ചാവേറാക്രമണത്തെ അന്ത്യോഖ്യവിശ്വാസ സംരക്ഷണസമിതി അപലപിച്ചു

05:45pm 26/6/2016 – ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്, ജനറല്‍ സെക്രട്ടറി സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ, അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയര്‍ക്കീസ്, മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവായ്ക്ക് നേരെ, അദ്ദേഹത്തിന്റെ ജന്മനാടായ ഖ്മിഷ്‌ലില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ സാമൂഹിക വിരുദ്ധരുടെ ചാവേറാക്രമണത്തെ, ജൂണ്‍ 24-ാംതിയതി കൂടിയ അന്ത്യൊഖ്യന്‍ വിശ്വാസ സംരക്ഷണ സമിതിയുടെ യോഗം വളരെ ശക്തമായി അപലപിച്ചു. സാമുഹിക വിരുദ്ധരുടെ ഉന്നം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ തന്നെയായിരുന്നു എന്നത് സ്പഷ്ടമാണ്.സര്‍വ്വശക്തനായ ദൈവം അദ്ദേഹത്തെ ഈ വലിയ ആപല്‍ഘട്ടത്തില്‍നിന്നും രക്ഷിച്ചു. Read more about ചാവേറാക്രമണത്തെ അന്ത്യോഖ്യവിശ്വാസ സംരക്ഷണസമിതി അപലപിച്ചു[…]

എം.എൽ.എ മുകേഷ് കാണ്‍മാനില്ലെന്ന പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്.ഐ ഗിരീഷിനെതിരെ നടപടി

12:35 PM 26/06/2016 കൊല്ലം: മുകേഷ് എം.എൽ.എയെ കാണ്‍മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്.ഐ ഗിരീഷിനെതിരെ നടപടിക്ക് ശിപാര്‍ശ. എസ്.ഐയെ സ്ഥലം മാറ്റണമെന്ന് സിറ്റി പൊലീസ് കമീഷണറാണ് ശിപാര്‍ശ ചെയ്തത്. വ്യക്തിഹത്യ നടത്തുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് യൂത്ത് കോൺഗ്രസിന്‍റെ ഭാഗത്തുനിന്ന് നടന്നതെന്ന് കാണിച്ച് അസിസ്റ്റന്‍റ് പൊലീസ് കമീഷണർക്ക് സി.പി.എം പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷൽ ബ്രാഞ്ചിന് നിർദേശവും നൽകിയിട്ടുണ്ട്. കൊല്ലം പട്ടത്താനം സ്വദേശിയും നിയമസഭാംഗവുമായ മുകേഷിനെ ഒരു Read more about എം.എൽ.എ മുകേഷ് കാണ്‍മാനില്ലെന്ന പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്.ഐ ഗിരീഷിനെതിരെ നടപടി[…]

മനീഷ് സിസോദിയ അടക്കം 65 നിയമസഭാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

12:33pm 26/06/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 65 നിയമസഭാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ചിനിടെ എ.എ.പി അംഗങ്ങളെ തുഗ്ളക് റോഡില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതി പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഗാസിപുര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ മനീഷ് സിസോദിയക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗാസിപുര്‍ മാര്‍ക്കറ്റില്‍ ലൈസന്‍സ് ഇല്ലാതെ കടകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കയാണ് Read more about മനീഷ് സിസോദിയ അടക്കം 65 നിയമസഭാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.[…]

അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്‍റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം

12:30 pm 26/06/2016 ന്യൂഡൽഹി: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്‍റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാക്കി. അഞ്ജുവിനെ കൂടാതെ ബാഡ്മിന്‍റൺ താരവും കോച്ചുമായ പുല്ലേല ഗോപിചന്ദിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഖേലോ ഇന്ത്യ’ ഭരണസമിതി അംഗം എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് അഞ്ജു ബോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ താരങ്ങൾക്ക് മികവ് തെളിയിക്കാനാവുന്ന ഇനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അവർ വ്യക്തമാക്കി. നേരത്തെ, ‘ഖേലോ ഇന്ത്യ’ Read more about അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്‍റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം[…]

മുഹമ്മദ് അനസിന് റിയോ ഒളിമ്പിക്സ് യോഗ്യത

12:29pm 26/06/2016 മെഹാദിഷു: മലയാളി അത് ലറ്റ് മുഹമ്മദ് അനസിന് റിയോ ഒളിമ്പിക്സ് യോഗ്യത. പോളിഷ് നാഷനല്‍ അത് ലറ്റിക് ചാംമ്പ്യന്‍ഷിപ്പിൽ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് 45.40 സെക്കന്‍ഡ് എന്ന ഒളിമ്പിക്സ് യോഗ്യതാ മാര്‍ക് അനസ് മറികടന്നത്. 400 മീറ്ററിലെ ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ അരോകിയ രാജീവിനെ മറികടന്നാണ് അനസ് ഒന്നാമതെത്തിയത്. അനസ് 45.44 സെക്കന്‍ഡിലും അരോകിയ രാജീവ് 45.47 സെക്കന്‍ഡിലുമാണ് 400 മീറ്റർ പൂർത്തിയാക്കിയത്. റിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന അഞ്ചാമത്തെ മലയാളി Read more about മുഹമ്മദ് അനസിന് റിയോ ഒളിമ്പിക്സ് യോഗ്യത[…]

ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി.

08:20am 26/6/2016 ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ഇന്‍ഫോസിസ് ഉദ്യോഗസ്ഥ എസ്. സ്വാതിയെ വെട്ടിക്കൊന്ന യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി. ബാഗുമായി പോകുന്ന യുവാവിന്റെ സി.സി ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു.ചെന്നൈയിലെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലൊന്നായ ഇവിടെ സി.സി.ടി.വി കാമറകളില്ല. റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വീട്ടിലെ സി.സി.ടി.വിയിലാണ് യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ചെങ്കല്‍പേട്ടിലേക്ക് ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ രാവിലെ 6.35നായിരുന്നു സംഭവം. സമീപത്തെ സൗരാഷ്ട്ര നഗര്‍ റോഡ് കടന്നാണ് അക്രമി പോയത്. സ്വാതിയുടെ മൊബൈല്‍ ഫോണുമായാണ് Read more about ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി.[…]

കസബ’യുടെ ടീസർ പുറത്തിറങ്ങി.

08:19am 26/6/2016 നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കസബ’യുടെ ടീസർ പുറത്തിറങ്ങി. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പൊലീസ് വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്. ശരത് കുമാറിന്‍റെ മകൾ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണിത്. സമ്പത്ത്, ജഗദീഷ്, നേഹ സക്സേന എന്നിവരാണ് പ്രധാന താരങ്ങൾ. രണ്‍ജി പണിക്കറും ആന്‍റോ ജോസഫും ചേര്‍ന്നാണ് നിർമാണം

ചികിത്സയില്‍ കഴിയുന്ന അശ്വതിയെ എന്‍ഡോസ്‌കോപ്പിക്ക് വിധേയയാക്കി

08:17am 26/6/2016 കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂര റാഗിങ്ങിനിരയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എടപ്പാള്‍ സ്വദേശി അശ്വതിയെ എന്‍ഡോസ്‌കോപ്പിക്ക് വിധേയയാക്കി. സൂപ്പര്‍ സ്‌പെഷാലിറ്റി ബ്‌ളോക്കില്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. വര്‍ഗീസ് തോമസിന്റെ മേല്‍നോട്ടത്തിലാണ് എന്‍ഡോസ്‌കോപി നടത്തിയത്. പരിശോധന നടത്തിയതില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഗൗരവതരമാണ് കുട്ടിയുടെ അവസ്ഥയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അന്നനാളത്തില്‍ ഒന്നിലധികം ദ്വാരങ്ങളുണ്ടായിട്ടുണ്ട്. അന്നനാളം ചെറിയതോതില്‍ വികസിച്ചിട്ടുണ്ടെന്നും എന്‍ഡോസ്‌കോപി മൂന്നോ നാലോ തവണ ആവര്‍ത്തിച്ചാല്‍ മാത്രമേ പൂര്‍ണമായി വികസിക്കൂ എന്നും Read more about ചികിത്സയില്‍ കഴിയുന്ന അശ്വതിയെ എന്‍ഡോസ്‌കോപ്പിക്ക് വിധേയയാക്കി[…]

മൊഗാദിഷുവില്‍ ചാവേര്‍ ആക്രമണം: 12 മരണം

08:15am 26/6/2016 മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ അല്‍ ഷബാബ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. നാസോ ഹബ്ലോഡ് എന്ന ഹോട്ടലിലാണ് ആക്രമണം നടന്നത്. സ്‌ഫോടനത്തിനു മുമ്പ് തോക്കുധാരികളായ ഭീകരര്‍ ഹോട്ടലിലേക്ക് അതിക്രമിച്ചുകയറുകയും ആളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

ജിഷ വധക്കേസില്‍ പ്രതിയുടെ ചിത്രങ്ങള്‍ പ്രചരിച്ചത് തിരിച്ചടിയായിയെന്ന് ഡി.ജി.പി

08:12am 26/6/2016 കൊച്ചി: ജിഷ വധക്കേസില്‍ പ്രതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കൊച്ചിയില്‍ ഒരു പരിപാടിക്കത്തെിയ ഡി.ജി.പി മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പിന്നീട് പരിശോധിക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കാണുമെന്നും ഡി.ജി.പി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചില പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ക്കൂടി ജിഷ വധക്കേസില്‍ പിടിയിലായ പ്രതി അമീറുല്‍ ഇസ്ലാമിന്‍േറതാണെന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.