മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും.

10:07am 03/07/2016 ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും. രോഗിയായ ഉമ്മയെ കാണുന്നതിന് എട്ടു ദിവസത്തേക്ക് നാട്ടിലേക്ക് പോകാന്‍ ബംഗളൂരുവിലെ വിചാരണകോടതി അനുമതിനല്‍കി. നാലു മുതല്‍ 12 വരെ കേരളത്തില്‍ തങ്ങും. സുപ്രീംകോടതി അനുമതിനല്‍കിയ സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട അപേക്ഷ ശനിയാഴ്ച രാവിലെ എന്‍.ഐ.എ പ്രത്യേക വിചാരണ കോടതിയില്‍ നല്‍കുകയായിരുന്നു. ഇതോടൊപ്പം യാത്രാവിവരങ്ങളും ഉമ്മയുടെ രോഗവിവരങ്ങളുമടങ്ങിയ രേഖകളും മഅ്ദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് നാട്ടിലേക്ക് പോകാന്‍ വിചാരണകോടതി ജഡ്ജി ശിവണ്ണ അനുമതിനല്‍കിയത്. തിങ്കളാഴ്ച Read more about മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും.[…]

ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് യു.എസ്.സെനറ്റ് കമ്മിററി

10:03am 03/7/2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കോള്‍ സെന്ററുകളും തട്ടിപ്പു കേന്ദ്രങ്ങളാണെന്ന് യു.എസ്. സെനറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 29ന് യു.എസ്. ഗവണ്‍മെന്റാണ് ഈ വിവരം ഔദ്യോഗീകമായി വെളിപ്പെടുത്തിയത്. ഇത്തരം കോള്‍സെന്ററുകളില്‍ നടക്കുന്ന തട്ടിപ്പുകളെ എപ്രകാരം നേരിടണമെന്ന് ഇന്ത്യന്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് അമേരിക്കന്‍ അധികൃതര്‍ പരിശീലനം നല്‍കുന്നതായും ഗവണ്‍മെന്റ് അറിയിപ്പില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. പ്രൈസ് പ്രമോഷന്‍, ലോട്ടറി, തുടങ്ങിയ വ്യാജപ്രചരണങ്ങളില്‍ കൂടുതല്‍ അമേരിക്കയിലെ പ്രായമായവരാണ് വഞ്ചിക്കപ്പെടുന്നതെന്ന് സബ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ Read more about ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് യു.എസ്.സെനറ്റ് കമ്മിററി[…]

ഡാളസ് സ്‌ട്രൈക്കേഴ്‌­സ് 28-മത് ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി ജേതാക്കള്‍

10:01am 03/7/2016 ടൊറന്റോ: മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ പതിവായി കഴിഞ്ഞ 28 വര്‍ഷമായി നടത്തി വരാറുള്ള കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത്­ അമേരിക്കയുടെ (KVNLA) ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ജിമ്മിജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫിക്കുവേണ്ടിയുള്ള മത്സരം ടൊറന്റോ സ്റ്റാലിയന്‍സ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, മെയ് 28, 29 തീയതികളില്‍ പൂര്‍വാധികം ആഡംബരത്തോടെ നടത്തുകയുണ്ടായി. ഈ വര്‍ഷം മത്സരത്തിനായി കളത്തില്‍ ഇറങ്ങിയത് 12 ടീമുകളാണ്. വാശിയേറിയ പോരാട്ടത്തിന് ശേഷം ഫൈനല്‍സില്‍ എത്തിയത് ഡാളസ് സ്‌ട്രൈക്കേഴ്‌­സും, ടാമ്പാ ടൈഗേഴ്‌­സും Read more about ഡാളസ് സ്‌ട്രൈക്കേഴ്‌­സ് 28-മത് ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി ജേതാക്കള്‍[…]

അമേരിക്കന്‍ ഐഡല്‍ ഫൈനലിസ്റ്റ് സോണിക ദേശീയഗാനമാലപിക്കും.

10:00am 03/7/2016 പി.പി.ചെറിയാന്‍ ബോസ്റ്റണ്‍(റെഡ് സോക്‌സ്): റെഡ് സോക്‌സ് ഗെയിം ഉല്‍ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സുന്ദരിയും, അമേരിക്കന്‍ ഐഡല്‍ ഫൈനലിസ്റ്റുമായ സോനിക വെയ്ഡ് ദേശീയഗാനം ആലപിക്കും. ജൂലായ് 3ന് ബോസ്റ്റണ്‍ ഫെന്‍വെ പാര്‍ക്കില്‍ ആരംഭിക്കുന്ന റെഡ് സോക്‌സ് ഗെയിം ഉല്‍ഘാടന ചടങ്ങില്‍ ദേശീയഗാനം ആലപിക്കുവാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വംശജയാണ് മാസ്സച്യൂസെറ്റ് മാത്താസ് വൈന്‍യാര്‍ഡില്‍ നിന്നുള്ള ഇരുപത്തി ഒന്ന്കാരിയായ സോനിക. അമേരിക്കന്‍ ഐഡല്‍ മത്സരത്തില്‍ അവസാന അഞ്ചംഗ ഫൈനല്‍ ടീമില്‍ പ്രവേശനം ലഭിച്ചുവെങ്കിലും, ഓഡിയന്‍സിന്റെ Read more about അമേരിക്കന്‍ ഐഡല്‍ ഫൈനലിസ്റ്റ് സോണിക ദേശീയഗാനമാലപിക്കും.[…]

എല്‍സി സാമുവേല്‍ (ബേബികുട്ടി- 56) ന്യൂയോര്‍ക്കില്‍ നിര്യാതയായി

09:59am 03/7/2016 ഫിലിപ്പ് മാരേട്ട് – ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് ഗ്ലെന്‍ഓക്‌സില്‍ താമസിക്കുന്ന (255-57, 75th Ave, Glen Oaks, NY 11004) കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയില്‍ ഷിബു വര്‍ഗീസിന്റെ ഭാര്യ എല്‍സി സാമുവേല്‍ (ബേബികുട്ടി- 56, ജൂലൈ ഒന്നിന് ന്യുയോര്‍ക്കില്‍ നിര്യാതയായി. 1998-­ല്‍ അമേരിക്കയിലേക്ക് കുടിയേറിയ എല്‍സി രണ്ടായിരം മുതല്‍ ചorth Shore Hospital, Manhasset- ­ല്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ജോസഫ്­ ഏലിയാമ്മ ദമ്പതികളുടെ ആറു മക്കളില്‍ ഇളയവളായ എല്‍സി Read more about എല്‍സി സാമുവേല്‍ (ബേബികുട്ടി- 56) ന്യൂയോര്‍ക്കില്‍ നിര്യാതയായി[…]

എഡ്വേര്‍ഡ് കൈനിക്കാട്ട് (68) ചിക്കാഗോയില്‍ നിര്യാതനായി

09:57am 03/72016 ചിക്കാഗോ: കൊച്ചി നസ്രത്ത് പള്ളി ഇടവകാംഗമായിരുന്ന എഡ്വേര്‍ഡ് കൈനിക്കാട്ട് (68) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: ആന്‍സമ്മ അതിരമ്പുഴ കല്ലുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സച്ചിന്‍, പ്രിന്‍സ്, സ്റ്റാറ്റന്‍. പൊതുദര്‍ശനം ജൂലൈ അഞ്ചാംതീയതി ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ദേവാലയ ശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ കല്ലുങ്കല്‍ (847 910 6933).

ദേശീയ ശ്രീനാരായണീയ കണ്‍വെന്‍ഷന്­ ഹൂസ്റ്റണ്‍ ഒരുങ്ങി

09:56am 03/7/2016 ഹൂസ്റ്റണ്‍: മാനവീകതയില്‍ അടിസ്ഥാനമായ മതാതീയ ആത്മീയ സമത്വ ദര്‍ശനമാണ് യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവന്‍ ആധുനിക ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. ആ മഹദ് ദര്‍ശനത്തിലൂടെ യഥാര്‍ത്ഥ മനുഷ്യനെയും ദൈവത്തെയും ഗുരുദേവന്‍ പുന:സൃഷ്ടിച്ചു . ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വംശ വെറിയുടെ പേരില്‍ അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലീന വിഷമ വൃത്തത്തില്‍ നിന്ന് കൊണ്ട് ജാതി ഭേദവും മത ദ്വേഷവുംഇല്ലാത്ത ആ മാതൃകാ സ്ഥാനം തേടിയുള്ള ഒരു തീര്‍ഥാടനമാണ് ജൂലൈ 7 മുതല്‍ 10 വരെ ഹൂസ്റ്റണില്‍ Read more about ദേശീയ ശ്രീനാരായണീയ കണ്‍വെന്‍ഷന്­ ഹൂസ്റ്റണ്‍ ഒരുങ്ങി[…]

ഡബ്ല്യുഎംസി ഒഹായോ പ്രൊവിന്‍സ് രൂപീകരിച്ചു

09:54am 03/7/2016 – പി.പി. ചെറിയാന്‍ ഡാളസ്: വോള്‍ഡ് മലയാളി കൗണ്‍സില്‍ ഒഹായോ പ്രൊവിന്‍സ് രൂപീകരിച്ചതായി അമേരിക്ക റീജണല്‍ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു. പുതിയ ഭാരവാഹികളായി ആന്റണി മാളിയേക്കല്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഡോ. പീറ്റര്‍ പത്രോസ് (ചെയര്‍മാന്‍), ഡോ. തോമസ് മാത്യു ജോയ്‌സ് (പ്രസിഡന്റ്), ഡോ. ദീപക് കൃഷ്ണന്‍ (സെക്രട്ടറി), ഡോ. ആലീസ് മാത്യു (ട്രഷറര്‍) എന്നിവരെയും വിവിധ കമ്മിറ്റി അംഗങ്ങളായി ജിജോ പാലയൂര്‍ (വൈസ് പ്രസിഡന്റ്, അഡമിനിസ്‌ട്രേഷന്‍), Read more about ഡബ്ല്യുഎംസി ഒഹായോ പ്രൊവിന്‍സ് രൂപീകരിച്ചു[…]

ഓട്ടൊ പൈലറ്റ കാര്‍- ആദ്യ അപകടമരണത്തിന് സ്ഥിരീകരണം

– പി.പി.ചെറിയാന്‍ വില്ലിസ്റ്റണ്‍(ഫ്‌ളോറിഡ): ടെല്‍സ മോഡല്‍ എസ് ഇലക്ട്രിക്ക് കാറിലെ ഓട്ടോ പൈലറ്റിനുണ്ടായ കൂട്ടിയിടിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ടതെന്ന് ഫെഡറല്‍ അധികൃതരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ജൂണ്‍ 30ന് ഫെഡറല്‍ അധികൃതരാണ് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓട്ടൊ പൈലറ്റ് മോഡല്‍ കാറിനുണ്ടായ ആദ്യഅപകടമാണിതെന്ന് കാറിന്റെ കമ്പനി ഉടമസ്ഥന്‍ പറഞ്ഞു. മെയ് 7ന് ഫ്‌ളോറിഡായിലെ വിലസ്റ്റണില്‍ വെച്ച് മുമ്പില്‍ പോയിരുന്ന ഇലക്ട്രിക് കാറില്‍, വലതുവശത്തേക്ക് തിരിഞ്ഞ വലിയ ട്രക്കര്‍ ട്രയ്‌ലര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കാറിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന Read more about ഓട്ടൊ പൈലറ്റ കാര്‍- ആദ്യ അപകടമരണത്തിന് സ്ഥിരീകരണം[…]

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം- സൂചന നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു

09:45am 03/7/2016 പി.പി.ചെറിയാന്‍ ഗാര്‍ലന്റ്(ഡാളസ്): ഡാളസ്സിലെ പ്രാദേശിക പത്രമായ സ്റ്റാര്‍ ടെലിഗ്രാമില്‍ ദീര്‍ഘവര്‍ഷമായി റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ജെസിന്റെ(ജെയ്) ഫെര്‍ണാണ്ടസ് റ്റോറീസിന്റെ കൊലപാതകത്തെ കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് ഗാര്‍ലന്റ് ക്രൈം സ്റ്റോപ്പോഴ്‌സ് 5000 ഡോളറിന്റെ ഇനം പ്രഖ്യാപിച്ചു. ജൂണ്‍ 13ന് ഗാര്‍ലന്റ് വീട്ടിലെ ബാക്ക് യാര്‍ഡില്‍ വെച്ചാണ് ജെയ്‌റ്റോറീസ് വെടിയേറ്റു മരിച്ചത്. അമ്പത്തിയേഴ് വയസ്സുള്ള ജെയ് റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് മാന്‍ എന്നീ നിലകളില്‍ ഡാളസ്സില്‍ സുപരിചിതനായിരുന്നു. മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവരോ, റിയല്‍ എസ്‌റ്റേറ്റ് Read more about മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം- സൂചന നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു[…]