ബംഗ്ളാദേശില്‍ മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി

10:40 AM 11/05/2016 ധാക്ക: ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ സര്‍ക്കാര്‍ നടപ്പിലാക്കി. ചൊവ്വാഴ്ച അര്‍ധരാത്രി ധാക്ക സെന്‍ട്രല്‍ ജയിലില്‍വെച്ച് അദ്ദഹേത്തെ തൂക്കിലേറ്റിയതായി നിയമ മന്ത്രാലയം അറിയിച്ചു. 1971ലെ ബംഗ്ളാദേശ് വിമോചനകാലത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചാണ് 73കാരനായ നിസാമിക്ക് അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ 2014ല്‍ വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞയാഴ്ച അദ്ദഹത്തേിന്‍െറ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു. തുടര്‍ന്നാണ് അദ്ദഹേത്തെ കാശിംപൂര്‍ ജയിലില്‍നിന്ന് ധാക്ക സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. 1971ലെ യുദ്ധക്കുറ്റത്തിന്‍െറ പേരില്‍ വധശിക്ഷലഭിക്കുന്ന ജമാഅത്ത് നേതാക്കളില്‍ Read more about ബംഗ്ളാദേശില്‍ മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി[…]

മല്യയെ ഇന്ത്യക്ക് കൈമാറില്ലെന്ന് ബ്രിട്ടൻ

10:39 AM 11/05/2016 ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന സർക്കാരിന്‍റെ അഭ്യർഥന ബ്രിട്ടൻ നിരസിച്ചു. ലണ്ടനിലെത്തിയപ്പോള്‍ മല്യക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ നിലവിലുള്ള നിയമപ്രകാരം മല്യയെ തിരിച്ചയക്കാന്‍ കഴിയില്ലെന്നാണ് ബ്രിട്ടന്‍റെ നിലപാട്. എന്നാല്‍ മല്യക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയമത്തിന് മുന്നിലെത്തിക്കാന്‍ സഹായം നല്‍കാമെന്ന് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 9,400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈകമീഷനോട് ആവശ്യപ്പെട്ടിരുന്നു. കേസുകളുടെ അന്വേഷണത്തിന് Read more about മല്യയെ ഇന്ത്യക്ക് കൈമാറില്ലെന്ന് ബ്രിട്ടൻ[…]

കാഡ് നേഴ്‌സസ് ഡേ സംഘടിപ്പിച്ചു, മുഖ്യാതിഥിയായി ഗാര്‍ലന്റ് മേയര്‍ പങ്കെടുത്തു

– അനശ്വരം മാമ്പിള്ളി ഗാര്‍ലന്റ്: വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും അനുപേക്ഷണീയമായ ഒരു പുതിയ ജീവിത സാഹചര്യം സ്വീകരിക്കുവാനായി വന്നിട്ടുള്ളതാണ് ഗാര്‍ലന്റ് സിറ്റിയിലെ ജനതയില്‍ അധികവും. അമേരിക്കയിലെ മറ്റു സിറ്റികളില്‍ നിന്നും ഗാര്‍ലന്റ് സിറ്റി സാമൂഹ്യഘടനാപരമായ വ്യത്യാസപ്പെടുത്തുന്നതും ഈ കാരണത്താലാണ്. ഇതില്‍ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസവും, ഉയര്‍ന്ന മാനവ ധാര്‍മ്മികമൂല്യങ്ങളുമായി വന്നിട്ടുള്ളവരാണ് ഇന്ത്യക്കാര്‍. ഇന്ത്യക്കാര്‍ പൊതുവേ കഠിനദ്ധ്വാനവും, ആത്മാര്‍ത്ഥതയും കൈമുതലാക്കിയവരാണെന്നും കാഡ് സംഘടിപ്പിച്ച നേഴ്‌സസ് ഡേയില്‍ മുഖ്യാതിഥിയായി എത്തിയ ഗാര്‍ലന്റ് മേയര്‍ ഡഗ്ലസ് Read more about കാഡ് നേഴ്‌സസ് ഡേ സംഘടിപ്പിച്ചു, മുഖ്യാതിഥിയായി ഗാര്‍ലന്റ് മേയര്‍ പങ്കെടുത്തു[…]

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു

10:35am 11/5/2016 – പി.പി. ചെറിയാന്‍ ഡാളസ്: ഒരു കൂട്ടം തെരുവു നായ്ക്കളുടെ കടിയേറ്റു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മധ്യവസ്ക ബ്രൗണ്‍ (52) മരിച്ചതായി മകള്‍ മറ്റഷെ വാര്‍ഡ് അറിയിച്ചു. ഫെയര്‍ പാര്‍ക്കിനു സമീപമാണ് സംഭവം. അബോധാവസ്ഥയിലായിരുന്ന ബ്രൗണിന്റെ മരണം ഡാളസ് സിറ്റി കൗണ്‍സില്‍ മെംബര്‍ ടിഫിനി യംഗും സ്ഥിരീകരിച്ചു. ലൈഫ് സപ്പോര്‍ട്ടില്‍നിന്ന് ഇന്നലെ രാവിലെ നീക്കം ചെയ്തിരുന്നു. പാര്‍ക്ക്‌ലാന്റ് ഹോസ്പിറ്റലില്‍ ഹൗസ് കീപ്പറായും ആര്‍മിയിലും ബ്രൗണ്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രൗണിന്റെ മരണത്തോടെ ഡാളസ് സിറ്റിയിലെ നായ് Read more about തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു[…]

ഡാലസ് കെ സി എ ഹോംസ് പിക്‌നിക്കും ഓപ്പണ്‍ ഹൗസും മേയ് 21ന്

10:35am 11/5/2016 – പി. പി. ചെറിയാന്‍ ഡാലസ്: ടെക്‌സസ് റോയ്ഡ് സിറ്റിയില്‍ 432ഏക്കര്‍ സ്ഥലത്തു പണിതുയര്‍ത്തുന്ന റിട്ടയര്‍മെന്റ് ഹോമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണുന്നതിനും മനസ്സിലാക്കുന്നതിനും റവ. ഫാ. ഗീവര്‍ഗ്ഗീസ് പുത്തൂര്‍ക്കുടിലില്‍ പ്രസിഡന്റായുള്ള പ്രവര്‍ത്തക സമിതി സൗകര്യം ഒരുക്കുന്നു. മേയ് 21നു ശനിയാഴ്ച രാവിലെ 10 മുതലാണ് സന്ദര്‍ശകര്‍ക്കു ഒത്തു ചേരുന്നതിനും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. റിട്ടയര്‍ ചെയ്ത നോര്‍ത്ത് അമേരിക്കന്‍ കുടുംബാംഗങ്ങള്‍ക്കു സമാധാനപരമായി ജീവിതം നയിക്കുന്നതിനും ആത്മീയവും ഭൗതീകവുമായി പരിപോഷണം നല്‍കുന്നതിനും Read more about ഡാലസ് കെ സി എ ഹോംസ് പിക്‌നിക്കും ഓപ്പണ്‍ ഹൗസും മേയ് 21ന്[…]

ലാനാ റീജിയണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18ന് സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍

10:34am 11/5/2016 – പി.പി.ചെറിയാന്‍ ന്യൂവാക്ക്(കാലിഫോര്‍ണിയ): ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കാ റീജിയണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജൂണ്‍ 17, 18 തിയ്യതികളില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരായ സേതുവും, പി.കെ. പാറടവും മുഖ്യാതിഥികളായി പങ്കെടുക്കും. ജൂണ്‍ 17ന് ഉല്‍ഘാടന സമ്മേളനത്തിനുശേഷം ഒ.എന്‍.വി.ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പരിപാടികള്‍ക്കു ആരംഭം കുറിക്കുക. കവിത, നോവല്‍, സമ്മേളനങ്ങള്‍, മള്‍ട്ടിമീഡിയ, സോഷ്യല്‍ മീഡിയ, പുതിയ പ്രവണതകള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയുള്ളതായി Read more about ലാനാ റീജിയണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18ന് സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍[…]

ചിക്കാഗോ സെന്റ് മേരീസില്‍ മാതൃദിനം ആചരിച്ചു

10:32amn 11/5/2016 ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ മെയ് എട്ടാംതീയതി രാവിലെ 10 മണിയുടെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ എല്ലാ അമ്മമാരേയും അനുമോദിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും, റോസാ പുഷ്പങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അമ്മമാര്‍ കുടുംബത്തിന്റെ വിളക്കാണെന്നും, അവരുടെ ത്യാഗത്തിന്റേയും സഹനത്തിന്റേയും ഫലമാണ് കുടുംബഭദ്രതയുടെ അടിസ്ഥാനമെന്നും ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍ അച്ചന്‍ പറയുകയുണ്ടായി. ദിവ്യബലിക്കുശേഷം പാരീഷ് ഹാളില്‍ വച്ചു നടന്ന യോഗത്തില്‍ Read more about ചിക്കാഗോ സെന്റ് മേരീസില്‍ മാതൃദിനം ആചരിച്ചു[…]

അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ 15ാ വാര്‍ഷിക കണ്‍വെന്‍ഷന്‍

10:30am 11/5/2016 – പി. പി. ചെറിയാന്‍ ഫിനിക്‌സ്(അരിസോണ): മേയ് 13 മുതല്‍ 15 വരെ അരിസോണ ഫിനിക്‌സില്‍ വെച്ചു നടക്കുന്ന ഫെഡറേഷന്‍ ഓഫ് അലിഗര്‍ അലുമിനി അസ്സോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷിക കണ്‍വെന്‍ഷന് ഫിനിക്‌സ് സൗത്ത് മൗണ്ടന്‍ ഷെറാട്ടന്‍ ഹോട്ടല്‍ ഒരുങ്ങി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്ന അലിഗര്‍ യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമ വേദിയാവുകയാണ് ഷെറാട്ടന്‍ ഹോട്ടല്‍. അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ മുഖ്യാതിഥിയായി പങ്കെടുക്കും. Read more about അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ 15ാ വാര്‍ഷിക കണ്‍വെന്‍ഷന്‍[…]

ഐ.പി.എല്‍; പൂന സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ പ്ലേ ഓഫ് കാണാതെ പുറത്ത്

12.00 AM 10-05-2016 ധോണിയുടെ പൂന സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ ജയന്റസിന് ഏഴു വിക്കറ്റിന് 133 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സണ്‍റൈസേഴ്‌സിന്റെ ചെറു സ്‌കോറിനെതിരെ പനയ്ക്കും പതറിയ തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ കളികളിലെല്ലാം ഉജ്വല ഫോമിലായിരുന്ന രെഹാനെ റണ്‍ ഒന്നും എടുക്കാതെ പുറത്തായതോടെ തുടങ്ങി Read more about ഐ.പി.എല്‍; പൂന സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ പ്ലേ ഓഫ് കാണാതെ പുറത്ത്[…]

സിവില്‍ സര്‍വ്വീസസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

11.51 PM 10-05-2016 2015 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ദില്ലി സ്വദേശി ടിന ഡാബിക്കാണ് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിനുള്ളില്‍ മലയാളികളാരുമില്ല. ഇരുപത്തിരണ്ട് വയസുകാരി ടിന ഡാബി ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് കടമ്പ ഒന്നാമതായി മറികടന്നു. ദില്ലിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയാണ് ടിന. ഐ.എ.എസില്‍ ഹരിയാന കേഡര്‍ തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ടിന പറയുന്നു. വിജയമന്ത്രമെന്താണ് എന്ന ചോദ്യത്തിന് കഠിനാധ്വാനവും ചിട്ടയായ പഠനവുമെന്ന് ടിനയുടെ Read more about സിവില്‍ സര്‍വ്വീസസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു[…]