ഐ.എസിനെതിരായ സഖ്യം; പ്രതിരോധ മന്ത്രിമാരുടെ യോഗം സമാപിച്ചു

01:11pm 22/07/2016 റിയാദ്: ഐ.എസിനെതിരായ സൈനിക സഖ്യ നീക്കത്തിന്‍െറ പുരോഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്കയില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്ന യോഗം സമാപിച്ചു. വാഷിങ്ടണ്‍ ഡി.സിയിലെ വ്യോമസേന താവളത്തിലാണ് പ്രതിരോധ മന്ത്രിമാരും രാഷ്ട്ര തലവന്മാരും പങ്കെടുത്ത യോഗം നടന്നത്. ഐ.എസിനെ നേരിടുന്നതില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മന്ത്രിമാര്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങള്‍ക്ക് പുറത്തേക്ക് ഐ.എസ് എന്ന ഭീകര സംഘം വ്യാപിക്കുന്നത് തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയായി. സൗദിയെ പ്രതിനിധീകരിച്ച് Read more about ഐ.എസിനെതിരായ സഖ്യം; പ്രതിരോധ മന്ത്രിമാരുടെ യോഗം സമാപിച്ചു[…]

അമേരിക്കയില്‍ മുസ്‌ലിമിനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു

01:10pm 22/7/2016 വാഷിംഗ്ടണ്‍: അമേരിക്കയില്‍ മുസ്‌ലിം യാത്രക്കാരനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനായ മുഹമമ്മദ് അഹമ്മദ് റാദ്‌വാനാണ് വിവേചനം നേരിട്ടത്. കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു സംഭവം. എന്നാല്‍ ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (കെയര്‍) പരാതിയുമായി രംഗത്ത് വന്നതോടെയാണ് ഇക്കാര്യം പുറത്തായത്. കെമിക്കല്‍ എഞ്ചിനിയറായ റാദ് വാന്‍ ഷാര്‍ലെറ്റില്‍നിന്നും ഡിട്രോയിറ്റിലേക്കുപോകുകയായിരുന്നു. വിമാനത്തിന്റെ സീറ്റില്‍ ഇരുന്നപ്പോള്‍ വനിത ജീവനക്കാരി മുഹമ്മദ് അഹമ്മദ്, സീറ്റ് 25-എ, നിങ്ങളെ നിരീക്ഷിക്കുന്നതായിരിക്കുമെന്ന് ഇറക്കെ അനൗണ്‍സ് Read more about അമേരിക്കയില്‍ മുസ്‌ലിമിനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു[…]

പോലീസ് ഉദ്യോഗസ്ഥനായ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വരുന്ന ബുധനാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു.

01:06pm 22/7/2016 കൊല്ലം: കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യുവാണ് വിധി പറയുന്നത് മാറ്റിയത്. പ്രതി ആട് ആന്റണിയെ കോടതിയില്‍ ഹാജരാക്കാത്തതിനെതുടര്‍ന്നാണ് വിധി മാറ്റിയത്. പ്രതിയെ ഇന്ന് ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കോടതിയിലിലേക്ക് കൊണ്ടുവരുന്ന സാഹചര്യത്തില്‍ സംഘര്‍ഷമുണ്ടായാല്‍ പ്രതി രക്ഷപെടാനുള്ള സാഹചര്യമുണ്‌ടെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കോടതിയില്‍ ഐപിസി (302)-കൊലപാതകം, 307-വധശ്രമം, 333-സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാരകമായി പരിക്കേല്‍പ്പിക്കല്‍, 468-വ്യാജരേഖ ചമച്ച് വഞ്ചിക്കല്‍, 471-വ്യാജരേഖ ഒറിജിനിലെന്ന പേരില്‍ ഹാജരാക്കല്‍ എന്നീ Read more about പോലീസ് ഉദ്യോഗസ്ഥനായ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വരുന്ന ബുധനാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു.[…]

ദലിത് പീഡനം: പൊലീസിന്‍േറത് ഗുരുതര കൃത്യവിലോപമെന്ന് വസ്തുതാന്വേഷണ സംഘം

01:07am 22/07/2016 അഹ്മദാബാദ്: ഗുജറാത്തിലെ ഉനയില്‍ തുകല്‍പ്പണിക്കാരായ ഏഴു ദലിത് യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഗുരുതര കൃത്യവിലോപം നടത്തിയതായി വസ്തുതാന്വേഷണ സംഘം. വിവിധ ദലിത് സംഘടനകളുടെ പ്രതിനിധികളായ എട്ടംഗ സംഘമാണ് ഉനയിലത്തെി തെളിവെടുപ്പ് നടത്തിയത്. പശുരക്ഷാ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന സംഘം രാവിലെ 9.30ന് തുടങ്ങിയ പീഡനം 1.30 വരെ തുടര്‍ന്നു. ഈ സമയം, ഇരകളുടെ ബന്ധുക്കളും മറ്റുള്ളവരും നിരന്തരം ബന്ധപ്പെട്ടിട്ടും പൊലീസ് ഗൗനിച്ചില്ല. അക്രമികള്‍ തന്നെയാണ് പീഡനത്തിന്‍െറ വിഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ Read more about ദലിത് പീഡനം: പൊലീസിന്‍േറത് ഗുരുതര കൃത്യവിലോപമെന്ന് വസ്തുതാന്വേഷണ സംഘം[…]

വഞ്ചിയൂര്‍ കോടതിയിലെ അക്രമസംഭവങ്ങളില്‍ പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

01:05pm 22/07/2016 തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന പരാതിയില്‍ രണ്ട് കേസുകളാണ് അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. വക്കീല്‍ ഗുമസ്തന്‍ ശബരി ഗിരീഷന്‍, അഭിഭാഷക കൃഷ്ണകുമാരി എന്നിവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു

01:01am 22/07/2016 കായംകുളം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം എസ്.എന്‍.ഡി.പി യൂനിയന്‍െറ പരിധിയില്‍ നടന്ന ഒന്നരക്കോടിയോളം രൂപയുടെ മൈക്രോ ഫിനാന്‍സ് വായ്പയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് കേസിന് കാരണം. വെള്ളാപ്പള്ളി നടേശനെ കൂടാതെ കായംകുളം യൂനിയന്‍ പ്രസിഡന്‍റ് വേലഞ്ചിറ സുകുമാരന്‍, സെക്രട്ടറി പ്രദീപ്ലാല്‍, മുന്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവരെയാണ് പ്രതികളാക്കിയിട്ടുള്ളത്. കണ്ടല്ലൂര്‍ 203ാം നമ്പര്‍ ശാഖയുടെ പരിധിയിലുള്ള സ്വയംസഹായ സംഘങ്ങള്‍ Read more about മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു[…]

പ്രിയങ്ക രാഷ്ട്രീയത്തിലേക്ക്

01:00pm 22/7/2016 ന്യൂഡല്‍ഹി: വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാത്തിരിപ്പിനു വിരാമമാകുന്നു. അഭ്യൂഹങ്ങ ള്‍ക്കു വിരാമമിട്ടുകൊണ്ട് വരുന്ന 29ന് പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലിറങ്ങും. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ലക്‌നോവില്‍ പാര്‍ട്ടി നടത്തുന്ന പടുകൂറ്റന്‍ റാലിയില്‍ പ്രിയങ്ക എത്തുമെന്നും തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പുത്രിയും 44-കാരിയുമായ പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങ ണമെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരു ന്നു. ലക്‌നോവിലെ റാലിയില്‍ Read more about പ്രിയങ്ക രാഷ്ട്രീയത്തിലേക്ക്[…]

പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

12:59pm 22/07/2016 കോഴിക്കോട്: ബംഗ്ളാദേശ് പെണ്‍കുട്ടികളുള്‍പ്പെട്ട പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയ വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങളെ (44) കാപ്പ (കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷ്യന്‍ ആക്ട്) ചുമത്തി നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പാളയത്തുവെച്ചാണ് അറസ്റ്റ്. വയനാട് ഭാഗത്തുനിന്ന് കുടുംബസമേതം പാളയത്ത് ബസിറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ പടമെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമം ഭാര്യ തടയാന്‍ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ പ്രതിയെ Read more about പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു[…]

കശ്മീരില്‍ സംഘര്‍ഷത്തിന് അയവ്: നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു

12:56pm 22/07/2016 ശ്രീനഗര്‍: സംഘര്‍ഷത്തിന് അയവുവന്നതിനെ തുടര്‍ന്ന് കശ്മീരിലെ നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു. ബന്ദിപുര, ബാരാമുല്ല, ബുദ്ഗാം, ഗാണ്ടര്‍ബല്‍ ജില്ലകളിലാണ് 13 ദിവസമായി തുടരുന്ന നിരോധാജ്ഞ പിന്‍വലിച്ചത്. ആറു ജില്ലകളില്‍ നിരോധാജ്ഞ തുടരും. പത്ര ഉടമകളും എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് പത്രങ്ങള്‍ പ്രസിദ്ധീകരണം പുനരാരംഭിച്ചു. മാധ്യമങ്ങള്‍ക്കുനേരെയുണ്ടായ നിയന്ത്രണങ്ങളില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. നിരോധാജ്ഞയുള്ളിടത്ത് അഞ്ചു ദിവസമായി ഇംഗ്ളീഷ്, ഉറുദു, കശ്മീരി പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നാലു ജില്ലകളില്‍ സ്കൂളുകള്‍ തുറന്നതായി Read more about കശ്മീരില്‍ സംഘര്‍ഷത്തിന് അയവ്: നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു[…]

മലയാളികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍

12:55am 22/07/2016 മുംബൈ: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍. ഇസ്ലാമിക ഫൗണ്ടേഷനിലെ അധ്യാപകനായ ആര്‍.സി. ഖുറൈശിയാണ് നവി മുംബൈയിലെ സിവുഡിലെ ഫ്ളാറ്റില്‍നിന്ന് പൊലീസ് പിടിയിലായത്. കാണാതായ മെറിന്‍െറ സഹോദരന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്കാഡും കേരള പൊലീസും ചേര്‍ന്ന് വ്യാഴാഴ്ച നടത്തിയ റെയ്ഡിനൊടുവിലാണ് ഖുറൈശി അറസ്റ്റിലായത്. പാലാരിവട്ടം പൊലീസ് യു.എ.പി.എ ചുമത്തിയ കേസില്‍ അറസ്റ്റിലായ ഖുറൈശിയെ ബെലാപൂര്‍ കോടതി ഈ മാസം 25വരെ കേരള പൊലീസിന് കൈമാറി. ഇയാളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചെന്നാണ് Read more about മലയാളികളുടെ തിരോധാനം: മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍[…]