വിറ്റാമിന്‍ ഗുളിക കഴിച്ച ഒരാള്‍ മരിച്ചു

01:10pm 10/05/2016 ന്യൂഡല്‍ഹി: സ്‌കൂളില്‍ വിതരണം ചെയ്ത വിറ്റാമിന്‍ ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു. ഡല്‍ഹി വാസ്പൂര്‍ സര്‍വോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. മെയ് നാലിന് വാസ്പൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ നല്‍കിയിരുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കഴിച്ച പെണ്‍കുട്ടി അടുത്ത ദിവസം ശരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ആദ്യം പ്രദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഹിന്ദുറാവു ആശുപത്രിയില്‍ Read more about വിറ്റാമിന്‍ ഗുളിക കഴിച്ച ഒരാള്‍ മരിച്ചു[…]

യുവതി സൗദിയില്‍ തൊഴിലുടമയുടെ മര്‍ദനമേറ്റു മരിച്ചു

12:45pm 10/5/2016 ഹൈദരാബാദ്: തെലങ്കാനയില്‍നിന്ന് സൗദി അറേബ്യയിലേക്കു വീട്ടുജോലിക്കായി പോയ യുവതി ശാരീരിക പീഡനത്തിനിരയായി മരിച്ചു. തൊഴിലുടമയുടെ പീഡനത്തെത്തുടര്‍ന്നു നെഞ്ചിനേറ്റ പരുക്കുമായി സൗദിയിലെ കിങ് സൗദ് ആശുപത്രിയില്‍ കഴിഞ്ഞ അസിമ ഖാതൂണ്‍ എന്ന 25 വയസുകാരിയാണു കൊല്ലപ്പെട്ടത്. അസിമ മരിച്ചതായി റിയാദില്‍ നിന്ന് ഒരു അജ്ഞാതന്‍ യുവതിയുടെ അമ്മയെ വിളിച്ചറിയിക്കുകയായിരുന്നു. ദബീര്‍പുരയിലെ ഷാ കോളനി വാസിയായ കഴിഞ്ഞ ഡിസംബറിലാണ് സൗദിയിലേക്കു പോയത്. രണ്ടുവര്‍ഷം മുമ്പ് സൗദി വീട്ടുജോലിക്കാര്‍ക്കുള്ള വിസ നിര്‍ത്തിയതിനാല്‍ ബിസിനിസ് വിസയിലാണ് പോയത്. ബിസിനസ് വിസയുടെ Read more about യുവതി സൗദിയില്‍ തൊഴിലുടമയുടെ മര്‍ദനമേറ്റു മരിച്ചു[…]

ദീപ പറഞ്ഞതു കളളം ഹിന്ദി അറിയാമെന്നു വെളിപ്പെടുത്തല്‍

12:44pm 10/5/2016 കൊച്ചി: തനിക്കു ഹിന്ദി അറിയില്ലെന്ന്‌ കുറുപ്പംപടിയില്‍ കൊലപാതകത്തിനിരയായ ജിഷയുടെ സഹോദരി ദീപ പറഞ്ഞതു പച്ചക്കള്ളമെന്ന്‌ പോലീസിനു വിവരം ലഭിച്ചു. ദീപ വളയന്‍ചിറങ്ങരയിലെ ബേക്കറിയില്‍ ജോലി ചെയ്‌തിരുന്ന സമയത്ത്‌ അവിടെ വരുന്ന ഇതര സംസ്‌ഥാനക്കാരോട്‌ ഹിന്ദി സംസാരിച്ചിരുന്നതായി ബേക്കറിയുടമ വെളിപ്പെടുത്തി. മലയാളമല്ലാതെ മറ്റൊരു ഭാഷയും തനിക്കറിയില്ലെന്നാണു ദീപ അവകാശപ്പെട്ടിരുന്നത്‌. ഇവര്‍ പോലീസിനും വനിതാ കമ്മിഷനും നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നും സൂചന ലഭിച്ചു. വീട്‌ നിര്‍മാണത്തിനു വന്നവരില്‍നിന്ന്‌ അമ്മയ്‌ക്കും ജിഷയ്‌ക്കും ഭീഷണിയുണ്ടായിരുന്നെന്ന്‌ ദീപ പോലീസിനു മൊഴി നല്‍കിയിരുന്നു. Read more about ദീപ പറഞ്ഞതു കളളം ഹിന്ദി അറിയാമെന്നു വെളിപ്പെടുത്തല്‍[…]

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-കൊച്ചി വിമാനം അടിയന്തരമായി ഭോപ്പാലില്‍ ഇറക്കി

12:40pm 10/5/2016 ഭോപ്പാല്‍: എയര്‍ ഇന്ത്യയുടെ ഡല്‍ഹി – കൊച്ചി വിമാനം അടിയന്തരമായി ഭോപ്പാലില്‍ ഇറക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ്‌ വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ്‌ വിവരങ്ങള്‍. യാത്രക്കാരെ ഒഴിപ്പിച്ച്‌ പരിശോധനകള്‍ നടത്തിവരികയാണ്‌. രാവിലെ 8.15 ഓടെയാണ്‌ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ്ങ്‌ നടത്തിയത്‌. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു

കള്ളപ്പണ നിക്ഷേപം സംബന്ധിച്ച രണ്ടു ലക്ഷം പാനമ രേഖകള്‍ ഓണ്‍ലൈനില്‍.

09:51am 10/05/2016 വാഷിങ്ടണ്‍: കള്ളപ്പണ നിക്ഷേപം സംബന്ധിച്ച രണ്ടു ലക്ഷം പാനമ രേഖകള്‍ ഓണ്‍ലൈനില്‍. മൊസാക് ഫൊന്‍സേകയില്‍ നിന്നും വിവരങ്ങള്‍ പുറത്തു കൊണ്ട് വന്ന അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഐ.സി.ഐ.ജെ ആണ് രേഖകള്‍ ഇപ്പോള്‍ പുറത്ത് വിട്ടിത്. ീളളവെീൃലഹലമസ.െശരശഷ.ീൃഴ എന്ന വെബ്‌സൈറ്റിലൂടെ ആര്‍ക്കും ഈ വിവരങ്ങള്‍ പരിശോധിക്കാം. അതേസമയം ഒന്നര കോടിയോളം വരുന്ന രേഖകളുടെ ചെറിയ ഭാഗം മാത്രമാണ് നിലവില്‍ പുറത്ത് വിട്ടിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, അര്‍ജന്റീനന്‍ Read more about കള്ളപ്പണ നിക്ഷേപം സംബന്ധിച്ച രണ്ടു ലക്ഷം പാനമ രേഖകള്‍ ഓണ്‍ലൈനില്‍.[…]

ശബരിമല സ്ത്രീപ്രവേശം; ഈ മാസാവസാനം കേരളത്തില്‍ എത്തും തൃപ്തി ദേശായി

09:50am 10/05/2016 മുംബൈ: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശം എന്ന ആവശ്യവുമായി ഈ മാസാവസാനം കേരളത്തിലത്തെുമെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും സ്ത്രീകളുടെ തുല്യാവകാശത്തിനായി പോരാടുന്ന ‘ഭൂമാതാ ബ്രിഗേഡ്’ പ്രവര്‍ത്തക തൃപ്തി ദേശായി.സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശം അനുവദിക്കണമെന്ന ആവശ്യം ക്ഷേത്രം ട്രസ്റ്റികള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുമെന്നും ബലപ്രയോഗത്തിനു പകരം ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അവകാശം നേടിയെടുക്കുമെന്നും ഡി.എന്‍.എ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ശനി ഷിംഗ്‌നാപുര്‍, ത്രയംബകേശ്വര്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതിവിധി നേടിയെടുത്തത് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന Read more about ശബരിമല സ്ത്രീപ്രവേശം; ഈ മാസാവസാനം കേരളത്തില്‍ എത്തും തൃപ്തി ദേശായി[…]

ബാംഗ്ളൂരിന് ഒരു റണ്‍ജയം

09:40 AM 10/05/2016 മൊഹാലി: ഉദ്വേഗം അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഒരു റണ്‍സിന് മറികടന്ന് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിര്‍ണായക പോയന്‍റ് നേടി. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കാനാവശ്യമായ പഞ്ചാബ് 15 റണ്‍സെടുത്തു. മാര്‍കസ് സ്റ്റോയിനിസാണ് ബാറ്റു ചെയ്തത്. അവസാന മൂന്നു പന്തില്‍ ആറുറണ്‍സ് മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ നാലാം പന്ത് പാഴായതോടെ ലക്ഷ്യം തെറ്റി. സ്കോര്‍: ബാംഗ്ളൂര്‍ 20 ഓവറില്‍ ആറിന് 175. പഞ്ചാബ് Read more about ബാംഗ്ളൂരിന് ഒരു റണ്‍ജയം[…]

മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ 11-ന്

09:41am 10/5/2016 – റോയി ചേലമലയില്‍, സെക്രട്ടറി ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍പിക്‌നിക്ക് ജൂണ്‍ 11-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ലിയോണ്‍ പാര്‍ക്കില്‍ (7640 കോസ്റ്റനര്‍ അവന്യൂ, സ്‌കോക്കി, ഇല്ലിനോയി, 60076) വച്ച് നടത്തപ്പെടും. രാവിലെ 9.30-ന് പ്രഭാത ഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പക്‌നിക്ക് പരിപാടികള്‍ സായാഹ്നം 7 വരെ തുടരും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി നിരവധി മത്സരങ്ങളും വിനോദ പരിപാടികളും പിക്‌നിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്പിറ്റലുകളുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന വടംവലി മത്സരമാണ് ഈവര്‍ഷത്തെ പുതുമ. മാര്‍ക്ക് Read more about മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ 11-ന്[…]

പ്ളസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന്

09:40 AM 10/05/2016 തിരുവനന്തപുരം: പ്ളസ് ടു, രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷാഫലങ്ങള്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നിന് ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദ് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ്സെക്രട്ടറി വി.എസ്. സെന്തിലിന് നല്‍കി ഫലപ്രഖ്യാപനം നടത്തും. വിജയത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 83.56 ശതമാനമായിരുന്നു വിജയം. ഇത്തവണയിത് 82നും 83 ശതമാനത്തിനുമിടയിലാണെന്നാണ് സൂചന. ഒൗദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in എന്നീ വെബ്സൈറ്റുകളില്‍ Read more about പ്ളസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന്[…]

ഐ എന്‍ ഓ സി നേതാക്കള്‍ മുന്‍ പഞ്ചാബ്മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി

09:39am 10/5/2016 Picture മുന് പഞ്ചാബ് മുഖ്യമന്ത്രിയും, പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും, ഇന്ത്യന്‍ ലോക് സഭാ ഡെപ്യൂട്ടി ലീഡറുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അമേരിക്കയിലെ ഐ എന്‍ ഓ സി ഭാരവാഹികളുമായി ചര്ച്ച നടത്തുകയുണ്ടായി. ഐ എന്‍ ഓ സി ചെയര്‍മാന്‍ , ജോര്ജ് എബ്രഹാം, പ്രസിഡണ്ട് മോഹിന്ദര്‍ സിംഗ് ഗില്‌സിയാന്‍, കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി) ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍, പ്രസിഡണ്ട് ജയചന്ദ്രന്‍, ഐ എന്‍ ഓ സി Read more about ഐ എന്‍ ഓ സി നേതാക്കള്‍ മുന്‍ പഞ്ചാബ്മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി[…]