കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; കേന്ദ്രസര്‍ക്കാര്‍ ആഘോഷ ലഹരിയില്‍ -രാഹുല്‍ ഗാന്ധി

02:33pm 29/5/2016 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്‍െറ ലഹരിയിലാണെന്നും അതേസമയം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് പല ഭാഗത്തും കര്‍ഷകര്‍ വരള്‍ച്ച മൂലം പ്രയാസപ്പെടുകയും ആത്മഹത്യ ചെയ്യകയുമാണ്. ഈ സമയം ഇന്ത്യ ഗേറ്റില്‍ സിനിമാ താരങ്ങളോടൊപ്പം സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷിക ലഹരിയിലാണ് ബി.ജെ.പി നേതാക്കളെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹേം. വരള്‍ച്ച പ്രദേശങ്ങളില്‍ പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ Read more about കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; കേന്ദ്രസര്‍ക്കാര്‍ ആഘോഷ ലഹരിയില്‍ -രാഹുല്‍ ഗാന്ധി[…]

ഡല്‍ഹിയെ തകര്‍ക്കാന്‍ അഞ്ച് മിനുട്ട് മതിയെന്ന് പാക് ആണവ ശാസ്ത്രജ്ഞന്‍

02:19 PM 29/05/2016 ഇസ്ലാമബാദ്: റാവല്‍പിണ്ടിയില്‍ നിന്നും ഡല്‍ഹിയെ തകര്‍ക്കാന്‍ പാകിസ്താന് അഞ്ച് മിനുട്ട് മതിയെന്ന് പാക് ആണവ ശാസ്ത്രജ്ഞന്‍ ഡോ അബ്ദുള്‍ ഖദീര്‍ ഖാന്‍. 1998 ല്‍ ഖാന്‍െറ നേതൃത്വത്തില്‍ നടന്ന പാകിസ്താന്‍െറ ആണവ പരീക്ഷണത്തിന്‍െറ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1984 ല്‍ തന്നെ പാകിസ്താന്‍ ആണവ പരീക്ഷണം നടത്തി പൂര്‍ണ ആണവ ശക്തിയായി മാറേണ്ടതായിരുന്നു, എന്നാല്‍ അന്നത്തെ പ്രസിഡന്‍റ് സിയാ ഉല്‍ഹക്കിന്‍െറ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി മാറ്റിവെച്ചത്. ലോക രാജ്യങ്ങള്‍ പാകിസ്താന്് നല്‍കുന്ന സൈനിക Read more about ഡല്‍ഹിയെ തകര്‍ക്കാന്‍ അഞ്ച് മിനുട്ട് മതിയെന്ന് പാക് ആണവ ശാസ്ത്രജ്ഞന്‍[…]

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു –

02:11pm 29/5/2016 ഹൈദരാബാദ്‌: പ്രമുഖ സിനിമാതാരം കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു. മണിയുടെ ആന്തരീകാവയവം കൂടുതല്‍ പരിശോധനയ്‌ക്കായി അയച്ച ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബിലെ പരിശോധനാഫലം ഇന്ന്‌ പോലീസിന്‌ കിട്ടി. ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബില്‍ നിന്നും പുറത്തുവന്ന പരിശോധനാഫലത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. അതേസമയം ഹൈദരാബാദില്‍ നടന്ന പുതിയ പരിശോധനയില്‍ ക്‌ളോര്‍ പൈറിഫോറസ്‌ കണ്ടെത്താനായില്ല. നേരത്തേ കാക്കനാട്ട്‌ നടന്ന പരിശോധനയുടെ ഫലം കീടനാശിനിയുടെ അംശം സ്‌ഥിരീകരിച്ചിരുന്നു. ഇനി ഈ വിഷത്തിന്റെ അംശം എങ്ങിനെ മണിയുടെ Read more about കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു –[…]

വൈദ്യൂതി ലൈന്‍ പൊട്ടിവീണു; അമ്മയും മകനും മരണമടഞ്ഞു

02:10pm 29/5/2016 കോട്ടയം: വൈദ്യൂതി ലൈന്‍ പൊട്ടിവീണുണ്ടായ വൈദ്യൂതാഘാതത്തില്‍ വീടിന്റെ മുറ്റത്ത്‌ നില്‍ക്കുകയായിരുന്ന അമ്മയും മകനും മരിച്ചു. വൈക്കം ഇത്തിപ്പുഴ സ്വദേശി രാധ (45), മകന്‍ സുബിന്‍ (22) എന്നിവരാണ്‌ മരണമടഞ്ഞത്‌. വീടിന്റെ മുറ്റത്ത്‌ നിന്നും പല്ലു തേക്കുന്നതിനിടയില്‍ അമ്മയുടെ ദേഹത്തേക്ക്‌ വൈദ്യൂതി ലൈന്‍ പൊട്ടിവീഴുകയും അമ്മയുടെ അലര്‍ച്ച കേട്ട്‌ രക്ഷിക്കാനായി ഓടിയെത്തിയ സുബിനും ഷോക്കേല്‍ക്കുകയുമായിരുന്നു. പോലീസ്‌ എത്തി ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വൈദ്യൂതി ലൈന്‍ വീഴുമ്പോള്‍ ഇവര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പുറത്ത്‌ വഴുവഴുക്കല്‍ ഉണ്ടായിരുന്നതിനാല്‍ അമ്മ Read more about വൈദ്യൂതി ലൈന്‍ പൊട്ടിവീണു; അമ്മയും മകനും മരണമടഞ്ഞു[…]

ഡിട്രോയിറ്റില്‍ വൈഫൈ ഷോ വന്‍ വിജയമായി

02:05p 29/5/2016 ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ധനശേഖേരണാര്‍ത്ഥം പ്രശസ്ത സിനിമാ സംവിധായകന്‍ ജി.എസ് വിജയന്റെ നേതൃത്വത്തില്‍ നടത്തിയ YFi ഫാമിലി എന്റെര്‍റ്റെയിന്‍മെന്റ് ഷോ വന്‍ വിജയമായി. മേയ് 20 ന് വാറനിലുള്ള ഫിറ്റ്‌സ് ജെറാള്‍ഡ്­ ഹൈസ്­കൂളില്‍ വെച്ചാണ് ഷോ നടത്തപ്പെട്ടത്. മിഷിഗണിലെ മലയാളി സമൂഹത്തില്‍ നിന്നും ജാതിമതഭേദമന്യെ ലഭിച്ച നല്ല സഹായ സഹകരണമാണ് ഈ ഷോ വന്‍ വിജയമാക്കിയത് എന്ന് വികാരിയച്ചന്‍ ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ വളെരെ നന്ദിയോടെ അഭിപ്രായപ്പെട്ടു. മിഷിഗനു പുറത്ത് Read more about ഡിട്രോയിറ്റില്‍ വൈഫൈ ഷോ വന്‍ വിജയമായി[…]

മാപ്പ് 56­ചീട്ടുകളി മത്സരം ജൂണ്‍ 4­ന് ഫിലാഡല്‍ഫിയയില്‍

02:06pm 29/5/2016 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി 56­ ചീട്ടുകളി മത്സരം ജൂണ്‍ 4­ന് മാപ്പ് ഇന്‍ഡ്യന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്നു. വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തി ചേരുന്ന ധാരാളം ടീമുകള്‍ ഇതിനോടകം തന്നെ ഈ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മാപ്പ് വര്‍ഷങ്ങളായി നടത്തിവരുന്ന ഈ ടൂര്‍ണമെന്റില്‍ ധാരാളം Read more about മാപ്പ് 56­ചീട്ടുകളി മത്സരം ജൂണ്‍ 4­ന് ഫിലാഡല്‍ഫിയയില്‍[…]

ചെങ്ങന്നൂരില്‍ അമേരിക്കന്‍ മലയാളിയെ കൊന്ന് കത്തിച്ച് പുഴയില്‍ ഒഴുക്കി; മകന്‍ അറസ്റ്റില്‍

02:05pm 29/5/2016 കോട്ടയം: ചെങ്ങന്നൂരില്‍ മൂന്നു ദിവസം മുന്‍പ് കാണാതായ അമേരിക്കന്‍ മലയാളിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകന്‍ ഷെറിന്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണ്‍ (68)ആണ് കൊല്ലപ്പെട്ടത്. മകനുമായുണ്ടായ വഴക്കിനിടെ വെടിയേറ്റ ജോയ് മരണപ്പെടുകയായിരുന്നു. മൃതദേഹം ഗോഡൗണില്‍ ഇട്ട് കത്തിച്ച ശേഷം അവശിഷ്ടം പുഴയില്‍ ഒഴുക്കിയതായി മകന്‍ പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകത്തിനു ശേഷം ഷെറീന്‍ ഒളിവില്‍ പോകുകയായിരുന്നു. ജോയിയെകൊലപ്പെടുത്തിയതായി ഷെറിന്‍ അമ്മയെ വിളിച്ചുപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് Read more about ചെങ്ങന്നൂരില്‍ അമേരിക്കന്‍ മലയാളിയെ കൊന്ന് കത്തിച്ച് പുഴയില്‍ ഒഴുക്കി; മകന്‍ അറസ്റ്റില്‍[…]

തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകളിലെ മത്സരം അനിശ്‌ചിതത്വത്തില്‍

02:03pm 29/5/2016 ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക്‌ പണവും സമ്മാനങ്ങളും നല്‍കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ താല്‍ക്കാലികമായി മാറ്റി വെച്ച തമിഴ്‌നാട്ടിലെ രണ്ടു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ വീണ്ടും അനിശ്‌ചിതത്വത്തില്‍. രണ്ടു തവണ മാറ്റിവെച്ച തെരഞ്ഞെടുപ്പ്‌ മൂന്നാം തവണയും മാറ്റിയതോടെ തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരേ ഡിഎംകെ യെ പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത്‌ വന്നു. വോട്ട്‌ പിടിക്കാനായി പണം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തമിഴ്‌നാട്ടിലെ അരുവാകുറിച്ചി തഞ്ചാവൂര്‍ സീറ്റുകളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്‌ഞാപനമാണ്‌ റദ്ദാക്കിയത്‌. ഇന്ത്യന്‍ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ തമിഴ്‌നാട്ടില്‍ രണ്ടു Read more about തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകളിലെ മത്സരം അനിശ്‌ചിതത്വത്തില്‍[…]

ജാന്‍സി മാത്യു ന്യു യോര്‍ക്കില്‍ നിര്യാതയായി

02:02pm 29/5/2016 ന്യു യോര്‍ക്ക്: അടൂര്‍ തെങ്ങുംതറയില്‍ ബേബി മാത്യുവിന്റെ ഭാര്യയും കോട്ടയം വെച്ചൂര്‍ കണ്ടത്തിപീടികയില്‍ പരേതരായ സെബാസ്റ്റ്യന്റെയും അച്ചാമ്മയുടെയും പുത്രിയുമായ ജാന്‍സി മാത്യു (ഉഷ) നിര്യാതയായി. യോങ്കേഴ്‌സ് ഹോളി ട്രിനിറ്റി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകംഗമാണ്. പൊതുദര്‍ശനം: മെയ് 29 ഞായര്‍ 4 മുതല്‍ 8 വരെയും ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 9:30 വരെയുംഹോളി ട്രിനിറ്റി സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ചില്‍. (18 ട്രിനിറ്റി സ്ട്രീറ്റ് (പ്ലാസ)യോങ്കേഴ്‌സ്ന്യു യോര്‍ക്ക്-10701 സംസ്‌കാര ശുശ്രൂഷ Read more about ജാന്‍സി മാത്യു ന്യു യോര്‍ക്കില്‍ നിര്യാതയായി[…]

നോവലിസ്‌റ്റ് മാത്യുമറ്റം അന്തരിച്ചു

02:00pm 29/5/2016 കോട്ടയം: മലയാളത്തിലെ പ്രമുഖ നോവലിസ്‌റ്റുകളില്‍ ഒരാളും ഒട്ടേറെ ജനപ്രിയ കഥകളുടെ സൃഷ്‌ടാവുമായ മാത്യുമറ്റം (68) അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ 3.30 ന്‌ സ്വന്തം വീട്ടില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ അന്ത്യം സംഭവിച്ചത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ മൂന്ന്‌ മണിയോടെ കോട്ടയം പാറമ്പുഴ ബത്‌ലഹേം പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. ഉദ്വേഗവും ഹരം പിടിപ്പിക്കുന്നതുമായ ആഴ്‌ചപ്പതിപ്പുകളില്‍ പ്രസിദ്ധീകരിച്ച കഥകളിലൂടെ എഴുത്തിന്റെയും വായനയുടേയും വേറിട്ടതലം സൃഷ്‌ടിച്ച എഴുത്തുകാരിലാണ്‌ മാത്യുമറ്റവും ഉള്‍പ്പെടുന്നത്‌. ജനപ്രിയ എഴുത്തുകാരില്‍ മുന്നില്‍ നില്‍ക്കുന്ന മാത്യൂമറ്റം 270 Read more about നോവലിസ്‌റ്റ് മാത്യുമറ്റം അന്തരിച്ചു[…]