വിംബിള്‍ഡണ്‍ ടെന്നീസ് : ജോക്കോവിച്ചും മുറെയും മൂന്നാം റൗണ്ടില്‍

09:46am 01/7/2016 ലണ്ടന്‍: ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചും ആന്‍ഡി മുറേയും വിംബിള്‍ഡന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. ഫ്രഞ്ച് താരം അഡ്രിയാന്‍ മന്നാറിയോയ്‌ക്കെതിരേ 6-4, 6-3, 7-6 എന്ന സ്‌കോറിനായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. യെന്‍ സണ്‍ ലുവിനെ പരാജയപ്പെടുത്തിയാണ് മുറെ മൂന്നാം റൗണ്ടില്‍ എത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുറെയുടെ വിജയം. സ്‌കോര്‍: 6-3, 6-2, 6-1. അടുത്ത റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനെ മുറെ നേരിടും.

പോര്‍ച്ചുഗല്‍ സെമിയില്‍

09:43 AM 01/07/2016 മാഴ്‌സിലെ: ഷൂട്ടൗട്ട് ജയത്തോടെ പോര്‍ച്ചുഗല്‍ യൂറോകപ്പ് സെമിയില്‍ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ പോളണ്ടിനെയാണ് പോർച്ചുഗൽ വീഴ്ത്തിയത്(5-3) നിശ്ചിത സമയത്ത് ഇരുടീമും 1-1 എന്ന നിലയിലായിരുന്നു. പോളണ്ടിനായി 2-ാം മിനിറ്റില്‍ റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയും പോര്‍ച്ചുഗലിനായി റെനാറ്റോ സാഞ്ചസ് 33-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. പോളണ്ടിന്റെ ബ്ലാസ്‌കിയോവസ്‌കിയുടെ കിക്കാണ് ഷൂട്ടൗട്ടിൽ പോർച്ചുഗൽ ഗോളി തടുത്തിട്ടത്.

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി.

09:40 AM 01/07/2016 തിരുവനന്തപുരം: ഉദ്ദേശിച്ചവിധം കടം കിട്ടാതായതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം മുടങ്ങിജൂണിലെ ശമ്പളം അവസാന പ്രവൃത്തിദിവസമായ വ്യാഴാഴ്ചയാണ് നല്‍കേണ്ടിയിരുന്നത്. വായ്പ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 61 കോടി രൂപയാണ് ശമ്പളത്തിന് വേണ്ടത്. ഇതിനായി കെ.ടി.ഡി.എഫ്.സി ഉള്‍പ്പെടെ ധനകാര്യസ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥിരമായി വായ്പ നല്‍കുന്ന ബാങ്കുകളും കൈമലര്‍ത്തിയതോടെയാണ് 30ന് ശമ്പളം നല്‍കാനുള്ള നീക്കം പാളിയത്. സഹകരണ ബാങ്കുകള്‍ക്കടക്കം ധനകാര്യസ്ഥാപനങ്ങള്‍ക്ക് തിരിച്ചടക്കാനുള്ള കടം ഇതിനോടകം 2500 കോടി കവിഞ്ഞു. പ്രതിമാസം വരവും ചെലവും തമ്മിലെ വ്യത്യാസം Read more about കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി.[…]

മലയാളഭാഷയുടെ വികാസപരിണാമങ്ങള്‍, ഹൂസ്റ്റന്‍ മലയാളം സൊസൈറ്റിയില്‍ സെമിനാര്‍ – മണ്ണിക്കരോട്ട്

09:39am 01/7/2016 ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’ ഒരു പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു. ജൂണ്‍ 25-ന് വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ എഡ്വിന്‍ എന്‍.സി.എല്‍.ഇ.എക്‌സ്. റിവ്യു സെന്ററിലയിരുന്നു പ്രസ്തുത സെമിനാര്‍. ശ്രീ ശങ്കരാചാര്യ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി അസി. പ്രൊഫ. ഡോ. ഓമന റസ്സല്‍ ആയിരുന്നു പ്രഭാഷക. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സെമിനാര്‍, Read more about മലയാളഭാഷയുടെ വികാസപരിണാമങ്ങള്‍, ഹൂസ്റ്റന്‍ മലയാളം സൊസൈറ്റിയില്‍ സെമിനാര്‍ – മണ്ണിക്കരോട്ട്[…]

പാസ്റ്റര്‍ എം.സി. എബ്രാഹാമിന്റെ പൊതു ദര്‍ശനവും സംസ്‌സാരചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു

09:39am 01/7/2016 ­രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ ഫിലഡല്‍ഫിയാ, ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി സ്ഥാപകന്‍, നിര്യാതനായ പാസ്റ്റര്‍ എം. സി. എബ്രാഹാമിന്റെ പൊതു ദര്‍ശനത്തിനും സംസ്ക്കാര ചടങ്ങുകള്‍ക്കും സംബന്ധിക്കുവാനായി ദൂരെ നിന്നും വന്നു ചേരാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി പരേതന്റെ കുടുംബാംഗങ്ങളുടെ താല്പര്യപ്രകാരം ചടങ്ങുകള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു. രാജു ശങ്കരത്തിലിന്റെ ഉടമസ്ഥതയിലുള്ള ശങ്കരത്തില്‍ ഡിജിറ്റല്‍ സ്റ്റുഡിയോയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നത് കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ https://livestream.com/accounts/8625206/events/5706632 എന്ന വെബ്‌സൈറ്റ് ദയവായി സന്ദര്‍ശിക്കുക. ശങ്കരത്തില്‍ സ്റ്റുഡിയോ കസ്റ്റമര്‍ കെയര്‍ ഡിവിഷനില്‍ നിന്നും Read more about പാസ്റ്റര്‍ എം.സി. എബ്രാഹാമിന്റെ പൊതു ദര്‍ശനവും സംസ്‌സാരചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു[…]

ഷിക്കാഗോ സോഷ്യല്‍ ക്ലബ് വടം വലി മത്സരം. കുവൈറ്റില്‍ നിന്നും കെകെബി ഷിക്കാഗോയിലേക്ക്

09:38am 01/7/2016 കുവൈറ്റ്: നോര്‍ത്ത് അമേരിക്കയിലെ പേരെടുത്ത വടംവലി മത്സരമായ ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്­ട്ര വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ കുവൈറ്റിലെ കെകെബി അഥവാ കുവൈറ്റ് കോട്ടയം ബ്രദേഴ്‌സ് ഷിക്കാഗോയിലേക്ക്. കെവി ടിവി യുടെ ഡയറക്ടര്‍ സാജു കണ്ണമ്പള്ളി പ്രസിഡണ്ട്­ ആയുള്ള ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങലോട് അനുബന്ധിച്ച് നടത്തപെടുന്ന അന്താരാഷ്­ട്ര വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആദ്യമായാണ്­ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരു ടീം യാത്രയാകുന്നത്. ലണ്ടന്‍, ക്യാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമേ Read more about ഷിക്കാഗോ സോഷ്യല്‍ ക്ലബ് വടം വലി മത്സരം. കുവൈറ്റില്‍ നിന്നും കെകെബി ഷിക്കാഗോയിലേക്ക്[…]

ബോസ്റ്റണില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 24,25,26 തീയതികളില്‍ കൊണ്ടാടി

09:37am 01/7/2016 – ലൂയീസ് മേച്ചേരി ബോസ്റ്റണ്‍: മസാച്യുസെറ്റ്‌സിലെ ഫ്രാമിംഗ്ഹിമിലുള്ള സീറോ മലബാര്‍ പള്ളി ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 24,25,26 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 24- നു വൈകിട്ട് വികാരി ഫാ. റാഫേല്‍ അമ്പാടന്‍, ലദീഞ്ഞ്, പ്രാര്‍ത്ഥന എന്നിവയോടെ പെരുന്നാളിന്റെ പതാക വഹിച്ചുകൊണ്ട് പ്രസിദേന്തിമാരായ അജു ഡാനിയേല്‍, ബോബി ജോസഫ്, സിജോ ഞാളിയത്ത്, ജിയോ പാലിയക്കര, ജോബോയ് ജേക്കബ്, ലൂയീസ് മേച്ചേരി, പോളി കോനിക്കര, റോഷന്‍ ജോര്‍ജ്, സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ്, ടൈറ്റസ് Read more about ബോസ്റ്റണില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 24,25,26 തീയതികളില്‍ കൊണ്ടാടി[…]

ഫാ. പത്രോസ് ചമ്പക്കര ടൊറോന്റോ ക്നാനായ മിഷന്‍ ഡയറക്ടര്‍

09:35am 01/7/2016 ക്യാനഡയിലെ ടൊറോന്റോ ക്നാനായ മിഷന്റെ പുതിയ ഡയറക്ടര്‍ ആയി ഫാ. പത്രോസ് ചമ്പക്കര നിയമിതനായി. സ്ഥിരമായി ഒരു അജപാലന സംവിധാനം ഉണ്ടായികാണുവാനുള്ള ക്യാനഡയിലെ ടൊറോന്റോയിലെയും പരിസര പ്രദേശങ്ങളിലുമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് ബഹു.പത്രോസ് ചമ്പക്കരയിലച്ചന്റെ നിയമാനത്തോടെ യാഥാര്‍ത്യമായത്. റവ.ഫാ. ജോര്‍ജ്ജ് പാറയിലും ക്നാനായ മിഷന്‍ പാരീഷ്‌ കൌണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് ടൊറോന്റോ എയര്‍പോര്‍ട്ടില്‍ ഫാ. പത്രോസ് ചമ്പക്കരയെ സ്വീകരിച്ചു. മിസിസ്സാഗോ എക്സാര്‍ക്കെറ്റിന്റെ അധ്യക്ഷന്‍ മാര്‍. ജോസ്‌ കല്ലുവേലില്‍ പിതാവാണ് പത്രോസ് അച്ചനെ Read more about ഫാ. പത്രോസ് ചമ്പക്കര ടൊറോന്റോ ക്നാനായ മിഷന്‍ ഡയറക്ടര്‍[…]

മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കന്‍ മലയാളികളുടെ അഭിനന്ദനങ്ങള്‍

09:34am 01/7/2016 തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടറിയേറ്റില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയുടേയും, പ്രവാസി മലയാളികളുടേയും അഭിനന്ദനങ്ങള്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അറിയിച്ചു. ഏകദേശം മുപ്പതു മിനിറ്റോളം മുഖ്യമന്ത്രിയുമായി അമേരിക്കന്‍ വിഷയങ്ങള്‍ പങ്കുവെയ്ക്കുവാനും, അമേരിക്കന്‍ മലയാളികളും, സംഘടനകളും ഒട്ടേറെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ടും, കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസും ചര്‍ച്ചാവിഷയമായി. കേരളത്തില്‍ ഇന്ന് അനുഭവപ്പെടുന്ന മാലിന്യപ്രശ്‌നത്തിന്റെ പരിഹാരത്തിനും, നദികളുടെ ശുദ്ധീകരണത്തിനും, Read more about മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കന്‍ മലയാളികളുടെ അഭിനന്ദനങ്ങള്‍[…]

ചിക്കാഗോയ്ക്ക് ആവേശമേകി എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 24-ന്

09:33am 01/7/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ആറാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 24-നു ഞായറാഴ്ച നടക്കും. നൈല്‍സിലെ ഫീല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8000 W.Kathy Lane,Niles) ഉച്ചയ്ക്ക് ഒരു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പതിനഞ്ച് ഇടവകകളുടെ സംഗമവേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ഷിക്കാഗോയുടെ മണ്ണില്‍ അത്യന്തം ആവേശമുണര്‍ത്തി കഴിഞ്ഞനാളുകളില്‍ നടത്തപ്പെട്ട എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ Read more about ചിക്കാഗോയ്ക്ക് ആവേശമേകി എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 24-ന്[…]