ഗണേഷ് കുമാറിന് വോട്ട് തേടി മോഹന്‍ലാല്‍

09:40am 13/05/2016 വിഡിയോ കടപ്പാട്: ഡി.ഡി.ബി.ഐ എന്‍റർടെയ്ൻമെന്‍റ് പത്തനാപുരം: നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് സിനിമ താരം മോഹന്‍ലാല്‍ പത്തനാപുരത്തത്തെി. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. പത്തനാപുരത്ത് എത്തിയ മോഹന്‍ലാലിന് വന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് മോഹന്‍ലാല്‍ സംസാരിക്കുകയും ചെയ്തു. സിനിമ നടന്‍ എന്ന നിലയിലല്ല കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഗണേഷ് കുമാറുമായി നല്ല സൗഹാര്‍ദത്തിലാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും മോഹന്‍ലാല്‍ Read more about ഗണേഷ് കുമാറിന് വോട്ട് തേടി മോഹന്‍ലാല്‍[…]

ഡാലസില്‍ വിപുലമായ നഴ്‌സസ് ദിനാഘോഷം ശനിയാഴ്ച

09:55am 13/5/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: നോര്‍ത്ത് ടെക്‌­സാസിലെ ഇന്ത്യന്‍ നഴ്‌­സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌­സാസിന്റെ നേതൃത്വത്തില്‍ വിപുലമായ നഴ്‌സസ് ദിനാഘോഷം ഡാലസില്‍ നടക്കും. മെയ്­ 14 ശനിയാഴ്ച 9:30 മുതല്‍ 3 വരെ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ത്യ കള്‍ച്ചറല്‍ ആന്‍റ് ഏജ്യുക്കേഷന്‍ സെന്‍ററാണ് (3821 Broadway Blvd, Garland, TX 75043) വേദി. നഴ്‌­സുമാര്‍ക്ക് ലൈ സന്‍സ് പുതുക്കുവാനുള്ള ആവശ്യമുള്ള 2.5 ക്രെഡിറ്റ് അവേഴ്‌സ് ലഭിക്കുന്ന ക്ലാസ്സ്­ (Nursing Read more about ഡാലസില്‍ വിപുലമായ നഴ്‌സസ് ദിനാഘോഷം ശനിയാഴ്ച[…]

ബി.ജെ.പി ലക്ഷ്യം ഇരു മുന്നണികളെയും തൂത്തെറിയല്‍ -അമിത് ഷാ

09:33am 13/05/2016 കോഴിക്കോട്: എ.കെ. ആന്‍റണിയും സീതാറാം യെച്ചൂരിയും ആരോപിക്കുന്നതു പോലെ ബി.ജെ.പിക്ക് ഒളിയജണ്ടയൊന്നുമില്ലെന്നും കേരളത്തിലെ ഇരു മുന്നണികളെയും തൂത്തെറിയലാണ് പാര്‍ട്ടിയുടെ ഏക ലക്ഷ്യമെന്നും ദേശീയ പ്രസിഡന്‍റ് അമിത് ഷാ. ഇരു മുന്നണികളും കേരളത്തെ പിന്നോട്ട് നയിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. മുതലക്കുളത്ത് എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലും ബംഗാളിലുമൊക്കെ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ കേരളത്തിലാണ്. ഇവിടെ വരാന്‍ പോകുന്ന മാറ്റമാണ് ശ്രദ്ധക്ക് കാരണം. എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിനും, Read more about ബി.ജെ.പി ലക്ഷ്യം ഇരു മുന്നണികളെയും തൂത്തെറിയല്‍ -അമിത് ഷാ[…]

മാതൃവന്ദനമായി മാപ്പിന്റെ മാതൃദിനാഘോഷം

09:31am 13/5/2016 ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചു. മാപ്പിന്റെ വനിതാ ഫോറത്തിന്റെ മുഖ്യ നേത്രുത്വത്തില്‍ മാതൃദിനത്തലേന്നു നടത്തപ്പെട്ട പ്രൌഡഗംഭീരമായ ചടങ്ങില്‍, പങ്കെടുത്ത എല്ലാ വനിതകളെയും പൂക്കളും ഉപഹാരവും നല്‍കി സ്വീകരിച്ചു. ഫിലഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള ധാരാളം പേര്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നു. സാംസ്‌കാരിക കേരളത്തിന്റെ മനസാക്ഷിയെ നടുക്കികൊണ്ട് പെരുമ്പാവൂരില്‍ അതിദാരുണമായി വധിക്കപ്പെട്ട ജിഷയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്‍ഡോണ്ടഅമേരിക്കന്‍ സാമൂഹിക Read more about മാതൃവന്ദനമായി മാപ്പിന്റെ മാതൃദിനാഘോഷം[…]

സോമാലിയ’ വിവാദം :മോദിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടായി രംഗത്ത്.

09:30am 13/05/2016 ന്യൂഡല്‍ഹി :കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടായി രംഗത്ത്. മോദിയുടെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ആളുന്നതിനിടെയാണ് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ മോദിക്കെതിരെ കടുത്ത വിമര്‍ശമഴിച്ചുവിട്ടത്. നിയമസഭാതെരഞ്ഞെടുപ്പിന് മുന്നുദിവസം മാത്രം അവശേഷിക്കേ സോമാലി വിവാദം ഇതുവരെയുള്ള പ്രചാരണവിഷയങ്ങളെ നിഷ്പ്രഭമാക്കി കത്തിപ്പടരുകയാണ്. അതിനിടെ, തെറ്റ് തിരുത്താന്‍ തയാറാകാത്ത പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. ഇതിന്റെ നിയമവശങ്ങള്‍ ആരാഞ്ഞുവരുകയാണ്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ആധികാരികമായ Read more about സോമാലിയ’ വിവാദം :മോദിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടായി രംഗത്ത്.[…]

വൈ ഫൈ 2016 -താരങ്ങള്‍ ന്യൂയോര്‍ക്കില്‍ എത്തി

09:26am 13/5/2016 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വൈഫൈ 2016 സ്റ്റേജ് ഷോയിലേക്കുള്ള താരങ്ങള്‍ ന്യൂയോര്‍ക്ക് ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ എത്തി. താരങ്ങളെ സ്വീകരിക്കാന്‍ എന്‍.വൈ.എം.സി പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. 2016 ജനുവരി 11-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സി.ഡബ്ല്യു പോസ്റ്റില്‍ വച്ചു നടക്കുന്ന നൃത്ത-ഹാസ്യ പരിപാടിയിലേക്ക് സഹൃദയരായ എല്ലാ അംഗങ്ങളേയും ക്ഷണിക്കുന്നതായി എന്‍.വൈ.എം.സി പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു 516 859 2531, ബോബി Read more about വൈ ഫൈ 2016 -താരങ്ങള്‍ ന്യൂയോര്‍ക്കില്‍ എത്തി[…]

മനാമയിൽ ആറന്‍മുള സ്വദേശി ട്രക്കിനടിയില്‍പെട്ടു മരിച്ചു

09:25 AM 13/05/2016 മനാമ: ആറന്‍മുള സ്വദേശി ഷിബു ഭാസ്കരന്‍(45) ട്രക്കിനടിയില്‍പെട്ടു മരിച്ചു. 25 വര്‍ഷത്തോളമായി ബഹ്റൈന്‍ പ്രവാസിയായ ഷിബു ആറു മാസമായി ‘അക്വ കൂള്‍’ എന്ന കമ്പനിയിലെ ജീവനക്കാരനാണ്. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം റോഡു മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ നിന്ന് കാല്‍ തെന്നി റോഡിലേക്കു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സല്‍മാബാദ് സെക്കന്‍റ് റൗണ്ട് എബൗട്ടിനു സമീപത്തായിരുന്നു അപകടം. ഷിബു സംഭവ സ്ഥലത്തു തന്നെ മരിച്ചു. നാട്ടില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു ഷിബു. Read more about മനാമയിൽ ആറന്‍മുള സ്വദേശി ട്രക്കിനടിയില്‍പെട്ടു മരിച്ചു[…]

ഇന്ന് മാലാഖമാരുടെ ദിനം

09:25am 13/5/2016 ആതുര സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്‌സുമാരുടെ ദിനമാണിന്ന്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകത്തെവിടെയായാലും ആതുര ശ്രുശ്രൂഷ രംഗത്തുളള മലയാളി നഴ്‌സുമാരുടെ സേവനം സ്തുത്യര്‍ഹമാണ്. അതു കൊണ്ടു തന്നെ നഴ്‌സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുര ശ്രുശ്രൂഷാരംഗത്തിന്റെ ചരിത്രം കൂടിയാണ്. ആഗോളതലത്തില്‍ നഴ്‌സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം Read more about ഇന്ന് മാലാഖമാരുടെ ദിനം[…]

ഡല്‍ഹിക്ക് ജയം

09:20 AM 13/05/2016 ഹൈദരാബാദ്: ഹൈദരാബാദ് സണ്‍റൈസേഴ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐ.പി.എല്‍ പ്ളേ ഓഫ് സാധ്യത സജീവമാക്കി. ക്വിന്‍റണ്‍ ഡികോക്(30 പന്തില്‍ 44), റിഷഭ് പന്ത്(39*), സഞ്ജു വി. സാംസണ്‍(34*), കരുണ്‍ നായര്‍(20) എന്നിവരുടെ കരുത്തിലാണ് ഡല്‍ഹി വിജയം പിടിച്ചെടുത്തത്. ഇതോടെ പട്ടികയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്ക് കയറി(12 പോയന്‍റ്). ഡല്‍ഹിയുടെ ജയത്തോടെ പ്ളേഓഫിനുള്ള മത്സരം കടുത്തു. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ എട്ടു വിക്കറ്റിവ് 146. ഡല്‍ഹി 18.1 ഓവറില്‍ മൂന്നിന് Read more about ഡല്‍ഹിക്ക് ജയം[…]

കാരുണ്യവര്‍ഷത്തില്‍ മരിയന്‍ തീര്‍ത്ഥാടക സംഘം യൂറോപ്പിലെ പുണ്യവീഥികളിലേക്ക്

09:24am 13//5/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: ആഗോള കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി ആചരിക്കുമ്പോള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പ്രാത്ഥനാ പ്രയാണം നടത്തണമെന്നുള്ള പരിശുദ്ധ മാര്‍പാപ്പയുടെ ആഹ്വാനത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ ചരിത്രപ്രസിദ്ധങ്ങളായ പുണ്യസ്ഥലങ്ങളിലേക്ക് ഭക്തിനിര്‍ഭരവും, വിജ്ഞാനപ്രദവുമായ തീര്‍ത്ഥാടനം നടത്തപ്പെടുന്നു. ഒക്ടോബര്‍ 17­ന് ആരംഭിച്ച് 28­ന് അവസാനിക്കുന്ന 12­ദിവസത്തെ തീര്‍ത്ഥാടനം ചിക്കാഗോ, ന്യൂ ജേഴ്‌സി എന്നിവിടങ്ങളില്‍ നിന്നും ഒക്ടോബര്‍ 17­ന്­ പുറപ്പെടുന്നു. എല്ലാ മനുഷ്യഹൃദയങ്ങളെയും ദൈവത്തിന്റെ കരുണ Read more about കാരുണ്യവര്‍ഷത്തില്‍ മരിയന്‍ തീര്‍ത്ഥാടക സംഘം യൂറോപ്പിലെ പുണ്യവീഥികളിലേക്ക്[…]