സരിത

07:59am 16/05/2016 ദുബൈ: കൊല്ലത്തെ ഇടതു സ്ഥാനാര്‍ഥി നടന്‍ മുകേഷിനെതിരെ രൂക്ഷ വിമര്‍ശവുമായി ആദ്യ ഭാര്യ നടി സരിത ദുബൈയില്‍ വാര്‍ത്താസമ്മേളനം നടത്തി. സ്വന്തം കുടുംബം നോക്കാന്‍ കഴിയാത്തയാള്‍ എങ്ങനെയാണ് നേതാവാകുകയെന്ന് അവര്‍ ചോദിച്ചു. പണത്തോട് ആര്‍ത്തിയുള്ള മനുഷ്യനാണ് മുകേഷ്. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്തയാളാണ്. മക്കളെ നോക്കാത്ത ആള്‍. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരുപാട് പീഡിപ്പിച്ചു. അദ്ദേഹത്തിന്‍െറ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ് ഇത്രയും നാള്‍ മൗനം പാലിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള Read more about മുകേഷിനെതിരെ ആദ്യ ഭാര്യ സരിത[…]

വോട്ടെടുപ്പ് ആരംഭിച്ചു

07:55am 16/5/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പിന് തുടക്കമായി. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കനത്ത മഴ പോളിങ്ങിനെ ബാധിച്ചേക്കും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ കനത്ത മഴയാണുള്ളത്. സി.പി.എം പി.ബി അംഗം പിണറായി വിജയൻ, മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ബി.ജെ.പിയുടെ താര പ്രചാരകൻ സുരേഷ്ഗോപി എന്നിവർ നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി. 2.60 കോടി വോട്ടര്‍മാരാണ് തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. വോട്ടെടുപ്പ് വൈകീട്ട് ആറുവരെ തുടരും. തെരഞ്ഞെടുപ്പ് സുഗമമായി Read more about വോട്ടെടുപ്പ് ആരംഭിച്ചു[…]

ഹൈദരാബാദിനും മുംബൈക്കും ജയം

07:53am 16/5/2016 മൊഹാലി: ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരായ മത്സരം തോറ്റതോടെ ഐ.പി.എല്‍ പ്ളേഓഫ് കാണാതെ കിങ്സ് ഇലവന്‍ പഞ്ചാബ് പുറത്തായി. ഹാഷിം അംലയുടെ അര്‍ധസെഞ്ച്വറിയുടെ (56 പന്തില്‍ 96) മികവില്‍ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയെങ്കിലും മുന്‍നിരക്കാരുടെ മികവില്‍ ഹൈദരാബാദ് ഏഴു വിക്കറ്റിന് വിജയം പിടിച്ചെടുക്കുകയായിരുന്നു. 12 കളികളില്‍നിന്ന് എട്ടു പോയന്‍റാണ് പഞ്ചാബിന്‍െറ സമ്പാദ്യം. 16 പോയന്‍റുമായി ഹൈദരാബാദ് പട്ടികയില്‍ ഒന്നാമതാണ്. ഹൈദരാബാദ് നിരയില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (52), Read more about ഹൈദരാബാദിനും മുംബൈക്കും ജയം[…]

യു.എസ്‌. കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കാന്‍ മലയാളിയും

7:50am 16/5/2016 വാഷിങ്‌ടണ്‍: യു.എസ്‌. കോണ്‍ഗ്രസിലേക്കു മത്സരിക്കാന്‍ മലയാളി വംശജയും. വാഷിങ്‌ടണിലെ ഏഴാമത്‌ ഡിസ്‌ട്രിക്‌റ്റ്‌ സീറ്റിലാണ്‌ മലയാളി വംശജ പ്രമീള ജയ്‌പാല്‍ മത്സരിക്കുന്നത്‌. യു.എസ്‌. കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന ഖ്യാതിയാണ്‌ ഡെമോക്രാറ്റിക്‌ സ്‌ഥാനാര്‍ഥിയായ പ്രമീള ജയ്‌പാലിന്റെ കൈയെത്തും ദൂരത്തുള്ളത്‌. യു.എസിലാകെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ മൂന്ന്‌ വനിതാ സ്‌ഥാനാര്‍ഥികളാണുള്ളത്‌. 2015 ജനുവരി 12 മുതല്‍ വാഷിങ്‌ടണ്‍ സ്‌റ്റേറ്റ്‌ സെനറ്റില്‍ അംഗമാണ്‌. സിയാറ്റില്‍ ആസ്‌ഥാനമായ മനുഷ്യാവകാശ സംഘടനയുടെ പ്രമുഖ പ്രവര്‍ത്തകയുമായിരുന്നു. വണ്‍അമേരിക്ക എന്ന അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള Read more about യു.എസ്‌. കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കാന്‍ മലയാളിയും[…]

മലേഷ്യയില്‍ കപ്പലില്‍നിന്നു വീണുമരിച്ച യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

07:47am 16/5/2016 ചവറ(കൊല്ലം): മലേഷ്യയില്‍ കപ്പലില്‍നിന്നു കടലില്‍ വീണു മരിച്ച ചവറ സ്വദേശി അരുണ്‍ലാല്‍ രവീന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ദെബാമ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ്‌ സര്‍വീസ്‌ എന്ന കമ്പനിയുടെ കപ്പലില്‍ ജോലിചെയ്യവേ കഴിഞ്ഞ 28നു കടലില്‍ വീണാണ്‌ അരുണ്‍ലാല്‍ രവീന്ദ്രന്‍ മരിച്ചത്‌. അരുണ്‍ലാല്‍ രവീന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മലേഷ്യന്‍ ഹൈക്കമ്മിഷണര്‍ക്കും കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രിക്കും കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു വിദേശകാര്യമന്ത്രാലയവും മലേഷ്യന്‍ ഹൈക്കമ്മിഷനും Read more about മലേഷ്യയില്‍ കപ്പലില്‍നിന്നു വീണുമരിച്ച യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും[…]