ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകന്‍ ഗൗരവ് തിവാരിയെ മരിച്ച നിലയില്‍ കണ്ടത്തെി.

12:07 pm 12/07/2016 ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകന്‍ ഗൗരവ് തിവാരിയെ(32) മരിച്ച നിലയില്‍ കണ്ടത്തെി. ജൂലൈ എട്ടിന് ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്ളാറ്റില്‍ കുളിമുറിയില്‍ അബോധാവസ്ഥയിലായ തിവാരിയെ കണ്ടത്തെുകയായിരുന്നു. ആത്മഹത്യയാണെന്ന് പോസ്റ്റമോര്‍ട്ടത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് തിവാരിയുടെ കുടുംബങ്ങള്‍ തള്ളിയിരുന്നു. തിവാരിയുടെ കഴുത്തിന് ചുറ്റും കറുത്ത പാട് കണ്ടത്തെിയതായും ശ്വാസംമുട്ടിയാണ് മരണമെന്ന് കരുതുന്നതെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തൂങ്ങിമരണമാണെന്നും മരണത്തില്‍ ദുരൂഹതകളൊന്നുമില്ളെന്ന് തെളിഞ്ഞതായും പൊലീസ് പറഞ്ഞു. പൈലറ്റായിരുന്ന തിവാരി പിന്നീട് പാരാനോര്‍മല്‍ Read more about ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകന്‍ ഗൗരവ് തിവാരിയെ മരിച്ച നിലയില്‍ കണ്ടത്തെി.[…]

തീവ്രവാദികളല്ല, ജോലി തേടി പോയതാണ്; കാണാതായ യുവതി വീട്ടുകാര്‍ക്ക് സന്ദേശമയച്ചു.

12:07pm 12/7/2016 തിരുവനന്തപുരം: കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതി വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ നീലേശ്വരം സ്വദേശിനി റഫീനയുടെ ശബ്ദ സന്ദേശമാണ് പിതാവിനു ലഭിച്ചത്. തീവ്രവാദികളല്ലെന്നും ജോലി തേടി വന്നതാണെന്നുമാണ് സന്ദേശം. ആശങ്കപ്പെടേണ്ട, തങ്ങള്‍ സുരക്ഷിതരാണ്. ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും താമസസൗകര്യം അന്വേഷിക്കുകയാണെന്നും ശബ്ദ സന്ദേശത്തില്‍ റഫീന പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് റഫീന വ്യക്തമാക്കിയിട്ടില്ല. സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ദില്ലിയില്‍ ചേരും.

12:00pm 12/07/2016 ന്യൂഡൽഹി: കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ദില്ലിയില്‍ ചേരും. ആഭ്യന്തര മന്ത്രാലയം വിളിച്ച വിവിധ അന്വേഷണ ഏജന്‍സികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി എ.ഡി.ജി.പി ആര്‍. ശ്രീലേഖ ഡല്‍ഹിയിലെത്തി. 11മണിക്കാണ് യോഗം. കാണാതായ മലയാളികളെ കുറിച്ചും ഐ.എസ് ബന്ധം സംബന്ധിച്ചുമുള്ള നിലവിലെ കണ്ടെത്തലുകളും അന്വേഷണ പുരോഗതിയും യോഗത്തില്‍ വിലയിരുത്തും. റോ മേധാവികളുമായും എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയേക്കും.

മെട്രോ നിര്‍മാണം ഭാഗീകമായി തടസപ്പെട്ടു.

12:00pm 12/7/2016 കൊച്ചി: എച്ച്എംടി യാര്‍ഡ്, മുട്ടം യാര്‍ഡ് എന്നിവടങ്ങളിലെ ജോലികളാണ് തടസപ്പെട്ടിരിക്കുന്നത്. എല്‍ ആന്റ് റ്റീ കമ്പനിയിലെ ജീവനക്കാര്‍ ജോലിക്ക് എത്താത്തതാണ് കാരണം. ഇവര്‍ക്ക് കമ്പനി വേതനം നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. വേതനം ലഭിക്കാതെ ഇനി ജോലിക്കില്ലെന്നും തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ തൊഴിലാളികളുടെ വേതനം ഉടന്‍ നല്‍കുമെന്നും ജോലി തടസപ്പെടില്ലെന്നുമാണ് എല്‍ ആന്റ് റ്റിയുടെ നിലപാട്.

കൊല്ലത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു രണ്ടുപേര്‍ മരിച്ചു

11:56am 12/7/2106 ചവറ: ശക്തികുളങ്ങരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പുത്തന്‍തുറ സ്വദേശിയായ ഡാനിയല്‍, അങ്കില്‍ എന്നുവിളിക്കുന്ന ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം വള്ളത്തിലുണ്ടായിരുന്ന പുത്തന്‍തുറ മൂലയില്‍ വീട്ടില്‍ ബാബു, അസാം സ്വദേശി ഷിനു എന്നിവരാണ് രക്ഷപ്പെട്ടു. ഇന്നു രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് വരുന്നതിനിടയില്‍ ശക്തികുളങ്ങര പുലിമുട്ട് ഭാഗത്തുവച്ച് ശക്തമായ കാറ്റില്‍ ഇവര്‍ സഞ്ചരിച്ച ഫൈബര്‍ വള്ളം മറിയുകയായിരുന്നു. വള്ളത്തിന്റെ ഓരത്തുതൂങ്ങികിടന്ന ബാബുവിനെയും ഷിനുവിനെയും സ്ഥലവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ശക്തികുളങ്ങര എസ്‌ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് Read more about കൊല്ലത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു രണ്ടുപേര്‍ മരിച്ചു[…]

കണ്ണൂരിൽവീണ്ടും രാഷ്ടീയ കൊലപാതകം.

11:45 AM 12/07/2016 പയ്യന്നൂര്‍: കണ്ണൂരിലെ രാമന്തളിയിലും അന്നൂരിലും വീണ്ടും രാഷ്ടീയ കൊലപാതകം. രാമന്തളിയിൽ സി.പി.എം പ്രവർത്തകനും അന്നൂരിൽ ബി.എം.എസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. രാമന്തളി കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകനെ മുഖം മൂടി സംഘം വെട്ടിക്കൊന്നു. ഡി.വൈ.എഫ്.ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സി.വി. ധനരാജ് (42) ആണ് വെട്ടേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 ഓടെ ധനരാജിന്‍റെ വീട്ടുമുറ്റത്താണ് സംഭവം. വീട്ടിലേക്ക് വരുകയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്ന മുഖംമൂടി സംഘം വീട്ടുമുറ്റത്ത് വെച്ച് Read more about കണ്ണൂരിൽവീണ്ടും രാഷ്ടീയ കൊലപാതകം.[…]

കശ്മീര്‍ സംഘര്‍ഷം: പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു

11:50am 12/07/2016 ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ രണ്ടു തവണ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് പുറമെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ Read more about കശ്മീര്‍ സംഘര്‍ഷം: പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു[…]

കുവൈറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ 200 യാത്രക്കാര്‍ കുടുങ്ങി

11:45am 12/7/2016 കൊച്ചി: തിങ്കളാഴ്ച പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന കുവൈറ്റ് എയര്‍വേയ്‌സ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് 200 യാത്രക്കാര്‍ 30 മണിക്കൂറില്‍ അധികമായി നെടുമ്പാശരി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. തിങ്കളാഴ്ച ഇവരെ ഹോട്ടലില്‍ലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെ വിമാനം പുറപ്പെടുമെന്നായിരുന്നു കുവൈറ്റ് എയര്‍വേയ്‌സ് അറിയിച്ചിരുന്നത്. എന്നാല്‍ രാവിലെ യാത്രക്കാരെ വിമാനത്താവളത്തില്‍ എത്തിച്ചെങ്കിലും ഇതുവരെ വിമാനം പുറപ്പെട്ടിട്ടില്ല. യന്ത്രതകരാറു മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. നെടുമ്പാശേരിയില്‍ നിന്നും കുവൈറ്റിലേക്ക് പറക്കേണ്ട കുവൈറ്റ് എയര്‍വേയ്‌സിന്റെ കെയു-352 വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ Read more about കുവൈറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ 200 യാത്രക്കാര്‍ കുടുങ്ങി[…]

ഇന്ന് മഅ്ദനി മടങ്ങും

11:45 AM 12/07/2016 ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനി ചൊവ്വാഴ്ച വീണ്ടും ബംഗളൂരുവിലെ ആശുപത്രി ജീവിതത്തിലേക്ക് മടങ്ങും. അതോടെ അന്‍വാര്‍ശ്ശേരിക്ക് വീണ്ടുമൊരു കാത്തിരിപ്പിന്‍െറ കാലം തുടങ്ങും. ഉസ്താദ് എത്തിയാല്‍ അന്‍വാര്‍ശ്ശേരിയിലെ ഓരോ മുക്കും മൂലയും ഉണരും. മഅ്ദനിയെ കാണാനത്തെുന്നവര്‍, അവര്‍ വരുന്ന നൂറുകണക്കിന് വാഹനങ്ങള്‍, മാധ്യമപ്രവര്‍ത്തകരുടെ നീണ്ട നിര, ചാനലുകളുടെ ഒ.ബി വാനുകള്‍, മതില്‍ പോലെ നിരത്തിവെച്ചിരിക്കുന്ന ചാനല്‍ കാമറകള്‍, ജാതിമതഭേദമില്ലാതെ തങ്ങളുടെ അബ്ദുന്നാസിറിനെ കാണാന്‍ തിരക്കൊഴിയുന്ന നേരം കണ്ടത്തെിയത്തെുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നാട്ടുകാര്‍. ഈ ചിത്രമെല്ലാം ചൊവ്വാഴ്ച Read more about ഇന്ന് മഅ്ദനി മടങ്ങും[…]

മൂന്നു ഇന്ത്യന്‍ ഗോള്‍ഫ് താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത

11:45am 12/7/2016 ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് ഗോള്‍ഫിന് മൂന്നു ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടി. പുരുഷ വിഭാഗത്തില്‍ അനിര്‍ബാന്‍ ലാഹിരി, എസ്.എസ്.പി. ചൗരസിയ എന്നിവരും വനിതാ വിഭാഗത്തില്‍ അദിതി അശോകുമാണ് റിയോ ബര്‍ത്ത് ഉറപ്പിച്ചത്.