രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം വന്നു.

08:10am 26/6/2016 ലണ്ടന്‍: യൂറോപ്യന്‍ യൂനിയനുമായി ബന്ധം പിരിയാനുള്ള ജനവിധി പുറത്തുവന്നതിനു തൊട്ടുപിന്നാലെ രണ്ടാം ബ്രെക്‌സിറ്റ് ഹിതപരിശോധന വേണമെന്ന ആവശ്യവുമായി പത്തു ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വന്നു. ലക്ഷം പേരെങ്കിലും ഒപ്പുവെച്ച ഒരു നിവേദനം വന്നാല്‍ അത് ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ചട്ടം. ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടണമെന്ന ആവശ്യത്തിന് 52 ശതമാനം പേരുടെ പിന്തുണ ലഭിച്ചിരുന്നു.അതേസമയം, 48 ശതമാനം വോട്ടര്‍മാര്‍ തുടരണമെന്നാണ് രേഖപ്പെടുത്തിയത്. ലണ്ടന്‍, സ്‌കോട്ട്‌ലന്‍ഡ്, വടക്കന്‍ Read more about രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം വന്നു.[…]

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാളിനു തുടക്കമായി

– ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: വിശ്വാസത്തില്‍ നമ്മുടെ പിതാവും, ഭാരതഅപ്പസ്‌തോലനും, ഇടവകമദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാനതിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സമാരംഭിച്ചു. ജൂണ്‍ 24 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. സജി മുക്കൂട്ട് എന്നീവൈദികരുടെ മഹനീയ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ക്കൊടി ഉയര്‍ത്തപ്പെട്ടതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി. കൊടിയേറ്റത്തെതുടര്‍ന്ന് ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. സജി മുക്കൂട്ട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, മധ്യസ്ഥപ്രാര്‍ത്ഥനയും, Read more about ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാളിനു തുടക്കമായി[…]

ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ കെജ്രിവാള്‍

08:06am 26/6/2016 ന്യൂഡല്‍ഹി: അറുപതുകാരനെ മര്‍ദിച്ച കേസില്‍ സംഗം വിഹാറില്‍ നിന്നുള്ള എ.എ.പി എം.എല്‍.എ ദിനേശ് മോഹാനിയ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യമായി തെരഞ്ഞെടുത്തവരെ മോദി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തും റെയ്ഡ് നടത്തിയും കള്ളക്കേസുകള്‍ ചുമത്തി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വാര്‍ത്താസമ്മേളനത്തിനിടെയാണ് ദിനേശ് മോഹാനിയ എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചില്ല. എംഎല്‍എയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് Read more about ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ കെജ്രിവാള്‍[…]

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗൊ പ്രൊവിന്‍സ് നിലവില്‍ വന്നു

– പി.പി.ചെറിയാന്‍ 08:03am 26/6/2016 ഡാലസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് പുതിയതായി നിലവില്‍ വന്നതായി അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു. പ്രൊഫ.തമ്പി മാത്യു(അഡൈ്വസറി ബോാര്‍ഡ് ചെയര്‍മാന്‍), റവ:മാത്യു ഇടിക്കുള(ചെയര്‍മാന്‍), മനീഷ് നായര്‍(അസ്സോസിയേറ്റ് സെക്രട്ടറി), ആനി ജേക്കബ്(വൈസ് ചെയര്‍മാന്‍), മോഹന്‍ സെബാസ്റ്റിയന്‍(വൈസ് പ്രസിഡന്റ്, അഡ്മിനിസ്‌ട്രേഷന്‍), തോമസ് ജോര്‍ജ്ജ്(വൈസ് പ്രസിഡന്റ്, ഓര്‍ഗനൈസേഷന്‍), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. ജെസ്സി റിന്‍സി(വനിതാ ഫോറം ചെയര്‍), സന്തോഷ് ജോര്‍ജ്(യൂത്ത് Read more about വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗൊ പ്രൊവിന്‍സ് നിലവില്‍ വന്നു[…]

ജമ്മുകശ്​മീരിൽ ഭീകരാക്രമണം; എട്ട്​ ജവാന്മാര്‍ കൊല്ലപ്പെട്ടു

07:58am 26/6/2016 ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ സി.ആര്‍.പി.എഫ് സംഘത്തിനുനേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് ഓഫിസര്‍മാരടക്കം എട്ട് ജവാന്മാര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. പാംപോര്‍ നഗരത്തില്‍ ശനിയാഴ്ച വൈകീട്ട് 4.45ന് ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ശ്രീനഗറിലേക്ക് പോവുകയായിരുന്ന സേനാസംഘത്തെ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബസില്‍ സഞ്ചരിച്ചിരുന്ന 161ാം ബറ്റാലിയന്‍ സൈന്യത്തിനുനേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. ഉടന്‍ തിരിച്ചടിച്ച സൈന്യവുമായി ദീര്‍ഘനേരം ഏറ്റുമുട്ടല്‍ Read more about ജമ്മുകശ്​മീരിൽ ഭീകരാക്രമണം; എട്ട്​ ജവാന്മാര്‍ കൊല്ലപ്പെട്ടു[…]

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

08:00am 26/6/2016 ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ (150 East Belle Dr, Northlake , IL-60164) കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 38-ാമത് വാര്‍ഷികവും 2016 ജൂലായ് 2, 3 ( ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ: യല്‍ദോ മോര്‍ തീത്തോസ്് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും സഹോദര ഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിലും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ Read more about ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍[…]

യൂറോ പ്രീക്വാര്‍ട്ടറിലെ ആദ്യ ജയം പോളണ്ടിന്

07:59am 26/6/2016 പാരിസ്: ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്‍പിച്ച് പോളണ്ടും സെല്‍ഫ് ഗോളിന്റെ ബലത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ച് വെയില്‍സും ചരിത്രത്തിലാദ്യമായി യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലത്തെി. പ്രീക്വാര്‍ട്ടറില്‍ കന്നിപോരിനിറങ്ങിയ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പോളണ്ടിനൊപ്പം നിന്നു. ഒരു ഗോളിന്റെ സമനില തെറ്റാതെ ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ അഞ്ചു കിക്കും വലയിലാക്കി സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പോളണ്ട് ക്വാര്‍ട്ടര്‍ ചരിത്രം കുറിച്ചു (സ്‌കോര്‍ 54). പോളണ്ട് ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയുടെ 39ാം മിനിറ്റിലാണ് ആദ്യ ഗോളത്തെിയത്. ഇടതുവിങ്ങിലൂടെ Read more about യൂറോ പ്രീക്വാര്‍ട്ടറിലെ ആദ്യ ജയം പോളണ്ടിന്[…]

കാതോലിക്കനിധി ശേഖരണം

07:59am 26/6/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും പൗരസത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസോലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവാ ജൂണ്‍ 29ന് ബുധനാഴ്ച ചിക്കാഗോയില്‍ എത്തിചേരുന്നു. 1979 യില്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നും കതോലിക്കനിധിശേഖരണമായി ബന്ധപ്പെട്ട സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കതോലിക്കാ ബാവാ ഇത് മൂന്നാം തവണയാണ് നേരിട്ട് എഴുന്നള്ളുന്നത്. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുമുള്ള ഈ വര്‍ഷത്തെ കതോലിക്കാനിധി ശേഖരണം ജൂലൈ 2ന് Read more about കാതോലിക്കനിധി ശേഖരണം[…]

പ്രൊഫ. ശ്രീധര്‍ കാവിലിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച; സംസ്‌കാരം ചൊവ്വാഴ്ച

07:59am 26/6/2016 ന്യു യോര്‍ക്ക്: അന്തരിച്ച പ്രൊഫ. ശ്രീധര്‍ കാവിലിന്റെ സംസ്‌കാരം ചൊവ്വാഴ്ച (ജൂണ്‍ 28) നടത്തും. പൊതുദര്‍ശനം തിങ്കളാഴ്ച 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യു യോര്‍ക്ക്-11040) ശവദാഹം: ചൊവ്വാഴ്ച രാവിലെ 10 മണി: യു.എസ്. ക്രിമേഷന്‍ കമ്പനി, 61-40 മൗണ്ട് ഒലിവെറ്റ് ക്രസന്റ്, മിഡില്‍ വില്ലേജ്, ന്യു യോര്‍ക്ക്-11379. വിവരങ്ങള്‍ക്ക്: കേരളാ സെന്റര്‍: 516-358-2000 ബാംഗളുരിലുള്ള അനന്തരവള്‍ മിനി പി. മേനോനും ഭര്‍ത്താവ് Read more about പ്രൊഫ. ശ്രീധര്‍ കാവിലിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച; സംസ്‌കാരം ചൊവ്വാഴ്ച[…]