പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് യുവാവ് അറസ്റ്റില്‍

12.07 AM 18-05-2016 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കര്‍ണാടക സ്വദേശി മൊഹമ്മദ് മെഹബൂബി (25) എന്ന യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ്ഏഴിനായിരുന്നു മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയുടെ കാല് തൊട്ട് വന്ദിക്കുന്ന തെലുങ്കാന നിയമസഭാംഗം അക്ബറുദ്ദീന്‍ ഒവൈസിയുടെ ഫോട്ടോയുടെ തലഭാഗം മാറ്റി മോദിയുടെ തല ചേര്‍ത്തായിരുന്നു പോസ്റ്റ്. രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ Read more about പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് യുവാവ് അറസ്റ്റില്‍[…]

പത്താന്‍കോട് ഭീകരാക്രമണത്തിന് സഹായം നല്‍കിയത് ഇന്ത്യ ഭീകരന്‍

12.03 AM 18-05-2016 പത്താന്‍കോട് ഭീകരാക്രമണത്തിന് സഹായം നല്‍കിയത് യുപിഎ ഭരണകാലത്ത് ഇന്ത്യ മോചിപ്പിച്ച ജയ്ഷ്-ഇ മുഹമ്മദിന്റെ മുതിര്‍ന്ന നേതാവായ പാക് ഭീകരനാണെന്ന് അന്വേഷണ സംഘം. ജയ്ഷ്-ഇ മുഹമ്മദിന്റെ മുതിര്‍ന്ന നേതാവ് ഷാഹിദ് ലത്തീഫാണ് (47) പത്താന്‍കോട് ആക്രമണത്തിനു സഹായം നല്‍കിയതെന്നാണ് എന്‍ഐഎ വെളിപ്പെടുത്തിയത്. മയക്കുമരുന്ന്, ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുവില്‍നിന്നും 1996 ലാണ് ലത്തീഫിനെ അറസ്റ്റ് ചെയ്യുന്നത്. 2010 ല്‍ ലത്തീഫിനെ ഇന്ത്യ മോചിപ്പിക്കുകയും ചെയ്തു. ലത്തീഫിനൊപ്പം അന്ന് 20 തീവ്രവാദികളും പഞ്ചാബിലെ വാഗാ അതിര്‍ത്തിയിലൂടെ Read more about പത്താന്‍കോട് ഭീകരാക്രമണത്തിന് സഹായം നല്‍കിയത് ഇന്ത്യ ഭീകരന്‍[…]

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കും

12.00 AM 18-05-2016 കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കുമെന്നു മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നയം പ്രഖ്യാപിക്കുമെന്നു മന്ത്രി അറിയിച്ചു. നയരൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 1.10 ലക്ഷം ഗ്രാമങ്ങളില്‍നിന്നും 1,500 ഓളം നഗരസഭകളില്‍നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. ഇവയെല്ലാം ക്രോഡീകരിച്ച് വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിദഗ്ധരാണു നയം രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു. വരുന്ന 15-20 ദിവസങ്ങള്‍ക്കുള്ളില്‍ നയം പുറത്തിറക്കും. ആദ്യമായാണു വിദ്യാഭ്യാസ നയ രൂപീകരണത്തില്‍ ഗ്രാമങ്ങളിലുള്ള ആളുകളില്‍നിന്ന് അഭിപ്രായം Read more about കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കും[…]

അമര്‍ സിംഗിനെ രാജ്യ സഭയിലേക്കു നാമനിര്‍ദേശം ചെയ്തു

11.58 PM 17-05-2016 പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട അമര്‍ സിംഗ് ഉള്‍പ്പെടെ ഏഴു പേരെ സമാജ്‌വാദി പാര്‍ട്ടി രാജ്യ സഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അടുത്ത മാസം നടക്കുന്ന ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അമര്‍ സിംഗിനെ കൂടാതെ ബേനി പ്രസാദ് വര്‍മ, സഞ്ജയ് സേത്ത്, സുഖറാം യാദവ്, വിശ്വംഭര്‍ പ്രസാദ് നിഷാദ്, അരവിന്ദ് സിംഗ്, രെവട്ടി രാമന്‍ സിംഗ് എന്നിവരെയാണ് പാര്‍ട്ടി നാമനിര്‍ദേശം ചെയ്തത്. ലക്‌നോവില്‍ നടന്ന പാര്‍ട്ടി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. മുലായം സിംഗ് യാദവിന്റെ Read more about അമര്‍ സിംഗിനെ രാജ്യ സഭയിലേക്കു നാമനിര്‍ദേശം ചെയ്തു[…]

എസ് ബി ഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളില്‍ 20 ന് പണിമുടക്ക്

11.56 PM 17-05-2016 എസ് ബി ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ യില്‍ ലയിപ്പിച്ചില്ലാതാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് ബി ഇ എ-എഐബി ഇ എ ആഹ്വാനപ്രകാരം 20 ന് ജീവനക്കാര്‍ പണിമുടക്കും.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ,സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്,സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല,സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.ഇന്നലെ മുംബൈയില്‍ ചേര്‍ന്ന അഞ്ച് അസോസിയേറ്റ് Read more about എസ് ബി ഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളില്‍ 20 ന് പണിമുടക്ക്[…]

കനത്തമഴ; തിരദേശത്ത് കടലാക്രമണം തുടരുന്നു

4.11 PM 17-05-2016 കനത്ത മഴയെത്തുടര്‍ന്ന് കേരളത്തിന്റെ തീരദേശത്ത് കടലാക്രമണം തുടരുന്നു. തിരുവനന്തപുരത്തെ കരിംകുളം മേഖലയിലാണ് നാശനഷ്ടം കൂടുതല്‍. പുല്ലുവിള ഭാഗത്തു നിന്ന് 50 ഓളം കുടുംബങ്ങളെ പള്ളം കമ്യൂണിറ്റി സെന്ററിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തു നിന്ന് വെള്ളം നീക്കം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. ശക്തമായ തിരയില്‍ കോവളം ബീച്ച് കടലെടുത്തു. നെയ്യാറില്‍ ഉല്ലാസബോട്ട് ഇറക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കരിംകുളത്ത് നിരവധി വീടുകളില്‍ വെള്ളംകയറി. കരുംകുളം കല്ലുമുക്ക് പൂവാര്‍ എരിക്കലുവിള എന്നിവിടങ്ങളിലാണ് കടല്‍കയറിയത്. ഇവിടെ തീരദേശറോഡ് Read more about കനത്തമഴ; തിരദേശത്ത് കടലാക്രമണം തുടരുന്നു[…]

എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വോട്ട് മറിച്ചെന്ന് കുമ്മനം

4.02 PM 17-05-2016 നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വോട്ട് മറിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫിലേയും യുഡിഎഫിലേയും ഒരു വിഭാഗം ഇതിനെ എതിര്‍ത്തെങ്കിലും അത് അവഗണിച്ചാണ് ക്രോസ് വോട്ടിംഗ് നടന്നതെന്നും കുമ്മനം ആരോപിച്ചു. നേമത്ത് എല്‍ഡിഎഫും യുഡിഎഫും വോട്ട് മറിച്ചെന്നും എന്നാല്‍ 8,000 വോട്ടിന് മണ്ഡലത്തില്‍ നിന്ന് താന്‍ തെരഞ്ഞെടുക്കപ്പെടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ പറഞ്ഞു. നേമത്ത് യുഡിഎഫ് സുരേന്ദ്രന്‍പിള്ളയെ നിര്‍ത്തിയത് തന്നെ ക്രോസ് വോട്ടിംഗിന് വേണ്ടിയായിരുന്നുവെന്നും കോണ്‍ഗ്രസുകാരെ ബൂത്തില്‍ Read more about എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വോട്ട് മറിച്ചെന്ന് കുമ്മനം[…]

രഘുറാം രാജനെ പുറത്താക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

3.59 PM 17-05-2016 റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ രഘുറാം രാജനെ ഉടന്‍തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം സുബ്രഹ്മണ്യന്‍ സ്വാമി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കരുതിക്കൂട്ടി ഇന്ത്യന്‍ സാമ്പത്തിക നില തകര്‍ക്കുന്നതിനാണ് ആര്‍ബിഐ ഗവര്‍ണര്‍ ശ്രമിക്കുന്നത്. സാമ്പത്തികനില തകര്‍ക്കുന്നതിനുള്ള രഘു റാം രാജന്റെ ശ്രമം കണക്കിലെടുത്താണ് പുറത്താക്കാന്‍ ആവശ്യപ്പെടുന്നതെന്നും സ്വാമി കത്തില്‍ പറയുന്നുണ്ട്. വ്യവസായത്തകര്‍ച്ചയും തൊഴിലില്ലായ്മയുമുണ്ടായത് രഘുറാം രാജന്റെ നയങ്ങള്‍ കാരണമാണെന്ന് സുബ്രഹ്മണ്യം സ്വാമി നേരത്തെ ആരോപിച്ചിരുന്നു. Read more about രഘുറാം രാജനെ പുറത്താക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി[…]

കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ‘ഇസ്ലാമിക് സ്‌റ്റേറ്റിന്റെ’ വ്യജ ഭീകരാക്രമണം

06:20pm 16/5/2016 പാരീസ്: കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വ്യജ ഭീകരാക്രമണം. കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയ അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് സമീപമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഐ.എസ് ഭീകരരെ പോലെ വേഷം ധരിച്ച സംഘം ബോട്ടില്‍ കറുത്ത കൊടികളുമായി ബോട്ടില്‍ പാഞ്ഞടുക്കുകയായിരുന്നു. ഐ.എസിന്റെ കൊടിക്ക് സമാനമായ കറുത്ത കൊടിയും സംഘം കയ്യിലേന്തിയിരുന്നു. ഹോട്ടല്‍ ഡു കാപ്-ഈഡന്‍ റോക്കിലേക്ക് പാഞ്ഞടുത്ത സംഘം സെലിബ്രിറ്റികളെ അടക്കം മുള്‍മുനയിലാക്കി. എന്നാല്‍ ഒരു ഇന്റര്‍നെറ്റ് കമ്പനിയുടെ Read more about കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ‘ഇസ്ലാമിക് സ്‌റ്റേറ്റിന്റെ’ വ്യജ ഭീകരാക്രമണം[…]

പശു മോഷ്ടാവെന്ന് ആരോപിച്ച് ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു

06;15pm 16/5/2016 കൊല്‍ക്കത്ത: പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. പശു മോഷ്ടാവെന്ന് ആരോപിച്ച് ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ അക്രമി സംഘം തല്ലിക്കൊന്നു. കൗശിക് പുര്‍കെയ്ത് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കാളി പൂജയോട് അനുബന്ധിച്ച് ബന്ധുവീട്ടില്‍ എത്തിയ കൗശികിനെ പശു മോഷ്ടാവെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലാണ് സംഭവം. മോഷ്ടാവെന്ന് ആരോപിച്ച് വീട്ടില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടു പോയ കൗശികിനെ ഡയമണ്ട് ഹാര്‍ബറിലെ ഒരു ക്ലബ്ബില്‍ എത്തിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവമറിഞ്ഞ് Read more about പശു മോഷ്ടാവെന്ന് ആരോപിച്ച് ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു[…]