ഇസ്താംബുൾ വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ നിന്നും ബോളിവുഡ് നടൻ ഹൃതിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്

13:01 PM 29/06/2016 മുംബൈ: ഇസ്താംബുൾ വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ നിന്നും ബോളിവുഡ് നടൻ ഹൃതിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്. ആക്രമണത്തിന് ഏതാനും മണിക്കൂർ മുമ്പ് ഹൃതിക്കും മക്കളായ റിഹാനും റിഥാനും വിമാനത്താവളത്തിലുണ്ടായിരുന്നു. വൈകിയെത്തിയതിനാൽ പോകേണ്ടിയിരുന്ന വിമാനത്തിൽ ഹൃതികിന് ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിച്ചില്ല. എന്നാൽ വിമാനത്താവളത്തിലെ ജീവനക്കാർ മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ശരിയാക്കിക്കൊടുത്തു. ഹൃതിക്കും മക്കളും വിമാനത്താവളം വിട്ട് ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്.

ഇസ്​താംബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം; 36 മരണം

03:30pm 29/06/2016 ഇസ്​താംബൂൾ: തുർക്കി ഇസ്​താംബൂളിലെ അത്താതുർക്​ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും 150 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കഴിഞ്ഞ ദിവസം വൈകുന്നേരം വിമാനത്താവളത്തിലെ പ്രവേശ കവാടത്തിലെത്തിയ ഭീകരർ സുരക്ഷാ ഉദ്യോഗസ്​ഥർക്കു നേരെ വെടിയുതിർക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. മൂന്ന്​ പേരടങ്ങിയ ഭീകരർ ടാക്​സി വാഹനത്തിൽ വിമാനത്താവളത്തിൽ എത്തുകയായിരു​ന്നെന്നും സംഭവത്തിന്​ പിന്നിൽ ​െഎ.എസ്​ ഭീകരരെ സംശയിക്കുന്നതായും തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രിം പറഞ്ഞു. അതേസമയം, അക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വൈകുന്നേരം 10 മണിയോടെ വന്ന ഭീകരവാദികളിൽ Read more about ഇസ്​താംബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം; 36 മരണം[…]

ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് 30 പേർക്ക് പരിക്ക്

03:32pm 29/06/2016 തിരുവനന്തപുരം: നാവായിക്കുളത്ത് കെ.എസ്.ആർ.ടി.സി ബസ് ലോറിയുമായി കൂട്ടിയിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 30ലധികം പേർക്ക് പരിക്ക്. നാലു പേരുടെ നിലഗുരുതരം. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ മറ്റുള്ളവരെ കല്ലമ്പലം, ചാത്തമ്പാറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. രാവിലെ പത്തരയോടെ ദേശീയപാതയിൽ നാവായിക്കുളത്തിന് സമീപം 28ാം മൈലിലായിരുന്നു അപകടം. മീന്‍ ലോറി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ബസ് സമീപത്തുള്ള മരത്തിലിടിച്ച് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു Read more about ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് 30 പേർക്ക് പരിക്ക്[…]

അമീറുളിനെ കാഞ്ചിപുരത്ത് എത്തിച്ചു

03:30pm 29/6/2016 കാഞ്ചിപുരത്തിനടുത്തുള്ള ശിങ്കിടിപാക്കത്തെ വാഹനനിര്‍മാണശാലയില്‍ താത്കാലിക ജീവനക്കാരനായി ജോലിക്കു കയറിയിരുന്നു. ഇവിടെ ഇയാള്‍ താമസിച്ചിരുന്ന ക്യാമ്പിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തുക. പിന്നീട് കമ്പനിയിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ശിങ്കിടിപാക്കത്തെ ക്യാമ്പില്‍ ആറോളം മുറികളാണുള്ളത്. ഇവിടുത്തെ ഒരു മുറിയില്‍ മറ്റു രണ്ടു പേര്‍ക്കൊപ്പമാണ് അമീറുള്‍ താമസിച്ചിരുന്നത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അന്വേഷണ സംഘം കാഞ്ചിപുരത്തേക്ക് പുറപ്പെട്ടത്. കൊലയ്ക്ക് ശേഷം ആസാമിലേക്ക് പോയ ഇയാള്‍ കാഞ്ചിപുരത്ത് എത്തിയ ദിവസം കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പോലീസ് Read more about അമീറുളിനെ കാഞ്ചിപുരത്ത് എത്തിച്ചു[…]

സ്വവര്‍ഗരതി തെറ്റാണെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിട്ടു

03:30pm 29/06/2016 ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാണെന്ന സുപ്രീംകോടതി വിധിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എല്‍.ജി.ബി.റ്റി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിട്ടു. സ്വവര്‍ഗരതി തെറ്റാണെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിട്ടു. വിധിക്കെതിരെ സമര്‍പ്പിച്ച നിരവധി തിരുത്തല്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജിക്കാരുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്‌ളെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിടുന്നുവെന്നും കോടതി അറിയിച്ചു. എന്നാല്‍ ചീഫ് Read more about സ്വവര്‍ഗരതി തെറ്റാണെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിട്ടു[…]

ഗോള്‍ഫ് താരം ജേസണ്‍ ഡേ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറി

03:29pm 29/6/2016 സിഡ്‌നി: ലോക ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം ജേസണ്‍ ഡേ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറി. സിക്ക വൈറസ് ഭീതിയേത്തുടര്‍ന്നാണ് താന്‍ പിന്മാറുന്നതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഭാവി ജീവിതത്തെക്കുറിച്ച് ആകുലതകളുള്ളതുകൊണ്ടാണു പിന്മാറ്റമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1904 നു ശേഷമാണു ഗോള്‍ഫ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തെ മറ്റു നാലു ഗോള്‍ഫ് താരങ്ങളും ഒളിമ്പിക്‌സില്‍ നിന്നു പിന്മാറിയിരുന്നു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം

03:15pm 29/06/2016 ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം നൽകി. ജീവനക്കാരുടെ ശമ്പളം 23.55 ശതമാനം വർധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിൽ 16 ശതമാനം വരെ വർധിക്കും. ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും. സര്‍വിസില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പരമാവധി 2.5 ലക്ഷവുമാവും. ഇത് യഥാക്രമം 7000ഉം 90,000വുമായിരുന്നു. ആറാം ശമ്പള കമീഷന്‍ 20 ശതമാനം വര്‍ധനയായിരുന്നു ശിപാര്‍ശ ചെയ്തത്. എന്നാല്‍, ഇത് ഇരട്ടിയാക്കിയാണ് 2008ല്‍ നടപ്പാക്കിയത്. ആകെ 23.55 ശതമാനം Read more about കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം[…]

കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് അജ്ഞാതന്റെ ഭീഷണിക്കത്ത്

03:15pm 29/6/2016 കണ്ണൂര്‍: കളക്ടറേറ്റും താവക്കരയിലെ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ സംഭരണ ടാങ്കും തകര്‍ക്കുമെന്നു ഭീഷണി മുഴക്കി ജില്ലാ കളക്ടര്‍ക്ക് അജ്ഞാതന്റെ കത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു തപാലിലാണു കത്ത് കളക്ടറേറ്റില്‍ ലഭിച്ചത്. വെള്ളക്കടലാസില്‍ എഴുതിയ കത്തില്‍ ആരാണു അയച്ചതെന്ന സൂചനയൊന്നുമില്ല. ‘ഇവിടെ കര്‍ഷകരെ ജപ്തി ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ച് കളക്ടറേറ്റും താവക്കരയിലെ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ടാങ്കും തകര്‍ക്കും’ എന്നാണ് നാലുവരിയിലുള്ള കത്തിലുള്ളത്. കളക്ടര്‍ പി. ബാലകിരണിനു കിട്ടിയ കത്ത് ജില്ലാ പോലീസ് സൂപ്രണ്ടിനു കൈമാറി. പോലീസ് Read more about കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് അജ്ഞാതന്റെ ഭീഷണിക്കത്ത്[…]

സല്‍മാന്‍ ഖാന്‍ ക്ഷമ പറഞ്ഞില്ലെന്ന് വനിതാ കമീഷന്‍

14:08 ജങ 29/06/2016 ന്യൂഡല്‍ഹി: ബലാല്‍സംഗ പരാമര്‍ശത്തില്‍ വെട്ടിലായ നടന്‍ സല്‍മാന്‍ ഖാന്‍ വനിതാ കമീഷന് മറുപടി നല്‍കി.എന്നാല്‍ ക്ഷമാപണം നടത്തിയിട്ടില്ലെന്നും ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ ലളിത കുമാര മംഗലം മാധ്യമങ്ങളെ അറിയിച്ചു. പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പങ്കുവെച്ചാണ് സല്‍മാന്‍ വീണ്ടും വിവാദത്തില്‍ പെട്ടത്. ചിത്രത്തില്‍ സല്‍മാന്‍ ഗുസ്തിക്കാരന്റെ വേഷമാണ് ചെയ്യുന്നത്. സുല്‍ത്താന്റെ ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് ‘ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. തുടര്‍ന്ന് Read more about സല്‍മാന്‍ ഖാന്‍ ക്ഷമ പറഞ്ഞില്ലെന്ന് വനിതാ കമീഷന്‍[…]

എസ്. ശ്രീനിവാസന്‍ (81) നിര്യാതനായി

03:14pm 29/6/2016 ജോയിച്ചന്‍ പുതുക്കുളം നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ വില്ലേജില്‍ എസ് . ശ്രീനിവാസന്‍, ശ്രീമന്ദിരം (81) നിര്യാതനായി. ജൂണ്‍ 28-നു ചൊവ്വാഴ്ച ഇന്ത്യന്‍ സമയം പകല്‍ 2 .45 ണ് ആയിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ തൈക്കാട്ട് ശാന്തി കവാടത്തില്‍ നടക്കും. സഞ്ചയനം ജൂലൈ 3 ഞായറാഴ്ച രാവിലെ 10 മണി. ഭാര്യ : സാവിത്രി .എസ്. മക്കള്‍ : ഹരിലാല്‍ .എസ് (കൊല്ലം ജില്ലാ സഹകരണ ബാങ്ക്), അനിലാല്‍ .എസ് (നോക്കിയ നെറ്റ് വര്‍ക്ക്, Read more about എസ്. ശ്രീനിവാസന്‍ (81) നിര്യാതനായി[…]