പതിനാറാമത് പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂണ്‍ 25-ന്

01:04pm 2/6/2016 ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള പാലാ- മീനച്ചില്‍ താലൂക്ക് നിവാസികള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ഈവര്‍ഷവും ഒത്തുചേരുന്നു. കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ന്നുവരുന്ന പിക്‌നിക്കും സമ്മേളനവും ജൂണ്‍ 25-നു മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് നടത്തപ്പെടുന്നത്. തമ്മില്‍ വീണ്ടും കാണുവാനും, സൗഹൃദം പുതുക്കാനും കഴിയുന്ന പാലാക്കാരുടെ ഈ സംഗമത്തിന് എല്ലാവര്‍ഷവും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ-കായിക- വിനോദ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വടംവലി, വോളിബോള്‍ മത്സരങ്ങള്‍ പിക്‌നിക്കിനു ആവേശം കൂട്ടും. രാവിലെ 11 മണിക്ക് Read more about പതിനാറാമത് പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂണ്‍ 25-ന്[…]

മാര്‍ത്തോമ്മസഭയുടെ എപ്പിസ്‌കോപ്പായെ മാര്‍ യൗസേബിയോസ് സന്ദര്‍ശിച്ചു

01:03pm 2/6/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കയുടെ യൂറോപ്പ് ഭദ്രാസനാധിപനായി ചാര്‍ജ് എടുത്ത റൈറ്റ്.റവ.ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പായെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ ചിക്കാഗോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. രണ്ട് സഭകളുടെ അമേരിക്കയിലെ ഭദ്രാസനങ്ങളും, പള്ളികളും തമ്മിലുള്ള എക്യൂമെനിക്കല്‍ ബന്ധം ശക്തിപ്പെടുന്നതിനെപ്പറ്റിയും മറ്റു ആനുകാലിക വിഷയങ്ങളെപ്പറ്റിയും ചര്‍ച്ച നടത്തി. മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പായെ സൗത്ത് വെസ്റ്റ് ഭദ്രാസന Read more about മാര്‍ത്തോമ്മസഭയുടെ എപ്പിസ്‌കോപ്പായെ മാര്‍ യൗസേബിയോസ് സന്ദര്‍ശിച്ചു[…]

ദാദ്രി സംഭവം; ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് യു.പി മുഖ്യമന്ത്രി

07:27pm 1/6/2016 ലഖ്‌നൗ: ദാദ്രി കൊലപാതകത്തില്‍ മുഹമ്മദ് ഇഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഗോമാംസമാണെന്ന ഫോന്‍സിക് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. മഥുരയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇഖ്‌ലാഖിന്റെ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് ഇഖ്‌ലാഖ് എന്നയാളെ അക്രമി സംഘം മര്‍ദ്ദിച്ചു കൊന്നത്. അന്ന് നടത്തിയ പരിശോധനയയില്‍ ഇഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് മാട്ടിറച്ചിയാണെന്ന് യു.പി വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റ് Read more about ദാദ്രി സംഭവം; ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് യു.പി മുഖ്യമന്ത്രി[…]

പ്രേത’ത്തിന് വേണ്ടി ജയസൂര്യ മൊട്ടയടിപ്പിച്ചു

07:22pm 1/6/2016 പുതിയ ചിത്രത്തിനായി വ്യത്യസ്ത ലുക്കില്‍ എത്തിയിരിക്കുകയാണ് ജയസൂര്യ. തന്റെ പുതിയ ചിത്രം ‘പ്രേത’ത്തിന് വേണ്ടിയാണ് ജയസൂര്യ മൊട്ടയടിച്ചത്. .സെറ്റില്‍ വെച്ച് മൊട്ടയടിക്കുന്നതിന്റെ വീഡിയോ ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുതിയ ചിത്രമായ പ്രേതത്തിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞയാഴ്ച്ച പുറത്തുവിട്ടിരുന്നു. ഹൊറര്‍ ചിത്രമെന്ന ലേബലിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.

സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 10,4787 പേര്‍ യോഗ്യര്‍,

07:20pm 01/6/2016 തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 1,04,787 പേരാണ് ഈ വര്‍ഷം യോഗ്യത നേടിയത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവര്‍ ബീബിയ്ക്കാണ് ഒന്നാം റാങ്ക്. ചെന്നൈയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ലക്ഷ്മന്‍ ദേവ് ബി രണ്ടാം റാങ്കും എറണാകുളം സ്വദേശി ബെന്‍സണ്‍ ജെയ്ക്ക് എല്‍ദോ മൂന്നാം റാങ്കും നേടി. ആദ്യ പത്ത് റാങ്കുകളില്‍ മൂന്നെണ്ണം പെണ്‍കുട്ടികളും ഏഴെണ്ണം ആണ്‍കുട്ടികളും സ്വന്തമാക്കി. 1,16,447 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് Read more about സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 10,4787 പേര്‍ യോഗ്യര്‍,[…]

ലഹരി വിരുദ്ധ പ്രചാരണത്തില്‍ സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍

07:19pm 01/6/2016 തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചാരണത്തില്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാകും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ്‌ മന്ത്രിമാരുമായി ഇതു സംബന്ധിച്ച്‌ സച്ചിന്‍ ചര്‍ച്ച നടത്തി. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്‌ എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമാകാന്‍ സച്ചിനോട്‌ അഭ്യാര്‍ത്ഥിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമികള്‍ തുടങ്ങാനും സച്ചിന്‍ സന്നദ്ധത പ്രകടിപ്പിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകളെ പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ്‌ സച്ചിന്‍ കേരളത്തിലെത്തിയത്‌. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന Read more about ലഹരി വിരുദ്ധ പ്രചാരണത്തില്‍ സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍[…]

തായ്‌ലന്റ് ബുദ്ധക്ഷേത്രത്തില്‍ 40 ഓളം കടുവാ കുഞ്ഞുങ്ങളുടെ ജഡം

07:13pm 01/6/2016 ബാങ്കോക്ക്: കടുവാ വളര്‍ത്തലില്‍ പ്രശസ്തമായ തായ്‌ലന്റിലെ കാഞ്ചാന്‍ബുരി പ്രവിശ്യയിലെ ബുദ്ധക്ഷേത്രത്തില്‍ വനം വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഫ്രീസറില്‍ സുക്ഷിച്ച നിലയില്‍ 40 ഓളം കടുവാ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തി. ഇവിടെ നിന്നും അനധികൃതമായി മൃഗങ്ങളെ കടത്തുന്നതിനെയും സുക്ഷിക്കുന്നതിനും എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ക്ഷേത്രത്തില്‍ റെയ്ഡ് നടത്തി വരുകയാണ്. 2001 മുതല്‍ ക്ഷേത്രത്തില്‍ നിന്നും കടുവകളെ മോചിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ ഈ ക്ഷേത്രം തായ്‌ലന്റിലെ ഏറ്റവും Read more about തായ്‌ലന്റ് ബുദ്ധക്ഷേത്രത്തില്‍ 40 ഓളം കടുവാ കുഞ്ഞുങ്ങളുടെ ജഡം[…]

ആമസോണ്‍ ഗോഡൗണില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി

07:11pm 01/6/2016 താനെ: ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ ഗോഡൗണില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. താനെയിലെ ഗോഡൗണില്‍ നിന്നും 10.37 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്. കമ്പനിയിലെ കരാര്‍ ജീവനക്കാരാണ് മോഷണത്തിന് പിന്നില്‍. ജീവനക്കാര്‍ക്കെതിരെ ആമസോണ്‍ പോലീസില്‍ പരാതി നല്‍കി. അഞ്ച് കരാര്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മെയ് 29ന് 7500 രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മറ്റൊരു കരാര്‍ ജീവനക്കാരനെ Read more about ആമസോണ്‍ ഗോഡൗണില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി[…]

നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ വോട്ട് മുഴുവന്‍ ജെ.ഡി-യു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്ര കുമാർ‍

07:10 PM 01/06/2016 കോഴിക്കോട്: . കല്‍പറ്റയിലും അമ്പലപ്പുഴയും നേമത്തും അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ട്. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് അടക്കം പാര്‍ട്ടി പറയുന്ന സ്ഥലത്ത് അണികളെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചില്ല. പാർട്ടി നിർദേശം അനുസരിച്ച് അണികള്‍ വോട്ട് ചെയ്തില്ല. ഇത്ര കനത്ത തോല്‍വി ഉണ്ടാകുമെന്ന് യു.ഡി.എഫ് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് വിചാരിക്കാത്ത തരത്തിലുള്ള വിജയമാണ് അവര്‍ക്കുണ്ടായത്. ഏതായാലും സംസ്ഥാനത്ത് ഭരണമാറ്റം വന്നു കഴിഞ്ഞു. കേരളം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും എങ്ങനെയാണ് പുതിയ സര്‍ക്കാര്‍ പരിഹരിക്കുകയെന്ന് എല്ലാവരും Read more about നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ വോട്ട് മുഴുവന്‍ ജെ.ഡി-യു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്ര കുമാർ‍[…]

ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് മതതീവ്രവാദികള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്

07:08pm 01/5/2016 കൊച്ചി: ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് മതതീവ്രവാദികള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ഒ.രാജഗോപാല്‍ എംഎല്‍എ നയിക്കുന്ന വിജയയാത്രക്ക് വൈറ്റിലയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതതീവ്രവാദ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് സെന്‍കുമാറിനെതിരെ ഒരു മതതീവ്രവാദ സംഘടന പ്രചാരണം നടത്തിയിരുന്നു. മതതീവ്രവാദ ശക്തികളുടെ വോട്ട് നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. സംസ്ഥാനത്തുടനീളം സിപിഎം വോട്ട് എന്‍ഡിഎ പിടിച്ചെടുത്തിരുന്നു. ന്യൂനപക്ഷ തീവവ്രവാദ Read more about ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് മതതീവ്രവാദികള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്[…]