സൽമാൻ ഖാൻ മാനിനെ വെടിവെച്ചു എന്ന മൊഴിയിലുറച്ച് സാക്ഷി

01:16pm 28/07/2016 ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാൻ ചിങ്കാര മാനിനെ വെടിവെക്കുന്നത് കണ്ടുവെന്ന മൊഴിയിൽ ഉറച്ച് മുഖ്യസാക്ഷിയും മുൻ ഡ്രൈവറുമായ ഹരീഷ് ദുലാനി. മാൻവേട്ട കേസിൽ സൽമാൻ ഖാൻ കുറ്റവിമുക്തനാക്കി രാജസ്ഥാൻ ഹൈകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുഖ്യസാക്ഷിയായ ഹരീഷ് ദുലാനി രംഗത്തെത്തിയത്. ദേശീയ മാധ്യമമായ എൻ.ഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 18 വർഷം മുമ്പ് നടന്ന പ്രമാദമായ കേസിൽ സാക്ഷി മൊഴിനൽകിയ ശേഷം ഒളിവിൽ പോവുകയായിരുന്നു ഹരീഷ്. ജീവന് ഭീഷണി ഉണ്ടായതിനെ Read more about സൽമാൻ ഖാൻ മാനിനെ വെടിവെച്ചു എന്ന മൊഴിയിലുറച്ച് സാക്ഷി[…]

മക്കയില്‍ 16 ലക്ഷത്തോളം ഹാജിമാര്‍ക്ക് പാര്‍പ്പിട സൗകര്യങ്ങളായി

01:15pm 28/7/2016 ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ മക്കയില്‍ തീര്‍ഥാടകര്‍ക്ക് കുറ്റമറ്റ താമസ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് പാര്‍പ്പിട വിഭാഗം മേധാവി എന്‍ജി. മാസിന്‍ അസ്സനാരി പറഞ്ഞു. മക്കയുടെ വിവിധ ഭാഗങ്ങളിലായി 16 ലക്ഷത്തിലധികം ഹാജിമാര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇതിനകംതന്നെ തയാറായതായും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കൂടുതല്‍ താമസ സൗകര്യം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. വൈകി ലഭിച്ച അപേക്ഷകള്‍ മക്ക മേഖല അമീറിന് കൈമാറിയതായും അംഗീകാരം ലഭിക്കുന്നതോടെ കൂടുതല്‍ കെട്ടിടങ്ങള്‍ അനുവദിക്കാനാവുമെന്നും അദ്ദേഹം Read more about മക്കയില്‍ 16 ലക്ഷത്തോളം ഹാജിമാര്‍ക്ക് പാര്‍പ്പിട സൗകര്യങ്ങളായി[…]

മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ തടയുന്ന പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണം: സുധീരന്‍

01:11pm 28/7/2016 തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്ക് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഭരണകൂടത്തിന്റെ പരാജയമാണ് ഈ വിഷയം പരിഹരിക്കാന്‍ കഴിയാത്തതിന് കാരണം. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാതെ മാറി നില്‍ക്കുന്നത് ശരിയല്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നല്ല ബന്ധം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, മുഖ്യ വിവരാവാകാശ കമ്മീഷണര്‍, മാധ്യമസ്ഥാപന പ്രതിനിധികള്‍, ബാര്‍ Read more about മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ തടയുന്ന പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണം: സുധീരന്‍[…]

മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം: അമ്മയും സഹോദരനും അറസ്റ്റില്‍

01:10pm 28/7/2016 കൊല്ലം: മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയില്‍ ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പരിക്കേറ്റ പോള്‍ മാത്യൂ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. രാവിലെ മകള്‍ കാമുകനൊപ്പം ബൈക്കില്‍ പോകുന്നത് അമ്മയും സഹോദരനും കണ്ടു. തുടര്‍ന്ന് ഇരുവും ഇവരെ പിന്തുടര്‍ന്നു. ബൈക്കില്‍ നിന്ന് മകള്‍ ഇറങ്ങിയ ശേഷം യുവാവ് യാത്ര തുടരുമ്പോഴാണ് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിടിപ്പിച്ചതിന് പിന്നാലെ Read more about മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം: അമ്മയും സഹോദരനും അറസ്റ്റില്‍[…]

ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് മതനേതാക്കള്‍

01:06am 28/07/2016 പാരിസ്: ക്രിസ്തീയ ദേവാലയത്തില്‍ വൈദികനെ കഴുത്തറുത്തു കൊന്ന സംഭവത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നു. ക്രിസ്ത്യന്‍, മുസ്ലിം, ബുദ്ധ മതവിഭാഗങ്ങളിലെ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡുമായി കൂടിക്കാഴ്ച നടത്തി. ആരാധനാലയങ്ങള്‍ തീവ്രവാദ ആക്രമണ കേന്ദ്രങ്ങളായി മാറിയ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് പാരിസ് ഗ്രാന്‍ഡ് മോസ്ക് ഖത്തീബ് ദലീല്‍ ബൗബകീര്‍ ആവശ്യപ്പെട്ടു. റൂയന്‍ മേഖലയിലെ കാതലിക് ചര്‍ച്ചിലാണ് കഴിഞ്ഞദിവസം ദാരുണമായ സംഭവമുണ്ടായത്. ആക്രമണത്തെ ശക്തമായി അപലപിച്ച ബൗബകീര്‍ ഇത്തരം ഹീനകൃത്യങ്ങള്‍ Read more about ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് മതനേതാക്കള്‍[…]

ക്ഷേത്രത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 250 ദളിത് കുടുംബങ്ങള്‍ മതംമാറാന്‍ തയാറെടുക്കുന്നു.

01:01pm 28/7/2016 ചെന്നൈ: ക്ഷേത്രത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 250 ദളിത് കുടുംബങ്ങള്‍ മതംമാറാന്‍ തയാറെടുക്കുന്നു. തമിഴ്‌നാട്ടിലെ കാരുര്‍, വേദാരണ്യം ഗ്രാമങ്ങളിലെ ദളിത് കുടുംബങ്ങളാണ് ഇസ്്‌ലാം മതത്തിലേക്കു പരിവര്‍ത്തനം നടത്താന്‍ തയാറെടുക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിക്കാനോ ആചാരങ്ങള്‍ അനുഷ്ഠിക്കാനോ തങ്ങളെ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. കാരൂര്‍, നാഗംപള്ളി പ്രദേശത്തെ 35 ദളിത് കുടുംബങ്ങള്‍ക്ക് പ്രശസ്തമായ മീനാക്ഷി അമ്മന്‍ ക്ഷ്രേത്രത്തില്‍ പ്രവേശനം നല്‍കുന്നില്ലെന്നു പരാതിപ്പെടുന്നു. കൂടാതെ, വേദാരണ്യത്തിലെ 200ല്‍ അധികം ദളിത് കുടുംബങ്ങളെ സമീപത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തില്‍ Read more about ക്ഷേത്രത്തില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 250 ദളിത് കുടുംബങ്ങള്‍ മതംമാറാന്‍ തയാറെടുക്കുന്നു.[…]

ബലാത്സംഗകേസിലെ പ്രതിയെ സാമൂഹ്യപ്രവര്‍ത്തക ചെരിപ്പൂരി അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

01:00pm 28/07/2016 പൂണെ: മഹാരാഷ്ട്രയില്‍ പൂണെക്ക് സമീപമുള്ള ഗ്രാമത്തില്‍ ബലാത്സംഗകേസിലെ പ്രതിയെ സാമൂഹ്യപ്രവര്‍ത്തക ചെരിപ്പൂരി അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദോശായിയാണ് ആള്‍കൂട്ടത്തിനിടയില്‍ യുവാവിനെ മര്‍ദിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശ്രീകാന്ത് ലോധെ എന്ന 25 കാരനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പെണ്‍കുട്ടികളെ അപമാനിക്കുന്ന ഇയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് തൃപ്തി ദോശായിയും സംഘത്തിലെ സ്ത്രീകളും പ്രതിയെ അടിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുജനങ്ങള്‍ക്കിടയില്‍ Read more about ബലാത്സംഗകേസിലെ പ്രതിയെ സാമൂഹ്യപ്രവര്‍ത്തക ചെരിപ്പൂരി അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്[…]

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാകിസ്താനിലേക്ക്

12:59pm 28/07/2016 ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇസ്ലമാബാദ് സന്ദര്‍ശനത്തിനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആഗസ്റ്റ് മൂന്നിന് നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് രാജ്നാഥ് സിങ് ഇസ്ലാമാബാദിലത്തെുന്നത്. പാകിസ്താന്‍ ഉള്‍പ്പെടെ എട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അംഗങ്ങളായുള്ള സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന സിങ് പാകിസ്താന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാനുമായും കൂടിക്കാഴ്ച നടത്തും. കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവെച്ചിരുന്നു. ഇത് ഇരു Read more about കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാകിസ്താനിലേക്ക്[…]

പൊലീസ് ജനവിരുദ്ധമായി പെരുമാറരുത് -മുഖ്യമന്ത്രി

12:57pm 28/07/2016 തിരുവനന്തപുരം: പൊലീസിന്‍റെ ഭാഗത്ത് നിന്ന് ജനവിരുദ്ധമായ സമീപനങ്ങളുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമലംഘനങ്ങളിൽ പൊലീസ് ശക്തമായ നടപടിയെടുക്കണം. ജാഗ്രതയുള്ള സേനയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. സർവീസിലുടനീളം സേനാംഗങ്ങൾ കായികക്ഷമത നിലനിർത്തണം. പ്രശ്നങ്ങളുണ്ടാകുമ്പോൾ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അതിന് സർക്കാറിന്‍റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതുതായി പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിയന്‍പിള്ള വധം: ആട് ആന്‍റണിക്ക് ജീവപര്യന്തം

12:55pm 28/7/2016 കൊല്ലം: പൊലീസുകാരനായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്ക് ജീവപര്യന്തം. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം) വകുപ്പ് പ്രകാരം ജീവപര്യന്തത്തിന് പുറമെ 15 വര്‍ഷം അധിക തടവും 4.45 ലക്ഷം രൂപ പിഴയുമാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജോര്‍ജ് മാത്യു ശിക്ഷ വിധിച്ചത്. എസ്­.ഐ ജോയിയെ കുത്തിപ്പരുക്കേല്‍പിച്ച കേസില്‍ 307 (കൊലപാതകശ്രമം) വകുപ്പ് പ്രകാരം 10 വര്‍ഷം, 333 (ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍) വകുപ്പ് പ്രകാരം മൂന്നു Read more about മണിയന്‍പിള്ള വധം: ആട് ആന്‍റണിക്ക് ജീവപര്യന്തം[…]