മനോരമ ദേവിയെ ജഡിയുവില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു

10.06 PM 10-05-2016 വാഹനത്തെ മറികടന്ന യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബിഹാര്‍ ജെഡിയു എം.എല്‍.എ മനോരമ ദേവിയെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. മനോരമ ദേവിയുടെ മകന്‍ റോക്കിയാണ് യുവാവിനെ വെടിവച്ചു കൊന്നത്. സംഭവുമായി ബന്ധപ്പെട്ട് റോക്കിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദിത്യ സച്ച്‌ദേവ് എന്ന 19 കാരനാണ് ശനിയാഴ്ച രാത്രി വെടിയേറ്റു മരിച്ചത്. ബിഹാറിലെ പ്രമുഖ വ്യവസായിയുടെ മകനാണ് ആദിത്യ. സംഭവവുമായി ബന്ധപ്പെട്ട് മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദി യാദവ് നേരത്തെ അറസ്റ്റിലായിരുന്നു. മനോരമ ദേവിയുടേതാണ് Read more about മനോരമ ദേവിയെ ജഡിയുവില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു[…]

തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മോദി 11ന് കൊച്ചിയിലെത്തും

9.45 PM 10-05-2016 എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി 11ന് കൊച്ചിയില്‍ എത്തും.തൃപ്പൂണിത്തുറ പുതിയകാവ് ഗ്രൗണ്ടില്‍ വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംബന്ധിക്കും.വൈകിട്ട് 6.30ന് നേവല്‍ ബേസില്‍ വിമാനമിറങ്ങുന്ന മോദി റോഡ് മാര്‍ഗ്ഗം പുതിയകാവ് ഗ്രൗണ്ടിലെത്തും.പ്രചരണയോഗത്തില്‍ പങ്കെടുത്തതിനുശേഷം മോദി ഡെല്‍ഹിക്ക് തിരിച്ചുപോകും.ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

ജിഷ വധം:സമീപവാസികളുടെ വിരലടയാളം ശേഖരിച്ചു

9.42 PM 10-05-2016 നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപതാകവുമായി ബന്ധപ്പെട്ട് അന്വേഷണം നാട്ടുകാരിലേക്കും വ്യാപിപ്പിക്കുന്നു.ഇന്നലെ സമീപ പ്രദേശങ്ങളിലുള്ള വീടുകളിലെ ആരോഗ്യമുള്ള എല്ലാവരുടേയും വിരലടയാളം പൊലീസ് ശേഖരിച്ചു. രായമംഗലം പഞ്ചായത്ത് ഒന്ന്, 20 വാര്‍ഡുകളിലെ 18 വയസ് മുതല്‍ 70 വയസ് വരെയുള്ള ആരോഗ്യമുള്ളവരുടെ വിരലടയാളമാണ് ശേഖരിക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന വൈകിട്ട് 3.30 വരെ തുടര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് ബാക്കി പരിശോധന ഇന്ന് തുടരും. ഈ രണ്ട് വാര്‍ഡുകളിലായി ഏകദേശം മൂന്നോറം ആളുകളുടെ വിരലടയാളമാണ് ശേഷഖരിക്കുന്നത്. Read more about ജിഷ വധം:സമീപവാസികളുടെ വിരലടയാളം ശേഖരിച്ചു[…]

മ്യൂണിക്ക് റെയില്‍വെ സ്റ്റേഷനില്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

9.38 PM 10.05.2016 ജര്‍മനിയിലെ മ്യൂണിക്ക് റെയില്‍വെ സ്റ്റേഷനില്‍ കഠാര ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രാഫിംഗ് റെയില്‍വെ സ്റ്റേഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം അഞ്ചിനായിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായ 27 കാരനാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് 16 ന് അവധി

09.34 PM 10-05-2014 സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പ് ദിവസമായ 16 ന് വേതനത്തോടുകൂടി അവധി പ്രഖ്യാപിച്ച് ലേബര്‍ കമ്മിഷണര്‍ കെ ബിജു ഉത്തരവിറക്കി. 1960 ലെ കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌റ് ആക്റ്റിന്റെ പരിധിയില്‍ വരുന്ന സ്ഥാപന ഉടമകള്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കേണ്ടതാണ്. ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല ലേബര്‍ ഓഫീസര്‍മാര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജിഷയുടെ കൊലപാതകം: കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും നിഷ്ഠുരമായ വധം നടന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജി.ഐ.എ

09.31 PM 10-05-2016 കേരളം പോലെ വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും മുന്നിട്ടുനില്‍ക്കുന്ന ഈ സംസ്ഥാനത്ത് ഇത്രയും നിഷ്ഠുരമായ വധം നടന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ഗ്രൂപ്പ് ഓഫ് ഇന്റലിജന്‍സ് അസോസിയേഷന്‍(ജി.ഐ.എ) അംഗങ്ങള്‍ പറഞ്ഞു. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പഠിച്ച ശേഷം അന്വേഷണ റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ആഭ്യന്തര മന്ത്രാലയത്തിനും സമര്‍പ്പിക്കുമെന്ന് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. Read more about ജിഷയുടെ കൊലപാതകം: കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും നിഷ്ഠുരമായ വധം നടന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജി.ഐ.എ[…]

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം 80.94 ശതമാനം വിജയം

10-05-2016 ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 80.94 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ്. 83.96 ശതമാനം വിജയം കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. 9,870 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. 6,905 പെണ്‍കുട്ടികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 72 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. 125 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ജില്ല അടിസ്ഥാനത്തില്‍ 84.86 വിജയശതമാനം നേടിയ കണ്ണൂര്‍ ജില്ലയാണ് ഒന്നാമത്. Read more about ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം 80.94 ശതമാനം വിജയം[…]

രണ്‍ബീര്‍ ഫോട്ടോഗ്രാഫറെ തല്ലി

01:33pm 10/5/2016 മുംബൈ: ഫോട്ടോ എടുക്കല്‍ അസഹ്യമായാല്‍ എന്തുചെയ്യും. ചിലപ്പോള്‍ കയര്‍ത്തു സംസാരിച്ചേക്കും. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നടന്നത്‌ ഇതൊന്നുമല്ല. തന്നെ വിടാതെ പിന്തുടര്‍ന്ന്‌ ഫോട്ടോയെടുത്ത ഫോട്ടോ ജേര്‍ണലിസ്‌റ്റിന്റെ മുഖത്ത്‌ രണ്‍വീര്‍ അടിയ്‌ക്കുകയാണ്‌ ചെയ്‌തത്‌. ഫോട്ടോഗ്രാഫറുടെ ഫോണ്‍ റണ്‍ബീര്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ശനിയാഴ്‌ച രാത്രിയാണ്‌ സംഭവം നടന്നത്‌. ബന്ദ്രയിലെ വീട്ടില്‍ നിന്നും സുഹൃത്തിനൊപ്പംഭക്ഷണം കഴിക്കാന്‍ പോയ റണ്‍ബീറിനെ കാറില്‍ കയറുന്നതുവരെ ഫോട്ടോഗ്രാഫര്‍ പിന്തുടര്‍ന്ന്‌ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. റണ്‍ബീര്‍ കാറില്‍ കയറിയ ശേഷവും ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കുന്നത്‌ തുടര്‍ന്നു. സഹികെട്ട Read more about രണ്‍ബീര്‍ ഫോട്ടോഗ്രാഫറെ തല്ലി[…]

യു.എസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു

01:00pm 10/05/2016 ബാഗ്ദാദ്: യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു. മെയ് ആറിന് ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുതിര്‍ന്ന നേതാവായ അബു വാഹിബ് കൊല്ലപ്പെട്ടത്. മുമ്പ് അല്‍ഖാഇദ അംഗമായിരുന്ന ഇയാള്‍ ഐ.എസ് പുറത്ത് വിടുന്ന വധശിക്ഷാ വിഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നയാളാണെന്നും പെന്റഗണ്‍ വ്യക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു. ഫെബ്രുവരിയില്‍ യു.എസ് സൈനിക നടപടിയില്‍ ഐ.എസിന്റെ യുദ്ധകാര്യ വിദഗ്ധനെന്നറിയപ്പെടുന്ന ദാവൂദ് അല്‍ബക്കര്‍ കൊല്ലപ്പെട്ടിരുന്നു. 2015 മുതല്‍ സംഖ്യകക്ഷികള്‍ നടത്തുന്ന സൈനിക നീക്കത്തില്‍ 40 ഓളം Read more about യു.എസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു[…]

ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

01:11 PM 10/05/2016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് തിരിച്ചടി. ഹരീഷ്‌ന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഫലം സുപ്രീംകോടതി നാളെ ഔദ്യോഗികമായി പുറത്തുവിടും. ഹരീഷ് റാവത്ത് സര്‍ക്കാറിന് അനുകൂലമായി 33 വോട്ട് ലഭിച്ചതായാണ്? വിവരം. ഒരു ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിനെ പിന്തുണച്ചു. സു?പ്രീംകോടതി നിര്‍ദേ?ശത്തെ തുടര്‍ന്നാണ് വിശ്വാസ വോെട്ടടുപ്പ് നടന്നത് വിശ്വാസവോ?െട്ടടുപ്പ്? എന്ന ഒറ്റ അജണ്ടയുമായി 11 മണിക്കാണ്? സഭ ചേര്‍ന്നത്. വോട്ടെടുപ്പു സമയത്തേക്കു മാത്രമായി രാഷ്ട്രപതി Read more about ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി[…]