കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്

01:11pm 08/07/2016 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ കടഭാരം കുറക്കാൻ പ്രത്യേക രക്ഷാപാക്കേജ് നടപ്പാക്കും. കൊച്ചി കേന്ദ്രമാക്കി ആയിരം സി.എൻ.ജി ബസുകൾ നിരത്തിലിറക്കാൻ സർക്കാർ ധനസഹായം നൽകും. ഇതിനായി അഞ്ഞൂറ് കോടി രൂപ വകയിരുത്തി. കെ.എസ്.ആര്‍.ടി.സി പെൻഷൻ മുടങ്ങാതെ നൽകാൻ നടപടി സ്വീകരിക്കും.

രണ്ട് വർഷത്തേക്ക് പുതിയ തസ്തികകളും സ്ഥാപനങ്ങളുമില്ല

01:10pm 08/07/2016 തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് രണ്ട് വര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉണ്ടാകില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമപെന്‍ഷനുകളിലെ ബാക്കിയുള്ള കുടിശ്ശിക ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കും. ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 68 കോടി രൂപ നീക്കിവെക്കും. പട്ടികവർഗക്കാർക്ക് വീടും സ്ഥലവും വാങ്ങാൻ 450 കോടി അനവദിക്കും. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ക്ഷേമനിധി വിഹിതം ഏർപ്പെടുത്തി. സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക പദ്ധതിപെന്‍ഷനുകള്‍ ബാങ്കുവഴിയാക്കും. സാമൂഹിക Read more about രണ്ട് വർഷത്തേക്ക് പുതിയ തസ്തികകളും സ്ഥാപനങ്ങളുമില്ല[…]

ദിലീപ് വീട്ടമ്മയ്ക്കു നല്‍കിയ മറുപടി.

10:40AM 08/7/2016 മഞ്ജുവും ദിലീപും ഒന്നിക്കണം എന്നാണ് എല്ലാ ആരാധകരുടെയും ആഗ്രഹം. പലരും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ആരും പരസ്യമായി ചോദിച്ചിട്ടില്ല. ഇത്തരം അഭിപ്രായങ്ങളോടു താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ പരസ്യമായി ദിലീപിനോട് ഇക്കാര്യം പറഞ്ഞു. ആദ്യം ഒന്നു അമ്പരന്നു എങ്കിലും പിന്നീട് ദിലീപ് വീട്ടമ്മയ്ക്കു മറുപടി നല്‍കി. മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിലെത്തിയതായിരുന്നു ദിലീപ്. തുടര്‍ന്ന് അവതാരകയുടെ ക്ഷണപ്രകാരം ഒരു വീട്ടമ്മ വേദിയില്‍ Read more about ദിലീപ് വീട്ടമ്മയ്ക്കു നല്‍കിയ മറുപടി.[…]

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം

10:29am 08/7/2016 തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം. ഓരോ മണ്ഡലത്തിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ 1000 കോടി. നടപ്പുവര്‍ഷം 200 കോടി. അഞ്ചു വര്‍ഷം കൊണ്ട് 1000 സ്‌കൂള്‍. ഹൈടെക് സ്‌കൂളുകളില്‍ എയ്ഡഡ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തും. വൈദ്യുതികരണം നവീകരണം അടച്ചുറപ്പും സൃഷ്ടിക്കും. ഇതിനായി 500 കോടി. പഠനസാമഗ്രികള്‍ പൊതു സര്‍വറില്‍ രേഖപ്പെടുത്തി എല്ലാവര്‍ക്കും ലഭ്യമാക്കും. സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കറണ്ടി Read more about എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം[…]

ധനുഷിന്റെ തൊടരി.

10:20am 08/7/2016 തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷും മലയാളികളുടെ പ്രീയ നായിക കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണു തൊടരി. ഹിറ്റ് സംവിധായകന്‍ പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ട്രാവല്‍ മൂവി ആയിട്ടാണ് ഒരുക്കുന്നത്. ചെന്നൈ മുതല്‍ ഡല്‍ഹിവരെ പോകുന്ന തുരന്തോ എക്‌സ്പ്രസിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പാന്‍ട്രി ബോയ് ആയ പൂച്ചിയപ്പന്റെയും പ്രമുഖ നടിയുടെ ടച്ച് അപ്പ് ഗേള്‍ സരോജയുടേയും പ്രണയ കഥയാണ് ചിത്രത്തില്‍ പറയുന്നത്. പൂച്ചിയപ്പനായി ധനുഷും സരോജയായി കീര്‍ത്തിയും എത്തുന്നു. Read more about ധനുഷിന്റെ തൊടരി.[…]

സൗദി സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ 12 പേരും പാക് പൗരന്മാര്‍

10:12am 08/7/2016 ദുബായി: സൗദി അറേബ്യയിലെ മൂന്നു ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേരില്‍ 12 പേരും പാക്കിസ്ഥാന്‍ പൗരന്മാരാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. പ്രവാചകപള്ളി സ്ഥിതി ചെയ്യുന്ന മദീനയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ സൗദി പൗരനായ നയീര്‍ മുസ്‌ലിം ഹമദാണ്. ഇയാള്‍ ലഹരി മരുന്നിന് അടിമയായിരുന്നെന്നും സൗദി അധികൃതര്‍ വെളിപ്പെടുത്തി. ഷിയാകള്‍ക്കു പ്രാമുഖ്യമുള്ള ഖാത്തിഫ് നഗരത്തിലെ ഷിയാ മോസ്‌കിനു സമീപമുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അബ്ദുള്‍റഹ്മാന്‍ അല്‍ ഖമര്‍(23), ഇബ്രാഹിം Read more about സൗദി സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ 12 പേരും പാക് പൗരന്മാര്‍[…]

ആസാമില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മരണം

10:10am 08/7/2016 ഗുവാഹത്തി: ആസാമിലുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും രണ്ടു പേര്‍ മരിച്ചു. മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറായി പെയ്യുന്ന മഴയില്‍ ബ്രഹ്മപുത്ര അടക്കമുള്ള നദികള്‍ കരകവിഞ്ഞൊഴുകി. 1.25 ലക്ഷം പേരെ ദുരന്തം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പലസ്ഥലങ്ങളിലും ഗതാഗത, വൈദ്യുതി സൗകര്യങ്ങള്‍ താറുമാറായിരിക്കുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു.

സുരക്ഷാസേന അരുണാചലില്‍ നാലു നാഗാ ഭീകരരെ വധിച്ചു

10:08am 08/7/2016 ടിറാപ്: അരുണാചല്‍പ്രദേശിലെ ടിറാപ് ജില്ലയില്‍ സുരക്ഷാസേന നാലു നാഗാ ഭീകരരെ വധിച്ചു. നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലിസം റിഫര്‍മേഷന്‍ (എന്‍എസ്‌സിഎന്‍-ആര്‍) വിഭാഗത്തിലെ ഭീകരരെയാണ് വധിച്ചത്. ഭീകരരില്‍ നിന്നും എകെ 47 തോക്കും പിസ്റ്റളുകളും കണ്‌ടെത്തിയതായി സുരക്ഷാസേന അറിയിച്ചു. ആസാം റൈഫിള്‍സും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്.

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി : സര്‍ക്കാര്‍

10:03am 08/7/2016 ഇടത് സര്‍ക്കാറിന്റെ ആദ്യ ബജറ്റ് . ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരണം തുടരുകയാണ്. സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ 2008ലെ മാതൃകയില്‍ പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നു യുഡിഎഫ് സര്‍ക്കാരിന്റെ വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി, നാളികേര വികസനത്തിന് 1,000 കോടി, നെല്‍സംഭരണത്തിന് 385 കോടി, റബര്‍ ഉത്തജന പാക്കേജ് തുടരും, റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി തുടങ്ങി കാര്‍ഷിക മേഖലയെ ഊര്‍ജിതമാക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബജറ്റിലെ പ്രധാന Read more about സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി : സര്‍ക്കാര്‍[…]

ഇടത് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും

09:57 AM 08/07/2016 തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന ഇടത് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പിക്കാതെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുമായിരിക്കും രാവിലെ ഒമ്പതിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. അനാവശ്യചെലവുകള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അഞ്ചുവര്‍ഷം കൊണ്ട് സാമ്പത്തികവളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബജറ്റിലെ മുന്‍ഗണന. പുറത്തുനിന്ന് വന്‍ നിക്ഷേപം കൊണ്ടുവന്ന് അടിസ്ഥാനസൗകര്യമേഖലയുടെ വികസനമാണ് ഐസക് ലക്ഷ്യമിടുന്നത്. സാമ്പത്തികമാന്ദ്യം ശക്തമായ സാഹചര്യത്തില്‍ Read more about ഇടത് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും[…]