ഹൈകോടതി ജഡ്​ജിക്ക്​ കോഴ വാഗ്​ദാനം

04:19pm 06/06/2016 കൊച്ചി: നെടുമ്പ​ാശേരി സ്വർണക്കടത്ത്​ കേസിൽ ഹൈകോടതി ജഡ്​ജിക്ക്​ കോഴ വാഗ്​ദാനം. കൊഫെപോസ നിയമത്തിൽ നിന്ന്​ ഒഴിവാക്കുകയാണെങ്കിൽ 25 ലക്ഷം രൂപ നൽകാമെന്ന്​ ​പ്രതിക്ക്​ വേണ്ടി വാഗ്​ദാനം ചെയ്​തതായി ജസ്​റ്റിസ്​ കെ.ടി ശങ്കരനാണ്​ വെളിപ്പെടുത്തിയത്​. സ്വർണക്കടത്തു കേസിൽ ചുമത്തിയിരിക്കുന്ന കെഫേപോസ നിയമം ഒഴിവാക്കണമെന്ന്​ ആവശ്യ​പ്പെടുന്ന ഹരജി ഇന്ന്​ കോടതിയുടെ പരിഗണനയിൽ വന്നു. ഹരജി​ പരിഗണിക്കുന്ന വേളയിലാണ്​ തനിക്ക്​ 25 ലക്ഷം രൂപ കോഴ വാഗദാനം ചെയ്​തതായി ജസ്​റ്റിസ്​ കെടി ശങ്കരൻ വെളിപ്പെടുത്തിയത്​. തുടർന്ന്​ കേസ്​ പരിഗണിക്കുന്നതിൽ Read more about ഹൈകോടതി ജഡ്​ജിക്ക്​ കോഴ വാഗ്​ദാനം[…]

കള്ളപ്പണം​ തടയുന്നതിന്​ മുഖ്യ പരിഗണന മോദി

04:19 PM 06/06/2016 ജനീവ: നികുതി വെട്ടിപ്പും കള്ളപ്പണവും തടയുന്നതിനാണ്​ ഇന്ത്യയുടെയും സ്വിറ്റ്​സർലൻഡി​െൻറയും മുഖ്യപരിഗണനയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വിസ്​ പ്രസിഡൻറ്​ യൊഹാൻ ഷ്​നീഡറുമായി കൂടിക്കാഴ്​ച നടത്തിയ ശേഷം സംയുക്​ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ വിതരണ കൂട്ടായ്​മ(എൻ.എസ്​.ജി) യിലെ ഇന്ത്യയുടെ അംഗത്വത്തിന്​ സ്വിറ്റ്​സർലൻഡ്​ പിന്തുണ നൽകും. യു.എൻ സുരക്ഷ സമിതിയിലെ അംഗത്വത്തിന്​ ഇന്ത്യയും സ്വിറ്റ്​സർലൻഡും പരസ്​പരം പിന്തുണക്കാനും ധാരണയായി. അ‍ഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായി ഖത്തറിൽൽ നിന്നാണ് മോദി ഇന്ന് സ്വിറ്റ്സർലൻഡിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ Read more about കള്ളപ്പണം​ തടയുന്നതിന്​ മുഖ്യ പരിഗണന മോദി[…]

കൊച്ചി മെട്രോ നിര്‍മ്മാണം; മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തും

04:10pm 6/6/2016 കൊച്ചി : കൊച്ചി മെട്രോ റെയില്‍ 2017 മാര്‍ച്ചില്‍ യാഥാര്‍ത്ഥ്യമാകത്തക്ക വിധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്‌ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ്‌ തീരുമാനം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്രൈമാസാടിസ്‌ഥാനത്തില്‍ ലക്ഷ്യം വച്ച്‌ മുന്നോട്ട്‌ പോകണമെന്നും ത്രൈമാസ റിപ്പോര്‍ട്ട്‌ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തും. ഇ. ശ്രീധരന്റെ സൗകര്യം കൂടി പരിഗണിച്ച്‌ കെ.എം. ആര്‍. എല്‍., ഡി.എം.ആര്‍. സി. എന്നിവയുടെ Read more about കൊച്ചി മെട്രോ നിര്‍മ്മാണം; മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തും[…]

കോപ്പ അമേരിക്ക: ഉറുഗ്വേയുടെ ദേശീയ ഗാനം മാറിപ്പോയി

04:00pm 6/6/2016 ഗ്ലെന്‍ഡെയ്ല്‍: കോപ്പ അമേരിക്ക ഫുട്‌ബോളിനിടെ ഉറുഗ്വേയുടെ ദേശീയ ഗാനം മാറിപ്പോയി. ഗ്രൂപ്പ് സിയില്‍ മെക്‌സികോയ്ക്ക് എതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനം പ്ലേ ചെയ്തപ്പോഴാണ് സംഘാടകര്‍ക്ക് അബദ്ധം പറ്റിയത്. ഉറുഗ്വേയുടെ ദേശീയ ഗാനത്തിന് പകരം ചിലിയുടെ ദേശീയ ഗാനമാണ് സംഘാടകര്‍ വച്ചത്. അരിസോണയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഫൊണിക്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. കിക്കോഫിന് മുന്‍പായാണ് ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനം പ്ലേ ചെയ്തത്. ആദ്യം മെക്‌സികോയുടെ ദേശീയ ഗാനം പ്ലേ Read more about കോപ്പ അമേരിക്ക: ഉറുഗ്വേയുടെ ദേശീയ ഗാനം മാറിപ്പോയി[…]

ഇഫ്താര്‍ സമയമറിയിച്ച് ഷാര്‍ജയിലെ പ്രധാന ഭാഗങ്ങളില്‍ നിന്ന് ഇത്തവണയും പീരങ്കികള്‍ മുഴങ്ങും.

01:53 PM 06/06/2016 ഷാര്‍ജ: ഗതാകാല സ്മൃതികളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതോപ്പം സാങ്കേതിക വിദ്യയുടെ കുതിച്ച് കയറ്റത്തിന് മുമ്പ് ദേശപെരുമ കാത്ത് പോന്നിരുന്ന ആചാരങ്ങളെ നില നിറുത്തുകയുമാണ് ഇത് വഴി ലക്ഷ്യമിടുന്നത്. യു.എ.ഇയുടെ ജനനത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഷാര്‍ജയിലാണ് പീരങ്കി ഉപയോഗിച്ചുള്ള ഇഫ്താര്‍ സമയമറിയിക്കല്‍ നിലവില്‍ വന്നത്. 1803 മുതല്‍ 1866 വരെ ഷാര്‍ജ ഭരിച്ചിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ സാഖര്‍ ആല്‍ ഖാസിമിയുടെ ഭരണ കാലത്തായിരുന്നു ഇത്. ജനങ്ങള്‍ക്ക് ഇന്നത്തെ പോലെ ബാങ്ക് വിളി കേള്‍ക്കാനുള്ള സൗകര്യം Read more about ഇഫ്താര്‍ സമയമറിയിച്ച് ഷാര്‍ജയിലെ പ്രധാന ഭാഗങ്ങളില്‍ നിന്ന് ഇത്തവണയും പീരങ്കികള്‍ മുഴങ്ങും.[…]

അമൃല്‍ അതീവ ജാഗ്രതത്സറി

01:48PM 6/6/2016 അമൃത്സര്‍: സിഖ് ആരാധനാലയമായ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ സൈനിക നടപടിയുടെ 32ാം വാര്‍ഷികം ആചാരം അതീവ ജാഗ്രതയില്‍. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ആയിരക്കണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയാണ് നഗരത്തില്‍ പാലിക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ വാര്‍ഷിക അനുസ്മരണ പരിപാടികള്‍ തടസ്സപ്പെടുത്തുമെന്ന് സിഖ് വിഘടനവാദ സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. 1984 ജൂണ്‍ മൂന്നു മുതല്‍ എട്ടുവരെയാണ് ഓപറേഷന്‍ ബ്ലുസ്റ്റര്‍ നടപടിയുണ്ടായത്. സൃവര്‍ണക്ഷേത്രത്തില്‍ ഒളിവില്‍ കഴിഞ്ഞ തീവ്രവാദികളെ തുരത്താന്‍ നടത്തിയ സൈനിക നീക്കമായിരുന്നു Read more about അമൃല്‍ അതീവ ജാഗ്രതത്സറി[…]

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണം

01;50PM 6/6/2016 ന്യുഡല്‍ഹി: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടുന്നത് തടയുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പാളി. സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 75 കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണെന്നും പ്രവൃത്തിദിനം ആരംഭിച്ചതിനാല്‍ കുട്ടികള്‍ക്ക് മറ്റു സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. വാണിജ്യ ആവശ്യത്തിനാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചുവെന്നും കോടതി പരിഗണിച്ചില്ല. Read more about മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണം[…]

ഡാനിഷ് വനിതയെ ബലാൽസംഗം ചെയ്ത കേസിൽ അഞ്ചുപേർ കുറ്റക്കാരെന്ന് ഡൽഹി കോടതി.

01:46 PM 06/06/2016 ന്യൂഡൽഹി: 2014ൽ ഡാനിഷ് വനിതയെ ബലാൽസംഗം ചെയ്ത കേസിൽ അഞ്ചുപേർ കുറ്റക്കാരെന്ന് ഡൽഹി കോടതി. പ്രതികൾക്കുള്ള ശിക്ഷ ജൂൺ ഒൻപതിന് പ്രഖ്യാപിക്കും. ഗൻജ എന്ന മഹേന്ദ്ര, മുഹമ്മദ് രാജ, രാജു, അർജുൻ, രാജു ചക്ക എന്നിവരാണ് പ്രതികൾ. ആറാം പ്രതിയായ ശ്യാം ലാൽ വിചാരണക്കിടെ കഴിഞ്ഞ ഫെബ്രുവരിയിൽ മരിച്ചു. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, കവർച്ച എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തപ്പെട്ടത്. 2014 ജനുവരി 14നാണ് സംഭവം Read more about ഡാനിഷ് വനിതയെ ബലാൽസംഗം ചെയ്ത കേസിൽ അഞ്ചുപേർ കുറ്റക്കാരെന്ന് ഡൽഹി കോടതി.[…]

H2O’ എന്തെന്നറിയാത്ത റാങ്ക് ജേതാവ്

1;45 PM 6/6/2016 പട്‌ന : പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് പ്രത്യേക വിഷയമായി എടുത്ത് പഠിച്ച് ഒന്നാം റാങ്കോടെ പാസായ വിദ്യാര്‍ത്ഥി ‘H2O’എന്തെന്ന ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ കുഴങ്ങി. കോപ്പിയടിയ്ക്ക് പേരുകേട്ട ബീഹാറില്‍ നിന്നുള്ള റാങ്കുകാരനാണ് അടിസ്ഥാന വിവരം പോലുമില്ലാതെ കുഴങ്ങുകയും ഒടുവില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ചോദ്യങ്ങളില്‍ നിന്നും ഒഴിവാകുകയും ചെയ്തത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാര്‍ത്ഥിയുടെ റാങ്ക് നേട്ടം തട്ടിപ്പാണെന്ന് വെളിപ്പെട്ടത്. ഇതേതുടര്‍ന്ന് ആദ്യ പതിമൂന്ന് റാങ്ക് ജേതാക്കള്‍ക്കായി പ്രത്യേക പരീക്ഷയും Read more about H2O’ എന്തെന്നറിയാത്ത റാങ്ക് ജേതാവ്[…]

കൊച്ചി സിറ്റി പോലീസ് പൊതുജനങ്ങള്‍ക്കായി നല്‍കിവരുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ പി.ആര്‍.ഐ (പ്രൈമറി റേറ്റ് ഇന്റര്‍ഫെയ്‌സ്) ലൈന്‍ സംവിധാനം നാളെ മുതല്‍ ആരംഭിക്കും

01:30PM 6/6/2016 കൊച്ചി: കൊച്ചി സിറ്റി പോലീസ് പൊതുജനങ്ങള്‍ക്കായി നല്‍കിവരുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ പി.ആര്‍.ഐ (പ്രൈമറി റേറ്റ് ഇന്റര്‍ഫെയ്‌സ്) ലൈന്‍ സംവിധാനം നാളെ മുതല്‍ ആരംഭിക്കും. ഈ സംവിധാനം മൂലം പൊതുജനങ്ങള്‍ക്ക് പോലീസിന്റെ സേവനങ്ങളും മറ്റും ലഭിക്കുന്നതിനായി വിളിക്കുമ്പോള്‍ 30 ആളുകളുടെ കോളുകള്‍ ഒരേസമയം അറ്റന്റ് ചെയ്യുവാനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ പോലീസിന്റെ പൊതുജനങ്ങള്‍ക്കായുള്ള സേവന സഹായങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുവാന്‍ സഹായിക്കുന്നു. ഇതോടൊപ്പം പോലീസ് ഫ്‌ളയിംഗ് Read more about കൊച്ചി സിറ്റി പോലീസ് പൊതുജനങ്ങള്‍ക്കായി നല്‍കിവരുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ പി.ആര്‍.ഐ (പ്രൈമറി റേറ്റ് ഇന്റര്‍ഫെയ്‌സ്) ലൈന്‍ സംവിധാനം നാളെ മുതല്‍ ആരംഭിക്കും[…]