ജര്‍മനിയിലും ഫ്രാന്‍സിലും വെള്ളപ്പൊക്കം രൂക്ഷം

08:10am 04/06/2016 പാരിസ്/ബര്‍ലിന്‍: വെള്ളപ്പൊക്കക്കെടുതിയിലമര്‍ന്ന് ഫ്രാന്‍സും ജര്‍മനിയും. കഴിഞ്ഞ ഒരാഴ്ചയായി ഈ രാജ്യങ്ങളില്‍ ശക്തമായ കാറ്റും മഴയും നാശംവിതക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജര്‍മനിയില്‍ എട്ടുപേരും കനത്ത മഴക്കു മുമ്പുണ്ടായ കൊടുങ്കാറ്റില്‍ ഫ്രാന്‍സില്‍ ഒമ്പതുപേരും മരിച്ചു. വെള്ളപ്പൊക്കം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ പല മേഖലകളിലും ഫ്രാന്‍സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരങ്ങള്‍ വീടുവിട്ടു. മെട്രോലൈനും സ്കൂളുകളും അടച്ചു. ആളുകള്‍ കെട്ടിടത്തിന്‍െറ ടെറസില്‍ കുടുങ്ങി. നദീതീരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു. 100 വര്‍ഷത്തിനുശേഷം ഫ്രാന്‍സ് അനുഭവിക്കുന്ന രൂക്ഷമായ വെള്ളപ്പൊക്കമാണിത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് Read more about ജര്‍മനിയിലും ഫ്രാന്‍സിലും വെള്ളപ്പൊക്കം രൂക്ഷം[…]

തെന്നിന്ത്യന്‍ നടന്‍ സിദ്ധാർഥും മലയളത്തിന്‍റെ ജനപ്രിയ നടൻ ദിലീപും ഒന്നിക്കുന്നു

08:07am 4/6/2016 തെന്നിന്ത്യന്‍ നടന്‍ സിദ്ധാർഥും മലയളത്തിന്‍റെ ജനപ്രിയ നടൻ ദിലീപും ഒന്നിക്കുന്നു. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കുമ്മാരസംഭവം എന്ന ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രമാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. ദിലീപ് നായകനായ ഏഴ് സുന്ദര രാത്രികളുടെ നിര്‍മാതാക്കളിലൊരാളായിരുന്നു രതീഷ് അമ്പാട്ട്. മുരളിഗോപി തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സിദ്ധാര്‍ഥ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സിനിമക്കായി താൻ തന്നെയാകും ഡബ്ബ് ചെയ്യുകയെന്നും സിദ്ധാർത്ഥ് കുറിച്ചു.

മണിയുടെ മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍

08:05am 04/06/2016 തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ അന്വേഷണം നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ പിന്നീട് അന്വേഷണം തകിടം മറിക്കുന്ന നിലയിലായി. കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് 100 ശതമാനം ആസൂത്രിത കൊലപാതകമായിരുന്നെന്ന് വ്യക്തമാണ്.മെഥനോള്‍ ഉള്ളില്‍ച്ചെന്നെന്ന് അന്വേഷണത്തില്‍ പറയുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുകയും മറ്റും Read more about മണിയുടെ മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍[…]

മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കടന്ന യുവാവ് പിടിയില്‍.

07:59am 4/06/2016 തൊടുപുഴ: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കടന്ന യുവാവ് പിടിയില്‍. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ മൂന്ന് കിലോമീറ്ററോളം ബസ് ഓടിച്ച് വെങ്ങല്ലൂരില്‍ എത്തിയപ്പോഴാണ് മണക്കാട് നിരപ്പേല്‍ ദീപു പ്രകാശിനെ (20) തൊടുപുഴ പൊലീസ് പിടികൂടിയത്. തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കട്ടപ്പന-തൊടുപുഴ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ഓര്‍ഡിനറി ബസാണ് രാത്രി പത്തോടെ യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഓടിച്ചുകൊണ്ടുപോയത്. വ്യാഴാഴ്ച സര്‍വിസ് കഴിഞ്ഞ് സ്റ്റാന്‍ഡിന് പുറത്ത് ഇന്ത്യന്‍ ഹാര്‍ഡ്വെയര്‍ എന്ന സ്ഥാപനത്തിന് സമീപമാണ് ബസ് Read more about മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കടന്ന യുവാവ് പിടിയില്‍.[…]

മോഡി ഇന്ന്‌ വിദേശത്തേക്ക്‌

07:58am 3/6/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശ പര്യടനത്തിനായി ഇന്നു പുറപ്പെടും. അഫ്‌ഗാനിസ്‌ഥാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌, യു.എസ്‌.എ., മെക്‌സിക്കോ എന്നീ രാജ്യങ്ങളാണു മോഡി സന്ദര്‍ശിക്കുന്നത്‌. ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്‌.ജി.) അംഗത്വം നേടിയെടുക്കാന്‍ വേണ്ട പിന്തുണയുറപ്പിക്കുകയാണു മോഡിയുടെ സന്ദര്‍ശങ്ങളുടെ പ്രധാന ലക്ഷ്യം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും മെക്‌സിക്കോയുടെയും പിന്തുണയാണ്‌ 48 അംഗങ്ങളുള്ള എന്‍.എസ്‌.ജിയില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്‌. ഏഴിന്‌ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുമായി നടക്കുന്ന കൂടിക്കാഴ്‌ചയിലും മോഡി ഈ വിഷയം ഉന്നയിക്കും. മേയ്‌ 12 നാണ്‌ ഇന്ത്യ എന്‍.എസ്‌.ജിയില്‍ Read more about മോഡി ഇന്ന്‌ വിദേശത്തേക്ക്‌[…]

മകരവിളക്കിന്‌ ആന എഴുന്നള്ളിപ്പ്‌ ഒഴിവാക്കണം: ഹൈക്കോടതി

07:56am 4/6/2016 കൊച്ചി: ശബരിമലയില്‍ മകരവിളക്കിന്‌ ആനയെ എഴുന്നുള്ളിപ്പ്‌ ഒഴിവാക്കണമെന്ന്‌ ഹൈക്കോടതി. എന്നാല്‍ വാര്‍ഷിക ഉത്സവത്തിന്‌ ഒരാനയെ എഴുന്നള്ളത്തിനായി ഉപയോഗിക്കാനും കോടതി അനുമതി നല്‍കി. ശബരിമലയില്‍ ഉത്സവത്തിന്‌ ആനകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിമാരുടെയും ദേവസ്വം ബോര്‍ഡിന്റേയും നിലപാടു തേടിയശേഷമാണ്‌ ആക്‌ടിങ്‌ ചീഫ്‌ ജസ്‌റ്റിസ്‌ തോട്ടത്തില്‍. ബി. രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌. തന്ത്രിമാര്‍ക്ക്‌ ഭിന്നാഭിപ്രായമുണ്ടായതിനാലാണ്‌ വാര്‍ഷികോത്സവത്തിന്‌ ഒരാനയെ എഴുന്നള്ളിക്കാന്‍ നിര്‍ദേശിച്ചത്‌.

കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

07:48am 04/06/2016 ശ്രീനഗര്‍: തെക്കന്‍ കശ്മീരില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ബിജ്ബിഹാരക്കടുത്ത് സൈനികവ്യൂഹത്തിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.ഹെഡ് കോണ്‍സ്റ്റബ്ള്‍ ഗിരീഷ്കുമാര്‍ ശുക്ള, കോണ്‍സ്റ്റബ്ള്‍ മഹീന്ദര്‍ റാം, ഹവില്‍ദാര്‍ ദിനേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അവധിക്കുശേഷം തിരികെയത്തെുന്ന സൈനികരുമായി ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്കുവന്ന 23 വാഹനങ്ങള്‍ക്കുനേരെയാണ് തീവ്രവാദികള്‍ പതിയിരുന്നാക്രമിച്ചത്. സി.ആര്‍.പി.എഫിന്‍െറയും രാഷ്ട്രീയ റൈഫ്ള്‍സിന്‍െറയും സേനാംഗങ്ങള്‍ മേഖലയില്‍ കുതിച്ചത്തെി. ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ സ്ഥലം സന്ദര്‍ശിച്ചു. തീവ്രവാദിസംഘടനകളൊന്നും സംഭവത്തിന്‍െറ ഉത്തരവാദിത്തം Read more about കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു[…]

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ബസും ലോറിയും കാറും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു

07:41am 04/06/2016 ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ബസും ലോറിയും കാറും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൃഷ്ണഗിരി ജില്ലയിലെ മേലുമലൈയില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. മരിച്ചവരില്‍ ആറുസ്ത്രീകളും 12 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തത്തെുടര്‍ന്ന് ഇതുവഴി കടന്ന്പോകുന്ന ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കൃഷ്ണഗിരിയില്‍ നിന്ന് പുറപ്പെട്ട ബസില്‍ 33 യാത്രക്കാരുണ്ടായിരുന്നു. 22 പുരുഷന്‍മാരും പത്ത് സ്ത്രീകളും ഒരുകുട്ടിയുമായിരുന്നു ഉണ്ടായിരുന്നത്. കര്‍ണ്ണാടകയില്‍ നിന്ന് നിലക്കടല ലോഡുമായി വന്ന Read more about തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ബസും ലോറിയും കാറും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു[…]

ഫ്രഞ്ച് ഓപണ്‍ ടെന്നിസ് മിക്സഡ് ഡബ്ള്‍സ് ഫ്രഞ്ച് ഓപണ്‍ ടെന്നിസ് മിക്സഡ് ഡബ്ള്‍സ് പേസ്- മാര്‍ട്ടിന സഖ്യത്തിന്

ഫ്രഞ്ച് ഓപണ്‍: പേസിന് ചരിത്രസ്ലാം 07:40 AM 04/06/2016 പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് മിക്സഡ് ഡബ്ള്‍സ് കിരീടം ഇന്തോ-സ്വിസ് കൂട്ടുകെട്ടായ ലിയാന്‍ഡര്‍ പേസ്- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. വാശിയേറിയ ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗും ചേര്‍ന്ന സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 4-6, 6-4, 10-8. മിക്സഡ് ഡബ്ള്‍സില്‍ കരിയര്‍സ്ളാം തികക്കുക എന്ന ബഹുമതിയാണ് ഈ കിരീടനേട്ടത്തിലൂടെ 42കാരനായ പേസിന് സ്വന്തമായത്. 2015ല്‍ ഹിംഗിസിനൊപ്പം ആസ്ട്രേലിയന്‍ ഓപണ്‍, വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍ Read more about ഫ്രഞ്ച് ഓപണ്‍ ടെന്നിസ് മിക്സഡ് ഡബ്ള്‍സ് ഫ്രഞ്ച് ഓപണ്‍ ടെന്നിസ് മിക്സഡ് ഡബ്ള്‍സ് പേസ്- മാര്‍ട്ടിന സഖ്യത്തിന്[…]

ശങ്കരത്തില്‍ യോഹന്നാന്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെ എണ്‍പതാം ജന്മദിനാഘോഷം ശനിയാഴ്ച ഫിലാഡഫിയായില്‍

07:44am 4/6/2016 ­രാജു ശങ്കരത്തില്‍, ഫിലാഡഫിയാ ഫിലാഡഫിയ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും പ്രഥമ കോര്‍ എപ്പിസ്‌ക്കോപ്പായും, നോര്‍ത്ത് അമേരിക്കയിലെ ശങ്കരത്തില്‍ കുടുംബയോഗം പ്രസിഡന്റ്മായ ഡോക്ടര്‍ യോഹന്നാന്‍ ശങ്കരത്തില്‍കോര്‍ എപ്പിസ്‌ക്കോപ്പായുടെ എണ്‍പതാം ജന്മ ദിനവും കോര്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനാരോഹണത്തിന്റെ മുപ്പത്തിയാറാം വാര്‍ഷികവും ജൂണ്‍ 4­ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌­സ് ചര്‍ച്ച്­ ഓഡിറ്റോറിയത്തില്‍ വച്ച് ( 4136 Hulmeville Road, Bensalem, PA 19020). വിപുലമായ Read more about ശങ്കരത്തില്‍ യോഹന്നാന്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെ എണ്‍പതാം ജന്മദിനാഘോഷം ശനിയാഴ്ച ഫിലാഡഫിയായില്‍[…]