ക്‌നാനായ റീജിയണ്‍ ന്യൂയോര്‍ക്കില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി

09:38am 10/5/2016 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക് : സീറോ മലബാര്‍ രൂപതാ ക്‌നാനായ റീജിയണ്‍ന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫോറോനാ പള്ളിയില്‍ വെച്ച് ഏപ്രില്‍ 29,30 മെയ് 1 എന്നീ തിയതികളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തപ്പെട്ടു. ക്‌നാനായ റീജിയണ്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ. ടോണി പുല്ലാപ്പള്ളിയുടെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ നിന്നുള്ള ബെന്നി കാഞ്ഞിരപ്പാറ, ജോണി തെക്കെപ്പറമ്പില്‍, ജയ കുളങ്ങര എന്നിവരും ന്യൂയോര്‍ക്കില്‍ നിന്ന് ഫാ. ജോസ് തറയ്ക്കല്‍, ഫാ.ജോസഫ് അദോപ്പള്ളി, Read more about ക്‌നാനായ റീജിയണ്‍ ന്യൂയോര്‍ക്കില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി[…]

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളി സംഘടനകള്‍ക്ക് മാതൃക : ഡോ:കൃഷ്ണകിഷോര്‍

09:35am 10/5/2016 – ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറം അമേരിക്കയിലെ മലയാളി സംഘടനകള്‍ക്ക് മാതൃകയാണെന്ന് ഏഷ്യാനെറ്റ് യു.എസ്.എയുടെ മുഖ്യവാര്‍ത്ത അവതാരകന്‍ ഡോ:കൃഷ്ണ കിഷോര്‍ പറഞ്ഞു. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2016-ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു. അമേരിയ്ക്കയിലെ മറ്റ് നഗരങ്ങളില്‍ കാണാത്ത ഐക്യം ഫിലാഡല്‍ഫിയായില്‍ കാണാന്‍ കഴിഞ്ഞെ ന്നും മലയാളികളുടെ പൊതുഉത്സവങ്ങളായ ഓണാഘോഷവും, കേരളപ്പിറവിയും സംയുക്തമായി കൊണ്ടാടുക വഴി ഉദാത്തമായ മാതൃകയാണ് അമേരിക്കയിലെ മലയാളി സമൂഹത്തിന് ട്രൈസ്റ്റേറ്റ് Read more about ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളി സംഘടനകള്‍ക്ക് മാതൃക : ഡോ:കൃഷ്ണകിഷോര്‍[…]

പ്ലസ്ടു വിദ്യാർഥിയെ കൊലപ്പെടുത്തിയ ജെ.ഡി.യു നേതാവിന്‍റെ മകൻ അറസ്റ്റിൽ

09:33 AM 10/05/2016 ഗയ: ബീഹാറിൽ കാർ മറികടന്നതിന് പ്ലസ്ടു വിദ്യാർഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ജനതാദൾ യുണൈറ്റഡ് നേതാവിന്‍റെ മകൻ റോക്കി യാദവിനെ പൊലീസ് അറസ്റ്റ് െചയ്തു. ജെ.ഡി.യു എം.എൽ.എ മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പിതാവിന്‍റെ ഫാക്ടറിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പൊലീസിനോട് ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബോധ്ഗയയില്‍ സുഹൃത്തിനൊപ്പം മാരുതി സ്വിഫ്റ്റില്‍ മടങ്ങുകയായിരുന്ന ആദിത്യ സച്ദേവ എന്ന 19 കാരനെയാണ് തന്‍റെ ലാൻഡ് റോവർ Read more about പ്ലസ്ടു വിദ്യാർഥിയെ കൊലപ്പെടുത്തിയ ജെ.ഡി.യു നേതാവിന്‍റെ മകൻ അറസ്റ്റിൽ[…]

കുഞ്ഞ് മാലിയില്‍ ഫോമ മെട്രോ റീജിയന്‍ ആര്‍.വി.പി സ്ഥാനാര്‍ത്ഥി

09:30am 10/5/2016 ന്യൂയോര്‍ക്ക്: ഫോമ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കുഞ്ഞ് മാലിയില്‍ മത്സരിക്കുന്നു. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് അംഗവുമായ കുഞ്ഞ് മാലിയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി ന്യൂയോര്‍ക്കിലെ വിവിധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന്റെ ആദ്യകാല പ്രസിഡന്റ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, ഫ്രണ്ട്‌സ് ഓഫ് കുട്ടനാട്, ക്രിസ്ത്യന്‍ വേ ഇന്റര്‍നാഷണല്‍, അമേരിക്കന്‍ കര്‍ഷകശ്രീയുടെ തുടക്കക്കാരില്‍ ഒരാള്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച Read more about കുഞ്ഞ് മാലിയില്‍ ഫോമ മെട്രോ റീജിയന്‍ ആര്‍.വി.പി സ്ഥാനാര്‍ത്ഥി[…]

ഫീനിക്‌സില്‍ നവാഗത് 2016 സംഘടിപ്പിച്ചു

09:10am 10/5/2016 ജോയിച്ചന്‍ പുതുക്കുളം ഫീനിക്‌സ്: ഫീനിക്‌സ് മെട്രോ നഗരത്തില്‍ പുതുതായി എത്തിച്ചേര്‍ന്ന മലയാളികള്‍ക്കായി ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണ സമ്മേളനം ചേര്‍ന്നു. വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സ്വീകരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. സെന്റ് ജോണ്‍ പോള്‍ ദി സെക്കന്‍ഡ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന നവാഗത സമ്മേളനത്തില്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍ അധ്യക്ഷത വഹിച്ചു. മറുനാട്ടില്‍ എത്തുമ്പോള്‍ തങ്ങളുടെ വിശ്വാസ പാരമ്പര്യങ്ങളും സാംസ്‌കാരിക മൂല്യങ്ങളും സ്വതന്ത്രമായി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആത്മീയ-സാമൂഹ്യ Read more about ഫീനിക്‌സില്‍ നവാഗത് 2016 സംഘടിപ്പിച്ചു[…]

ജിഷയുടെ മരണം: കേന്ദ്ര റിപ്പോര്‍ട്ട്

08:58pm 9/5/2016 ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ ജിഷയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്. ഏഴു ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഈ വീഴ്ച കേന്ദ്രമന്ത്രി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തിന് ഭീഷണിയുണ്ടെന്ന ജിഷയുടെ അമ്മയുടെ പരാതി പരിഗണിച്ചില്ല, ജിഷ കൊല്ലപ്പെട്ടു കിടക്കുമ്പോള്‍ സമീപത്ത് അമ്മയുണ്ടായിരുന്നു. എന്നാല്‍ ഇവരെ കൂട്ടാതെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി മോര്‍ച്ചറിയിലേക്ക് മാറ്റി, സംഭവം Read more about ജിഷയുടെ മരണം: കേന്ദ്ര റിപ്പോര്‍ട്ട്[…]

യുവരാജ് സച്ചിന്റെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

08:50pm 9/5/2016 ന്യൂഡല്‍ഹി: യുവരാജ് സിംഗ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഞായറാഴ്ച വിശാഖപട്ടണത്ത് മുംബൈ ഇന്ത്യന്‍സുമായി നടന്ന മത്സരത്തിനു ശേഷമാണ് താരം കാല്‍തൊട്ട് വന്ദിച്ചത്. എന്നാല്‍ ഇതിന് മുന്‍പും യുവരാജ് സിംഗ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാല്‍തൊട്ട് വന്ദിച്ചിരുന്നു. അതിന് വേദിയായത് ലോര്‍ഡ്‌സില്‍ 2014 ജുലായില്‍ എം.സി.സിയുടെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയായിരുന്നു. ലോര്‍ഡ്‌സില്‍ 2014-ല്‍ നടന്ന എം.സി.സി ഇലവനും റെസ്റ്റ് ഓഫ് ദി വേള്‍ഡും തമ്മിലുള്ള മത്സരത്തിലായിരുന്നു അത്. റെസ്റ്റ് ഓഫ് Read more about യുവരാജ് സച്ചിന്റെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു[…]

മതേതരമൂല്യങ്ങളെ തകര്‍ക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്: സേണിയ ഗാന്ധി

08:45pm 9/5/2016 തൃശൂര്‍: കേരളത്തിന്റെ മതേതരമൂല്യങ്ങളെ തകര്‍ക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇതിനെ ഒറ്റക്കെട്ടായി കേരള ജനത നേരിടുമെന്നും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. തൃശൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു സോണിയാ ഗാന്ധി. ജിഷയുടെ കൊലപാതകികളെ ഉടന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. തന്റെ ഹൃദയം ജിഷക്കൊപ്പമാണെന്നും സോണിയ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് സമാനതകളില്ലാത്ത വികസനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇത് പല സംസ്ഥാനങ്ങളും മാതൃകയാക്കിയിട്ടുണ്ടെന്നും Read more about മതേതരമൂല്യങ്ങളെ തകര്‍ക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്: സേണിയ ഗാന്ധി[…]

വാട്സ്ആപ്പില്‍ ഇനി വിഡിയോ കോളിങ്ങും

08:40 PM 09/05/2016 ന്യൂയോര്‍ക്: വാട്സ്ആപ്പില്‍ ഇനി കണ്ടും സംസാരിക്കാം. കാള്‍ ബാക്, വോയ്സ്മെയില്‍ ഓപ്ഷനുകള്‍ക്കും ഫയല്‍ കൈമാറ്റസംവിധാനത്തിനും പിറകെ വാട്സ്ആപ്, വിഡിയോ കോളിങ് സംവിധാനവും അവതരിപ്പിക്കുന്നു. നിലവില്‍ ചില ഫോണുകളില്‍ വാട്സ്ആപ് കോളിങ് ലഭ്യമാണെങ്കിലും സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമായിരുന്നില്ല. വാട്സ്ആപ് വോയ്സ് കാളിങ് അവതരിപ്പിച്ചതുപോലെ ഫോണുകളില്‍ ‘ക്ഷണം’ (ഇന്‍വൈറ്റ്) ലഭിക്കുന്നവര്‍ക്ക് മാത്രമാണോ ഈ സംവിധാനം ലഭ്യമാകുക അതോ എല്ലാവര്‍ക്കും ഉപയോഗിക്കാനാകുമോ എന്നത് അറിവായിട്ടില്ല. ലിങ്ക്, ക്യൂ.ആര്‍ കോഡ് എന്നിവ വഴിയെന്നപോലെ എന്‍.എഫ്.സി ടാഗുകള്‍ Read more about വാട്സ്ആപ്പില്‍ ഇനി വിഡിയോ കോളിങ്ങും[…]

നീറ്റ്​: ഇളവുതേടി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി

08:40 PM 09/05/2016 ന്യൂഡൽഹി: ഏകീകൃത മെഡിക്കൽ ​പ്രവേശപരീക്ഷയിൽ (നീറ്റ്​) ഇളവുതേടി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങൾ നടത്തിയ മെഡിക്കൽ പ്രവേശ പരീക്ഷക്ക്​ നിയമസാധുതയില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. ആദ്യഘട്ട പരീക്ഷ എഴുതിയവർക്കും രണ്ടാംഘട്ടം എഴുതാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, രണ്ടാംഘട്ട പരീക്ഷ തിയതി മാറ്റുന്നത് പരിഗണിക്കണം. വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.