സനാതനധര്‍മ്മ സംരക്ഷണ യുവജന ശിബിരം കാനഡയില്‍

12:55pm 12/5/2016 – സതീശന്‍ നായര്‍ ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യുവജനവേദി ഇദംപ്രഥമമായി മിസ്സിസാഗാ കാത്തലിക് സെക്കന്‍ഡറി സ്കൂളില്‍ ധര്‍മ്മസംരക്ഷണ ശിബിരം സംഘടിപ്പിക്കുന്നു. 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ത്ഥികളില്‍ ധര്‍മ്മബോധവും, വിശ്വമാനവീകതയും വികസിപ്പിക്കുന്നതിനുവേണ്ടി മെയ് 15-നു ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്ന ശബിരത്തില്‍ ജീവനകലാ പ്രചാരകനായ സ്‌പെന്‍സര്‍ ഡെയ്‌സിലെ ചിന്മയാ മിഷനിലെ യുവ സന്യാസി ആചാര്യ വിവേക്, അപര്‍ണ്ണാ മല്‍ബറി തുടങ്ങിയ പ്രഗത്ഭര്‍ നേതൃത്വം നല്‍കുന്ന Read more about സനാതനധര്‍മ്മ സംരക്ഷണ യുവജന ശിബിരം കാനഡയില്‍[…]

ചുംബിക്കാനില്ല; സണ്ണി ലിയോണ്‍

12:45pm 12/5/2016 ഇനി ചുംബന സീനുകളില്‍ അഭിനയിക്കാനില്ലെന്ന്‌ ബോളിവുഡ്‌ നടി സണ്ണി ലിയോണ്‍. എന്നാല്‍ ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതിന്‌ തടസ്സമില്ലെന്ന്‌ സണ്ണി ലിയോണ്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങളില്‍ നിന്ന്‌ ചുംബന രംഗങ്ങള്‍ ഒഴിവാക്കണമെന്ന്‌ നടി പറഞ്ഞതായി ബോളിവുഡ്‌ സംവിധായകര്‍ പറയുന്നു. തിരക്കഥ ആവശ്യപ്പെടുന്നപക്ഷം ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതിന്‌ തടസമില്ലെന്നാണ്‌ താരം പറയുന്നത്‌. പക്ഷേ ചുംബന രംഗങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന്‌ സണ്ണി ലിയോണ്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. സണ്ണി പുതിയതായി അഭിനയിക്കുന്ന ചിത്രങ്ങളിലൊന്നും ചുംബന രംഗങ്ങളോ ലിപ്‌ ലോക്കോ ഇല്ല

പാർലമെൻറിനു സമീപം യുവാവ്​ തൂങ്ങിമരിച്ച നിലയിൽ

12:42 pm 12/05/2016 ന്യൂഡൽഹി: പാർല​െമൻറ്​ മന്ദിരത്തിന്​ സമീപത്തെ മരത്തിൽ യുവാവ്​ തൂങ്ങിമരിച്ചു. 39 കാരനായ രാം ദയാൽ വർമയാണ്​ ജീവനൊടുക്കിയത്​​. മധ്യപ്രദേശിലെ ശിവപുരി സ്വദേശിയാണ്​. നിരവധി സർക്കാർ സ്ഥാപനങ്ങളും സുരക്ഷയുമുള്ള വിജയ്​ ചൗക്കിൽ റെയിൽ ഭവനും പാർല​െമൻറിലെ മാധ്യമപ്രവർത്തകരുടെ പാർക്കിങ്​ സ്ഥലത്തിനുമിടയിൽ ഇന്ന്​ രാവിലെ 7.15 ഒാടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. നീല ഷർട്ടും ജീൻസുമായിരുന്നു വേഷം. മുപ്പത്​ പേജുള്ള ആത്​മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്​. നാല്​ കുട്ടികളുടെ പിതാവായ രാം ദയാൽ രണ്ട്​ ദിവസം മുമ്പാണ്​ ഡൽഹിയിലെത്തിയ​െതന്നും Read more about പാർലമെൻറിനു സമീപം യുവാവ്​ തൂങ്ങിമരിച്ച നിലയിൽ[…]

യു.ഡി.എഫ് സ്ഥനാര്‍ത്ഥിയുടെ പേര് ബാലറ്റ് പേപ്പറില്‍ അച്ചടിച്ചതില്‍ പിശക്ക്

12:40pm 12/5/2016 കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.സി രാമന്റെ പേര് ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയതില്‍ പിശകുപറ്റിയതായി പരാതി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ യു.സി രാമന്‍ എന്നത് യു.സി രാമന്‍ പടനിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരിയായ പേരാണ് നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയതെങ്കിലും പോസ്റ്റല്‍ ബാലറ്റ് പേപ്പറില്‍ യു.സി രാമന്‍ പടനിലം എന്നാണ് അടിച്ചുവന്നതെന്നും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയോട് ആലോചിച്ചശേഷമാണ് ഇങ്ങനെ നല്‍കിയതെന്നും ബാലറ്റ് പേപ്പറിലെ പേര് ഇനി മാറ്റാന്‍ കഴിയില്ലെന്നും Read more about യു.ഡി.എഫ് സ്ഥനാര്‍ത്ഥിയുടെ പേര് ബാലറ്റ് പേപ്പറില്‍ അച്ചടിച്ചതില്‍ പിശക്ക്[…]

ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് പുതിയ ദേവാലയം

12:37pm 12/5/2016 – ജോസ് കാടാപ്പുറം ന്യൂയോര്‍ക്ക് : യോങ്കേഴ്സില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് പുതിയ ദേവാലയം കൂദാശ ചെയ്തു. 1984-ല്‍ സ്ഥാപിതമായ, ന്യൂയോര്‍ക്കിലെ ആദ്യ മലങ്കര കത്തോലിക്കാ ഇടവകയ്ക്കാണ് സ്വപ്‌ന സാക്ഷാത്കാരമായി പുതിയ ദേവാലയം കൂദാശ ചെയ്തത്. മെയ്മാസം 7-ാം തീയ്യതി നാലുമണിക്ക് നടന്ന ശുശ്രൂഷകള്‍ക്ക്, അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയും പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. Read more about ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് പുതിയ ദേവാലയം[…]

മോദി പക തീര്‍ത്തതെന്ന് പിണറായി മോദി പക തീര്‍ത്തതെന്ന് പിണറായി

11:49 am 12/05/2016 കോഴിക്കോട്: ബി.ജെ.പിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്‍റെ പകയും ശാപവുമാണ് സൊമാലിയയോട് ഉപമിച്ച് മോദി തീര്‍ത്തതെന്ന് സി.പി.എം. പി.ബി അംഗം പിണറായി വിജയന്‍. കേരളത്തെ ഗുജറാത്താക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് സൗകര്യമില്ലെന്ന് മോദി മനസിലാക്കണമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്‍റെ രക്തകറയുള്ള ഗുജറാത്തിന്‍റെ മാതൃക കേരളീയര്‍ക്ക് വേണ്ട. ശാന്തിയിലും സൗഹാര്‍ദത്തിലും വിഷം കലര്‍ത്താന്‍ ഒരാളെയും അനുവദിക്കില്ല. ഇന്ത്യയെ മോചിപ്പിക്കും എന്ന് വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങി അധികാരത്തിലെത്തിയ മോദി അഴിമതിയിലും Read more about മോദി പക തീര്‍ത്തതെന്ന് പിണറായി മോദി പക തീര്‍ത്തതെന്ന് പിണറായി[…]

നായര്‍ അസോസിയേഷന്‍ വിഷുദിനാഘോഷവും കിക്ക്ഓഫും ചിക്കാഗോയില്‍ നടന്നു

11:49am 12/5/2016 – സതീശന്‍ നായര്‍ ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷുദിനാഘോഷവും, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണില്‍ വച്ച് ഓഗസ്റ്റ് 12 മുതല്‍ 14 വരെ നടക്കുന്ന നായര്‍ സംഗമം 2016-ന്റെ കിക്ക്ഓഫും നൈല്‍സിലുള്ള ഗോള്‍ഫ് മെയിന്‍ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ വച്ചു നടന്നു. ആനന്ദ് പ്രഭാകറിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് എം.എന്‍.സി നായര്‍ അധ്യക്ഷത വഹിച്ചു. അദ്ദേഹം ഏവര്‍ക്കും വിഷുദിനാശംസകള്‍ നല്‍കുകയും കൂടാതെ നായര്‍ സംഗമം Read more about നായര്‍ അസോസിയേഷന്‍ വിഷുദിനാഘോഷവും കിക്ക്ഓഫും ചിക്കാഗോയില്‍ നടന്നു[…]

ഷിക്കാഗോ സേക്രഡ് ഹാര്‍ട്ടില്‍ മദേഴ്‌സ് ഡെ ആഘോഷിച്ചു.

11:48am 12/5/2016 – ബിനോയി കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍, മെയ് 8 ­ ന് ഒമ്പതേമുക്കാലിനുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്ത് എല്ലാ അമ്മമാരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു. കുടുംബങ്ങളുടെ പ്രകാശമായ മാതാക്കള്‍ക്കുള്ള നന്ദിപ്രകാശമായി റോസാപ്പൂക്കള്‍ നല്‍കി ആദരിക്കുകയും ചെയ്തു.

ഇന്ത്യക്ക് ചുണയുണ്ടെങ്കില്‍ ദാവൂദിനെ പിടികൂടൂ’ ഛോട്ടാ ഷക്കീല്‍

11:47 AM 12/05/2016 ന്യൂഡല്‍ഹി: ചുണയുണ്ടെങ്കില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പിടിക്കൂവെന്ന് അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ വെല്ലുവിളി. ദാവൂദിന്റെ പാകിസ്താനിലെ വീടിന്റെ ദൃശ്യങ്ങള്‍ പ്രമുഖ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഛോട്ടാ ഷക്കീല്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്. ദാവൂദ് പാകിസ്താനിലാണെന്ന വാദവും ഷക്കീല്‍ തള്ളിക്കളഞ്ഞു. ‘നിങ്ങള്‍ എന്തുകൊണ്ട് ദാവൂദിനെ പിടികൂടുന്നില്ല. നിങ്ങള്‍ പറയുന്നതുപോലെ അദ്ദേഹം പാകിസ്താനിലുണ്ടെങ്കില്‍ പോയി പിടികൂടണം.’ ഛോട്ടാ ഷക്കീല്‍ പറഞ്ഞു. കറാച്ചിയില്‍ നിരവധി പേര്‍ക്ക് ദാവൂദ് ഇബ്രാഹിം എന്ന പേരുണ്ടെന്നും വിഡിയോയില്‍ പറയുന്ന പേര് Read more about ഇന്ത്യക്ക് ചുണയുണ്ടെങ്കില്‍ ദാവൂദിനെ പിടികൂടൂ’ ഛോട്ടാ ഷക്കീല്‍[…]

സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ബാള്‍ട്ടിമൂറിന് പുതിയ അജപാലകന്‍

11:47am 12/5/2016 ചിക്കാഗോ: സെന്റ് തോമസ് കത്തീഡ്രല്‍ ചിക്കാഗോയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന ഫാ. സെബി ചിറ്റിലപ്പള്ളിയെ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്, ബാള്‍ട്ടിമൂറിലെ ഫുള്‍ടൈം വികാരിയായി നിയമിച്ചുകൊണ്ട് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു. ബിഷപ്പിന്റെ കല്പന വായിച്ചുകൊണ്ട് ഫാ. സെബി ചിറ്റിലപ്പള്ളി സ്ഥാനം ഏറ്റെടുത്തു. ട്രസ്റ്റിമാരായ ജോസഫ് കൊട്ടാരംകുന്നേല്‍, അനില്‍ അലോഷ്യസ് എന്നിവര്‍ ബൊക്കെ കൊടുത്ത് സ്വീകരിക്കുകയും, ഷാജി ജോര്‍ജ് സ്വാഗതം ആശംസിക്കുകയും ചെയ്തു. ജോസഫ് ഞാറക്കാട്ട് അറിയിച്ചതാണിത്.