നായര്‍ സംഗമം 2016 കിക്ക്ഓഫ് ഫിലാഡല്‍ഫിയയില്‍

11:30am 28/6/6/2016 ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള നായര്‍ കുടുംബങ്ങളുടെ സംഘടനയായ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് പെന്‍സില്‍വേനിയ (എന്‍.എസ്.എസ് ഓഫ് പി.എ) ഓഗസ്റ്റ് മാസം ഹൂസ്റ്റണില്‍ നടക്കുന്ന എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക (എന്‍.എസ്.എസ് ഓഫ് എന്‍.എ)യുടെ നായര്‍ സംഗമത്തിന്റെ കിക്ക്ഓഫ് പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ എന്‍.എസ്.എസ് ഓഫ് എന്‍.എ ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, ജോയിന്റ് ട്രഷറര്‍ ബാലു മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.എസ്.എസ് Read more about നായര്‍ സംഗമം 2016 കിക്ക്ഓഫ് ഫിലാഡല്‍ഫിയയില്‍[…]

റവ. പി. വി തോമസിന്റെ നിര്യാണത്തില്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ വിശ്വാസികളുടെ അനുശോചനം

09:29am 28/6/2016 എബി മക്കപ്പുഴ ഡാലസ്: മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികന്‍ മുളക്കുഴ പീടികയില്‍ റവ.പി വി തോമസിന്റെ (83) നിര്യാണത്തില്‍ ഡാലസ് സെന്റ് പോള്‍സ് വിശ്വാസികളുടെ അഗാധമായ ദുഃഖം ബന്ധു മിത്രാധികളെ അറിയിച്ചു. സെന്റ് പോള്‍സ് മാര്‍ത്തോമാ പുതിയ പള്ളിയുടെ നിര്‍മ്മാണ വേളയില്‍ പരേതനായ തോമസ് അച്ചന്റെ സാന്നിധ്യം ഇടവക ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ലെന്നും, പരേതന്റെ വേര്‍പാടില്‍ ദുഃഖത്തില്‍ കഴിയുന്ന ബന്ധു മിത്രധികള്‍ക്കു ആശ്വാസം നേര്‍ന്നു കൊണ്ടും അനുശോചന സന്ദേശം അറിയിച്ചു. ഇടവക വികാരി ബഹുമാനപ്പെട്ട Read more about റവ. പി. വി തോമസിന്റെ നിര്യാണത്തില്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ വിശ്വാസികളുടെ അനുശോചനം[…]

ഗുല്‍ബര്‍ഗ റാഗിംഗ്: കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കും

04:20pm 27/6/2016 ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥിനികള്‍ റാഗ് ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും ഇടപെടുന്നു. സംഭവം നടന്ന ഗുല്‍ബര്‍ഗ അല്‍ ഖമര്‍ കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് കൗണ്‍സില്‍ അധ്യക്ഷന്‍ ടി.എസ്.ദിലീപ് കുമാര്‍ പറഞ്ഞു. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കോളജ് പ്രവര്‍ത്തിച്ചതെന്ന് കണ്‌ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കോളജിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അറിയിച്ചു.

ബംഗാളില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു.

04:10pm 27/6/2016 കോല്‍ക്കത്ത: പടിഞ്ഞാറന്‍ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ഒരു വീട്ടിലൂണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ഷെയ്ഖ് സൗഖത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇവര്‍ ബോംബ് നിര്‍മിച്ചുകൊണ്ടിക്കുമ്പോള്‍ സ്‌ഫോടനമുണ്ടായി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്ത് പരിശോധന നടത്തി. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡില്‍ 721 ഒഴിവുകള്‍

04:07pm 27/6/2016 ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ 721 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓവര്‍സിയര്‍, ജൂനിയര്‍ ഓവര്‍മാന്‍, മൈനിങ് സിര്‍ദാര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. തസ്തിക, ഒഴിവുകള്‍, യോഗ്യത ഓവര്‍സിയര്‍ (സിവില്‍): 66 ഒഴിവുകള്‍. പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം, സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ. ജൂനിയര്‍ ഓവര്‍മാന്‍: 310 ഒഴിവുകള്‍. അംഗീകൃത സ്ഥാപനത്തില്‍നിന്ന് മൈനിങ് എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ. നിയമസാധുതയുള്ള ഓവര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് Read more about ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡില്‍ 721 ഒഴിവുകള്‍[…]

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ അവസരം

04:05pm 27/6/2016 ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ 69 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്റ്റ് ട്രെയ്നി, ജനറല്‍ വര്‍ക്മാന്‍ ബി ട്രെയ്നി (കെമിക്കല്‍), വര്‍ക്മാന്‍ ബി ട്രെയ്നി (മെക്കാനിക്കല്‍), വര്‍ക്മാന്‍ ബി ട്രെയ്നി (ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. •കെമിസ്റ്റ് ട്രെയ്നി ആറ് ഒഴിവുകള്‍. കെമിസ്ട്രിയില്‍ (അനലിറ്റിക്കല്‍ കെമിസ്ട്രി അഭികാമ്യം) 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. •ജനറല്‍ വര്‍ക്മാന്‍ ബി ട്രെയ്നി (കെമിക്കല്‍) 15 ഒഴിവുകള്‍. കെമിക്കല്‍ എന്‍ജിനീയറിങ് അല്ളെങ്കില്‍ ടെക്നോളജിയില്‍ Read more about ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ അവസരം[…]

ജിഷവധം: പ്രതിയുടെ സുഹൃത്തിനായി അന്വേഷണം ഊര്‍ജിതമാക്കി.

04:01pm 27/6/2016 ആലുവ: പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ ഗൂഢാലോചനയില്‍ പങ്കുണെ്ടന്നു തെളിഞ്ഞ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അസമിലെ കുഗ്രാമത്തിലെത്തി അനാറിനെ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ കണെ്ടത്തിയെങ്കിലും പിന്നീട് ഇയാള്‍ കൈവിട്ടുപോയതിന്റെ ജാള്യതയിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടത്തെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അനാറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കേസില്‍ വ്യക്തമായ പങ്കില്ലെന്നുകണ്ട് വിട്ടയയ്ക്കുകയായിരുന്നു. ജിഷയെ കൊലപ്പെടുത്താന്‍ അനാറും കൂടെ ഉണ്ടായിരുന്നുവെന്ന പ്രതിയുടെ പുതിയ വെളിപ്പെടുത്തലാണ് പോലീസിനെ Read more about ജിഷവധം: പ്രതിയുടെ സുഹൃത്തിനായി അന്വേഷണം ഊര്‍ജിതമാക്കി.[…]

രണ്ട് ലക്ഷം ഫ്രീഡം ഫോണുകള്‍ റെഡി,

04:00pm 27/6/2016 251 രൂപയുടെ ‘ഫ്രീഡം 251’ സ്മാര്‍ട്ട്ഫോണ്‍ രണ്ടു ലക്ഷം എണ്ണം വിതരണത്തിനത്തെിയതായി നോയ്ഡ ആസ്ഥാനമായ റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം എത്തിയ ഫോണ്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ മോഹിത് ഗോയല്‍ പറയുന്നത്. ബുക്ക് ചെയ്തവര്‍ക്ക് ജൂണ്‍ 30 ന് വിതരണം തുടങ്ങുമെന്ന് കമ്പനി വക്താവ് പറഞ്ഞു. ഇത് പൂര്‍ത്തിയായാല്‍ പുതിയ ബുക്കിങ് സ്വീകരിക്കും. തയ്വാനില്‍ നിര്‍മിച്ച ഘടകങ്ങള്‍ ഹരിദ്വാറിലാണത്രെ കുട്ടിച്ചേര്‍ത്തത്. Read more about രണ്ട് ലക്ഷം ഫ്രീഡം ഫോണുകള്‍ റെഡി,[…]

10 കോടി നഷ്​ട പരിഹാരം ആവശ്യപ്പെട്ട്​ സൽമാൻ ഖാനെതിരെ യുവതിയുടെ നോട്ടീസ്​

03:50pm 27/06/2016 മുംബൈ: മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ പോലെ അവശനായെന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വിവാദ പരാമര്‍ശത്തിനെതിരെ യുവതിയുടെ നോട്ടീസ്. സല്‍മാന്റെ പരാമര്‍ശം മാനസികാഘാതമുണ്ടാക്കിയെന്നും 10 കോടിരൂപ നല്‍കണമെന്നുമാണ് മാനഭംഗത്തിനിരയായ യുവതിയുടെ ആവശ്യം. പരാമര്‍ശത്തില്‍ പരസ്യമായി മാപ്പു പറയണമെന്നും യുവതി ആവശ്യപ്പെട്ടു. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ യുവതിയാണ് സല്‍മാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വിലാസത്തിലേക്ക് നോട്ടിസ് അയച്ചത്. സല്‍മാന്റെ പരാമര്‍ശത്തിലൂടെ തന്റെ വ്യക്തിത്വത്തിന് കളങ്കമുണ്ടായതായി നോട്ടീസില്‍ പെണ്‍കുട്ടി പറയുന്നു. ”ഇതെന്നെ മാനസികമായിതളര്‍ത്തി. ഇപ്പോൾ ഞാന്‍ മനഃശാസ്ത്രജ്ഞന്റെ ചികില്‍സയിലാണ്. എന്റെ Read more about 10 കോടി നഷ്​ട പരിഹാരം ആവശ്യപ്പെട്ട്​ സൽമാൻ ഖാനെതിരെ യുവതിയുടെ നോട്ടീസ്​[…]

അടിമാലിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

03:50pm 27/6/2016 ഇടുക്കി: അടിമാലിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോതമംഗലം, അടിമാലി താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.